logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

വി കെയര്‍

img

രണ്ടാമത് ഖത്തര്‍ കനവുകള്‍ സാസ്‌കോ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലെത്തിയ ചിത്രമാണ് വി. കെയര്‍. ഈ ഷോര്‍ട്ട് ഫിലിമിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചത് ജലീല്‍ കുറ്റിയാടിയും, കാമറ, എഡിറ്റിംഗ് എന്നിവ ശമീല്‍ ഏ. ജെ.യും, സംഗീതം ബില്‍ബിയുമാണ്. . 

ആധുനിക ടെക്‌നോളജിയുഗത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് പഠനത്തെക്കാള്‍ താല്പര്യം ഫെസ്ബുക്കിലും ചാറ്റിങ്ങിലുമാണ്. ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ അലംഭാവം കൂടി ആവുമ്പോള്‍ അത് മുതലെടുത്ത് ചെയ്തു കൂട്ടുന്ന തെറ്റുകളെ പറ്റി കുട്ടികളെ എങ്ങിനെ കുറ്റപ്പെടുത്താനവും ? 

സ്വന്തം കുട്ടികളുടെ പഠന നിലവാരത്തെ പറ്റി അവരുടെ മുന്നില്‍ വെച്ച് രക്ഷിതാക്കള്‍ പരസ്പരം കലഹിക്കുകയും കുറ്റപ്പെടുത്തുകയും മറ്റുള്ളവരുടെ കുട്ടികളുടെ പഠന നിലവാരത്തെ ഉയര്‍ത്തി കാട്ടുകയും ചെയ്യുമ്പോള്‍ കുട്ടികളില്‍ അലസതയും ദുശ്ശീലങ്ങളും കൂടുന്നതു രക്ഷിതാക്കള്‍ ശ്രദ്ധിക്കാതെ പോകുന്നു. കുട്ടികളുടെ സ്‌കൂളിലെ പെരുമാറ്റവും, വീടുകളില്‍ അവര്‍ പഠനത്തിനു ഉപയോഗപ്പെടുത്തുന്ന സമയവും ശ്രദ്ധിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. 

രാത്രി ഒറ്റക്ക് മുറി അടച്ചു ഉറങ്ങുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും, അവരുടെ സഹപാഠികള്‍ പരസ്പരം അയച്ചു കൊടുക്കുന്ന അശ്‌ളീല ചിത്രങ്ങളും, വീഡിയോ ക്ലിപ്പ്കളും കുട്ടികളുടെ ഭാവിക്ക് ഭീഷണിയാണെന്നും ഈ ചിത്രം ാര്‍മ്മപ്പെടുത്തുന്നു. 

കുട്ടികള്‍ മൊബൈല്‍ ഫോണ്‍. ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. പിതാവ് പുറത്ത് പോകുമ്പോള്‍ കുട്ടികളുടെ പഠനകാര്യങ്ങളിലും അവരുടെ മൊബൈല്‍ ദുരുപയോഗം ചെയ്യുന്നതിലും ശ്രദ്ധ ചെലത്തേണ്ടത് മാതാവിന്റെ കടമയാണെന്ന് ഈ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.ദോഹയിലെ അറിയപ്പെടുന്ന കലാകാരനായ മുത്തു ഐ. സി. ആര്‍. സി. നായകനും ജലീല്‍ കുറ്റിയാടിയുടെ ഭാര്യ ഷാഹിദ ജലീല്‍ നായികയായും, വടകര മണിയൂര്‍ സ്വദേശി കരിങ്ങാറ്റില്‍ അഹമ്മദിന്റെ മകന്‍ ജിഷാദ് മകനായും വേഷമിട്ട ഈ ഷോര്‍ട്ട് ഫിലിമില്‍ താഹ മജീദ് കുറ്റിയാടിയും മൈക്രോ ഹെല്‍ത്ത് കെയര്‍ സ്‌റാഫ് ക്രിസ്റ്റീനയും സഹകരിക്കുന്നു. 
ഷോര്‍ട്ട് ഫിലിം കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://youtu.be/vKNZtNgo5Oo

Releated Stories