logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സ്‌നേഹ സ്പര്‍ശം

img

രണ്ടാമത് ഖത്തര്‍ കനവുകള്‍ സാസ്‌കോ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലെത്തിയ ചിത്രമാണ് സ്‌നേഹ സ്പര്‍ശം. ഈ ഷോര്‍ട്ട് ഫിലിമിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ശ്യാമള രമേശാണ്. ജന്മനാല്‍ സംസാരിക്കാന്‍ കഴിവില്ലാത്ത ഒരു പെണ്‍കുട്ടിയുടെ കഥയാണ് സ്‌നേഹസ്പര്‍ശത്തിലൂടെ പറയുന്നത്. കുട്ടികളില്ലാത്ത ഒരു ദമ്പതികള്‍ അവളെ ദത്തെടുക്കുന്നു. അവളെ സന്തോഷിപ്പിക്കാനും സ്‌നേഹം പിടിച്ച് പറ്റാനുമായി അവര്‍ ശ്രമിക്കുന്നു. ഒരു ദിവസം കുട്ടിയുമൊത്തു ബീച്ചില്‍ വരുന്ന അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി പലതും സംഭവിക്കുന്നു. സ്‌നേഹിക്കാനും

സ്‌നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ വ്യഗ്രതയെക്കുറിച്ചാണ് ഈ ഷോര്‍ട്ട് ഫിലിം പ്രതിബാധിക്കുന്നത്. ശ്യാമള രമേശ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും ചെയ്തിരിക്കുന്നത് ഫോട്ടോ പവര്‍ സ്റ്റുഡിയോയാണ്. മുരുകേശ്, രാജേഷ്, സൗമ്യ രാജേഷ്, അശിത മുരുകേശ്, ശാലിനി മുരുകേശ്, നികിലേഷ് എന്നിവരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഷോര്‍ട്ട് ഫിലിം കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  

http://www.youtube.com/watch?v=fLP_jrZDktE

Releated Stories