logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ആരോഗ്യകരമായ ജീവിതത്തിന് വൃക്കകള്‍ സംരക്ഷിക്കുക

img

അമാനുല്ല വടക്കാങ്ങര

മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും സുനിശ്ചിതമായ ദൗത്യമാണ് സ്രഷ്ടാവ് നിശ്ചയിച്ചിരിക്കുന്നത്. ഏതെങ്കിലും അവയവം പണി മുടക്കുകയോ നിര്‍ണിതമായ ഉത്തരവാദിത്തം നിര്‍വഹിക്കാതിരിക്കുകയോ ചെയ്താല്‍ ആരോഗ്യകരമായ ജീവിതം സാധ്യമാവില്ല. ജീവിതത്തിന്റെ രസതന്ത്രവും ചിട്ടവട്ടങ്ങളുമെല്ലാം ആരോഗ്യകരമായ നിലനില്‍പിനെ അപകടപ്പെടുത്താതിരിക്കുക എന്നതാണ് പ്രധാനം. എന്നാല്‍ തെറ്റായ ജീവിത ശൈലിയും ആഹാര രീതികളുമൊക്കെയാണ് ശരീരത്തിന്റെ ആരോഗ്യകരമായ സന്തുലിതത്വത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്നാണ് സമകാലിക പഠനങ്ങളൊക്കെയും നല്‍കുന്ന സൂചന. ഈ പശ്ചാത്തലത്തിലാണ് ലോക വൃക്ക ദിനം ഏറെ പ്രസക്തമാകുന്നത്. 

വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യപ്തിയും, വൃക്കരോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക , വൃക്ക ദാനം പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ബഹുമുഖ പരിപാടികളോടെ 2006 മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാം വ്യഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി ,അന്താരാഷ്ട്ര കിഡ്‌നി ഫൌണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്. വൃക്ക രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയും ആരോഗ്യ മേഖലക്ക് കനത്ത ബാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൃക്ക പരിചരണവും സംരക്ഷണവും ഏറെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. 

മനുഷ്യരുടെ ശരീരത്തില്‍ സുപ്രധാനമായ ഉത്തരവാദിത്തങ്ങളാണ് കിഡ്‌നികള്‍ നിര്‍വഹിക്കുന്നത്. ഓരോരുത്തരുടെ ശരീരത്തിലും രണ്ട് കിഡ്‌നികള്‍ ഉണ്ടെങ്കിലും ഒന്ന്്്ിന് തകരാറ് സംഭവിച്ചാലാണ് മറ്റേത് പ്രവര്‍ത്തിക്കുക. ആരോഗ്യ രംഗത്തും ചികില്‍സാ മേഖലയിലുമൊക്കെ ബഹുദൂരം മുന്നോട്ടുപോയ ആധുനിക ലോകത്ത് കിഡ്‌നി തകരാറുകള്‍ വ്യാപകമാവുകയും നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ലോക വൃക്ക ദിനം എന്ന ആശയമുദിച്ചത്. 

സങ്കീര്‍ണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധര്‍മ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകള്‍ . യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതുലവണങ്ങളും രക്തത്തില്‍ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകള്‍ ലഭിച്ച എല്ലാ ജീവിവര്‍ഗ്ഗങ്ങളുടേയും ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയില്‍ നിന്നും ആവശ്യമുള്ള പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്. 

മനുഷ്യ ശരീരത്തില്‍ വക്ഷീയ ചട്ടക്കൂടിന താഴെ വയറിന്റെ പിന്‍ഭാഗത്തായി കശേരുക്കളുടെ മുന്‍പില്‍ രണ്ട് വശത്തായി ഒരു ജോഡി വൃക്കകള്‍ സ്ഥിതി ചെയ്യുന്നു. മനുഷ്യശരീരത്തിന്റെ 0.5% ഭര വരുന്ന ഈ അവയവം മുഷ്ടിയോളം വലിപ്പമുള്ളതാണ്. ഹ്രുദയം പമ്പുചെയ്യുന്നതിന്റെ 20% രക്തം വൃക്കകള്‍ സ്വീകരിക്കുന്നു.
ഓരോ വൃക്കയിലും നെഫ്രോണ്‍ എന്നറിയപ്പെടുന്ന യൂണിറ്റുകള്‍ 10 ലക്ഷം വീതം ഉണ്ട്. ഓരോ നെഫ്രോണുകളും പ്രത്യേക കോശങ്ങളാല്‍ നിര്‍മ്മിതമായ കുഴലുകളാണ്. ഈ കുഴലുകളുടെ അറ്റത്ത് വികസിച്ചിരിക്കുന്ന ഒരു ഭാഗമുണ്ട്. ഇവ ബൊവ്മാന്‍സ് ക്യാപ്‌സ്യൂള്‍ എന്നറിയപ്പെടുന്നു.
വൃക്കയുടെ പ്രവര്‍ത്തനക്ഷമമുള്ള ഭാഗമായ നെഫ്രോണിനെ മൂന്ന് ഭാഗമായി തിരിക്കാം.വൃക്കയുടെ ഗ്‌ളോമെറുലസ് , വൃക്കാ ധമനി വൃക്കക്കുള്ളില്‍ വെച്ച് സുക്ഷമ ലോമികള്‍ ഉരുണ്ട രൂപത്തിലാവുന്നു. അത് ഒരു നേര്‍ത്ത സ്ഥരം കൊണ്ട് മൂടിയിരിക്കും. ഒരു വൃക്കയില്‍ ഏകദേശം 15ലക്ഷത്തോളം ഗ്‌ളോമെറുലസ് ഉണ്ടായിരിക്കും.ബോമാന്‍സ് കാപ്‌സ്യൂള്‍ ഗ്‌ളോമറുലസ് ഫില്‍ട്രേറ്റിന് ചുറ്റും ഇരട്ടഭിത്തിയുള്ള ആവരണം.ഗ്‌ളോമറുലസ് ഫില്‍ട്രേറ്റ് ശേഖരിക്കുന്നു. സൂക്ഷ്മ നാളികള്‍. ശരീരത്തിന്റെ അമ്ലനില ശരിയായി സൂക്ഷിക്കുന്നതും ശരീരത്തിലെ ഈര്‍പ്പ്പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നതും സൂക്ഷ്മ നാളികളാണ്. 

ശരീരത്തിലെ ആകമാനം സന്തുലിത സ്ഥിതി നില നിര്‍ത്തല്‍, അമഌക്ഷാര ക്രമീകരണം, ലവണ ഗാഡതാ നിയന്ത്രണം , അതികോശ ദ്രാവക വ്യാപ്ത നിയന്ത്രണം, രക്ത മര്‍ദ്ദ നിയന്ത്രണം എന്നീ മേഖലകളില്‍ വൃക്കകള്‍ക്കുള്ള പങ്ക് വളരെ നിര്‍ണായകമാണ്. ഇത്തരം സന്തുലന പ്രവര്‍ത്തനങ്ങള്‍ വൃക്കകള്‍ സ്വതന്ത്രമായോ, നാളീരഹിത വ്യവസ്ഥകള്‍ പോലുള്ള അവയവ വ്യവസ്ഥകളോട് സഹകരിച്ചോ സാധ്യമാക്കുന്നു. റെനിന്‍, ആഞ്ജിയോടെന്‍സിന്‍ കക, അല്‍ഡോസ്റ്റീറോണ്‍, വാസോപ്രെസ്സിന്‍ , മേൃശമഹി എന്നീ ഹോര്‍മോണുകള്‍ വൃക്കകളെ ഈ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നു.

ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായി കോശങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന പല തരത്തിലുള്ള പാഴ് വസ്തുക്കളുടെ നിര്‍മാര്‍ജ്ജനം വൃക്കകളുടെ സുപ്രധാന ജോലിയാണ്. യൂറിയ, യൂറിക് അമ്ലം എന്നിവ പോലുള്ള നൈട്രജന്‍ അടങ്ങിയ പാഴ് വസ്തുക്കള്‍, മാംസ്യാപചയ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാവുന്ന പാഴ് വസ്തുക്കള്‍, മര്‍മ്മാംള ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാവുന്ന പാഴ് വസ്തുക്കള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.

ബൈകാര്‍ബണേറ്റ് ലവണങ്ങളുടെ നിയന്ത്രണം വഴി വൃക്കകള്‍ ശരീരത്തിലെ അമഌക്ഷാര ക്രമീകരണം നിര്‍വഹിക്കുന്നു. ശ്വാസകോശങ്ങളും ഇതില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.

രക്തത്തിലെ പ്ലാസ്മയില്‍ ജലത്തിന്റെ അളവ് കാര്യമായി കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ തലച്ചോറിലുള്ള ഹൈപോതലാമസ് തിരിച്ചറിയുന്നു പിറ്റിയൂട്ടറി ഗ്രന്ഥിക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. ജലത്തിന്റെ അളവ് കുറയുമ്പോള്‍ പിറ്റിയൂട്ടറി ഗ്രന്ഥി സ്രവിക്കുന്ന വാസോപ്രെസ്സിന്‍ എന്ന ഹോര്‍മോണ്‍ വൃക്കാനാളികളില്‍ നിന്നുള്ള ജലത്തിന്റെ പുനരാഗിരണം ത്വരിതപ്പെടുത്തുകയും മൂത്രത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു.

വിസ്മകരമായ കിഡ്‌നികളെക്കുറിച്ച അവബോധം വര്‍ദ്ധിപ്പിക്കുക. പ്രമേഹവും രക്ത സമ്മര്‍ദ്ധവുമാണ് ഗുരുതരമായ വൃക്കരോഗങ്ങളുടെ കാരണമെന്ന് ഊന്നിപ്പറയുക, പ്രമേഹവും രക്ത സമ്മര്‍ദ്ധവുമുള്ള മുഴുവന്‍ രോഗികളേയും വൃക്ക രോഗമുണ്ടോ എന്ന പരിശോധനക്ക് വിധേയരാക്കുക. 

പ്രതിരോധ മനോഭാവം വളര്‍ത്തുക, ഗുരുതരമായ വൃക്കരോഗങ്ങള്‍ കണ്ടെത്തുകയും അവ സൃഷ്ടിക്കുന്ന സങ്കീര്‍ണതകളില്‍ നിന്നും മനുഷ്യരെ രക്ഷിക്കുകയും ചെയ്യുന്നതിന് മെഡിക്കല്‍ പ്രൊഫഷണലുകളെ സജ്ജമാക്കുക, ഗുരുതരമായ വൃക്ത രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് കളമൊരുക്കുക, വൃക്ക ദാനം ജീവ ദാനമാണെന്ന് പ്രചരിപ്പിക്കുകയും അതിന് സമൂഹത്തെ സജ്ജമാക്കുകയും ചെയ്യുക തുടങ്ങിയവയാണ് വൃക്ക ദിനത്തിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍.

നേരത്തെ കണ്ടെത്തിയാല്‍ ഏത് ക്രോണിക് കിഡ്‌നി ഡിസീസും ചികില്‍സിച്ച് സുഖപ്പെടുത്തുവാനുള്ള സാങ്കേതിക സംവിധാനങ്ങളുള്ളതിനാല്‍ ആവശ്യമായ പരിചരണവും ശ്രദ്ധയും അത്യാവശ്യമാണ്. അവശ്യ ഘട്ടങ്ങളില്‍ കിഡ്‌നി മാറ്റി വെക്കുവാന്‍ യോജിച്ച കിഡ്‌നികള്‍ ലഭ്യമാക്കുക, കിഡ്‌നി വ്യാപാരം നിരുല്‍സാഹപ്പെടുത്തുക എന്നിവയും വൃക്ക ദിനത്തിന്റെ സന്ദേശത്തില്‍പ്പെടുന്നു. 

കിഡ്‌നി രോഗങ്ങളും അനുബന്ധ പ്രശ്‌നങ്ങളും ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രതിസന്ധികള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് എല്ലാ വര്‍ഷവും ബോധവല്‍ക്കരണം മുഖ്യമായും ലക്ഷ്യം വെച്ച് ലോക വൃക്ക ദിനം ആടരിക്കാന്‍ തുടങ്ങിയത്. ഓരോ വര്‍ഷവും ഗവണ്‍മെന്റ് തലത്തിലും സന്നദ്ധ മേഖലയിലുമായി നിരവധി പരിപാടികളാണ് നടക്കുന്നത്. ഓരോ വര്‍ഷവും ഓരോ സവിശേഷ പ്രമേയങ്ങളാണ് വൃക്ക ദിനം ചര്‍ച്ചക്ക് വെക്കുന്നത്. 
നിങ്ങളുടെ കിഡ്‌നികള്‍ ഒകെയാണോ ( 2006), ക്രോണിക് കിഡ്‌നി ഡിസീസ് ( സി.കെ. ഡി) സാര്‍വത്രികം, അപകടകരം, ചികില്‍സയുള്ളത് ( 2007), നിങ്ങളുടെ വിസ്മകരമായ കിഡ്‌നികള്‍ ( 2008), നിങ്ങളുടെ കിഡ്‌നികള്‍ സംരക്ഷിക്കുക, പ്രഷര്‍ കുറക്കുക( 2009), നിങ്ങളുടെ കിഡ്‌നികള്‍ സംരക്ഷിക്കുക, പ്രമേഹം നിയന്ത്രിക്കുക ( 2010), നിങ്ങളുടെ കിഡ്‌നികള്‍ സംരക്ഷിക്കുക, നിങ്ങളുടെ ഹൃദയത്തെ രക്ഷിക്കുക ( 2011), കിഡ്‌നി ദാനം ചെയ്യുക ജീവന്‍ രക്ഷിക്കുക ( 2012), കിഡ്‌നികള്‍ ജീവന്‍ നിലനിര്‍ത്തുന്നതിന്- കിഡ്‌നികളുടെ ആഘാതം തടയുക ( 2013) എന്നീ പ്രമേയങ്ങളാണ് മുന്‍വര്‍ഷങ്ങളില്‍ ലോക വൃക്ക ദിനം ചര്‍ച്ചക്ക് വെച്ചത്. തീവ്ര വൃക്ക രോഗവും പ്രായമാകുന്നതും എന്നതാണ് ഈ വര്‍ഷത്തെ വൃക്ക ദിന പ്രമേയം. 

നിങ്ങള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ള ആളാണോ, നിങ്ങളുടെ പ്രമേഹം നിയന്ത്രണാതീതമാണോ, നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്ക രോഗമുണ്ടോ, നിങ്ങള്‍ അമിത ഭാരമുളള വ്യക്തിയാണോ, നിങ്ങള്‍ പുകവലിക്കാറുണ്ടോ, നിങ്ങള്‍ 50 വയസിന് മേല്‍ പ്രായമുള്ള ആളാണോ, നിങ്ങള്‍ ഏഷ്യന്‍ വംശജനാണോ തുടങ്ങിയ കുറേ ചോദ്യങ്ങളാണ് വൃക്ക രോഗത്തിന്റെ റിസ്‌ക് ഫാക്ടറുകളായി കാണുന്നത്. ഈ ചോദ്യങ്ങളില്‍ ഒന്നോ അതിലധികമോ ചോദ്യങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍ നിര്‍ബന്ധമായും വൃക്ക രോഗമുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനകള്‍ നടത്തണം. കാരണം തൊണ്ണൂറ് ശതമാനം കേസുകളിലും കിഡ്‌നി തകരാറാകുന്നത് കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെയാണ്. പലപ്പോഴും രോഗം മൂര്‍ച്ചിച്ച ശേഷമാണ് എന്തെങ്കിലം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. ആ ഘട്ടത്തില്‍ ചികില്‍സ ഏറെ ചിലവേറിയതും ജീവന്‍ തന്നെ അപകടത്തിലുമാകും. അതിനാല്‍ റിസ്‌ക് ഫാക്ടറുകളുള്ളവര്‍ നിര്‍ബന്ധമായും അല്ലാത്തവര്‍ ഐച്ഛികമായും കിഡ്‌നി പരിശോധന നടത്തുകയെന്നതാണ് ഈ ദിനം നല്‍കുന്ന സുപ്രധാനമായ സന്ദേശം. 

ഏത് രോഗവും വന്ന ശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ എത്രയോ നല്ലത് പ്രയാസങ്ങള്‍ വരാതെ നോക്കുന്നതാണ്. കിഡ്‌നി രോഗങ്ങളുടെ വിഷയത്തില്‍ ഇത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും തുടക്കത്തില്‍ കാര്യമായ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ നിശബ്ദ കൊലയാളിയെ പ്പോലെയാണ് പലപ്പോഴും കിഡ്‌നി രോഗങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍ കിഡ്‌നി രോഗങ്ങള്‍ വരാതിരിക്കുവാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് ഗുണകരമാകും. 

1) ഡയബറ്റിസ്, രക്തസമ്മര്‍ദ്ദം ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ നിയന്ത്രിക്കുക. മിക്ക അവസരങ്ങളിലും കിഡ്‌നിസംബന്ധമായ അസുഖങ്ങള്‍ വരുന്നത് മറ്റെന്തെങ്കിലും രോഗങ്ങളുടെ പരിണിതഫലം എന്ന നിലക്കാണ്. പ്രധാനമായും ഡയബറ്റിസ്, അമിത രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയുടെ രണ്ടാം ഘട്ടമായാണ് കിഡ്‌നി രോഗങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതിനാല്‍ ആരോഗ്യകരമായ ഡയറ്റിങ്ങ്, വ്യായാമം, ധ്യാനം എന്നിവയിലൂടെ കൊളസ്‌ട്രോള്‍, ഷുഗര്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറക്കുന്നത് വഴി ഒരുപരിധി വരെ കിഡ്‌നിരോഗങ്ങളെയും തടയാം.

2) ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറക്കുക:
ഉപ്പിന്റെ ഉപയോഗം ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ധിപ്പിക്കും. അത് രക്തസമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല മറിച്ച് കിഡ്‌നിയില്‍ കല്ലുണ്ടാകുന്നതിനും കാരണമാകാം.

3)ധാരാളം വെള്ളം കുടിക്കുക:
ധാരാളം വെള്ളംകുടിക്കുന്നതിലൂടെ ശരീരത്തില്‍ എപ്പോഴും ജലത്തിന്റെ സാന്നിധ്യം ഉണ്ടാകും. ശരീരത്തിലെ ടോക്‌സിനുകള്‍ അഥവാ പ്രതിവിഷങ്ങളെ പുറംതള്ളാനും ഇതുവഴി സാധിക്കും.ശരീരത്തില്‍ രക്തത്തിന്റെ അളവ് നിലനിര്‍ത്താനും ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ താപം നിയന്ത്രിക്കാനുമൊക്കെ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും. ദിവസവും എട്ട് മുതല്‍ പത്ത് ഗഌസ് വരെയെങ്കിലും വെള്ളം കുടിക്കണം.

4)മൂത്രം തടഞ്ഞുവെക്കാതിരിക്കുക. കിഡ്‌നിയുടെ ഏറ്റവും പ്രധാന പ്രക്രിയയാണ് രക്തം അരിച്ചെടുക്കല്‍. ഈ പ്രക്രിയക്ക് ശേഷം മൂത്രാശയത്തില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളും ജലവുംവിസര്‍ജിക്കേണ്ടതുണ്ട്.മൂത്രാശയത്തില്‍ 120 മുതല്‍ 150 മില്ലി വരെ മൂത്രം നിറയുമ്പോഴാണ് മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകുക. ആ സമയത്ത് തന്നെ വിസര്‍ജിക്കാതിരുന്നാല്‍ മൂത്രാശയം താങ്ങാനാവുന്നതിലധികം ഭാരം വഹിക്കേണ്ടി വരികയും ഇത് കിഡ്‌നിയുടെ അരിച്ചെടുക്കല്‍ പ്രക്രിയയക്ക് തടസം സൃഷ്ടിക്കുകയും ചെയ്യും.

5)ശരിയായ ഭക്ഷണം കഴിക്കുക:
നിങ്ങള്‍ എന്താണ് കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത്, അത് എങ്ങനെയാണ് കഴിക്കുന്നത് എന്നിവ ശരീരത്തെ ബാധിക്കുന്ന കാര്യമാണ്. ആരോഗ്യകരമല്ലാത്ത പഴകിയ ഭക്ഷണങ്ങളും ഫാസ്റ്റ്ഫുഡുമൊക്കെ കഴിക്കുന്നത് കിഡ്‌നിയടക്കമുള്ള അവയവങ്ങളെ ദോഷകരമായി ബാധിക്കും.അതിനാല്‍ കിഡ്‌നിയുടെ ആരോഗ്യത്തിന് പ്രധാനമായും മീന്‍, ധാന്യങ്ങള്‍, ശതാവരി, വെളുത്തുള്ളി, അയമോദകം എന്നിവയുള്‍പ്പെടുത്തിയ ഭക്ഷണ രീതിയാണ് നല്ലത്.

6) മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക:
മദ്യപാനം ഹോര്‍മോണ്‍ വ്യവസ്ഥയെ താറുമാറിലാക്കുകയും അത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
പുകവലിയും കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ താറുമാറിലാക്കും. പുകവലി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുകയും അത് കിഡ്‌നി രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.

7) ദിവസവും വ്യായാമം ചെയ്യുക:
കിഡ്‌നിരോഗങ്ങള്‍ക്ക് പൊണ്ണത്തടിയുമായി വളരെയധികം ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
വണ്ണം വര്‍ധിക്കുംതോറും കിഡ്‌നി രോഗങ്ങള്‍ക്കുള്ള സാധ്യതയും ഏറും. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണരീതിയോടൊപ്പം വ്യായാമവും ശീലിക്കുന്നത് അമിതവണ്ണം കുറക്കുകയും അതുവഴി കിഡ്‌നിരോഗങ്ങള്‍ക്കുള്ള സാധ്യത കുറയുകയും ചെയ്യും.

8) സ്വയം ചികിത്സ ഒഴിവാക്കുക:
നാം കഴിക്കുന്ന ഓരോ മരുന്നും കിഡ്‌നി വഴി ഫില്‍ട്രേഷന് പോകുന്നതാണ്.
മരുന്ന് അറിവില്ലായ്മയോടെ കഴിക്കുന്നതും അമിത അളവില്‍ കഴിക്കുന്നതുമെല്ലാം കിഡ്‌നിയില്‍ ടോക്‌സിനുകളുടെ അളവ് വര്‍ധിപ്പിക്കും. ഇതും കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ താറുമാറിലാക്കും.

9) ആരോഗ്യകരമായ പാനീയങ്ങള്‍ മാത്രം കുടിക്കുക:

ജ്യൂസുകള്‍ ധാരാളം ജലത്തെ ശരീരത്തിലേക്ക് കടത്തിവിടുകയും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. കിഡ്‌നിരോഗമുള്ളവര്‍ ചീര, ബീറ്റ്‌റൂട്ട് എന്നിവ കൊണ്ടുള്ള ജ്യൂസ് പരമാവധി ഒഴിവാക്കേണ്ടതാണ്.
എന്തെന്നാല്‍ അവയിലടങ്ങിയ ഓക്‌സാലിക് ആസിഡ് കിഡ്‌നിയില്‍ കല്ല് വരുന്നതിന് പ്രധാന കാരണമാകുന്ന ഘടകമാണ്. കിഡ്‌നി രോഗികള്‍ തേങ്ങവെള്ളം കുടിക്കുന്നത് ഉത്തമമാണ്.
ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അതിലടങ്ങിയിരിക്കുന്ന കാഫീന്‍ ശരീരത്തില്‍ ഫല്‍യിഡുകളെ വര്‍ധിപ്പിക്കും. അതുപോലെ തന്നെ കാര്‍ബണേറ്റഡ് പാനീയങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

Releated Stories