logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ചൂട് കൂടുമ്പോള്‍

img

അമാനുല്ല വടക്കാങ്ങര

ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ സംവിധാനങ്ങളിലൊന്ന് ഇന്ത്യയിലാണ് നിലനില്‍ക്കുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശം പൂര്‍ണമായും നിലനില്‍ക്കുന്നതിനാല്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുവാനുള്ള അധികാരം മുഴുവന്‍ ജനങ്ങളിലും നിക്ഷിപ്തമാണ് . രാജ്യം പതിനാറാമത് പൊതു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക നില താങ്ങി നിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന് കാര്യമായ പങ്ക് വഹിക്കാനാവുന്നില്ല എന്നത് സങ്കടകരമാണ്. തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ളവര്‍ക്ക് മാത്രമേ വോട്ട് രേഖപ്പെടുത്തുവാന്‍ അവസരമുള്ളൂവെന്നതാണ് ഇതിന് കാരണം. പേരിനും പ്രശസ്തിക്കും വേണ്ടി പല പൊങ്ങച്ചക്കാരും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കാട്ടിക്കൂട്ടുന്ന കേസുകളും പത്ര പ്രസ്താവനകളുമൊന്നും പ്രവാസി സമൂഹത്തെ ഒരു നിലക്കും സഹായിക്കുകയില്ല. നിരന്തരമായ പരിശ്രമങ്ങളിലൂടെ മാത്രമേ ഓരോ പ്രവാസിക്കും ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാനാവുകയുള്ളൂ. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ഇക്കാലത്ത് ഗവണ്‍മെന്റ് വിചാരിച്ചാല്‍ ഇതിനൊരു പ്രയാസവുമുണ്ടാവില്ല. പക്ഷേ തീരുമാനമെടുക്കുവാനുള്ള തന്റേടവും ഇച്ഛാശക്തിയുമാണ് വേണ്ടത്. 

പ്രവാസികളെ നിരന്തരം ചൂഷണം ചെയ്യുന്നതിന് പകരം ജനാധിപത്യ പ്രക്രിയയില്‍ അവരെ കൂടി പങ്കാളികളാക്കുന്നത് വമ്പിച്ച മാറ്റമാണ് രാജ്യത്ത് ഉണ്ടാക്കുക. ഈ മാറ്റത്തിന് കാലം അതിക്രമിച്ചിരിക്കുന്നു. പ്രവാസി സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സങ്കുചിത കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും തയ്യാറാകുമ്പോഴാണ് ഇത്തരം വിപ്ഌവകരമായ മാറ്റങ്ങള്‍ക്ക് സാഹചര്യമൊരുങ്ങുക. രാജ്യം പതിനാറാമത് ലോക സഭ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ സമ്മതിദായകര്‍ വലിയൊരു വിഭാഗവും വലിയ ആശങ്കയിലാണ്. മുന്നണികളും സഖ്യ കക്ഷികളുമൊന്നും പ്രതീക്ഷക്കൊത്തുയരുകയോ മൂല്യങ്ങള്‍ സംരക്ഷിക്കുകയോ ചെയ്തു എന്നു വിശ്വസിക്കാന്‍ പ്രയാസം. വര്‍ഗീയ ശക്തികളും ഫാസിസവും ഉയര്‍ത്തുന്ന ഭീഷണമായ സാമൂഹ്യ പരിസരം ഭയപ്പെടുത്തുന്നതാണ്. രാജ്യം കാത്തുപോരുന്ന ജനാധിപത്യ മത്തരത്ത മൂല്യങ്ങളോട് ആദരവ് പുലര്‍ത്താത്ത ആരെയും അധികാരത്തിലേക്കെത്തിക്കുന്നത് അപകടകരമാണ്. പൂര്‍ണ ജാഗ്രതയും ശ്രദ്ധയും ഈ രംഗത്ത് അനുപേക്ഷ്യവും. 

ജനാധിപത്യം നിധിപോലെ കാത്തു സൂക്ഷിക്കേണ്ട സ്യാതന്ത്യമാണ്. ഭരണാധികാരികളും മന്ത്രികളുമെല്ലാം സ്‌നേഹാദരവുകള്‍ പിടിച്ചു പറ്റുന്നത് രാ,ഷ്ട്രീയ പക്ഷപാതിത്വം കൊണ്ടല്ല മറിച്ച് കര്‍മഫലത്താലും ജനോപകാര പ്രദമായ വിഷയങ്ങളിലെ കൊള്ളക്കൊടുകകളിലെ സമീപനവും കൊണ്ടാണ്. ജനാധിപത്യത്തെ മുഖം മൂടിയാക്കി ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള അന്തരവും അകല്‍ച്ചയും വര്‍ദ്ധിപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ തിരിച്ചറിയുകയും ഓരോ പൗരനും ജനാധിപത്യത്തിന്റെ കാവലാളാണെന്ന ബോധവും തിരിച്ചറിവുമാണ് വേണ്ടത്. അധികാരത്തിന്റെ ജീര്‍ണതകളില്‍ നിന്നും ജനാധിപത്യത്തെ രക്ഷിക്കാനുള്ള ബാധ്യത പ്രബുദ്ധ സമൂഹത്തിനാണ്. പൗരബോധവും ജനാധിപത്യ വിശ്വാസവും രാഷ്ട്രീയക്കാരുടെ വായ്ത്താരികളില്‍ ഒതുങ്ങാവതല്ല. പത്രമാധ്യമങ്ങളിലും ചാനല്‍ പാനല്‍ ചര്‍ച്ചകളിലും തെരുവ് പ്രസംഗങ്ങള്ിലുമൊതുങ്ങാതെ രാജ്യത്തിന്റെ വളര്‍ച്ചാവികാസത്തിന്റേയും പുരോഗതിയുടോയും ഓരോ ഘട്ടങ്ങളിലും ഓരോരുത്തര്‍ക്കും കൃത്യമായ ഉത്തരവാദിത്തവും അവകാശങ്ങളുമുണ്ടെന്നതാണ് ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. ഇത് കക്ഷി രാഷ്ടീയങ്ങളുടെ സ്വാര്‍ഥവും സങ്കുചിതവുമായ താല്‍പര്യങ്ങള്‍ക്ക് വഴി മാറുമ്പോള്‍ രാജ്യ പുരോഗതിയുടെ താളം തെറ്റുകയും പാര്‍ട്ടികളും വ്യക്തികളും മാത്രം പുരോഗതിയുടെ ഗുണബോക്താക്കളാവുകയും ചെയ്യും. നേതാക്കളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും താല്‍പര്യങ്ങള്‍ക്കപ്പുറം രാജ്യ താല്‍പര്യത്തിന് പ്രാമുഖ്യം ലഭിക്കുന്ന വ്യവസ്ഥയാണ് വാസ്തവത്തില്‍ ജനാധിപത്യം . ജനാധിപത്യത്തെ ഏതെങ്കിലും സംഘങ്ങള്‍ ഹൈജാക്ക് ചെയ്യുമ്പോള്‍ അത് ഏകാധിപത്യത്തേക്കാളും അപകടകരമാകും. 

വളര്‍ച്ചാനന്തര സാമ്പത്തിക ശാസ്ത്രം.പുരോഗതിയുടെ ഫലം പൊതുജന താല്‍പര്യങ്ങള്‍ ഹനിക്കലും പ്രകൃതിക്കും സാധാരണക്കാരായ ജനങ്ങള്‍ക്കുമെല്ലാം ദുരന്തങ്ങള്‍ സമ്മാനിക്കലുമാണെങ്കില്‍ അത്തരം പുരോഗതിയില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശക്തിയാണ് ജനാധിപത്യം. വളര്‍ച്ചയും വികസനവും ജനതാല്‍പര്യങ്ങളും കൂട്ടി മുട്ടാതെ പരസ്പരം സഹകരിച്ചും മനസിലാക്കിയും മുന്നേറണമെങ്കില്‍ ജനാധിപത്യ ബോധം സജീവമായി നിലനില്‍ക്കണം. പാവങ്ങളെ പണക്കാരില്‍ നിന്നും പണക്കാരെ പാവങ്ങളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്താമെന്ന മോഹനവാഗ്ദാനം നല്‍കി ആദ്യ കൂട്ടരില്‍ നിന്ന് വോട്ടും രണ്ടാമത്തെ കൂട്ടരില്‍ നിന്ന് നോട്ടും നേടുന്ന തരം താഴ്ന്ന ഇടപാടായി രാഷ്ട്രീയം അധപതിക്കാതിരിക്കണമെങ്കില്‍ പൗരബോധവും ജാഗ്രതയും അനിവാര്യമാണ്. ആഭ്യന്തര ജനാധിപത്യവും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കുകയും വികസന അജണ്ട ജനോപകാര പ്രദമാണെന്ന് വരികയും ചെയ്യുമ്പോഴാണ് ജനാധിപത്യം മനോഹരമാകുന്നത്. 

ജനാധിപത്യം കേവലമൊരു രാഷ്ട്രീയ പ്രത്യയശാസ്തമല്ല. അതൊരു മനോഭാവവും സമീപനവുമാണ്. താനും ഭറണത്തിേേന്റയും തീരുമാനങ്ങളുടേയും ഭാഗമാണെന്ന തോന്നല്‍ വമ്പിച്ച വിപഌവമാണ് വ്യക്തിയുടേയും സമൂഹത്തിന്റേയും ചിന്താമണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്നത്. മനുഷ്യ തുല്യതയാണ് അതിന്റെ അന്തസ്സത്ത. ഫ്രഞ്ച് വിപഌവത്തിന്റെ പശ്ചാത്തലത്തില്‍ വികാസം കൊണ്ട സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെല്ലാം ജനാധിപത്യത്തില്‍ പൂവണിയുമ്പോള്‍ ക്ഷേമത്തിന്റേയും പുരോഗതിയുടേയും ജനപങ്കാളിത്തവും സാക്ഷാല്‍ക്കാരവുമാണ് നടക്കുക. ഇന്ത്യയിലെ രാഷ്ട്രീയാധികാരത്തിന്റെ പൊങ്ങച്ചങ്ങളും സ്വാര്‍ഥതകളും ദുരന്തങ്ങളും വിവേക പൂര്‍വം ഉള്‍കൊള്ളുകയും അത് സംബന്ധിച്ച വിശകലനങ്ങള്‍ നടത്തി ആവശ്യമായ തിരുത്തല്‍ നടപടികളുണ്ടാവേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അനുപേക്ഷ്യമാണ്. 

രാഷ്ട്രീയ തിമിരം ബാധിക്കാതെ സിവില്‍ സൊസൈറ്റി ജാഗ്രത പാലിക്കുകയാണെങ്കില്‍ ജനാധിപത്യ ക്രമത്തില്‍ ക്രിയാത്മകമായി ഇടപെടുവാനും വഴി തെറ്റുന്ന നേതാക്കളേയും രാഷ്ട്രീയ സംവിധാനങ്ങളേയും നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുവാനും കഴിയുമെന്നാണ് സമകാലിക സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. കക്ഷി രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം നന്മയുടേയും നീതിയുടേയും സര്‍വോപരി അഴിമതി രഹിത ഭരണത്തിന്റേയും പ്രതീക്ഷകളാണ് പൂവണിയേണ്ടത്. ക്രിമ ിനലുകളും കൊള്ളരുതാത്തവരും അധികാരത്തിന്റെ ഇടനാഴികളില്‍ സ്ഥലം കണ്ടെത്തരുത്. ജനാധിപത്യ മൂല്യങ്ങള്‍ ശരിയായ അര്‍ഥത്തില്‍ സാക്ഷാല്‍കൃതമാകുന്ന ഒരു നല്ല നാളെക്കായി കൂട്ടായി പരിശ്രമിക്കാനുള്ള സന്ദര്‍ഭമാണിത്. ഇവിടെ കൊടിയുടെ നിറമോ പാര്‍ട്ടിയുടെ താല്‍പര്യമോ അല്ല മറിച്ച് തുറന്ന മനസും ചിന്തയുമാണ് ഓരോ സമ്മതി ദായകനേയും നയിക്കേണ്ടത്. 

Releated Stories