logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലഹരി തകര്‍ക്കുന്ന ജീവിതങ്ങള്‍ (8)

img

അമാനുല്ല വടക്കാങ്ങര

മുമ്പ് മദ്യപരായിരുന്നെങ്കിലും ചികിത്സാനന്തരം പരിപൂര്‍ണ മദ്യവര്‍ജകരായിത്തീര്‍ന്നവരുടെ ഒരു അഖിലലോകസംഘടനയാണ് ആല്‍ക്കഹോളിക് അനോണിമസ്. അതിമദ്യാസക്തിയെന്നത് തനിക്കുമാത്രം പിണഞ്ഞ ഒരു തെറ്റല്ലെന്നും അതില്‍നിന്ന് വിമുക്തിനേടാന്‍ സാധ്യമാണെന്നും മദ്യപനായിരുന്ന തന്നെ സമൂഹത്തിലെ ഒരംഗമായി സ്വീകരിക്കാന്‍ തയ്യാറുള്ളവരുണ്ടെന്നും ഉള്ള അറിവ് ഈ സംഘടനയിലെ അംഗത്വം മൂലം രോഗിക്ക് ലഭിക്കുന്നത് വലിയ ഒരു നേട്ടമാണ്. തന്നെ അതിമദ്യാസക്തനാക്കിത്തീര്‍ത്ത സാഹചര്യങ്ങളിലേക്ക് ചികിത്സയ്ക്കുശേഷം രോഗി തിരിച്ചു പോകാത്തവണ്ണം ആരോഗ്യകരമായ പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അയാളെ സഹായിക്കുകയെന്നതും ചികിത്സയുടെ ഒരു ഭാഗമാണ്. നിയമനിര്‍മാണംമൂലം മദ്യവര്‍ജനം ഏര്‍പ്പെടുത്തുകയും അങ്ങനെ അതിമദ്യാസക്തിയെ തടയുകയും ചെയ്യാന്‍ കഴിഞ്ഞ കാലങ്ങളില്‍ പല രാജ്യങ്ങളിലും നടത്തിയ സംരംഭങ്ങള്‍ വിജയപ്രദങ്ങളായില്ല. മദ്യത്തിന്‍മേലുള്ള നികുതി വര്‍ധിപ്പിക്കുക, മദ്യവില്പനയുടെ സമയവും സ്ഥലവും നിയന്ത്രിക്കുക എന്നീ മാര്‍ഗങ്ങള്‍ പല സ്ഥലങ്ങളിലും ഇപ്പോള്‍ സ്വീകരിച്ചു വരുന്നുണ്ട്.

മദ്യനിര്‍മ്മാര്‍ജ്ജന രംഗത്ത് ശ്രദ്ധേയമായ ഒരു വഴിത്തിരിവായിരുന്നു ആല്‍ക്കഹോളിക് അനോണിമസ് എന്ന സംഘടനയുടെ രൂപീകരണം. മദ്യത്തിന്റെ പിടിയിലമര്‍ന്ന് ജീവിതത്തില്‍ പലതും നഷ്ടപ്പെട്ട മദ്യാസക്തരായ കുറേ പേര്‍ മദ്യശീല വിമുക്തിക്ക് പറ്റിയ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ഈ വേദി ഉപയോഗിക്കുന്നു. കുടി അവസാനിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലക്ക് ബില്‍ വില്‍സണ്‍, ഡോ. ബോബ്‌സ് എന്നീ അമേരിക്കന്‍ പ്രമാണിമാരാണ് പ്രസ്തുത സംഘടനക്ക് രൂപം നല്‍കിയത്. മദ്യത്തിനടിമപ്പെട്ടു വിഷമിക്കുന്നവരെ സഹായിക്കാന്‍ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ പദ്ധതികളാവിഷ്‌കരിച്ചു. ധാര്‍മ്മിക സനാതന മൂല്യങ്ങളിലേക്ക് തിരിച്ചുവരവിന് ആഹ്വാനം ചെയ്യുന്ന ഈ സംഘടന 1935 മുതല്‍ തന്നെ ചെറിയ തോതില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും 1943 ഡിസംബര്‍ മാസം അമേരിക്കയിലാണ് ഔദ്യോഗികമായി രൂപീകൃതമായത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ സംഘടനക്ക് കഴിഞ്ഞു. 1961 ആയപ്പോഴേക്കും സംഘടനയുടെ അംഗസംഖ്യ 4 ലക്ഷത്തോളമായി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്ക് 125-ഓളം രാഷ്ട്രങ്ങളിലായി 20 ലക്ഷത്തിലധികം അംഗങ്ങളാണ് ഇപ്പോഴുള്ളത്.

1959-ലാണ് സംഘടന ഇന്ത്യയില്‍ വേരൂന്നിയത്. മദ്രാസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ഘടകം സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നുണ്ട്. മദ്രാസിലെ മൈലാപ്പൂരില്‍ ചൊവ്വാഴ്ച തോറും സന്ധ്യയോടടുത്ത് ഒരു സംഘമാളുകള്‍ ഒരുമിച്ചു കൂടുന്നു. ഒരിക്കല്‍ മദ്യാസക്തരായിരുന്നവരാണ് ഇവരെല്ലാം. മദ്യം തങ്ങളുടെ ജീവിതത്തെ തകര്‍ത്തത് എങ്ങനെയെന്ന് ഓരോരുത്തരും വിശദീകരിക്കുന്നു. തുടര്‍ന്ന് ഈ വിപത്തില്‍നിന്നും കരകയറാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ഉള്ളു തുറന്ന ചര്‍ച്ചയാണ്. ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളില്‍നിന്നും ആവേശമുള്‍ക്കൊണ്ട് കുടിയില്‍നിന്നും മുക്തി നേടാന്‍ സഹായമോ നിര്‍ദ്ദേശമോ സ്വീകരിക്കാന്‍ സന്മനസ്സുള്ളവര്‍ക്കു വേണ്ടി പ്രത്യേക സേവനം നടത്തുന്ന സന്നദ്ധ സംഘടനകളുമുണ്ട്. ഭാഗഭാക്കാവുന്നവരുടെ പേരുവിവരം പോലും വെളിപ്പെടുത്താതെ, വളരെ ആസൂത്രിതമായി നടക്കുന്ന ഇത്തരം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇടക്കിടെ സംഘടിപ്പിക്കപ്പെടുന്ന കണ്‍വെന്‍ഷനുകള്‍ ഈ രംഗത്ത് ഏറെ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.  കേരളത്തിലും സംഘടന വളരെ ശക്തമാണ്. ആയിരക്കണക്കിനാളുകള്‍ അംഗങ്ങളായുണ്ട്. പക്ഷേ കേരളത്തിലെ മദ്യ ഉപഭോഗം എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച് മുന്നേറുന്നതിനാല്‍ ഇനിയും കൂടുതല്‍ സന്നദ്ധ സംഘങ്ങളും ബോധവല്‍ക്കരണ പരിപാടികളും നിരന്തരമായി ഉണ്ടാവേണ്ടതുണ്ട്. 

ഗള്‍ഫ് മേഖലയിലും ആല്‍ക്കഹോളിക് അനോണിമസ് വളരെ സജീവമാണ്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സംഘടനക്ക് നിരവധി യൂണിറ്റുകളും നൂറ് കണക്കിന് അംഗങ്ങളുമുണ്ട്. ഖത്തറില്‍ അല്‍ അഹ് ലി ഹോസ്പിറ്റലിന്റെ ബോസ് മെന്റിലും മെന്റല്‍ ഹോസ്പിറ്റലിലുമാണ് സംഘടന യോഗം ചേരാറുള്ളത്. ആത്മാര്‍ഥതും തന്റേടവുുള്ളവര്‍ക്ക് തങ്ങളുടെ പിഴവുകള്‍ ഏറ്റു പറയുവാനും ലഹരിയുടെ പിടിയില്‍ നിന്നും മോചനം നേചുവാനും സഹായകമായ സംഘമാണ് ആല്‍ക്കഹോളിക് അനോണിമസ്. ആഴ്ചയില്‍ വയത്യസ്ത ദിവസങ്ങളില്‍ യോഗം ചേരുന്ന സംഘം വ്യക്തികളുടെ ആത്മീയവും സ്വഭാവ പരവുമായ ഉന്നമനം ലക്ഷ്യം വെച്ച് സംഘടനയുടെ തത്വങ്ങളും പന്ത്രണ്ടിന പരിപാടികളും നടപ്പാക്കുന്നു. ഒപ്പം നൂറിലധികം പ്രമുഖരുടെ മദ്യവിമോചന അനുഭവ സാക്ഷ്യമായ ബിഗ് ബുക്കിന്റെ വിശകലനവും പഠനവുമാണ് പ്രധാനപ്പെട്ട മറ്റൊരു പ്രവര്‍ത്തനം. അനുഭവങ്ങള്‍ പങ്കുവെച്ചും തിന്മക്കെതിരെ പോരാടുവാന്‍ മനുഷ്യ മനസ്സിനെ സജ്ജമാക്കിയും ആല്‍ക്കഹോളിക് അനോണിമസ് നിര്‍വഹിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ മഹത്തരമാണ്. 

മദ്യശീല വിമുക്തിക്ക് ആഗ്രഹം വന്നു കഴിഞ്ഞാല്‍ പിന്നെ വളരെ ശ്രദ്ധയോടെയുള്ള പരിചരണങ്ങളിലൂടെ അതിമദ്യപത്വത്തിനടിമപ്പെട്ടവരെ മോചിപ്പിക്കാന്‍ സാധിക്കും. ഡി-അഡിക്ക്ഷന്‍ സെന്ററുകളിലോ റീ ഹാബിലിറ്റേഷന്‍ സെന്ററുകളിലോ വെച്ച് നല്‍കുന്ന ചികിത്സക്ക് പുറമെ സ്വന്തക്കാരും ബന്ധുക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ തല്‍ക്കാലത്തേക്ക് കുടി നിര്‍ത്തിയേക്കാമെങ്കിലും വീണ്ടും ലഹരിയിലേക്ക് തിരിച്ചുപോയെന്നിരിക്കും. അല്‍അനോന്‍ മദ്യാസക്തരുമായുള്ള സമ്പര്‍ക്കം മൂലം രോഗികളായിത്തീരുന്ന ഭാര്യമാര്‍ക്കും കുടുംബാങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നേര്‍വഴി കാട്ടാനായി രൂപം കൊണ്ട , മദ്യാസക്തരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയു രാജ്യാന്തര കൂട്ടായ്മയാണ് അല്‍അനോന്‍ മദ്യാസക്തരെ രോഗത്തില്‍നിന്നും മുക്തി നേടാന്‍ സഹായിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ആല്‍ക്കഹോളിക്‌സ് അനോണിമസ് സ്ഥാപകരായ ബില്‍ ഡബ്ലുവിന്റെയും, ഡോക്ടര്‍ ബോബിന്റെയും ഭാര്യമാരയ ലൂയിസ് ബന്‍ഹാമിന്റെയും ആന്‍ സ്മിത്തിന്റെയും ശ്രമഫലമായി രൂപം കൊണ്ട കൂട്ടായ്മയാണ് അല്‍അനോന്‍. 1951ലാണ് ഇത് ഔദ്യോഗികമായി നിലവില്‍ വന്നത്.വ്യക്തികളില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ സംഭാവനകള്‍ സ്വീകരിക്കാതെ അംഗങ്ങള്‍ നല്‍കുന്ന സംഭാവനകളാല്‍ മാത്രമാണിതിന്റെ പ്രവര്‍ത്തനം. അതി സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ലഹരിയുടെ സാമ്രാജ്യത്തിലകപ്പെട്ടവരെ കരകയറ്റാന്‍ വേണ്ടി നിലകൊള്ളുന്ന ആല്‍ക്കഹോളിക് അനോണിമസ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുവാനാവശ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലൊക്കെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ നിശ്ചയിച്ച് സാമൂഹിക സാംസ്‌കാരിക നായകരെയും സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി ഡി-അഡിക്ഷന്‍ കേന്ദ്രങ്ങള്‍ സജീവമാക്കിയാല്‍ ഏറെക്കുറെ ആശ്വാസം ലഭിക്കും.

Releated Stories