logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പ്രതികരണം : അട്ടിമറിക്കപ്പെട്ട മദ്യനയം

പത്ത് വര്‍ഷത്തിനകം കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ മൂന്ന് മാസത്തിനകം ബാറുടമകള്‍ക്ക് വേണ്ടി അതില്‍ ഭേദഗതി കൊണ്ട് വന്ന് ആ നയത്തെ അട്ടിമറിച്ചിരിക്കുന്നു. ബാറുടമകളുടെ ഭീഷണിയെ ഭയന്നാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. പൂട്ടിയ 418 ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളാക്കിയും ഞായാറാഴ്ച്ചയിലെ ഡ്രൈ ഡേ എന്ന് തീരുമാനം എടുത്ത് കളയുകയും ചെയ്തിരിക്കുന്നു മന്ത്രിസഭ.  

said

ഈ നിലക്ക് പോയാല്‍ കൊട്ടേഷന്‍ ടീമുകളും, ചൂതാട്ട ടീമുകളുമെല്ലാം ഗവണ്‍മെന്റിനെ ഭീഷണിപ്പെടുത്താന്‍ വന്നാല്‍ അവര്‍ക്കനുകൂലമായും ഗവണ്‍മെന്റ് നയം മാറ്റില്ലെന്നാരുകണ്ടു . നാണക്കേടേ... നിന്റെ പേരോ ഗവണ്‍മെന്റ് എന്നാരെങ്കിലും ചോദിച്ചുപോയാല്‍ നെറ്റി ചുളിച്ചിട്ടും, മൂക്ക് വിയര്‍ത്തിട്ടും കാര്യമുണ്ടാകില്ല. പണച്ചാക്കുകളേയും, കണ്ണുരുട്ടുന്നവരേയും നമിക്കാന്‍ വേണ്ടി ഒരു ഗവണ്‍മെന്റിന്റെ ആവശ്യമുണ്ടോ വോട്ടര്‍മാരേ ജാഗ്രതൈ..........

asif

ആധിപത്യങ്ങളെ ചെറുത്തുതോല്‍പ്പിക്കുക എന്നതാണ് ആധിപത്യങ്ങള്‍ക്ക് ഇരയായിട്ടുള്ള ജനതയുടെ കാഴ്ചപ്പാട്. അതൊരു യുദ്ധത്തിന്റെ വഴിയാണ്. അത് രാഷ്ട്രീയമായ കാഴ്ചപ്പാടുമായി മാറി. ഇന്നും അഭിമതമല്ലാത്തതിനെ ചെറുക്കുക എന്നത് എവിടേയും പ്രയോഗിച്ചുവരുന്നു. വ്യക്തി, സമൂഹം, പ്രസ്ഥാനം, സര്‍ക്കാര്‍ തുടങ്ങി ആഗോളതലങ്ങളില്‍ വരെ. എന്തിനെയൊക്കെ ചെറുക്കാനും എതിരെ പോരാടാനും ശ്രമിച്ചിട്ടുണ്ടോ അവയെല്ലാം പതിന്മടങ്ങ് ശക്തി പ്രാപിച്ചുവരുന്നതാണ് ഇതുവരെയുള്ള അനുഭവം. ചെറുത്തുനില്‍പ്പില്‍ സര്‍ഗാത്മകത ക്ഷീണിക്കുകയും ശക്തി തളരുകയും ചെയ്യും. ആ ക്ഷീണിതമായ ഇടത്തിലൂടെയാണ് പലപ്പോഴും പോരാടപ്പെടുന്നത് ആധിപത്യം വീണ്ടും ഉറപ്പിക്കുന്നത്. കേരള രാഷ്ട്രീയവും ഇതിനൊരു ഉദാഹരണം മാത്രമാണ്.സന്തോഷിപ്പിക്കെണ്ടാവരെ സന്തോഷിപ്പിച്ചാള്‍ മാത്രമേ പ്രയാണം സുഗമം ആവൂ. ലാജ്ജാവഹം ഈപ്രവണത.,.,.,..ജനങ്ങള്‍ക്ക്‌വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുത്തവര്‍ ജനങള്‍ക്ക് വേണ്ടിഭരിക്കുന്ന ഒരു നല്ല നാളുകള്‍ നമുക്ക് അന്യമായിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. 

showkath

ഡ്രൈ ഡേ എന്നത് ഫ്രൈ ഡേ എന്നാക്കിയിരുന്നു.
സ്വപ്‌നം കണ്ടോര്‍ക്ക് അത് ലാഭം. 

parammal moidu

ഒറ്റയടിക്കു മദ്യം നിര്‍ത്തുമ്പോള്‍ മദ്യപാനികള്‍ക്കു വിറയല്‍ രോഗം വരാന്‍ സാധ്യതയുണ്ട്. അതു അസംബ്ലിയില്‍ പ്രശ്‌നമാവുമായിരിക്കും അതിനാല്‍ പടി പടിയായി നിര്‍ത്തുന്നത് ഗവര്‍ണ്‍മെന്റിന്റെ നിലനില്‍പ്പിനു ആവശ്യമാണ്,
പത്തു വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണമായി നിര്‍ത്തുമെന്ന് നമുക്കു പ്രതീക്ഷിക്കാം കുടിയന്മാരെല്ലാം സഹകരിച്ചെങ്കില്‍, വിറ നിന്നാല്‍.

Releated Stories