logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലഹരി തകര്‍ക്കുന്ന ജീവിതങ്ങള്‍ (6)

img

പ്രവാസ ലോകത്തെ ലഹരി ഉപഭോക്താക്കളുടെ ചിത്രം പലപ്പോഴും പൊതുജനങ്ങള്‍ അറിയാറില്ല. കാരണം നാട്ടിലെ പോലെ യഥേഷ്ടം കുടിച്ച് തകര്‍ക്കാന്‍ ഗള്‍ഫ് മേഖലയില്‍ ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്. എങ്കിലും ഫഌറ്റുകളുടേയും വില്ലകളുടേയുമൊക്കെ ഇടുങ്ങി ഇടനാഴികളില്‍ ലഹരിയുടെ വൃത്തികെട്ട ഗന്ഥമുണ്ട്. വൈകുന്നേരങ്ങളില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ലഹരിയിലമരുന്ന ചെറുപ്പക്കാരും മുതിര്‍ന്നവരും കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടുംബങ്ങള്‍ ഒത്തൊരുമിച്ച് ലഹരി നുണയുന്നതും കൂട്ടുകാര്‍ കൂടിയിരുന്ന് മദ്യപിക്കുന്നതുമൊക്കെ സര്‍വസാധാരമമായപ്പോള്‍ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സംഭവിക്കുന്ന മാറ്രങ്ങള്‍ ചില്ലറയല്ല. 

സ്ഥിരമായി മദ്യപിച്ച സാമൂഹ്യ പ്രവര്‍ത്തകന്റെ ഭാര്യ കുട്ടികളെ പോലും ഉപേക്ഷിച്ച് വീട്ടു ജോലിക്കാരനോടൊപ്പം പോകുന്നതും , മദ്യ ലഹരിയില്‍ ഭാര്യമാര്‍ ജീവിതത്തിലെ എല്ലാ ധാര്‍മിക പരിധികളും ലംഘിച്ച് കൂത്താടുന്നതുമൊക്കെ പല തവണ ആവര്‍ത്തിക്കപ്പെടുകയാണ്. സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ പോലും കൂട്ടം കൂടി മദ്യപിക്കുമ്പോള്‍ അവരെ തടയാനാവാത്ത നിസ്സഹായാവസ്ഥയിലാണ് രക്ഷിതാക്കള്‍.മദ്യപന്റെ മാനസം കൂരിരുള്‍ വനാന്തരമാണെന്നും മത്തിലാണ്ട ജീവിതം ഭീകരവും വിപല്‍ക്കരവുമാണെന്നും തിരിച്ചറിയുവാന്‍ ഇനിയും വൈകിയാല്‍ പിന്നീടൊരിക്കലും തിരിച്ചുകയറാന്‍ കഴിയാത്ത അഗാഥ ഗര്‍ത്തത്തിലേക്കാണ് സമൂഹത്തിന്റെ പതനമെന്ന് നാം തിരിച്ചറിയുക.  പ്രവാസത്തിന്റെ ശോഭ കെടുത്തി ജീവിതം ലഹരിക്ക്ടിപ്പെട്ട് ഏതാനും സഹജീവികളുടെ സംഭവ കഥകളും ഇവിടെ പങ്കുവെക്കാം. ആരേയും അപകീര്‍ത്തിപ്പെടുത്തുവാനോ ജനമധ്യത്തില്‍ നാണം കെടുത്താനോ ഇവിടെ ഉദ്ദേശ്യമില്ല. പേരുകളൊക്കെയും സാങ്കല്‍പികമാണ്. ഉദ്‌ബോധനം മാത്രമേ ഉദ്ദേശ്യമുള്ളൂവെന്നതിനാല്‍ പൊടിപ്പും തൊങ്ങലുമൊന്നും കൂടാതെ സംഭവകഥകളിലേക്ക് കടക്കട്ടെ. 

ജലീല്‍ പെട്ടെന്നാണ് ബിസിനസ് രംഗത്ത് ശോഭിക്കാന്‍ തുടങ്ങിയത്. സമര്‍ഥന്‍. ചുറുചുറുക്കുള്ള യുവാവ്. വളരെ പെട്ടെന്ന് തന്നെ സ്വദേശികളുടേയും വിദേശികളുടേയും ശ്രദ്ധ നേടിയ ജലീല്‍ വളരുകയായിരുന്നു. പ്രവാസ ലോകത്ത് തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു. പക്ഷേ എവിടെയോ ജലീല് ചുവടുകള്‍ പിഴച്ചു, ചില സൗഹൃദങ്ങള്‍ അവനെ ലഹരിയുടെ സാമ്രാജ്യത്തിലേക്കാണ് കൊണ്ട് പോയത്. താമസിയാതെ തന്റെ സാമ്പത്തിക സ്ഥിതിയും സൗകര്യങ്ങളും വെച്ച് വീട്ടില്‍ തന്നെ മിനി ബാറൊരുക്കി. കൂട്ടുകാരേയും സഹപ്രവര്‍ത്തകരേയുമൊക്കെ കൂട്ടി നിരന്തരം പാര്‍ച്ചികളും ആഘോഷങ്ങളുമായി നടന്നപ്പോള്‍ ജലീലിന് തന്നെ തന്നെ നിയന്ത്രിക്കാനായില്ല. ഭാര്യയുടേയും മക്കളുടോേയും പ്രതിഷേധം അവഗണിച്ച് ലഹരിയുടെ അടിമയായി ജലീല്‍ ജീവിതം ആസ്വദിച്ചു. ഒടുവില്‍ കുടുംബം തകര്‍ന്ന് ബിസിനസ് സാമ്രാജ്യം നഷ്ടപ്പെട്ട് ആര്‍ക്കും വേണ്ടാത്തവനായി അവന്‍ മാറി. 

ശഫീഖ് നല്ല ഒരു സംരംഭകനായിരുന്നു. ബിസിനസുകള്‍ ഓരോന്നോരോന്നായി വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. നാട്ടിലും ഗള്‍ഫിലും രാഷ്ട്രീയ സാമൂഹ്യ നേതൃത്വവുമായി അടുത്ത ബന്ധമുള്ള പൗരപ്രമുഖനായി വളരാന്‍ അധികം കാലം വേണ്ടി വന്നില്ല. പല ചാരിറ്റി പ്രവര്‍ത്തേനങ്ങളും സംഭാവനകളുമൊക്കെ ഈ യുവ ബിസിനസുകാരന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. പക്ഷേ ഈ പളപ്പിനിടയിലെവിടെയോ അവന് കാലിടറി. ഏതോ ഒരു പാര്‍ട്ടിയില്‍ വെച്ച് ചില പ്രധാനികളോടൊപ്പം ലഹരി നുരഞ്ഞ അവന്‍ താമസിയാതെ മദ്യാസക്തനായി. രാവും പകലും നിയന്ത്രണമില്ലാതെ ലഹരിയില്‍ കഴിഞ്ഞു. കച്ചവട സ്ഥാപനങ്ങളില്‍ കൃത്യമായി പോയി നോക്കാനോ കാര്യങ്ങള്‍ നിയന്ത്രിക്കുവാനോ കഴിയാത്ത അവസ്ഥയില്‍ ഓരോ സ്ഥാപനത്തിലും പ്രതിസന്ധികളായി. ഇടപാടുകള്‍ പഴയതുപോലെ നടക്കാതായി. പല സ്ഥാപനങ്ങളും അടച്ചു പൂട്ടി. പഴയ പ്രതാപവും സുഹൃത്തുക്കളുമൊക്കെ നഷ്ടപ്പെട്ടു. ചുരുങ്ങിയ സമയം കൊണ്ട് നേചിയതെല്ലാം നഷ്ടപ്പെട്ട് ബാധ്യതയുടെ കൂമ്പാരവുമായി നെടുവിശ്വാസമിടുകയാണ് ഈ പ്രവാസി യുവാവ്. 

ഗള്‍ഫിലെ റിയല്‍ എസ്‌റ്റേറ്റിന്റെ സുവര്‍ണകാലത്ത് കോടികളുടെ ആസ്ഥിയാണ് നാട്ടിലും ഗള്‍ഫിലുമായി റസാഖ് സമ്പാദിച്ചത്. വലിയ പേരും പ്രശസ്തിയുമുള്ള ബിസിനസ് ഗ്രൂപ്പായി സ്ഥാപനം വളരുവാന്‍ മാസങ്ങളേ വേണ്ടി വന്നുള്ളൂ. സഹോദരങ്ങളും ബന്ധുക്കളുമൊക്കെ ചേര്‍ന്ന്് വലിയ പ്രതീക്ഷയോടെയാണ് മാര്‍ക്കറ്റില്‍ ഓളങ്ങള്‍ സൃഷ്ടിച്ചത്. മാധ്യമങ്ങളില്‍ വലിയ പരസ്യങ്ങള്‍ നല്‍കിയും വലിയ വലിയ സ്റ്റേജ് ഷോകളുടെ പ്രായോജകരായും വാര്‍ത്തകളിസലും പത്രങ്ങളിലും തിളങ്ങി നിന്ന യുവാവിനും പതനം സംഭവിച്ചത് ലഹരിയുടെ പിടിയിലാണെന്നത് അധികമാരും മറക്കാത്ത സംങവമാണ്. ലഹരി തലക്ക് പിടിച്ചപ്പോള്‍ നിയന്ത്രണങ്ങള്‍ ഓരോന്നോരോന്നായി തെറ്റി. സാമ്പത്തിക അച്ചടക്കമില്ലാതെ ചെക്കുകള്‍ മടങ്ങുന്നത് പതിവായി. ചെക്ക് കേസുകളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും മൂത്തപ്പോള്‍ ജയിലിനുള്ളില്‍ സ്ഥിരതാമസമാക്കേണ്ട അവസ്ഥ വന്നു. ബിസിനസ് ഗ്രൂപ്പ് തന്നെ തകര്‍ന്നു. സഹോദരന്‍ ആത്മഹത്യയിലഭയം തേടേണ്ടി വന്നു. കുടുംബമൊന്നടങ്കം കണ്ണീരും കയ്യുമായി കഴിയുന്നു. മുഖ്യ പ്രതി ഇപ്പോഴും അഴിക്കുള്ളിലാണെന്നാണ് വിവരം. ഭാരിച്ച സാമ്പത്തിക ബാധ്യതയും തീരാത്ത നിയമക്കുരുക്കുമായി ഈ യുവാനിന്റെ ജീവിതം തകര്‍ത്തത് മദ്യമായിരുന്നു. 

ചുരുങ്ങിയ വരുമാനം കൊണ്ട് വീട്ടിലെ സാമ്പത്തിയ പ്രയാസങ്ങള്‍ തീരാതെ വന്നപ്പോഴാണ് പ്രിയതമനേയും പിഞ്ചു മകനേയും നാട്ടിലാക്കി രശ്മി ഗള്‍ഫിലെത്തിയത്. നാട്ടില്‍ സ്വകാര്യ സ്‌ക്കൂള്‍ അധ്യാപികയായിരുന്ന രശ്മിക്കും ഒരു ചെറിയ സ്ഥാപനത്തില്‍ കഌര്‍ക്കായിരുന്ന ഭര്‍ത്താവ് ബാലനും ജീവിത ചിലവുകളുടെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനാത്ത സാഹചര്യത്തില്‍ രശ്മി തന്നെയാണ് സുഹൃത്തിന്റെ പ്രേരണയില്‍ പ്രവാസം തെരഞ്ഞെടുത്തത്. രശ്മിയുടെ സുഹൃത്ത് അനിത പ്രമുഖ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ചുളിവില്‍ വിസ ലഭിച്ച് ഗള്‍ഫിലെത്തിയപ്പോള്‍ കുടുംബത്തിന്റെ എല്ലാ പ്രാരാബ്ദങ്ങളുമവസാനിക്കുമെന്നാണ് കരുതിയത്. രശ്മിക്ക് മെച്ചപ്പെട്ട ജോലി കിട്ടിയപ്പോള്‍ പ്രതീക്ഷകളും ആശകളും കൂടി. എല്ലാ മാസവും കൃത്യമായി പണമയച്ചും ആഴ്ചയിലൊരിക്കലെങ്കിലും വിശദമായി തമ്മില്‍ സംസാരിച്ചും കുടുംബബന്ധം ദൃദമാക്കി. ദിവസങ്ങളും മാസങ്ങളും സന്തോഷത്തോടെ നീങ്ങി. ഏകാന്തതയും വിരഹ വേദനയുമൊക്കെ രശ്മിയെ വല്ലാതെ കുഴക്കിയെങ്കിലും പിടിച്ചു നിന്നു. കലണ്ടറിലെ വര്‍ഷാവസാന ദിവസം. അനിത രശ്മിയെ പാര്‍ട്ടിക്ക്്് ക്ഷണിച്ചു. കൊച്ചു നാളിലെ തന്നെ അറിയുന്ന കൂട്ടുകാരിയാണ് അനിത. തന്റെ സാമ്പത്തിക പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞ്് തന്നെ ഗള്‍ഫിലേക്ക് കൊണ്ടുവരുവാന്‍ മുന്‍ കൈയെടുത്തവള്‍. അങ്ങനെയുള്ള അനിത പുതുവര്‍ഷത്തെ വരവേല്‍ക്താനായി സ്‌വന്തം താമസ സ്ഥലത്ത് ഒരുക്കിയ പാര്‍ട്ടിയാണ്. രശ്മി നേരത്തെ തന്നെ വരമമെന്നാണ് അനിത പറഞ്ഞത്. പറഞ്ഞ പ്രകാരം രശ്മി നേരത്തെയെത്തുകയും ആവശ്യമായ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും ചെയ്തു. നേരം ഇരുട്ടി തുടങ്ങി. അതിഥികള്‍ ഒറ്റയായും കൂട്ടായും അവിടെയെത്തി. ആണുങ്ങളും പെണ്ണുങ്ങളും. ഇന്ത്യക്കാരും അല്ലാത്തവരുമൊക്കെയായി ഒരു ഡസനിലധികം ആളുകള്‍. കബാബായും സാന്റ് വിച്ചായും പല വിഭവങ്ങള്‍ തിന്നും കൊച്ചു കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു. നേരം പോയതറിഞ്ഞില്ല. പന്ത്രണ്ട് മണിയായതോടെ ആളുകളുടെ സ്്്വഭാവം മാറി. അതുവരെ രഹസ്യമായി മദ്യം അകത്താക്കിയിരുന്നവര്‍ ആര്‍പ്പുവിളികളോടെ കുപ്പികള്‍ പൊട്ടിക്കുകയും നിയന്ത്രണമില്ലാതെ കുടിച്ചുകൂത്താടുകയും ചെയ്തു. അനിതയുടെ സ്‌നേഹ പൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി രശ്മിയും അല്‍പം അകത്താക്കി. പിന്നീട് രശ്മി ആഘോാവസരങ്ങള്‍ക്കായി കാത്തിരുന്നു. അനിതയോടൊപ്പവും അല്ലാതെയും പല തവണ ലഹരി നുരഞ്ഞ അവര്‍ ക്രമേണ മദ്യാസക്തിക്ക് അടിമപ്പെടുകയായിരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ബോധം കെടുവോളം കുടിക്കമെന്ന അവസ്ഥ വന്നപ്പോള്‍ പലരുമായും ചങ്ങാത്തമായി. ജീവിതത്തിന്റെ താളങ്ങളൊക്കെ തെറ്റിച്ച പോക്കായിരുന്നു പിന്നീട്. നാട്ടിലെ കുടുംബത്തെ കുറിച്ചും ബാധ്യതകളും കുറിച്ചും മറന്ന അവര്‍ പലരുമായും കള്ളുകുടിച്ചു കറങ്ങി നടന്നു. മാസാന്തം പണമയങ്ങുന്നത് മുടങ്ങി. ആഴ്ചയിലെ ഫോണ്‍ വിളികളും നിലച്ചു. ഒടുവില്‍ നാട്ടുകാരിടപെട്ട് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വന്നത്. ആ ദുരന്ത വാര്‍ത്തകള്‍ താങ്ങാന്‍ ആ പാവപ്പെട്ട കുടുംബത്തിനാകുമായിരുന്നില്ല. അപ്പോഴേക്കും എല്ലാ വൃത്തികേടുകളുടേയും പര്യായമായി രശ്മി മാറിയിരുന്നു.

ഗള്‍ഫില്‍ നടക്കുന്ന കലാസന്ധ്യകളോടനുബന്ധിച്ചാണ് പലരും മദ്യം അകത്താക്കുന്നതത്രേ. കൂട്ടുകാരോടൊപ്പം കലാപരിപാടിക്ക് പോകുമ്പോള്‍ പങ്കിട്ടെടുത്താണ് കുപ്പി വാങ്ങുന്നത്. മദ്യ ലഹരിയുടെ പശ്ചാത്തലത്തില്‍ ആടാനും പാടാനുമെന്ന പോലെ പരിപാടികള്‍ കാണാനുമൊക്കെ ഹരം കണ്ടെത്തുകയാണിവര്‍. ചിലരെങ്കിലും ഇത്തരം പരിപാടികള്‍ അതിരുവിട്ട പ്രകടനങ്ങളാല്‍ പിടിക്കപ്പെടാറുണ്ട്. 
വിദ്യാഭ്യാസ മില്ലാത്ത ചെറുപ്പക്കാരാണ് ഈ വിഭാഗത്തില്‍ അധികമെങ്കിലും അഭ്യസ്ത വിദ്യരും ഇങ്ങനെ കുടുങ്ങിയതായി ഈ ലേഖകന് നേരിട്ടറിയും. ഒരിക്കല്‍ ദോഹാ സിനിമയില്‍ നിറഞ്ഞ സദസ്സില്‍ സംഗീത നിശ അരങ്ങേറുകയാണ്. ചിത്ര അയ്യരാണ് ഗായിക. സുന്ദരിയായ അവര്‍ അതിമനോഹരമായ വേഷവിധാനങ്ങളില്‍ പാട്ടുകളുടെ അര്‍ഥമറിഞ്ഞും ആസ്വദിച്ചും പാടിത്തകര്‍ക്കുകയാണ്. പാട്ടിനനുസരിച്ച് ഗാലറിയില്‍ ജനങ്ങള്‍ നൃത്തം വെക്കാന്‍ തുടങ്ങിയപ്പോള്‍ ഗായികക്ക് ആവേശം കൂടി. അവര്‍ കാണികളെ പ്രോല്‍സാഹിപ്പിച്ചും ഇളക്കി മറിച്ചും തകര്‍ത്തു പാടി. ലഹരിയുടെ പിടിയിലായിരുന്ന ഒരു ചെറുപ്പക്കാരന്‍ വേദിയിലേക്ക് ഓടി വന്നു് അവരെ വാരിപ്പുണരാനാണ് ശ്രമിച്ചത്. സംഘാടകരുടെ സമയോടിതമാ ിഇടപെടലാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. കക്ഷിയെ പോലീസ് പൊക്കി. ചെറുപ്പക്കാരനായ ആ യുവാവ്് മംഗലാപുരത്തുകാരനായ ഒരു എഞ്ചിനീയറായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ആ ചെറുപ്പക്കാരനെ കേസില്ലാതെ രക്ഷപ്പെടുത്തിയത്. 

ലാബര്‍ ക്യാമ്പുകളിലെ സ്ഥിതിയാണ് ഏറെ ദയനീയം. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍. വളരെ ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ളവര്‍. നാട്ടിലുള്ള കുടുംബത്തിന്റേയും കൂട്ടു കുടുംബത്തിന്റേയുമൊക്കം ആശയും പ്രതീക്ഷയുമായി കഴിയുന്ന ചെറുപ്പക്കാര്‍ ലഹരിയുടെ പിടിയിലമരുന്നത് വന്‍ ദുരന്തങ്ങളാണ് സൃഷ്ടിക്കുന്നത്. മദ്യം വാങ്ങാന്‍ പണമില്ലാത്ത ഇത്തരക്കാര്‍ ലഹരിക്കായി ഉപയോഗിക്കുന്ന വസ്തുക്കള്‍ വളരെ അപകടകാരികളായ പദാര്‍ഥങ്ങളാണ്. വിവിധ തരം കൊളോണുകളും ടോയ്‌ലെറ്റുകള്‍ വൃത്തിയാക്കുവാന്‍ ഉപയോഗിക്കുന്ന ലായനികള്‍ വരെ ലഹരിക്കായി ഉപയോഗിക്കുന്ന ധാരാളം ചെറുപ്പക്കാരാണ് പല ലാബര്‍ ക്യാമ്പുകളിലുമുള്ളത്. അല്‍പനേരത്തേക്ക് ഈ പദാര്‍ഥങ്ങള്‍ ലഹരി നല്‍കിയേക്കാമെങ്കിലും ശരീരത്തന് അതിഗുരുതരമായ പ്രശ്‌നങ്ങളാണ് ഇവ സൃഷ്ടിക്കുക. കുറഞ്ഞകാലം ഇത്തരം പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാല്‍ പല അവയവങ്ങളും റിപ്പയര്‍ ചെയ്യാന്‍ പറ്റാത്ത വിധം നശിക്കും. കുടുംബത്തിന്റെ ഏക ആശ്രയമായ ഇത്തരം ചെറുപ്പക്കാര്‍ മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഉണ്ടാകുുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. സമയാസമയങ്ങളില്‍ ശരിക്ക് ഭക്ഷണം പോലും കഴിക്കാത്ത തൊഴിലാളികള്‍ അപൈായകരമായ ലഹരി പദാര്‍ഥങ്ങള്‍ ശീലിക്കുന്നതിനെതിരെ ബന്ധപ്പെട്ടവര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും വരും വരായ്കകളെക്കുറിച്ചൊന്നും ചിന്തിക്കാതെ ഇത്തരം പദാര്‍ഥങ്ങളുടെ ഉപഭോഗം നാള്‍ക്കുനാള്‍ കൂടി വരികയാണ്.  ഗള്‍ഫ് മേഖലയിലും കള്ള വാറ്റു നടക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കൂടിയ വീര്യം ലഭിക്കുവാനും സാധന സുലഭമാക്കുവാനുമായി കള്ളവാറ്റുസംഘങ്ങള്‍ സജീവമാണെത്രേ. അഭ്യന്തര മന്ത്രാലയവും സി. ഐ.ഡിയുമൊക്കെ സദാ ജാഗരൂകരായി നിലകൊള്ളുകയും ഇത്തരം സംഘങ്ങളെ പിടികൂടുകയും ചെയ്യാറുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇത്തരം സംഘങ്ങള്‍ നിലനില്‍ക്കുന്നു. ലാബര്‍ ക്യാമ്പുകളിലെ ലഹരി ഉപഭോഗത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത് 

ജീവിതത്തിലൊരിക്കല്‍ പോലും ലഹരി രുചിക്കാത്ത ബാബു ഗള്‍ഫിലേക്ക് വിമാനം കയറിയത് വീടും പുരയിടവും പണയപ്പെടുത്തിയാണ്. രോഗികളായ അച്ഛനമ്മമാരുടേയും പറക്കമറ്റാത്ത സഹോദരി സഹോദരന്മാരുടേയും ഏക ആശ്രയമായ ബാബു വലിയ പ്രതീക്ഷയോടെയാണ് പ്രവാസലോകത്ത് വന്നിറങ്ങിയത്. ജീവിതത്തിനൊരു ലക്ഷ്യവും ഉത്തരവാദിത്തബോധവുമായി വന്ന ബാബു പക്ഷേ മറ്റു രാജ്യക്കാരായ തൊഴിലാളികളോടൊപ്പാമാണ് താമസിച്ചത്. ലാബര്‍ ക്യാമ്പിന്റെ കുടുസ്സായ ജീവിത ചുറ്റപാടുകളില്‍ കൂടെ താമസിക്കുന്നവരില്‍ നിന്നും ലഹരിയുടെ രുചിയറിയുകയും ക്രമേണ ലഹരിക്കടിപ്പെടുകയും ചെയ്തു. കൊളോണുകളും ബാത്ത് റൂമുകള്‍ വൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന ലായനികളുമൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന പ്രത്യേക ലഹരിയുടെ അടിമയായ ബാബു രണ്ടു വര്‍ഷം കഴിയുന്നതിന് മുമ്പ് തന്നെ രോഗിയായി. മാറാത്ത വയറു വേദന. ഡോക്ടര്‍മാര്‍ പലരും മാറി മാറി നോക്കിയെങ്കിലും കാരണം കണ്ടെത്താനായില്ല. ജോലിയില്‍ തുടരാനാവാതെ ബാബുവന് തിരിച്ച് പോവേണ്ടി വന്നു. വീടും പുരയിടവം പണയപ്പെടുത്തിയതിന്റെ പലിശ പോലും കൊടുക്കാനാവാതെ ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേക്ക് സഞ്ചരിച്ച ആ യുവാവ് 30 വയസ് തികയുന്നതിന് മുമ്പ് മരണത്തിന് കീഴടങ്ങി. ഇത് ഭാവനയോ ഒറ്റപ്പെട്ട സംഭവമോ അല്ല. നമ്മുടെ അയല്‍ രാജ്യക്കാരാണ് ഇത്തരം വിഷയങ്ങളില്‍ മുന്നിലെങ്കിലും മലയാളികളടക്കം ഇന്ത്യക്കാരും ഇത്തരം ദുരന്തങ്ങളേറ്റുവാങ്ങുന്നുണ്ടെന്ന് നാം അറിയണം.

സാഹചര്യങ്ങളാണ് പലപ്പോഴും മുഷ്യനെ ചീത്തയാക്കുന്നത്. നന്മയുടെ വികാരങ്ങളും സന്തോഷം പകരുന്ന സൗഹൃദങ്ങളും സജീവമാകുന്ന ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കാനായാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒരു വലിയൊരളവോളം ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. 

മനുഷ്യന്‍ അവന്റെ കൂട്ടുകാരന്റെ സ്വഭാവത്തിലാണ് പലപ്പോഴും വളരുക. നല്ല കൂട്ടുകാരുണ്ടാവുക എന്നത് വളരെ പ്രധാനമാണ്. നല്ല ചങ്ങാതിമാരാണ് പലപ്പോഴും നന്മയുടെ പ്രചാരകരാവുന്നത്. ജീവിതത്തില്‍ ആര്‍ക്കെങ്കിലും നല്ല സൗഹൃദം നല്‍കുകയും അവരെ നന്മയിലേക്ക് വഴി നടത്തുകയും ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ വലിയ സൗഭാഗ്യമില്ലെന്ന് നാം ഓര്‍ക്കുക.  എല്ലാ മതങ്ങളും ഒരു പോലെ വിലക്കിയ ലഹരി പദാര്‍ഥങ്ങളെ വര്‍ജ്ജിക്കുവാനും ലഹരിയില്ലാതെ തന്നെ ജീവിത വര്‍ണാഭവും ക്രിയാത്മകവുമാക്കാനാകുമെന്നാണ് പ്രവാസികള്‍ ജീവിച്ച് തെളിയിക്കേണ്ടത്. ജീവിത്തില്‍ നാം സ്വീകരിക്കുന്ന സമീപനങ്ങളും നിലപാടുകളുമാണ് പ്രധാനം. ആര്‍ക്കും ആരെയും നിര്‍ബന്ധിക്കാനാവാത്ത സാഹചര്യത്തിലം ക്രിയാത്മകവും കാര്യക്ഷമവുായ നിലപാടുകളിലൂടെ മാതൃക സൃഷ്ടിക്കുവാനാണ് ഓരോ മനുഷ്യ സ്‌നേഹിയും പരിശ്രമിക്കേണ്ടത്. 

പ്രവാസത്തിന്റെ പളപളപ്പിലും യാഥാര്‍ഥ്യ ബോധത്തോടെ ജീവിക്കാന്‍ കഴിയുകയാണ് പ്രധാനം. ജീവിതം തന്നെ പണയപ്പെടുത്തി പ്രവാസ ലോകത്ത് വന്നത് വ്യക്തമായ ലക്ഷ്യബോധത്തോടെയാണെന്ന് തിരിച്ചറിയുകയും അതിമോഹങ്ങളോ അത്യാര്‍ഥിയോ ഇല്ലാതെ പ്രായോഗിക കാഴ്ചപ്പാടോടെ ജീവിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ ലഹരിയുടെ ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടാനാകുമെന്ന് മാത്രമല്ല കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കൊത്തുയരുവാനും പ്രവാസികള്‍ക്ക് കഴിയും. 

Releated Stories