logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ടൈക് കെയര്‍

img

രണ്ടാമത് ഖത്തര്‍ കനവുകള്‍ സാസ്‌കോ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലെത്തിയ ചിത്രമാണ് ടൈക് കെയര്‍. മോബിന്‍ ജേക്കബണ് ഈ ഷോര്‍ട്ട്‌ ഫിലിമിന്റെ സംവിധായകന്‍.  നമുക്ക് നമ്മെ നഷ്ടപ്പെട്ട് ഞാന്‍ മാത്രമാകുന്ന അവസ്ഥയുടെ ഒറ്റപ്പെടലില്‍ നിന്നാണ് ഈ ആശയം രൂപപ്പെട്ടതെന്നും സംവിധായകന്‍ പറയുന്നു. ന്യുക്ലിയര്‍ ഫാമിലിയില്‍ സഹോദര സ്‌നേഹം കെട്ടുകഥയാവുന്ന കാലത്ത് സ്‌നേഹം ലഭിക്കാതെ ഒറ്റപ്പെട്ട് പോവുന്ന നിരവധി കുട്ടികളുടെ പ്രതിനിധായാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ അമ്മുകുട്ടി. തനിക്കൊരു കുഞ്ഞുവാവ വരുന്നതും സ്വപ്‌നം കണ്ട് തുള്ളിച്ചാടി നടക്കുന്ന അമ്മുട്ടിയുടെ ജീവിതത്തില്‍ കരിനീഴല്‍ വീണത് പെട്ടെന്നായിരുന്നു.

തന്റെ വാവച്ചിയെ നശിപ്പിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത വീട്ടിലെ എകാന്തതയില്‍ ഒറ്റപ്പെടുന്ന അമ്മുട്ടിക്ക് താങ്ങാവുന്നതിലുപ്പറുമായിരുന്നു.മരിച്ചാല്‍ ഇഷ്ടമുള്ള ശരീരത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന മുത്തശ്ശിയുടെ ചിന്ത അമ്മുട്ടി ജീവിത്തില്‍ പരീക്ഷിന്നു. തന്റെ വാവച്ചിക്ക് ഭൂമിയില്‍ ജനിക്കാന്‍ അമുട്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറാകുന്നു. മരണത്തില്‍ നിന്ന് രക്ഷപ്പെടുന്ന അമ്മുട്ടിയുടെ മാതാപിതാക്കള്‍ ചെയ്യാനൊരുങ്ങിയ തെറ്റിന്റെ ആഴം മനസ്സിലാക്കി പിന്‍മാറുന്നു.അമ്മുട്ടിക്ക് പൊട്ടുകുത്താനും കണ്ണെഴുതാനും വന്ന  വാവച്ചിയുടെ കൊഞ്ചലില്‍ ഫിലിം അവസാനിക്കുന്നു .

ഈ ഷോര്‍ട്ട്് ഫിലിമിന്റെ കഥ ജിജോ കോട്ടാടും മോബിന്‍ ജോക്കബും, ക്യാമറ വിനീത് വിശ്വവും നിര്‍മ്മാണം മെറീന മോബിനുമാണ്‌നിര്‍വ്വഹിച്ചിരിക്കുന്നത്.

ഫിലിം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=pfYOD8WZHog&feature=autoshare  

Releated Stories