logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലോക ഓട്ടിസം അവബോധ ദിനം

img

ഓട്ടിസം പോലെ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്ന സന്ദേശമുയര്‍ത്തിയാണ് ഐക്യരാഷ്ട്ര സഭ ഓട്ടിസം ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബര്‍ 18 ലെ തീരുമാനപ്രകാരം ഏപ്രില്‍ രണ്ട് ലോക ഓട്ടിസം അവബോധ ദിനം ആയി ആചരിക്കപ്പെടുന്നു. സാധാരണ കുട്ടികളുടേതില്‍നിന്നും വ്യത്യസ്തമായി ചില കുട്ടികളില്‍ തലച്ചോറിന്റെ ജൈവഘടന അസാധാരണമായിരിക്കുന്ന അവസ്ഥയാണ് ഓട്ടിസം. ആശയവിനിമയത്തിലും പെരുമാറ്റരീതികളിലും ഓട്ടിസം ബാധിച്ചവര്‍ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തരായിരിക്കും. ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഏതാണ്ട് രണ്ട് വയസ്സാകുമ്പോഴേക്കും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും. വസ്തുക്കളെ അല്ലെങ്കില്‍ ആളുകളെ കൈചൂണ്ടി കാണിക്കാനോ പേരുപറഞ്ഞ് തിരിച്ചറിയാനോ കഴിയാതിരിക്കുക, പേരുവിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക, ഒരേ പ്രവര്‍ത്തിതന്നെ അര്‍ഥരഹിതമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുക, ഏതെങ്കിലും ഒരു വസ്തുവിനോട് അമിതമായി അടുപ്പം കാണിക്കുക, ഒരേ പ്രവൃത്തിയില്‍ തന്നെ മണിക്കൂറുകളോളം മുഴുകിയിരിക്കുക തുടങ്ങിയവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്.ആജീവനാന്തം നിലനില്‍ക്കുന്ന ഈ അസാധാരണാവസ്ഥ ജന്മനാല്‍ പ്രകടമാകാം; അല്ലെങ്കില്‍ 23 വയസ്സിനുള്ളില്‍ പ്രകടമായെന്ന് വരാം. ഈ അസാധാരണാവസ്ഥയുടെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു. 
ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ഇന്നും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. മസ്തിഷ്‌കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. ജനിതകമായ ചില സവിശേഷതകള്‍, മസ്തിഷ്‌കത്തിന്റെ ഘടനാപരമായ ചില തകരാറുകള്‍, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്‌കത്തില്‍ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകളുണ്ട്. ശരീരത്തില്‍ രസം എന്ന ലോഹത്തിന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന മാനസിക വ്യതിയാനങ്ങള്‍ക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങളുമായി വലിയ സാമ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മരുന്നുനല്‍കിയുള്ള ഫലപ്രദമായ ചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാല്‍ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നു മേഖലകളില്‍ പരിശീലനം നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാന ചികിത്സ.

Releated Stories