logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സ്ത്രീ ശാക്തീകരണം പ്രായോഗികമാവണമെങ്കില്‍

img

അമാനുല്ല വടക്കാങ്ങര

മാര്‍ച്ച് 8. അന്താരാഷ്ട്ര വനിതാദിനം. സ്ത്രീ സമത്വം, ശാക്തീകരണം തുടങ്ങിയ മഹത്തായ ആശയങ്ങളുടെ പ്രാധാന്യം വിളിച്ചോതുകയും സമകാലിക സാമൂഹ്യാന്തരീക്ഷത്തിന്റെ വിലയിരുത്തലുകളും വിശകലനങ്ങളും പ്രസക്തമാക്കുന്ന ദിനം. ഒരു നൂറ്റാണ്ടിലേറെ കാലം വനിതാദിനങ്ങളാഘോഷിച്ച് ലോകം എന്തു നേടി എന്നതിനേക്കാളേറെ ആധുനിക ലോകത്ത് സ്ത്രീകള്‍ക്കെന്താണ് ആവശ്യമെന്നത് കൂടുതല്‍ ആലോചനക്ക് വെക്കുന്ന സാഹചര്യത്തില്‍ സ്ത്രീ ശാക്തീകരണം പ്രായോഗികവും കാര്യക്ഷവുമാവണമെങ്കില്‍ സ്ത്രീകളുടെ മാനസികവും ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ എല്ലാ വശങ്ങളും പരിഗണിച്ചുളള സമീപനങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് തുടക്കത്തിലേ സൂചിപ്പിക്കട്ടെ. 

സ്ത്രീകളും പുരുഷന്മാരും സമൂഹത്തിന്റെ പരസ്പര പൂരകങ്ങളായി മനസിലാക്കപ്പെടുകയും പരസ്പരം ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിര്‍വഹിക്കുന്നിടത്താണ് സമൂഹത്തിന്റെ വളര്‍ച്ചാവികാസമെന്ന് അംഗീകരിക്കുകയും ചെയ്യുമ്പോള്‍ സമൂഹം സാംസ്‌കാരികമായും പുരോഗമന പരമായും മുന്നോട്ട് ഗമിക്കും. അമ്മയായും സഹോദരിയായും ഭാര്യയായും മകളായും മരുമകളായും പേരക്കുട്ടിയുമയൊക്കെ വ്യത്യസ്തങ്ങളായ റോളുകളാണ് ഓരോരുത്തര്‍ക്കും വന്നു ചേരുന്നത്. ഓരോ റോളിനും മാന്യമായ സ്ഥാനവും പദവിയുമുണ്ട്. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും സമൂഹത്തില്‍ നിര്‍വഹിക്കുവാനുള്ള ഉത്തരവാദിത്തങ്ങള്‍ ശരിയാംവണ്ണം നിര്‍വഹിക്കപ്പെടുമ്പോള്‍ ശാന്തിയുടേയും സമാധാനത്തിന്റേയും അന്തരീക്ഷമാണ് സമീൂഹത്തില്‍ സംജാതമാവുക. കുടുംബ ഭദ്രതയുള്ള സാമൂഹ്യക്രമവും പരസ്പരം ഇണങ്ങിയും സഹകരിച്ചുമുള്ള ജീവിത രീതിയും ആരുടേയും അവകാശങ്ങള്‍ ഹനിക്കുന്നതോ സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നതോ അല്ല. ഇതിന് പക്ഷേ തീവ്ര ഫെമിനിസ്റ്റ് ചിന്തകളോ പുരുഷ വിരോധമോ ആവശ്യമില്ല. പുരുഷനും സ്ത്രീക്കും അര്‍ഹിക്കുന്ന സ്ഥാനമാനങ്ങളും പദവിയും പരസ്പരം സ്‌നേഹ ബഹുമാനങ്ങളോടെ അംഗീകരിക്കുന്ന സാമൂഹ്യ സാഹചര്യമാണ് പരിഷ്‌കൃത സമൂഹം ആഗ്രഹിക്കുന്നത്.  സ്തീ സമത്വത്തിനും ശാക്തീകരണത്തിനുമൊക്കെയുള്ള മുറവിളികള്‍ക്ക് പല രംഗത്തും ഫലമുണ്ടാകുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല തരത്തിലുള്ള അസമത്വങ്ങളും നിലനില്‍ക്കുന്നുവെന്നത് അന്താരാഷ്ട്ര വനിതാദിനത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു. സാമൂഹ്യ , രാഷ്ട്രീയ സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിലെ സ്്ര്രതീകളുടെ വിപഌവകരമായ മുന്നേറ്റങ്ങള്‍ ആഘോഷിക്കുന്നതോടൊപ്പം ഇനിയും പരിഗണനയര്‍ഹിക്കുന്ന രംഗങ്ങളിലെ വളര്‍ച്ചാവികാസത്തിന് ലോകശ്രദ്ധ ക്ഷണിക്കുകയും സ്ത്രീ സമത്വമെന്നാല്‍ എല്ലാവരുടേയും പുരോഗതിയാണെന്ന് അടയാളപ്പെടുത്തുകയുമാണ് അന്താരാഷ്ട്ര വനിതാദിനം ചെയ്യുന്നത്. 

IMGചരിത്രത്തിന്റെ നാള്‍വഴികളിലൂടെ കണ്ണോടിക്കുമ്പോള്‍ ഈ ദിനത്തിന് അവകാശ സമരത്തിന്റെ ഒരുപിടി അനുഭവ സാക്ഷ്യമുണ്ടെന്ന് കാണാം. അതില്‍ കണ്ണീരിന്റെ നനവുണ്ട്, അധ്വാനത്തിന്റെ വിയര്‍പ്പുണ്ട്, ദുഷിച്ച മുതലാളിത്ത, വ്യവസായിക, കുത്തക ആധിപത്യത്തോട് ഒരിക്കലും സന്ധി ചെയ്യതെ പോരാടിയ വിപ്ലവ വീര്യമുണ്ട്, ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. പല രാജ്യങ്ങളും വ്യാവസായിക വളര്‍ച്ചയിലേക്ക് നടന്നുനീങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റേയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്റേയും ഓര്‍മ്മപ്പെടുത്തലാണ് അന്താരാഷ്ട്ര വനിതാ ദിനം. കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ സാഹചര്യത്തിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന ആശയത്തിന് കാരണമായത്.ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും ദീര്‍ഘസമയ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ഉയര്‍ത്തിയ ശബ്ദം അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്‌നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടിവന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്‌സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാരസെട്കിനിന്റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തൊട്ടടുത്ത വര്‍ഷം,1911 മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം ആചരിച്ചു. 1917 മാര്‍ച്ച് എട്ടിന് റഷ്യയില്‍ നടത്തിയ വനിതാ ദിന പ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.

WOMENS DAYഓരോ വര്‍ഷവും ഓരോ മുദ്രവാക്യവുമായാണ് വനിതാ ദിനം ആചരിക്കപ്പെടുന്നത്. ശാസ്ത്രസാങ്കേതികവിദ്യാഭ്യാസപരിശീലന രംഗത്ത് തുല്യത, സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലിലേക്ക് മാര്‍ഗദര്‍ശനം എന്നതായിരുന്നു 2011 ലെ മുദ്രാവാക്യം. 2012 ലെ മുദ്രാവാക്യം 'ഗ്രാമീണവനിതകളെ ശാക്തീകരിക്കുക ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക. 2013 ല്‍ വാഗ്ദാനം, വാഗ്ദാനമായിരിക്കട്ടെ : സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാനുള്ള   പരിപാടികളാരംഭിക്കുവാന്‍ സമയമായിരിക്കുന്നു എന്ന പ്രമേയമാണ് ചര്‍ച്ചക്ക് വെച്ചത്. മാറ്റത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന സുപ്രധാനമായ പ്രമേയമാണ് ഐക്യാരാഷ്ട്ര സംഘടന ഈ വര്‍ഷത്തെ പ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത്.  സാമൂഹ്യ രംഗത്തും സാമ്പത്തിക രംഗത്തുമെന്നല്ല വിദ്യാഭ്യാസ രംഗത്തും സ്ത്രീകള്‍ നേടിയ പുരോഗതി കുറച്ചുകാണാനാവില്ല. മാറ്റം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ സാക്ഷര സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന കേരളത്തില്‍ പിഞ്ചു കുട്ടികളും വൃദ്ധകളുമടക്കം സ്ത്രീകള്‍ വ്യാപകമായ രീതിയില്‍ പീഡിപ്പിക്കപ്പെടുന്നുവെന്നത് ചിന്തിക്കുന്നവരുടെയൊക്കെ സ്വാസ്ഥ്യം കെടുത്തുകയാണ്. 

സ്ത്രീകളെ കേവലം ഉപഭോഗ വസ്തുവാക്കി അവഹേളിക്കുന്ന സംഭവങ്ങളാണ് നമുക്ക് ചുറ്റും അരങ്ങേറുന്നത്. സ്ത്രീയുടെ നഗ്ന ശരീരം വിറ്റ് കാശാക്കുന്ന കോര്‍പറേറ്റ് സംസ്്്കാരം രാഷ്ട്രീയ രംഗത്തേക്കും പടരുന്നുവെന്നാണ് സമകാലിക സംഭവങ്ങള്‍ നല്‍കുന്ന സൂചന.ബി.ജെ.പി.യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നമോഗാനത്തില്‍ പോലും അങ്ങേയറ്റം അശഌല ചുവയുള്ള ഭാഗങ്ങളുണ്ട്. അര്‍ദ്ധ നഗ്നരായ താരങ്ങളണി നിരക്കുന്ന പരസ്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ പോലും ഉപയോഗിക്കപ്പെടുമ്പോള്‍ ആര്‍ഷഭാരതം എങ്ങോട്ടാണ് നീങ്ങുന്നത്. സാംസ്‌കാരിക പാരമ്പര്യങ്ങളേയും മൂല്യങ്ങളേയും അവഗണിച്ച് കുത്തക കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ ദുശിച്ച മാതൃകകള്‍ അംഗീകാരം നേടുമ്പോള്‍ നാം ലജ്ജിച്ച് തലതാഴ്ത്തുക. 

രാഹുല്‍ ഗാന്ധിയുടെ പടം നഗ്ന ശരീരത്തില്‍ ആലേഖനം ചെയ്ത് പരസ്യമായി രംഗത്തു വന്ന മോഡലിന്റെ കാര്യവും ഇവിടെ വിസ്മരിക്കുന്നില്ല. രാ്ട്രീയ രംഗത്തും സ്ത്രീ ശാക്തീകരണത്തിന്റെ കാഹളം മുഴക്കുന്നവര്‍ സ്ത്രീകളെ ആദരിക്കുന്നതിന് പകരം അങ്ങേയറ്റം തരാം താഴ്ത്തുകയാണ് ചെയ്യുന്നത് എന്നാണ് ഇതൊക്കെ നല്‍കുന്ന സൂചന. ഇത്തരം ആഭാസങ്ങള്‍ ഒരു ഭാഗത്ത് അരങ്ങ് തകര്‍ക്കുകയും മദ്യവും മയക്കുമരുന്നുകളും സമൂഹത്തിന്റെ ബോധ മണ്ഡലത്തെ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഢനങ്ങള്‍ക്ക് അറുതിയുണ്ടാവില്ല എന്ന് നാം മനസ്സിലാക്കുക.  ലോകം വളരെ പുരോഗമിക്കുകയും പരിഷ്‌ക്കാരങ്ങളുടെ നിറവിലാണെന്ന് വീമ്പിളക്കുകയും ചെയ്യുമ്പോഴും സ്ത്രീ ശാക്തീകരണം ശരിയായ നിലയില്‍ നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് മുന്‍പന്തിയിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും സമൂഹത്തില്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇനിയും അറുതി വരുത്താനായിട്ടില്ല.

അതിനാല്‍ തന്നെ വനിതാദിനം ഒരോര്‍മ്മപ്പെടുത്തലാണ്. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ സ്മരണകള്‍ പേറുന്ന ഒരു ദിനം. ദേശത്തിന്റെ അതിര്‍ത്തികര്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്ന്, വനിതകള്‍ക്കായി ഒരു ദിനം. പക്ഷേ ഈ ദിനം സാര്‍ഥകമാക്കേണ്ടത് പുരുഷന്മാരെ അവഗണിച്ചോ അനുസരണക്കേട് കാണിച്ചോ അല്ല. മറിച്ച് ഓരോരുത്തരും സമൂഹത്തില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും ശരിയാംവണ്ണം നിര്‍വഹിച്ചാണ് പുരോഗതിയിലേക്ക് നടന്നു നീങ്ങേണ്ടത്.  പോരാട്ടത്തിന്റെ നൂറ്റാണ്ട് ചരിത്രമാണ് വനിതാ ദിനം പറയുന്നത്. നാം ജീവിക്കുന്ന സമൂഹം തുടര്‍പോരാട്ടത്തിലൂടെ ഉടച്ചുവാര്‍ക്കപ്പെടണ്ടേതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ സ്ത്രീകള്‍, പെണ്‍മക്കള്‍, കുഞ്ഞുങ്ങള്‍ എല്ലാവരുടെയും സുരക്ഷക്കായി സ്വയം ശക്തിപ്പെടേണ്ട കാലമായി എന്നാണ് ഈ ദിവസം നമ്മോട് പറയുന്നത്. ഇത് പക്ഷേ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് നഗ്ന ശരീരം പ്രദര്‍ശിപ്പിച്ചും സമൂഹത്തിന്റെ സൈ്വര്യവിഹാരം തയസ്സപ്പെടുത്തിയുമല്ല മറിച്ച് സ്ത്രീകളുടെ അന്തസ്സും ആഭിജാത്യവും സംരക്ഷിക്കുയും മാന്യമായ സമീപനങ്ങളും നിലപാടുകളും ഉറപ്പുവരുത്തുകയും ചെയ്താല്‍ മാത്രമേ സ്ത്രീ ശാക്തീകരണം പ്രായോഗികമാവുകയുള്ളൂവെന്നാണ് വനിതാദിനം ഓര്‍മപ്പെടുത്തുന്നത്. അടുക്കളയില്‍ നിന്നും അരങ്ങത്തേക്കുള്ള സ്ത്രീ മുന്നേറ്റം അടുക്കളയെയും മക്കളേയും അവഗണിച്ചോ കുടുംബാന്തരീക്ഷം തകര്‍ത്തോ അല്ല. മറിച്ച് ഉത്തരവാദിത്തളും ബാധ്യതകളും അംഗീകരിക്കുന്ന ഭദ്രമായ കുടുംബാന്തരീക്ഷത്തിന്റെ പരിസരത്താണ് സ്ത്രീ ശാക്തീകരണം കൂടുതല്‍ അന്വര്‍ഥമാകുന്നത്. 

Releated Stories