logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

വാല്യു.

img

ഖത്തര്‍ കനവുകള്‍ നടത്തുന്ന രണ്ടാമത് ഷോര്ട്ട് ഫിലിം മത്സരത്തില്‍ ഫൈനലില്‍ എത്തിയ ചിത്രമാണ് സുബൈര്‍ മാടായി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച വാല്യു. ഒരു പെരുന്നാള്‍ ദിവസം പിതാവ് കൊടുത്ത ഒരു കാശി കുടുക്കയും പഴകിയൊരു നാണയവും തന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലമതിപ്പുള്ള സമ്മാനമായി കണക്കാക്കുന്ന ഒരു പിഞ്ചു ബാലന്റെ കഥയാണ് വാല്യു അഥവാ മൂല്യം. സ്‌നേഹിക്കപ്പെടേണ്ട ബാല്യ കാലത്തില്‍ തന്നെ പിതാവ് നഷ്ട്ടപ്പെട്ട ഈ കൊച്ചു ബാലന്റെ കരളലിയിക്കുന്ന സങ്കടം ഒരു തേങ്ങലായി മനസ്സില്‍ ഒതുക്കാന്‍ വിധിക്കപ്പെട്ട സംസാര ശേഷി നഷ്ട്ടപ്പെട്ട ഉമ്മയോട് അവന്‍ എന്ത് പറയാന്‍...ഒരു നിധി പോലെ വീട്ടില്‍ ആരും കാണാതെ കാത്തു സൂക്ഷിച്ച ആ അമുല്ല്യ നിധി മറ്റൊരു പെരുന്നാള്‍ ദിവസം തന്റെ സഹോദരന്റെ കയ്യില്‍ നിന്നും വീണുടയുമ്പോള്‍ അവന്‍ടെ നെഞ്ചിലെ കൂടാണ് തകര്‍ന്നത്. 
നിലത്ത് ചിതറി വീണ നാണയ തുട്ടുകള്‍ക്കിടയില്‍ തകര്‍ന്ന ഹൃദയത്തോടെ അവന്‍ തിരഞ്ഞു ആ പഴയ നാണയ തുട്ടിന് വേണ്ടി...ഒടുവില്‍ അവനത് കണ്ടുപിടിച്ചു..ആ നാണയം എടുത്ത് അത് നെഞ്ചോടു ചേര്‍ത്ത്...അവനതില്‍ ചുംബിച്ചു ...നിറഞ്ഞ കണ്ണുകളോടെ അവന്‍ ആ നാണയത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ എട്ടര മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള സിനിമ അവിടെ തീരുകയാണ്...ആയിരം കുതിര ശക്തിയോടെ എഴുന്നേറ്റു നില്‍ക്കുന്ന ചോദ്യ ശരങ്ങളുമായി . 

സുബൈര്‍ മാടായി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തിന്റെ കഥ ആരിഫ സുബൈറും, ചായാഗ്രഹണം അജ്മലും, ചിത്ര സംയോജനം സനീഷ് സോപാനവുമാണ് നിര്‍വഹിച്ചത്. താസിം സുബൈര്‍, ആസിം സുബൈര്‍, ആരിഫ സുബൈര്‍, സുബൈര്‍ മാടായി എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഷോര്‍ട്ട് ഫിലിം കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

http://www.youtube.com/watch?v=FUYefo1MFcc&feature=youtu.be

 

Releated Stories