logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഭക്ഷ്യജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക

ഖത്തറില്‍ താപനില കൂടുതലായ സാഹചര്യത്തില്‍ ഭക്ഷ്യ ജന്യ രോഗങ്ങളുണ്ടാകുന്നതിനും ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുമുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇതൊഴിവാക്കാനായി ഭക്ഷണ കാര്യത്തില്‍ ശുചിത്വം പാലിക്കണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ധേശം നല്‍കി. വോനല്‍ക്കാലത്ത് വലിച്ച് വാരി കഴിക്കുന്നത് ഒഴിവാക്കണം. മലിനീകരിക്കപ്പെട്ടതോ അണുബാധയേറ്റതോ ഉപയോഗ്യമല്ലാത്തതോ ആയ ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. ചര്‍ദ്ദി, തലകറക്കം, വയറ് കൊളുത്തി പിടിക്കല്‍, തലവേദന, മലബന്ധം. വിട്ട് മാറാത്ത പനി തുടങ്ങിയവയാണ് ഭക്ഷ്യവിഷ ബാധയുടെ സാധാരണ ലക്ഷണങ്ങള്‍. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം ഭക്ഷ്യവിഷ ബാധ ഗൂരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.

Releated Stories