logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

മെഹ്ഫില്‍ ദോഹ കാഴ്ച വെക്കുന്ന 'മെഹ്ഫില്‍ എ ഗസല്‍ ' മെയ് 8 ന്

img

കെ.വി അബ്ദുല്‍ അസീസ് ചാവക്കാട്‌

മെഹ്ഫില്‍ ദോഹയുടെ ബാനറില്‍ ' ഈസ അല്‍ദര്‍ബസ്തി ' അഭിമാനപുരസരം കാഴ്ച വെക്കുന്ന 'മെഹ്ഫില്‍ എ ഗസല്‍' മെയ് 8 വ്യാഴാഴ്ച രാത്രി 7: 30 ന് ദോഹയിലുള്ള കോണ്‍കോഡ് ഹോട്ടലിലെ റാസ് ലഫാന്‍ ഹാളില്‍ അരങ്ങേറുന്നു . ഈ പരിപാടി ആര്‍ഗണ്‍ ഗ്ലോബലും കലാനിലയം ദോഹയും ചേര്‍ന്ന് ആസ്വാദകര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു . മെഹ്ഫില്‍ ദോഹ കാഴ്ച വെച്ച മനോഹരമായ മൂന്ന് വ്യത്യസ്ത കലാസന്ധ്യകളുടെ അസൂയാര്‍ഹമായ വിജയത്തിന് ശേഷം പൂര്‍ണ്ണമായും ഗസലും , ഗസല്‍ സ്പര്‍ശമുള്ള ഗാനങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ദോഹയുടെ കലാകാരന്മാരുടെ വ്യത്യസ്ത ഭാവം കൊണ്ടുവരികയാണ് ഈ കലാസന്ധ്യയിലൂടെ മെഹ്ഫില്‍ ദോഹയുടെ സംഘാടകര്‍. ദോഹയുടെ കലാകാരന്മാരില്‍ നിന്നും തിരഞ്ഞെടുത്ത ഗായകരായ തന്‍വീര്‍ ( പാകിസ്ഥാന്‍ ), ഹിദായത്ത്, റിയാസ് കരിയാട്, ഐശ്വര്യ നമ്പ്യാര്‍, മുംപീഡെ ( കൊല്‍ക്കത്ത ) എന്നിവര്‍ സിങ്ങിങ്ങ് ബേഡ്‌സ് ദോഹയുടെ കഴിവുറ്റ കലാകാരന്മാരുടെ ഓര്‍ക്കസ്ട്രയിലൂടെ മാധുര്യമൂറും ഗസല്‍ നാദവുമായി ദോഹയുടെ ആസ്വാദകര്‍ക്ക് വേറിട്ടൊരു സംഗീതസന്ധ്യ കാഴ്ചവെക്കാനൊരുങ്ങുകയാണ് . 1946 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെ തിരഞ്ഞെടുത്ത ഭജന്‍സ് , ഗീത്ത്‌സ് , ഗസല്‍സ് , ഖവ്വാലീസ് എല്ലാം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഈ പരിപാടിയിലൂടെ ഗസലിന്റെ സംഗീതചക്രവര്‍ത്തികളായ ബീഗം അക്തര്‍ , മുന്നി ബീഗം , നൂര്‍ജഹാന്‍ , ആശാ ബോണ്‍സ്ലെ , ചിത്ര സിംഗ് , ജഗ്ജീത് സിംഗ് , മെഹ്ദി ഹസ്സന്‍ , ഗുലാം അലി , ഹരിഹരന്‍ , പങ്കജ് ഉദാസ് തുടങ്ങിയവരുടെ അവിസ്മരണീയമായ തിരഞ്ഞെടുത്ത ഗാനങ്ങളാല്‍ ഒരുക്കുന്ന ഏറെ വ്യത്യസ്തമായ ഈ സംഗീതനിശ നമ്മള്‍ കേട്ട് മറന്നതും , കേള്‍ക്കാന്‍ ആഗ്രഹിച്ചതുമായ ആ മധുരഗീതങ്ങളാല്‍ ദോഹയുടെ ഗായകരിലൂടെ അരങ്ങേറുമ്പോള്‍ ,എന്നും ഓര്‍മ്മിക്കാന്‍ ഈ സംഗീതവിരുന്നിന് സാക്ഷികളാകാന്‍ ആസ്വാദകര്‍ക്കായി നല്ലൊരവസരം ഒരുക്കുകയാണ് മെഹ്ഫില്‍ ദോഹ . ഓരോ സംഗീതസന്ധ്യകളും ആസ്വാദകരുടെ കാതുകള്‍ക്ക് ഏറെ ഇമ്പമുള്ളതാകുവാന്‍ ഏറ്റവും നല്ല ഗാനങ്ങളുടെ തിരഞ്ഞെടുപ്പും , ആ ഗാനങ്ങളെ അനുയോജ്യമായ ഗായകരുടെ ശബ്ദത്തിലൂടെ ആസ്വാദകരിലേക്ക് പകര്‍ന്നേകുകയും ചെയ്യുന്ന മെഹ്ഫില്‍ ദോഹ മറക്കാനാവാത്ത മധുരഗീതങ്ങളുടെ അനുഭൂതിയേകുവാനായി ഒരുക്കിയ ഈ ഗസലിന്റെ സദസ്സ് ഗസല്‍ ഗാനങ്ങളെ സ്‌നേഹിക്കുന്ന ആസ്വാദകര്‍ക്ക് മാത്രമായി സമര്‍പ്പിക്കുകയാണ് . ഇതിലേക്ക് പ്രവേശനത്തിനുള്ള സൗജന്യ പാസിനായി ' മെഹ്ഫില്‍ ദോഹയുടെ ഒഫീഷ്യല്‍ പേജില്‍ നിങ്ങളുടെ നമ്പര്‍ സഹിതം ആവശ്യപ്പെടാം . സുന്ദരമായ ഒരു ഗസല്‍ സായാഹ്നത്തിന്റെ ആഹ്ലാദവുമായി ആസ്വാദകരില്‍ ഒരാളായി നിങ്ങളെത്തുമ്പോള്‍ മനസ്സ് നിറയെ സംതൃപ്തി തരുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ ആസ്വദിക്കുവാനും, ആ മധുരഗീതങ്ങള്‍ നിറമുള്ള ഓര്‍മ്മകളായി മനസ്സില്‍ സൂക്ഷിക്കുവാനും നമുക്ക് കാത്തിരിക്കാം ഈ ഗസല്‍ സന്ധ്യയ്ക്കായ് .

Releated Stories