logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പ്രവാസിയും ആരോഗ്യവും - 1

img

സുബൈര്‍ വക്‌റ

പ്രവാസികള്‍ എന്ന ഗണത്തില്‍ പല ദേശഭാഷക്കാരും ഉള്‍ടെുന്നുണ്ടെങ്കിലും ഞാനിവിടെ പ്രതിപാദിക്കുന്നത് നമ്മള്‍, ഗള്‍ഫ് മലയാളികളെക്കുറിച്ചു മാത്രമാണ്. ഭാവിയില്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വന്നേക്കാവുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ആശങ്കപ്പെടുകയും കഴിയുന്നിടത്തോളം തനിക്കു വേണ്ടിയും തന്റെ കുടുംബത്തിനു വേണ്ടിയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ഭാവി പ്ലാനുകള്‍ തയ്യാറാക്കുകയും ചെയ്യുന്നു ഒരോ ഗള്‍ഫ് മലയാളിയും. ഉദാഹരണമായി ഒരു ആണ്‍കുട്ടി പിറന്നാല്‍ അവന് ഉന്നത വിദ്യാഭാസത്തിനുളള സമയമാവുമ്പോള്‍ ഉപയോഗപ്പെടാന്‍ തക്ക രീതിയിലുളള ഇന്‍ഷുറന്‍സ് പോളിസി, പെണ്‍കുട്ടിയാണെങ്കില്‍ വിവാഹ സമയത്ത് ഉപയോഗപ്പെടുത്താനുതകുന്ന ഗോള്‍ഡ് സ്‌കീമുകള്‍.. അങ്ങിനെ പോകുന്നു ഒരുക്കങ്ങള്‍.. ഇങ്ങിനെ വളരെ ദീര്‍ഘവീക്ഷണത്തോടെയുളള പ്ലാനുകള്‍ക്കിടയില്‍ ഇതൊക്കെ യാഥാര്‍ഥ്യമാകാന്‍ ആദ്യമായും അത്യാവശ്യമായും വേണ്ടുന്ന സ്വന്തം ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് എങ്ങിനെ പ്ലാന്‍ ചെയ്തു അതിനു വേണ്ടി എന്തു ചെയ്തു എന്നു ചോദിച്ചാല്‍ നമ്മളില്‍ എത്രപേര്‍ക്ക് തൃപ്തികരമായ ഉത്തരം പറയാന്‍ കഴിയും എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
ഇന്ന് ഗള്‍ഫു മലയാളികള്‍ക്കിടയില്‍ 40 വയസ് കഴിഞ്ഞവരില്‍ ഒരു കണക്കെടുപ്പ് നടത്തിയാല്‍ ഏതെങ്കിലും തരത്തിലുളള ഒരു രോഗം ഇല്ലാത്തവര്‍ ചുരുക്കമാണ്. അതില്‍ പ്രധാനമായവ പ്രമേഹം , രക്തസമ്മര്‍ഗ്ഗം (ബി.പി.) കൊളസ്റ്റ്‌ട്രോള്‍, ഇതെല്ലാം കാരണമായി അവസാനം എത്തിച്ചേരുന്ന ഹാട്ട് അറ്റാക്ക് അല്ലെങ്കില്‍ പക്ഷാഘാതം. ഇനി മറ്റുളളവ, ഊരവേദന, കാലുവേദന, കൈവേദന, കഴുത്തുവേദന, മൈഗ്രേന്‍ തലവേദന, ഗ്യാസ്ഗ്രബിള്‍, മൂലക്കുരു, അസിഡിഒി, അമിതവണ്ണം, കുടവയര്‍, അകാല നര അങ്ങിനെ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മറ്റൂളള അസുഖങ്ങള്‍ വേറേയും.. സാക്ഷരതയിലും വിവര സങ്കേതികതയിലും വൃത്തിയിലും വെടിപ്പിലും മുന്നിലാണെന്ന് മേനി പറയുന്ന മലയാളി, നമ്മുടെ നാടിനെ അപേക്ഷിച്ച് താരതമ്യേനെ മായം കലരാത്ത ഉയര്‍ന്ന നിലവാരമുളള ഭക്ഷണ സാധനങ്ങള്‍ ലഭിക്കുകയും ആരോഗ്യ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുകയും ചെയ്യുന്ന ഈ ഗള്‍ഫു നാടുകളില്‍ എങ്ങിനെ രോഗികളാകുന്നു എന്ന് ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല. ആഴക്കടലിന്റെ അടിത്തട്ടിലെ പാറക്കെട്ടിനിടയിലെ വിടവുകളിലെ പൂഗ്ഗലിനെ കുറിച്ചു പോലും ലക്ഷങ്ങള്‍ ചിലവാക്കി പഠനം നടത്താന്‍ ഇവിടെ ആരോഗ്യ സാമുഹ്യ പാരിസ്ഥിതിക ശാസ്ത്രകാരന്‍മാര്‍ മിനക്കെടുന്നു. കുടുംബത്തിന്റെ പട്ടിണി മാറാന്‍ കടല്‍ കടന്ന ഈ പാവം ഗള്‍ഫു മലയാളികളുടെ പച്ചയായ ജീവിതം അവര്‍ക്ക് വിഷയമല്ലായിരിക്കാം.. അതു പോട്ടെ..
വലിയ ഗവേഷണം ഒന്നും നടത്താതെ തന്നെ നമുക്ക് പറയാന്‍ കഴിയും ഞാന്‍ മുകളില്‍ എഴുതിയ രോഗങ്ങളില്‍ ഒന്നും തന്നെ രോഗാണുക്കള്‍ കാരണമായി ഉണ്ടാവുന്നവയല്ല.. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ നമ്മുടെ കഴിഞ്ഞ തലമുറയിലെ മാറാ വ്യാധികളായ ക്ഷയം, മലേറിയ, വസൂരി, കോളറ, കുഷ്ഠം പോലെയുളള രോഗകാരണങ്ങളായ അണുക്കള്‍ അല്ല ഈ പറഞ്ഞ അസുഖങ്ങള്‍ക്കൊന്നും കാരണം. പിന്നെയോ.. ഈ രോഗങ്ങള്‍ക്കു കാരണമാകുന്ന അണുക്കള്‍ നമ്മള്‍ തന്നെയാണ്.. നമ്മുടെ അലസതയാണ്, നമ്മുടെ അത്യാഗ്രഹങ്ങളാണ്, നമ്മുടെ ദേഹേഛകളാണ്.
ഇവിടെ നമ്മുടെ ജീവിത നിലവാരത്തിലുണ്ടാവുന്ന മാഒമാണ് പ്രശ്‌നം. ഓരോ നാട്ടിലും പ്രദേശങ്ങളിലുമുളള ഭൂപ്രകൃതിയും കാലാവസ്ഥയും സാഹചര്യങ്ങളും പ്രകൃതി വിഭവങ്ങളും അവിടുത്തെ ഭക്ഷണ രീതികളെയും സ്വാധീനിക്കുന്നു. പരമ്പരാഗതമായി കേരളീയ നാടന്‍ ഭക്ഷണങ്ങളായ മലക്കറികളും മത്തി, അയില പോലെയുളള ചെറിയ തരം കടല്‍ മല്‍സ്യങ്ങളും, മരച്ചീനിയും ചോറും സാമ്പാറും ഇഡലി ദോശ പുട്ട് പഴം കടല എന്നിങ്ങനെ വിവിധ തരത്തില്‍ നമ്മുടെ ദഹന വ്യവസ്ഥക്കും സംതുലിത ആരോഗ്യത്തിനും ഗുണകരമായ സമീകൃത ആഹാരം കഴിച്ചും ഒഴിവു സമയങ്ങളില്‍ നാടന്‍ വയലുകളില്‍ പന്തുകളിച്ചും സ്വന്തം പാടത്തോ പറമ്പിലൊ അല്‍പ സ്വല്‍പം അദ്ധ്വാനിച്ചും പാരമ്പര്യമുളള മലയാളിയുടെ രക്തത്തിലും ഡി. എന്‍. എയിലും വരെ ഈ പറഞ്ഞ ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നു. ഇങ്ങിനെ ജീവിച്ച് പെട്ടെന്നൊരു ദിവസം ഗള്‍ഫിലെത്തുന്നതോടെ മലയാളിയുടെ ഭക്ഷണ ജീവിത രീതികള്‍ ആകെ തകിടം മറിയുന്നു. അവന്റെ ദുരിതവും അതോടെ ആരംഭിക്കുന്നു..
ഒരു മലയാളി പെട്ടെന്നൊരു ദിവസം ഗള്‍ഫ് മലയാളി ആകുന്നതോടെ പെട്ടെന്ന് അവന് വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് നമുക്കൊന്ന് നോക്കാം. നാട്ടില്‍ നിന്നും ഇടക്കൊക്കെ മാത്രം കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നയാള്‍ ഇവിടെ എത്തുന്നതോടെ ഭക്ഷണ രീതികള്‍ ആദ്യമായി തകിടം മറിയുന്നു. കൊഴുപ്പു കൂടിയ ഭക്ഷണം, പെപ്‌സി പോലെയുളള കുപ്പിപ്പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, പലരൂം സ്വാതന്ത്ര്യം ലഭിക്കുന്നതോടെ വീര്യം കൂടിയ പുകവലി എന്നിത്യാദി ശീലങ്ങള്‍ തുടങ്ങുന്നു. കൂടെ തീരെ വ്യയാമം പോയിട്ട് ശരീരം അനങ്ങുക കൂടി ചെയ്യാത്ത ജീവിത രീതിയും. പെട്ടെന്ന് ജീവിതത്തിലുണ്ടാവുന്ന ഇത്തരം വ്യതിയാനങ്ങള്‍ മാറ്റങ്ങള്‍ അതിന്റെ ദോഷ ഫലങ്ങള്‍ ശരീരത്തിലുണ്ടാക്കുക തന്നെ ചെയ്യും. പക്ഷെ ഇതാരും ഓര്‍ക്കാറും ശ്രദ്ധിക്കാറും ഇല്ല.
പരമ്പരാഗതമായി മലയാളിയുടെ ശരീര കോശങ്ങള്‍ക്ക് അധികം വരുന്ന കൊഴുപ്പൊ മാംസ്യമോ സ്വയം എരിച്ചു കളായാനുളള കഴിവില്ല. കാരണം കേരളീയ സാഹചര്യങ്ങളില്‍ അതിന്റെ ആവശ്യം വരുന്നില്ല അതുതന്നെ. ഇവിടെ നാം കാണാറുണ്ട് സ്വദേശികളായ അറബികളും ഈജിപ്ത് തുടങ്ങിയ മറ്റു അറബ് നാടുകളില്‍ നിന്നും വരുന്നവരും ധാരാളം മധുരവും കൊഴുപ്പും കഴിച്ചിട്ടും അവര്‍ക്ക് പ്രമേഹമോ ഹൃദ്രോഗമോ താരതമ്യേനെ മലയാളിയെ അപേക്ഷിച്ചു കുറവാണ്. അതിനു കാരണം അവരുടെ പരമ്പരാഗത ജീവിത ക്രമവും പാരമ്പര്യവും വഴി അവരുടെ ജീവതിത്തിലുണ്ടാവുന്ന ജൈവപരവും രാസപരവുമായ പ്രത്യേകതകളാണ്. മാത്രമല്ല; അവര്‍ ഇത്തരം ഭക്ഷണങ്ങളുടെ ദോഷഫലങ്ങള്‍ കുറക്കുവാനുപകരിക്കുന്ന ധാരാളം സാലഡുകളും പഴവര്‍ഗ്ഗങ്ങളും ഒലിവു തുടങ്ങിയവയും കൂടെ കഴിച്ചു ശീലിച്ചവരാണ്. ഇത്തരം ശീലങ്ങളും അവരുടെ ഭൂപ്രകൃതി, കാലാവസ്ഥ, പാരമ്പര്യമായി മരൂഭൂമിയോടും കൊടും തണുപ്പിനോടും ചൂടിനോടും മല്ലിട്ടു ജീവിച്ച മറ്റുഘടകങ്ങള്‍ എന്നിവ കാരണമായി അവരുടെ ശരീര കോശങ്ങള്‍ക്ക് ഇത്തരം കൊഴുപ്പും മധുരവും കൂടിയ അളവില്‍ കഴിച്ചാലും മറ്റു ദോഷങ്ങള്‍ ഒന്നും വരുന്നില്ല.. പക്ഷെ ഇതൊന്നും ചിന്തിക്കാതെ അറിയാതെ പാവം മലയാളി മേല്‍പറഞ്ഞ സാലഡിന്റെയും പഴങ്ങളുടെയും സ്ഥാനത്തു ചോറും മുഴുത്ത ഇറച്ചിക്കഷണങ്ങളും കൂടി അകത്താക്കുന്നു.. നമ്മളറിയാതെ സ്ഥിതി അപകടത്തിലേക്ക് നീങ്ങുന്നു..

തുടരും

 

Releated Stories