logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഉറക്കാത്ത കാഴ്ച്ചകള്‍

img

മൗനത്തെ ചുംബിച്ച്,
ഓര്‍മ്മകള്‍ക്ക് കൂട്ടിരിക്കുന്ന
ഹൃദയമേ, എനിക്കൊന്ന് 
ഉറങ്ങണം.
ഈ നാല് ചുവരുകള്‍ക്കിടയിലെ
നിശ്വാസങ്ങള്‍,മരണത്തിന്റെ
മുഖമോര്‍മ്മിപ്പിക്കുന്നു.

തെരുവോരങ്ങള്‍ കത്തുന്നിടത്തു, നിന്നെനിയ്ക്ക്
മടങ്ങണം....
ചോരയില്‍ കുതിര്‍ന്ന പിഞ്ചു
പൈതലുകള്‍ കാഴ്ച്ചകള്‍ മറയ്ക്കുമ്പോള്‍
കണ്ണീര്‍ തൂവാതിരിക്കണം.
ചിതറിയ മെയ്യുകളില്‍ 
ബന്ധങ്ങളെ തിരയാതിരിക്കണം.
പട്ടിണി വിപ്ലവങ്ങള്‍ 
തീന്മേശകളിലെ ചിന്തകളിലെരിയണം.
ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങളില്‍ 
അനാഥത്വത്തിന്റെ ചോദ്യങ്ങള്‍ ഉയരരുത്.
കൂര തകര്‍ന്നവന്റെ നെഞ്ചിലെ
മിടിപ്പിനെ തീണ്ടാതെ നടക്കണം.
പെറ്റ വയറുകളുടെ ആര്‍ത്തനാദങ്ങളെ
ചെകിടടച്ചു കേള്‍ക്കാതിരിക്കണം.
ദുര്‍ഗന്ധം വമിക്കുന്ന കാറ്റില്‍, 
നഷ്ട്ടജീവിതങ്ങളെ കുറിച്ചോര്‍ത്ത് 
കരയാതിരിക്കണം


പുകയുന്ന ഭൂമിയുടെ മാറിടം ചുരത്തുന്ന, 
വേദനകളെ മറന്ന്
മൗനത്തെ ചുംബിച്ച്,
ഓര്‍മ്മകള്‍ക്ക് കൂട്ടിരിക്കുന്ന
ഹൃദയമേ,തേങ്ങാതെയൊന്ന്
മയങ്ങണം.
ഞെട്ടിയുണര്‍ത്താത്ത സ്വപ്‌നങ്ങളെ
നിക്ക് കാവല്‍ മാലാഖയായിടട്ടെ.

അടയുന്ന മിഴികളില്‍ മാഞ്ഞുപോകാത്ത
ഓര്‍മ്മകളേ,നെരിപ്പോടുപോല്‍ കത്താതെ.
നെഞ്ചകം പിളര്‍ന്ന് മരിച്ചിട്ടെങ്കിലുമീ,
ആറടി മണ്ണില്‍ ശാന്തി നല്‍കൂ. 

Releated Stories