logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പ്രവാസിയും ആരോഗ്യവും - 2

img

സുബൈര്‍ വക്‌റ

 

ലോകത്തിലെ എല്ലാ പ്രമുഖ ഫാസ്‌റു ഫുഡ്, സിഗരറ്റ്്, കോള, പാനീയ കമ്പനികളും അവരുടെ ഉല്‍പന്നങ്ങളുടെ വലിയ കമ്പോളങ്ങളായി ഗള്‍ഫു നാടുകളെ മാറിയപ്പോള്‍ മലയാളിയും അതില്‍ മോശമല്ലാത്ത പങ്കു വഹിച്ചു എന്നു പറയാം. കായിക വിനോദങ്ങള്‍ക്കായി ഇവിടെ മൈതാനങ്ങളും നടക്കാന്‍ കോര്‍ണീഷുകളും പാര്‍ക്കുകളും വ്യായാമത്തിന് ജിമ്മുകളും ഒക്കെ ഉണ്ടെങ്കിലും ഇവിടങ്ങളിലൊക്കെ മലയാളികളുടെ സാന്നിദ്ധ്യം കുറവാണ്. ഒരു ടേം ജോലി കഴിഞ്ഞു മടങ്ങിയെത്തിയാല്‍ പിന്നെ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചോ അല്‍പം വിശ്രമം വ്യായാമം എന്നിവയെക്കുറിച്ചൊന്നും ചിന്തിക്കാതെ അടുത്ത പാര്‍ട് ടൈം ജോലിക്കു വേണ്ടി ഓടുന്ന ഒരു വിഭാഗം. മറ്റൊരു കൂട്ടരാവട്ടെ, അവര്‍ക്ക് ഇവിടെ നല്ല ഉയര്‍ന്ന ജോലിയുണ്ട്, ഫാമിലിയുണ്ട്, ഉച്ചവരെയേ ജോലിയുളളൂ.. എങ്കിലും അവരും വലിയ തിരക്കിലാണ്. കാരണം ഓഫീസിലെ മെസ്സില്‍ നിന്നും കഴിക്കുന്നതു കൂടാതെ വീട്ടില്‍ നിന്നും കരിച്ചതും പൊരിച്ചതുമായ വിഭവങ്ങള്‍ അടക്കം വയറില്‍ ഒരിഞ്ച്് സ്ഥലം പോലും ബാക്കിവെക്കാതെ നിറയെ ഭക്ഷണം കഴിച്ച് ഉടനെ രണ്ടോ മൂന്നോ മണിക്കൂര്‍ ഉറക്കം. വൈകിട്ടുണര്‍ന്ന് അത്രതന്നെ സമയം മേലനങ്ങാതെ തന്നെ ടീ.വിക്കും കംപ്യൂട്ടറിനും മുന്നിലിരുന്ന് അവരും ക്ഷീണിക്കുന്നു. പിന്നെയും ഇതേ രീതിയിലുളള ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ പോകുന്നു.. ഫലത്തില്‍ ഈ രണ്ടു വിഭാഗവും വളരെ വേഗം രോഗികളാവുന്നു.. 
ഇവിടെ കുടുംബമായി ജീവിക്കുന്ന മലയാളികള്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു പ്രധാന കാര്യം സൂചിപ്പിക്കട്ടെ.. നിങ്ങളുടെ മക്കള്‍ക്ക് യാതൊരു കാരണവശാലും ഒരു സാഹചര്യത്തിലും കുപ്പിപാനീയങ്ങളും ഫാസ്റ്റ്് ഫുഡുകളും വാങ്ങിക്കൊടുക്കരുത്. അമ്മമാര്‍ക്ക് അടുക്കളയില്‍ കയറാനുളള മടിയോ ഒരു ചെയിഞ്ചൊ ഏതു കാരണമായാലും ശരി... ഈ ഫാസ്റ്റു ഫുഡുകള്‍ തിന്നുന്നതിനേക്കാള്‍ നമ്മുടെ മക്കള്‍ ആ ദിവസം പട്ടിണി കിടക്കുന്നതായിരിക്കും അവരുടെ ആരോഗ്യത്തിന് എത്രയോ നല്ലത്. നമ്മള്‍ കഴിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ദോഷം ചെയ്യും അത് നമ്മുടെ ഇവിടെ വളരുന്ന മക്കള്‍ക്ക്. നമ്മുടെ ബാല്യ കൗമാരങ്ങളും കുറച്ചൊക്കെ യൗവ്വന കാലവും നമ്മള്‍ നമ്മുടെ നാട്ടിലെ മേല്‍പറഞ്ഞ പരമ്പരാഗത രീതിയിലുളള നാടന്‍ രീതിയിലാണ് ജീവിച്ചത്. ആ കാലത്തെ നമ്മുടെ ജീവിത രീതിയുടെയും ഭക്ഷണക്രമങ്ങളുടെയും ഗുണം മരണം വരെ നമ്മുടെ ശരീരത്തിലുണ്ടാവും. പക്ഷെ ഇവിടെ ജനിച്ചു വളരുന്ന മക്കള്‍ക്ക് അവരുടെ ശരീരത്തിന് ഇത്തരം കഴിഞ്ഞ കാലപ്രതാപങ്ങള്‍ ഒന്നൂം തന്നെയില്ല. ആ നിലക്ക് അവരുടെ തുടക്കം തന്നെ ആരോഗ്യം നശിപ്പിക്കുന്ന ഇത്തരം ഭക്ഷണശീലങ്ങളായാല്‍ അവര്‍ക്ക് യൗവ്വന കാലം എന്നൊന്ന് ഉണ്ടാവില്ല.. ബാല്യ കൗമാരങ്ങളില്‍ നിന്നൂം നേരെ അവര്‍ വാര്‍ദ്ധക്യത്തിലെത്തും. ചെറിയ പ്രായത്തിന്റെ കുതിപ്പും തിളപ്പും കാരണം തല്‍ക്കാലം അതിന്റെ ദൂഷ്യഫലങ്ങള്‍ അറിഞില്ലെങ്കിലും പിന്നീട് ശരീരം അതിന്റെ ഭയാനക പ്രതിഫലനങ്ങള്‍ കാണിക്കും എന്ന കാര്യം ഉറപ്പാണ്..
ഒരു വിശ്വാസി പെപ്‌സിയോ കോളയോ അല്ലെങ്കില്‍ ഒരു സോഡ പോലും കുടിക്കുമ്പോള്‍ അവന്റെ പ്രിയപ്പെട്ട പ്രവാചകന്റെ നിങ്ങള്‍ കുടിക്കുന്ന പാനീയങ്ങളില്‍ ഊതിക്കുടിക്കരുത്' എന്ന ഒരു തിരുവചനം ഓര്‍ക്കുന്നത് നന്നായിരിക്കും. എന്തായിരിക്കാം കാരണം.. പലതുമുണ്ടാവാം.. അതില്‍ ഒന്ന് ഏതായാലും നമുക്കറിയാം. നാം കുടിക്കുന്നതിലേക്ക് ഊതുമ്പോള്‍ ഉഛ്വാസശ്വാസത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ് അതില്‍ കലരുന്നു. അത് ആരോഗ്യത്തിന് ഹാനികരമാണ്. കൂടിയ അളവില്‍ ഇതേ കാര്‍ബണ്‍ഡയോക്‌സൈഡ് കലര്‍ത്തിയാണ് എല്ലാ വിധ കോളകളും ഉണ്ടാക്കുന്നത് എന്നിരിക്കെ മേല്‍പറഞ്ഞ ഹദീസ് ഓര്‍ത്തുകൊണ്ട് മനസമാധാനത്തോടെ എങ്ങിനെ ഇവ കുടിക്കും എന്ന് ചിന്തിക്കുക. ഇസ്‌ലാം ആരോഗ്യ ഭക്ഷണ കാര്യങ്ങളില്‍ നല്‍കിയ പ്രാധാന്യം നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം.
കോളയിലടങ്ങിയ രാസവസ്തുക്കളെക്കുറിച്ചും അതു നമ്മുടെ ശരീരത്തിന് എന്തൊക്കെ ആഘാതങ്ങളാണ് ഏല്‍പിക്കുന്നത് എന്നതിനെക്കുറിച്ചും ഒരു ചെറു വിവരണം അത്യാവശ്യമായും എല്ലാവരും അറിയേണ്ടതിലേക്ക് താഴെ കൊടുക്കുന്നു..:- 
1.) പതഞ്ഞു പൊന്താന്‍ സഹായിക്കുന്ന ഫോസ്‌ഫോറിക്ക് ആസിഡ് - ശരീരത്തിലെ കാല്‍സ്യം ഫോസ്ഫറസ് എന്നിവ നശിഗ്ഗിക്കുന്നു. ക്രമേണ എല്ലുകളും പല്ലുകളും കേടുവരുന്നു..
2.) കാര്‍ബണ്‍ഡൈ സള്‍ഫൈഡ് - കൂടുതലാവുമ്പോള്‍ ക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. കൂടെ വയര്‍സ്തംഭനവും മലബന്ധവും ഉണ്ടാവാം.
3.) കാര്‍ബണ്‍ഡയോക്‌സൈഡ് - നമ്മുടെ ഒരു വിസര്‍ജ്യം തന്നെ. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറക്കുന്നു. ക്രമേണ ആസ്ത്മ രോഗിയാവുന്നു.
4.) കരാമല്‍ - അതായത് കളര്‍വാട്ടര്‍. അമിതമായാല്‍ കാന്‍സര്‍, അലര്‍ജി, രുചിയില്ലായ്മ, ദഹനക്കേട്, നെരെിച്ചില്‍ ഇവക്ക് വഴിയൊരുക്കുന്നു.
5.) കഫീന്‍ - വശീകരണ ശക്തിയുണ്ട്. ക്രമേണ കോളക്ക് അടിമയാക്കുന്നതില്‍ മുഖ്യ പങ്ക വഹിക്കുന്നു. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിച്ച് ഉറക്കമില്ലായ്മ, ടെന്‍ഷന്‍, ഹൃദയത്തിന്റെ താളം തെറ്റല്‍, ഞരമ്പുരോഗങ്ങള്‍ എന്നിവക്ക് കാരണമാവുന്നു.
6.) പോളീ എലീത്തീന്‍ ഗ്ലൈക്കോള്‍ - ഫ്രീസറില്‍ വച്ചാല്‍ പോലും കോളകള്‍ കട്ട പിടിക്കാതിരിക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ മുറിവുകള്‍ പറ്റിയാല്‍ രക്തം കട്ടപിടിക്കാതിരിക്കല്‍, പെരുമാറ്റ വൈകല്യം എന്നിവ ഉണ്ടാക്കുന്നു.
7.) സോഡിയം ആള്‍ജിനേഒ് - ലിവര്‍ സിറോസിസ് എന്ന കരള്‍ രോഗം, ആമാശയ രോഗങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം.
8.) സക്കറീന്‍ - മധുരം നല്‍കുന്നു. ഒപ്പം കാന്‍സര്‍, മൈഗ്രയിന്‍, മന്ദത എന്നിവയും കൂടെ കിട്ടിയേക്കാം
ഇത് വായിച്ച് ആരും മുഷിയണ്ട. വര്‍ഷങ്ങളോളം സ്ഥിരമായി ഇവയുടെ ഉപയോഗം ശീലമാക്കിയാലുണ്ടാകാവുന്ന ഭവിഷ്യത്തുക്കളാണ് ഈ വിവരിച്ചത്. നമ്മള്‍ പറഞ്ഞു വന്നത് ഇവിടെ വളരുന്ന നമ്മുടെ മക്കളെക്കുറിച്ചാണ്. ലഭ്യമായ ശാസ്ത്രീയ പഠനങ്ങളുടെ സ്ഥിതി വിവരണങ്ങള്‍ ഇങ്ങിനെയായിരിക്കെ, നമ്മുടെ കൊച്ചു മക്കളുടെ ഭക്ഷണ ശീലങ്ങളില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ഒന്നു കൂടി ആലോചിച്ചിട്ടു പോരേ..                                                                                                                                                          തുടരും

Releated Stories