logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം

img

അമാനുല്ല വടക്കാങ്ങര

മനുഷ്യന് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യം. ഈ അമൂല്യമായ സമ്പത്ത് സംരക്ഷിക്കുകയെന്നത് പ്രകൃതിയുടേയും ബുദ്ധിയുടേയും തേട്ടമാകുന്നു. ഈ രംഗത്ത് നം കാണിക്കുന്ന അശ്രദ്ധയും അലംബാവവും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന ചിന്ത ആരോഗ്യത്തിന്റെ ദൈവശാസ്ത്രത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിങ്ങള്‍ നിങ്ങളെ നാശത്തിലേക്ക് ഇടരുത് എന്ന ദൈവിക കല്‍പന ആരോഗ്യ സംരക്ഷണത്തെക്കുറിച്ച ഗൗരവമേറിയ നിര്‍ദേശമാണ്. ആരോഗ്യ സംരക്ഷണത്തിന്റെ ഓരോ വശങ്ങളും സൂക്ഷ്മമായി പരിഗണിച്ച ഏക ജീവിത ക്രമമാണ് ഇസ്‌ലാമെന്നാണ് ഇവ്വിഷയകമായി ഗവേഷണം നടത്തിയ വൈദ്യ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുത്. ആരോഗ്യത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ ജീവിത രീതി, ഭക്ഷണം, വസ്ത്രം, വൃത്തി, പരസ്പര ബന്ധങ്ങള്‍, വ്യായാമം തുടങ്ങി പല വിഷയങ്ങളും നമ്മുടെ ചര്‍ച്ചക്ക് വിഷയീഭവിക്കും. ഹൃസ്വമായ ഒരു വിലയിരുത്തലില്‍ വിഷയത്തിന്റെ ആഴത്തിലെത്തുക സാധ്യമല്ലെങ്കിലും സുപ്രധാനമായ ഏതാനും സൂചനകള്‍ നല്‍കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 
ശുദ്ധിക്ക് ഇസ്‌ലാം കല്‍പ്പിക്കുന്ന പ്രാധാന്യം അടിവരയിടപ്പെടേണ്ടതാണ്. വൃത്തി ഈമാനിന്റെ പകുതിയാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ശരീരത്തിന്റേയും മനസിന്റേയും ശുദ്ധീകരണം സാധ്യമാകുമ്പോള്‍ അകവും പുറവും വൃത്തിയുള്ളവനായി മനുഷ്യന്‍ മാറുമൊണ് മതത്തിന്റെ വിലയിരുത്തല്‍. വിശുദ്ധവും ആരോഗ്യദായകവുമായ ഭക്ഷണത്തോടുള്ള മനുഷ്യന്റെ സ്വാഭാവികമായ ആഗ്രഹം ഇസ്‌ലാം അംഗീകരിക്കുന്നു. നിങ്ങള്‍ക്ക് നാം നല്‍കിയ നല്ലതില്‍ നിന്നും ഭക്ഷിക്കുക എന്ന ദൈവിക ശിക്ഷണം മതത്തിന്റെ ഏറെ ദീര്‍ഘവീക്ഷണമുള്ള ഭക്ഷണസങ്കല്‍പത്തിന്റെ നിദര്‍ശനമാണ്. പല ഭക്ഷണപദാര്‍ഥങ്ങളും ഇസ്‌ലാം വിരോധിച്ചത് അത് മനുഷ്യന് ഹാനികരമായത് കൊണ്ടാണ് എന്നും നാം മനസിലാക്കുക. വിശപ്പകറ്റാന്‍ നല്ലതും വിശുദ്ധവുമായ സാധനങ്ങളാണ് മനുഷ്യന്‍ ഉപയോഗിക്കേണ്ടത് എന്ന് ഈ നിര്‍ദേശം വ്യക്തമാക്കുന്നു. ഇസ്‌ലാമില്‍ അനുവദനീയവും അനനുവദനീയവും നിശ്ചയിച്ചതിലുള്ള മാനദണ്ഡം ഈ നന്മ തിന്മകളാണ് എന്നും നാം കൂട്ടത്തില്‍ മനസിലാക്കുക. മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കുതിനെ കണിശമായി നിരോധിച്ച ഇസ്‌ലാം ഭക്ഷണം കഴിക്കുന്നതിന്റെ മര്യാദകളും സവിസ്തരം പ്രതിപാദിപ്പിക്കുുണ്ട്. 
ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശാസിയേക്കാളും ഉത്തമനും അല്ലാഹുവിന് ഏറ്റവും പ്രിയങ്കരനുമെന്ന നബിവചനവും ആരോഗ്യത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ശാരീരികവും വിശ്വാസപരവുമായ ശക്തി ദൗര്‍ബല്ല്യങ്ങളെ നമുക്ക് ഇവിടെ പരിഗണിക്കാവുതാണ്. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനായി കുതിരസവാരിയും അമ്പെയ്ത്തുമൊക്കെ കുട്ടികളെ പരിശീലിപ്പിക്കാന്‍ പ്രവാചകന്‍ നിര്‍ദേശം നല്‍കിയതായും പല നബി വചനങ്ങളിലും കാണാം. അതുപോലെതന്നെ കായികാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പല നടപടികളും തിരുമേനിയില്‍ നിന്നുണ്ടായതായും തെളിയിക്കപ്പെട്ട സംഗതിയാണ്. 
മാനസികാരോഗ്യമാണ് നമ്മുടെ സവിശേഷ ശ്രദ്ധപതിയേണ്ട മറ്റൊരു രംഗം. മനുഷ്യനെ ആത്മീയമായി സംസ്‌ക്കരിക്കുകയും മാനസികമായി ആരോഗ്യവാനാക്കുകയും ചെയ്യുതിനുപകരിക്കുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ഇസ്‌ലാമില്‍ നമുക്ക് കാണാന്‍ കഴിയും. അസൂയ, പക, വിദ്വേഷം, ഏഷണി, പരദൂഷണം, പൊങ്ങച്ചം പറച്ചില്‍ തുടങ്ങി എല്ലാ ദുസ്വഭാവങ്ങളേയും പൂര്‍ണമായും നിരാകരിച്ച് തെളിഞ്ഞ മനസോടെ ആരോഗ്യവാനായി കഴിയാന്‍ പരസ്പരം സ്‌നേഹവും സഹകരണവുമാണ് ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുത്. പരസ്പരം കണ്ടുമുട്ടുമ്പോള്‍ ആരോഗ്യകരമായ വ്യക്തി ബന്ധത്തിന്റെ അടിത്തറപാകാന്‍ പുഞ്ചിരി തൂകാനും അല്ലാഹുവിന്റെ രക്ഷയും സമാധാനവുമുണ്ടാവട്ടെ എന്നാശംസിക്കാനുമാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. സമൂഹത്തില്‍ ആരോഗ്യകരമായ ഒരു ചുറ്റുപാടുണ്ടാക്കാന്‍ ഏറ്റവും അനുഗുണമായ നടപടികളായാണ് ഈ നിര്‍ദേശങ്ങള്‍ വിലയിരുത്തപ്പെടുന്നത്. 
ആരോഗ്യസംരക്ഷണത്തെക്കുറിച്ച മാര്‍ഗനിര്‍ദേശം നല്‍കുന്നതോടൊപ്പം രോഗത്തെക്കുറിച്ചും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. രോഗം ദൈവത്തിന്റെ കോപമാണെ വികലമായ ധാരണയെ അപ്പാടെ നിരാകരിച്ച ദൈവശാസ്ത്രം രോഗം വന്നാല്‍ ചികില്‍സിക്കണമെന്നാണ് പഠിപ്പിക്കുന്നത്. ആരോഗ്യകരമായ ജീവിത ചുറ്റുപാടും ചിന്താഗതിയും പ്രോല്‍സാഹിപ്പിക്കാനും ഇത് സംബന്ധമായ ചര്‍ച്ചകളിലൂടെ സമൂഹത്തില്‍ രചനാത്മകമായ മാറ്റങ്ങളുണ്ടാക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഏപ്രില്‍ ഏഴ് ലോകാരോഗ്യദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത്. ഓരോ വര്‍ഷവും സവിശേഷമായ ഓരോ പ്രമേയം തെരഞ്ഞെടുത്തുകൊണ്ടണ്ടാണ് ഈ ദിനം കൊണ്ടാടാറുള്ളത്. ഭാവിയുടെ വരദാനമായ കുട്ടികള്‍ക്ക് ആരോഗ്യകരമായ ചുറ്റുപാട് എതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റെ പ്രമേയം. പ്രതിവര്‍ഷം അമ്പത് ലക്ഷം കുട്ടികള്‍ പരിസ്ഥിതിപരമായ കാരണങ്ങളാല്‍ മരിക്കുകയും മറ്റനേകലക്ഷം കുട്ടികള്‍ വ്യത്യസ്തങ്ങളായ പ്രയാസങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്ന ആധുനിക ലോകത്ത് ഏറെ പ്രസക്തമായ ഒരു പ്രമേയമാണിത്. 
കുട്ടികളുടെ സുന്ദരമായ ബാല്യവും യൗവനവും ആരോഗ്യകരമായ അന്തരീക്ഷത്തില്‍ വളര്‍ന്ന് പരിലസിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ദിനം ചര്‍ച്ചക്ക് വെക്കുന്ന പ്രധാനസംഗതി. വീടും ചുറ്റുപാടും, സ്‌ക്കൂളും, സമൂഹവും എന്നുവേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളും ആരോഗ്യകരമായതായെങ്കില്‍ മാത്രമേ ഭാവി തലമുറയെ ശരിയായ നിലക്ക് നമുക്ക് വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂ. ചുരുക്കത്തില്‍ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച ശരിയായ അവബോധം ഉണ്ടാവേണ്ടത് മതപരവും സാമൂഹികവുമായ ഒരു ബാധ്യതയാണെ് നാം മനസിലാക്കണം. മനുഷ്യന്‍ ശാസ്തീയമായി പുരോഗതി പ്രാപിക്കാത്ത സമയത്ത് അവന്‍ അനുഭവിച്ച മിക്ക പ്രയാസങ്ങളും ശരിയായ മരുന്ന് ലഭിക്കാത്തതുകൊണ്ടും പകര്‍ച്ചവ്യാധി, അണുബാധ തുടങ്ങിയവ കൊണ്ടുമൊക്കെയായിരുന്നു. എാല്‍ സമകാലിക മനുഷ്യന്റെ ഒട്ടുമിക്ക ആരോഗ്യ പ്രശ്‌നങ്ങളും ബിഹേവിയറല്‍ ഡിസ് ഓര്‍ഡറുകളും അശാസ്ത്രീയമായ ജീവിതരീതിയും കാരണമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ലോകാരോഗ്യ ദിനത്തിലൂടെ കടന്നുപോകുമ്പോള്‍ തന്റേയും സമൂഹത്തിന്റേയും ആരോഗ്യം നിലനിര്‍ത്താന്‍ ആരോഗ്യകരമായ ചിന്താഗതിയും ജീവിത രീതിയും നാം എടുക്കുന്ന തീരുമാനം. 
ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും ചര്‍ച്ചാ കഌസുകളും ഈ രംഗത്ത് ഏറെ ഫലം ചെയ്യും. ഗവണ്‍മെന്റ് തലത്തിലുള്ള പരിപാടികളില്‍ ഒതുങ്ങി നില്‍ക്കാതെ അവനവന്റെ കഴിവിനും സൗകര്യത്തിനുമനുസരിച്ച് സമൂഹത്തിലെ ഓരോ തട്ടിലുമുള്ളവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ മുന്നോട്ട് വന്നാല്‍ മാത്രമേ എല്ലാവര്‍ക്കും ആരോഗ്യമെന്ന മഹത്തായ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിയുകയുള്ളൂ.

Releated Stories