logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഭൂമിക്കായി ഒരു മണിക്കൂര്‍

img

അമാനുല്ല വടക്കാങ്ങര

നാം ജീവിക്കുന്ന ഭൂമി മനോഹരമാണ്. ആവാസ വ്യവസ്ഥയുടെ വൈവിധ്യവും പ്രകൃതി രമണീയതയും മാത്രമല്ല മനുഷ്യരുടെ സമാധാനപരവും സുരക്ഷിതവുമായ ജീവിതത്തിനുവേണ്ട എല്ലാ സംവിധാനങ്ങളോടെയുമാണ് ഭൂമിയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാടും മലയും പുഴയും കുളവും തോടും അരുവികളുമെല്ലാം പാരിസ്ഥിതിക സന്തുലിതത്വവും ആവാസ വ്യവസ്ഥയുടെ ക്രിയാത്മകമായ നിലനില്‍പും ലക്ഷ്യം വെച്ചുള്ളതാണ്. എന്നാല്‍ വികലമായ വികസന നയപരിപാടികളുെം ഉള്‍കാഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളും പ്രകൃതിയുടെ മനോഹാരിത തകര്‍ക്കുകയും ആഗോള താപനവും കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം ഭൂമിയിലെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു എന്ന ഭയാനകമായ വാര്‍ത്തകളാണ് ആധുനിക മനുഷ്യനെ അലോസരപ്പെടുത്തുന്നത്. ലോകാവസാനം വരെ ജീവിക്കേണ്ട മാനവകുലത്തിന്റെ നിലനില്‍പിന് അനുഗുണമായ രീതിയില്‍ ഭൂമിയെ സംരക്ഷിക്കുകയെന്നത് ഓരോരുത്തരുടേയും സാമൂഹ്യ ബാധ്യതയാണെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഓരോ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ലോകമെമ്പാടും ആചരിക്കുന്ന ഭൗമ മണിക്കൂര്‍. 

കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ആഭിമുഖ്യത്തില്‍, എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂര്‍ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചിടുന്നതിനെയാണ് ഭൗമ മണിക്കൂര്‍ എന്നറിയപ്പെടുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവര്‍ത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താന്‍ ലോകജനതയെ പ്രേരിപ്പിച്ച് വൈദ്യുതി ഉപയോഗം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നതാണ് എര്‍ത്ത് അവര്‍ അഥവാ ഭൗമ മണിക്കൂര്‍ യജ്ഞത്തിന്റെ ലക്ഷ്യം. പ്രകൃതി വിഭവങ്ങളും ചരാചരങ്ങളും ആരോഗ്യകരമായ പരിസരങ്ങളില്‍ പരിലസിക്കുമ്പോള്‍ മാത്രമേ ജീവിതം സുരക്ഷിതവും ആരോഗ്യകരവുമാവുകയുള്ളൂവെന്നതിനാല്‍ ഏവരുടേയും സജീവ ശ്രദ്ധയാകര്‍ഷിക്കേണ്ട സംഭവമാണിത്. 

2004ല്‍ ഏതാനും പരിസ്ഥിതി സ്‌നേഹികളുടെ ആഭിമുഖ്യത്തില്‍ വളരെ ചെറിയ തോതില്‍ ആരംഭിച്ച ഭൗമ മണിക്കൂര്‍ ആചരണം 2006 മുതലാണ് ഒരു മണിക്കൂര്‍ നേരം ഭൂമിയിലെ ലൈറ്റുകള്‍ അണച്ചു ഭൂമിയെ സംരക്ഷിക്കാനായി ഒത്തുചേരുക എന്ന തലത്തിലേക്ക് എത്തിയത്. എന്നാല്‍ 2007ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ഭൗമ മണിക്കൂര്‍ ആചരണം മുതലാണ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് ആഘോഷ പരിപാടികള്‍ ഗൗരവത്തില്‍ കടന്നു വന്നത്. അന്ന് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായ സ്ഥാപനങ്ങളും ഭൗമ മണിക്കൂര്‍ ആചരിച്ചു. 10% ഊര്‍ജ്ജമാണ് അന്നവിടെ ലാഭിച്ചതായി കണ്ടെത്തിയത്. ഊര്‍ജത്തിന്റെ ഉപഭോഗവും ഇല്‍പാദനവുമെന്ന പോലെ പാഴാകുന്നത് പരമാവധി തടയുകയും ഭാവി ജനങ്ങള്‍ക്കായി കരുതി വെക്കുകയും ചെയ്യുക എന്ന മഹത്തായ സന്ദേശം ഉദ്‌ഘോഷിക്കുന്ന ഭൗമ മണിക്കൂര്‍ ഊര്‍ജ പ്രതിസന്ധികാരണം പ്രയാസപ്പെടുന്ന മൂന്നാം ലോക രാജ്യങ്ങളും അവികസിത മേഖലകളും കൂടുതല്‍ പ്രാധാന്യത്തോടെ ഉള്‍കൊള്ളണം. വൈദ്യുതിയും മറ്റു ഊര്‍ജ സ്രോതസുകളുമൊക്കെ പരിമിതമാണെന്നും ഭാവി തലമുറയെ നിര്‍മാണ മേഖലയില്‍ നിന്നും പിന്തള്ളാതെയും ഇരുട്ടിലകപ്പെടുത്താതെയും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ഈ ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നു.

നാമാരും ഈ ഭൂമിയുടെ യഥാര്‍ഥ അവകാശികളല്ല. നാം കേവലം കൈകാര്യ കര്‍ത്താക്കള്‍ മാത്രം. അതുകൊണ്ട് തന്നെ ഭൂമിയിലെ ആവാസ വ്യവസ്ഥയും സംവിധാനങ്ങളും തകരാറിലാക്കുവാന്‍ നമുക്ക് അവകാശമില്ല. വരും തലമുറക്കും ഭൂമിയില്‍ ജീവിക്കുവാന്‍ അനുയോജ്യമായ പരിസരം സംരക്ഷിക്കുകയാണ് നാമോരുത്തരും വേണ്ടത്. ഈയര്‍ഥത്തില്‍ ഭൗമ മണിക്കൂര്‍ സുപ്രധാനമായ മുഹൂര്‍ത്തമാണ്. ഭൂമിക്ക് ചരമം ഗീതം കുറിക്കാതെ സജീവവും ധന്യമായ പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമൊക്കെ വസിക്കുവാനനുയോജ്യമായ അവസ്ഥയൊരുക്കുകയാണ് നാം വേണ്ടത്. തെറ്റായ വ്യവസായിക നയങ്ങളും ഉല്‍പാദന മാര്‍ഗങ്ങളുമൊക്കെ ആഗോള താപനത്തിന് വഴിയൊരുക്കുമ്പോള്‍ ഭൂമിയിലെ ജീവിതം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കതുമൊക്കെ പ്രയാസകരമാകും. മാനവരാശിയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ മൂലകാരണമന്വേഷിക്കുകയും ശരിയായ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന സുപ്രധാനമായ ബോധവല്‍ക്കരണ സംരംഭമാണ് ഭൗമമണിക്കൂറെന്ന് തിരിച്ചറിയുകയും ഏതെങ്കിലും പരിസ്ഥിതി വാദികളുടെ ആവശ്യമെന്നതിലുപരി ഓരോ മനുഷ്യ സ്‌നേഹിയുടേയും പ്രധാന അജണ്ടയായി പരിസ്ഥിതി സംരക്ഷണം മാറുകയും വേണം എന്നും ഈ ദ്ിനം നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ രംഗത്ത് നാം കാണിക്കുന്ന അനാസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. 

പരിസ്ഥിതി സംരക്ഷണത്തിന് യുവജനങ്ങളോടും പുതിയ തലമുറയോടും ആഹ്വാനം ചെയ്യുന്ന നടപടികളുടെ ഭാഗമാണ് ലോകമെമ്പാടും ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. വ്യക്തികളും സ്ഥാപനങ്ങളും വലിയ ബിസിനസ് സമുച്ചയങ്ങളും മാളുകളും തിയേറ്ററുകളുമെല്ലാം ഒരു മണിക്കൂര്‍ ലൈറ്റുകള്‍ അണച്ച് ഭൌമ മണിക്കൂറില്‍ പങ്കെടുക്കുമ്പോള്‍ ജീവിതത്തിലെ എല്ലാ തുറകളിലുമുള്ള മുഴുവനാളുകളുടേയും സഹകരണത്തോടെ മാതമേ പരിസ്ഥിതി സംരക്ഷിക്കാനാവുകയുള്ളൂവെന്നും ഭൗമ മണിക്കൂര്‍ ഓര്‍മപ്പെടുത്തുന്നു. വര്‍ഷത്തിലൊരിക്കല്‍ ഒരു മണിക്കൂറെങ്കില്‍ ഭൂമി ദേവിയുടെ അന്തസും ആഭിജാത്യവും ദൈവികമായ പരിസ്ഥിതിയും സംരക്ഷിക്കണമെന്നാഹ്വാനം ചെയ്ത് വൈദ്യൂതി വിളക്കുകള്‍ അണച്ച ് എല്ലാവരും മെഴുകുതിരികള്‍ കൊളുത്തുകയും എണ്ണവിളക്കുകള്‍ തെളിക്കുകയും ചെയ്ത് ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ സാമൂഹ്യ മാറ്റത്തിന്റെ മനോഹരമായ വികാരമാണ് സമൂഹത്തെ നയിക്കുന്നത്. വളരെ ലളിതമായ രീതിയില്‍ ആരംഭിച്ച ഭൗമ മണിക്കൂര്‍ ആചരണം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് നടക്കുന്നത്. ഓരോ വര്‍ഷവും ഭൗമ മണിക്കൂര്‍ ആചരിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന ആശ്വാസകരമാണെങ്കിലും മനുഷ്യരുടെ വിവേക ശൂന്യവും അപക്വവുമായ വികസന പദ്ധതികള്‍ ഭൂമിക്കേല്‍പ്പിക്കുന്ന ആഘാതം പരിഗണിക്കുമ്പോള്‍ ഇനിയും കൂടുതല്‍ ഊര്‍ജിതമായ ബോധവല്‍ക്കരണവും സന്നദ്ധ പരിപാടികളും അനിവാര്യമാണെന്നാണ് ബോധ്യപ്പെടുക. 2009 മുതല്‍ ഇന്ത്യ ഭൗമ മണിക്കൂര്‍ ആചരണത്തില്‍ സജീവമാണ്. ഭൂമിയിലെ ഏറ്റവും വലിയ കാമ്പയിനായാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ ഏഴായിരം നഗരങ്ങള്‍ ഭൌമ മണിക്കൂര്‍ ആചരിക്കുമ്പോള്‍ ഇന്ത്യയിലെ 150 നഗരങ്ങളും അതില്‍ പങ്കെടുക്കും. 

ഊര്‍ജം അമൂല്യമാണ്. അതൊരിക്കലും പാഴാക്കരുത്. നമുക്കും ഭാവി തലമുറക്കുമൊക്കെ ആവശ്യമായ ഊര്‍ജം സംരക്ഷിക്കുന്നതോടൊപ്പം നമ്മുടെ ഭൂമിയെ എല്ലാ വിധ ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കുക. ഓരോരുത്തരും അവരുടെ കഴിയും ശക്തിയും പ്രകൃതി സംരക്ഷണത്തിനും ഊര്‍ജം നിലനിര്‍ത്തുന്നതിനും ഉപയോഗിക്കുകയെന്നതാണ് ഈ വര്‍ഷത്തെ ഭൗമമണിക്കൂര്‍ ഉയര്‍ത്തുന്ന പ്രമേയം. നിങ്ങളുടെ ശക്തി ഉപയോഗിക്കുക എന്ന ബൃഹത്തായ സന്ദേശം ചര്‍ച്ചക്ക് വെക്കുമ്പോള്‍ ഭൂമിയുടെ കൈകാര്യ കര്‍ത്താക്കളെന്ന നിലക്ക് വ്യക്തിയും സമൂഹവും രാഷ്ട്രവുമൊക്കെ പാലിക്കേണ്ട നിരവധി വിഷയങ്ങളാണ് ഉയരുന്നത്. 

പ്രകൃതിയിലെ സമൃദ്ധമായ മരങ്ങളും കാടുകളും ഭൂമിക്ക് തണലേകട്ടെ. മാലിന്യ സംരക്ഷണത്തിന്റെ പുതിയ രീതികള്‍ ശുദ്ധമായ ആവാസ വ്യവസ്ഥക്കും പരിസ്ഥിതി സംരക്ഷണത്തിനും കാരണമാകട്ടെ. കാര്‍ബണ്‍ വികിരണം നിയന്ത്രിച്ചും പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടാതെയും നമുക്ക് ഭൂമിയുടെ കാവല്‍ക്കാരാകാം. ഊര്‍ജ ഉല്‍പാദന വിതരണ രീതികള്‍ പ്രകൃതിയുമായി സമരസപ്പെടുത്തുന്നതും ആവാസ വ്യവസ്ഥക്ക് പോറലേല്‍പ്പിക്കാത്തതുമാണെന്ന് നാം ഉറപ്പുവരുത്തുക. ഇങ്ങനെ പ്രകൃതി സംരക്ഷണത്തിന്റെ വികാരം നാമോരോരുത്തരും പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍കൊള്ളുകയും കേവലം ഭൗമമണിക്കൂറനപ്പുറം ഊര്‍ജ സംരക്ഷണവും പരിസ്ഥിതിയുടെ നിലനില്‍പും നമ്മുടെയൊക്കെ ജീവിത രീതിയാവുകയും ചെയ്യുമ്പോഴാണ് നമ്മുടെ ഭൂമിയെ സുന്ദരമായ വാസ സ്ഥലമായി ഭാവി തലമുറക്ക് കാത്തുവെക്കുവാന്‍ നമുക്ക് കഴിയുക. ഈ രീതിയിലുള്ള പ്രവര്‍ത്തിയും പ്രതിജ്ഞയുമാണ് ഭൗമമണിക്കൂര്‍ നമ്മോടാവശ്യപ്പെടുന്നത്. 

ഭൂമിയോട് നാം എങ്ങനെ മാന്യതകാണിക്കും. ഭക്ഷണം, ജലം, ഊര്‍ജം എന്നിവയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട നമ്മുടെ സമീപനങ്ങളും പ്രവര്‍ത്തികളും പരിസ്ഥിതിയുമായി എങ്ങനെ താദാത്മ്യപ്പെടുത്തും എന്നിവയാണ് ഭൗമമണിക്കൂര്‍ മുന്നോട്ടുവെക്കുന്ന പ്രധാന വിഷയങ്ങള്‍. ഒരു മണിക്കൂര്‍ വൈദ്യുതോപകരണങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിനുമപ്പുറം നമ്മുടെ ചിന്താഗതിയിലും ജീവിത ശൈലിയിലും കാര്യമായ മാറ്റങ്ങളുണ്ടായാല്‍ മാത്രമേ ഈ ഉദ്യമം സാഫല്യമാവുകയുള്ളൂ.

Releated Stories