logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലൗ അണ്‍ഫോള്‍ഡ്

img

രണ്ടാമത് ഖത്തര്‍ കനവുകള്‍ സാസ്‌കോ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഫൈനലില്‍ എത്തിയ ചിത്രമാണ് മജീദ് നാദാപുരം തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ലൗ അണ്‍ഫോള്‍ഡ്. സ്‌നേഹവും കെയറും ഒരിക്കലും നശിക്കില്ല എന്ന സന്ദേശമാണ് അഞ്ചര മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിം നല്കുന്നത്, നന്മ തേടി അലഞ്ഞു തിരിയുന്ന ഒരു അന്വേഷിയെ ആണ് ആദ്യം സ്‌ക്രീനില്‍ കാണിക്കുന്നത്. ഒരു പൂവുമായി നന്മ തേടി നടക്കുന്ന ആ അന്വേഷി ഓരോ നന്മയ്ക്കും പകരമായി ഓരോ പൂവുകള്‍ നല്കുന്നു. ഓരോ പൂവും ഓരോ നന്മയായി കാണിക്കുന്നു. കയ്യിലെ പൂവ് സമ്മാനിക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് കടലിലേക്ക് വലിച്ചറിയേണ്ടി വരുന്നു. അതെരിയുമ്പോള്‍ പിശാചുക്കള്‍ സന്തോഷിക്കുകയും അവര്‍ ജയിക്കുകയും ചെയ്യുന്നു. പിശാചിനു ഒരിക്കലും നന്മകളും സ്‌നേഹവും പരിചരണവും തടയാന്‍ കഴിയില്ല എന്ന റ്റൈറ്റിലിലൂദെ കഥ തുടരുന്നു. തന്റെ അയല്‍വാസിയായ പാവപ്പെട്ട കാലൊടിഞ്ഞു വീട്ടില്‍ ഇരിക്കേണ്ടി വരുന്ന പരസഹായം വേണ്ട ആരുമില്ലാത്ത ഒരു രോഗിക്ക് മരുന്നും ഭക്ഷണവും സ്വന്തം അധ്വാനത്തിലൂടെ എത്തിച്ചു കൊടുക്കുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണിക്കുകയും. ആ വിദ്യാര്‍ഥിയില്‍ കണ്ട നന്മയ്ക്കു പകരമായി ഒരു പൂവ് സമ്മാനമായി ആ രോഗി കൊടുക്കുകയും ചെയ്യുന്നു. ആ പൂവിലൂടെ നേരത്തെ പൂവുമായി അലഞ്ഞു നടന്ന അതെ അന്വേഷി തന്നെയാണ് ഇവിടെ രോഗിയായി കിടന്നത് എന്ന് കാണിക്കുന്നതോടെ ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നു. ഇനിയും ഇത് പോലെ പല രൂപത്തില്‍ അയാള്‍ വന്നു കൊണ്ടേ ഇരിക്കും ... 
മജീദ് നാദാപുരം സംവിധാനവും കഥയും നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ക്യാമറ റഫീക്ക് റഷീദും, ചിത്ര സംയോജനം ഷമീല്‍ എ ജെ യുമാണ് നിര്‍വഹിച്ചത്. റാസി മജീദ്, അജി കമാല്‍ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഷോര്‍ട്ട് ഫിലിം കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=ZctD61hTo4Y

 

 

Releated Stories