logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

റിപബ്‌ളിക് ദിന ചിന്തകള്‍

img

അമാനുല്ല വടക്കാങ്ങര

 

സാമ്രാജ്യത്വ ശക്തികളുടെ പിടിയില്‍ നിന്നും പൂര്‍ണമോചനം നേടി ഇന്ത്യ സ്വതന്ത്ര മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപബ്‌ളിക്കായതിന്റെ സുവര്‍ണ സ്മൃതികളുണര്‍ത്തി മറ്റൊരു റിപബ്‌ളിക് ദിനം കൂടി സമാഗതമാകുന്നു. 1930 ജനുവരി 26 ന് ലാഹോറില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി പൂര്‍ണസ്വരാജ് പ്രഖ്യാപനം നടത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്പ്നം 1950 ജനുവരി 26 ന് സാക്ഷാല്‍ക്കരിക്കപ്പെട്ടതിന്റെ ധന്യസ്മരണകള്‍ അയവിറക്കിയാണ് ഓരോ റിപബ്‌ളിക് ദിനവും കടന്നുപോകുന്നത്. 
റിപബ്‌ളികിന്റെ അറുപത്തിയഞ്ചാം വാര്‍ഷികമാഘോഷിക്കുമ്പോഴും , ലോകത്ത് ലിഖിത രൂപത്തിലുള്ള ഏറ്റവും വലിയ ഭരണ ഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണ ഘടന പലപ്പോഴും നോക്കുകുത്തിയായി മാറുന്നുവോ എന്നു സംശയിക്കുന്ന തരത്തിലുള്ള സമീപനങ്ങളാണ് ഭരണ ഘടനയുടെ സംരംക്ഷകരായ അധികാരി വര്‍ഗത്തില്‍ നിന്നുപോലുമുണ്ടാകുന്നത് എന്നത് ഗുരുതരമായ ഒരു പരാതിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കഴിയുന്ന ഓരോ ഇന്ത്യക്കാരനിലും രാജ്യ സ്‌നേഹവും ദേശഭക്തിയും അലയടിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളോടുള്ള സ്‌നേഹാരോദരങ്ങള്‍ തുടികൊട്ടുകയും ചെയ്യുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ ,നമ്മുടെ ഭരണ ഘടനയുടെ ആത്മാവിനോട് നീതിപുലര്‍ത്തുവാനോ പ്രതീക്ഷക്കൊത്തുയരുവാനോ രാജ്യം മാറി മാറി ഭരിച്ച ഗവര്‍മെന്റുകള്‍ക്കോ ഭരണ കൂടങ്ങള്‍ക്കോ സാധിച്ചോ എന്ന് വിലയിരുത്തുകയും സമീപനങ്ങളിലും നിലപാടുകളിലും ആവശ്യമായ മാറ്റങ്ങളോടെ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മഹത്തായ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപബ്‌ളിക് എന്ന ലക്ഷ്യം കൈവരിക്കുവാന്‍ കൂട്ടായ പ്രതിജ്ഞയും പ്രവര്‍ത്തനവുമാണ് ഈ മുഹൂര്‍ത്തം ആവശ്യപ്പെടുന്നത്. 
രാജ്യം റിപബ്‌ളികിന്റെ ആറ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും രാഷ്ട്ര ശില്‍പികള്‍ വിഭാവനം ചെയ്ത ഉന്നതമായ imageജനാധിപത്യ മതേരത സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ പ്രയോഗവല്‍ക്കരണത്തിന് കഴിയാതിരിക്കുക എന്നത് അത്യന്തം വേദനാജനകമാണ്. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ കാര്‍ഷിക വ്യാവസായിക തൊഴില്‍ രംഗങ്ങളില്‍ അസൂയാവഹമായ പുരോഗതിയും വളര്‍ച്ചയും കൈവരിക്കുവാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നത് ഓരോ ഇന്ത്യക്കാരനേയും കോള്‍മയിര്‍കൊള്ളിക്കുന്നു. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങളും പരീക്ഷണങ്ങളും വികസിത രാജ്യങ്ങളെപോലും വിസ്മയിപ്പിക്കുന്നതാണ്. ചന്ദ്രയാന്റെ വിജയകരമായ വിക്ഷേപണവും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളുമൊക്കെ ആശാവഹമാണ്. സാക്ഷരത ശതമാനം ഉയര്‍ന്നതും വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടം നടത്തിയതും അടിവരയിടപ്പെടേണ്ടതു തന്നെ. ഗ്രമവികസനവും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സംരംക്ഷണവുമൊക്കെ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. മാനവ വിഭവശേഷിയില്‍ ആരോടും കിടപിടിക്കാവുന്ന ഇന്ത്യ സമകാലിക ലോകത്ത് ഏറെ പ്രതീക്ഷനല്‍കുന്ന രാജ്യമാണ്. 
എന്നാല്‍ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും അന്ധമായ കക്ഷി രാഷ്ട്രീയ ചിന്താഗതിയും രാജ്യ പുരോഗതിയെ ഒരു പരിധിവരെയെങ്കിലും പുറകോട്ട് വലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്രാജ്യത്വ ശക്തികളുടെ നൂറ്റാണ്ടുകളുടെ പാരതന്ത്ര്യത്തില്‍ നിന്നും ധീരമായ സമരമുറകളിലൂടെ നാം നേടിയെടുത്ത പരമാധികാരവും സ്വാതന്ത്ര്യവും ആധുനിക സാമ്രാജ്യത്വ ശക്തികളുടെ മുന്നില്‍ അടിയറവെക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമല്ല ഇന്ത്യാ അമേരിക്ക ആണവ സഹകരണകരാറിലൂടെ നാം കണ്ടത്. സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള ഒരു ഗവണ്‍മെന്റാണ് ഇന്ത്യയുടെ താല്‍പര്യങ്ങളും പരമാധികാരവും അടിയറവെക്കുന്ന ആണവകരാറിന് മുന്‍കൈയെടുത്തത് എന്നത് വിധിവൈപരീതമെന്നല്ലാതെ എന്ത് പറയാന്‍. ആണവകരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് നേടുന്നതിന്റെ ഭാഗമായി ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ പാര്‍ലമെന്റില്‍ അരങ്ങേറിയ നാടകീയ മുഹൂര്‍ത്തങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യചരിത്രത്തിലെ കറുത്ത അധ്യായമായി അവശേഷിക്കുകയാണ്. ബി.ജെ. പി. നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റില്‍ നിന്നും സാമാന്യം ജനം ഏറെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പിന്നിട്ട നാളുകള്‍ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നതായാണ് റിപ്പാര്‍ട്ടുകള്‍. 
ആഗോള വല്‍ക്കരണവും ഉദാരവല്‍ക്കരണവും സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്‍ സþഷ്ടിക്കുന്ന ഭീകരമായ അവസ്ഥാ വിശേഷത്തെക്കുറിച്ച് ഇന്ത്യന്‍ സമൂഹം തിരിച്ചറിയുവാന്‍ വൈകിയതിന്റെ ദുരന്തങ്ങളാണ് എല്ലാ കോണുകളിലും കണ്ടുകൊണ്ടിരിക്കുന്നത്. പുതിയ സാമ്പത്തിക ക്രമം ഇന്ത്യയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി അതിഗുരുതരമാണ്. കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കുകയും സാധാരണ ജനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വലിയ വിള്ളലുകളാണ് സൃഷ്ടിക്കപ്പെടുന്നത്. 
വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ആഗോളവല്‍ക്കരണം വിള്ളലുകള്‍ സþþൃഷ്ടിക്കുകയും സമൂഹത്തില്‍ അനന്തമായ സാമ്പത്തിക പ്രയാസം ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമ വികസനത്തിലൂടെ രാജ്യ പുരോഗതി എന്ന ആശയം ഏറെ പ്രസക്തമാണ്. എന്നാല്‍ ഈ രംഗത്ത് പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ സമീപനം ആശാവഹമല്ല . സാങ്കേതിക വിദ്യ ഗ്രാമ വികസനത്തിന് എന്ന മഹത്തായ ആശയം മുന്നില്‍ വെച്ച് ഗ്രാമങ്ങളിലെ സ്ത്രീകളെ ഉല്‍പാദനമേഖലയിലേക്ക് കൊണ്ടുവരികയും അയല്‍കൂട്ടങ്ങളേയും സ്വയം സേവാ സംഘങ്ങളേയും ശക്തി പ്പെടുത്തി കുടുംബങ്ങളില്‍ ചെറുകിട ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക എന്ന പദ്ധതി ഇന്ത്യയില്‍ വമ്പിച്ച മാറ്റത്തിന് വഴിവെക്കും. 
ആഗോളവല്‍ക്കരണത്തിനെതിരെ വ്യക്തി തലത്തില്‍ തന്നെ ചെറുത്ത് നില്‍പ്പ് പ്രാവര്‍ത്തികമാക്കാന്‍ സഹായകമായ തരത്തില്‍ രാജ്യത്ത് ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് വിവിധ ഉല്‍പാദന നിര്‍മാണ പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ ഓരോ കുടുംബങ്ങള്‍ക്കും സ്വന്തം ഉപഭോഗത്തെ ആയുധമാക്കി പ്രതിരോധിക്കാന്‍ കഴിയും. 
കുത്തക കമ്പനികളുടെ ഉല്‍പന്നങ്ങളെ ബഹിഷ്‌ക്കരിക്കുന്നതോടൊപ്പം സ്വദേശി ഉല്‍പന്നം ഉപയോഗിക്കുന്നു എന്ന ഒരു ചിന്ത വളര്‍ത്തിയെടുക്കുകയും ബോധവല്‍ക്കരണത്തിലൂടെ കൂടുതല്‍ പേരെ ഈ ചിന്താ ധാരയിലേക്ക് ആകര്‍ഷിക്കാനും കഴിയുമെന്നതിനാല്‍ ഇത് ഏറെ ശ്രദ്ധയാകര്‍ഷിക്കേണ്ട ഒരു മേഖലയാണ്. 
കാപിറ്റലിസത്തിന്റെ ദുര്‍മുഖങ്ങളും തീരാശാപങ്ങളും സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പല വിദഗ്ധരും ചൂണ്ടികാട്ടിയിട്ടുണ്ട്. 
ആഗോളഒന്റക്കരണത്തിന്റെ വികലമായ ഇറക്കുമതി നയത്തെ തുടര്‍ന്ന് രാജ്യത്തെ അഗ്രികള്‍ചറല്‍ ഇക്കോണമി ശക്തമായ തകര്‍ച്ചാ ഭീഷണി നേരിട്ട്‌കൊണ്ടിരിക്കുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്ത വേള്‍ഡ് ട്രേഡ് യൂണിയന്‍ പട്ടിണിയും തൊഴിലില്ലായ്മയും മാത്രമേ സമ്മാനിക്കുകയുള്ളൂ. വര്‍ദ്ധിക്കുന്ന കര്‍ഷക ആത്മഹത്യകള്‍ നൈരന്തര്യം കാരണം വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ക്ക് രൂപകല്‍പന ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അധികവും ലോക ബാങ്കിന്റെ പരിശീലം നേടിയ ഉദ്യോഗസ്ഥരാണ് എന്നത് എറെ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം ഉദ്യോഗസ്ഥ പ്രമാണിമാരില്‍ നിന്നും സാധാരണക്കാര്‍ക്ക് നീതി ലഭിക്കുമെന്ന് കരുതാന്‍ ന്യായമില്ല, . അതുകൊണ്ട് തന്നെ ഗവണ്‍മെന്റ് തലത്തില്‍ ഒപ്പുവെക്കുന്ന പല വലിയ കരാറുകളും വായിക്കാതെ ഒപ്പിടുന്നവയാണെന്നോ, അന്താരാഷ്ട്ര നിയമങ്ങളുടെ വിവക്ഷ ശരിയാം വണ്ണം ഗ്രഹിക്കാനുള്ള നിയമപരമായ വൈദഗ്ധ്യം രാജ്യത്തിനില്ലെന്നോ സൂചിപ്പിക്കുന്നവയാണ്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ പോലും ഇന്ത്യ ഒപ്പ് വെച്ചത് പൊതു ചര്‍ച്ച അനുവദിക്കാതെയാണ്. പ്രധാനപ്പെട്ട കരാറുകള്‍ ഒപ്പുവെക്കുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ പൊതു ചര്‍ച്ച നടത്തുന്ന അവസ്ഥയുണ്ടായാല്‍ ഇത്തരം അപാകതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും. ഇന്‍വെസ്റ്റ്‌മെന്റ് സംബന്ധിച്ച കാര്യങ്ങളില്‍ പോലും പൊതു ചര്‍ച്ച ആവശ്യമാണ്. കാരണം ഇതൊന്നും ബ്യൂറോക്രാറ്റിന്റേയും മന്ത്രിമാരുടേയും മാത്രം പ്രശ്‌നമല്ല. ആണവകരാര്‍ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ കോലാഹാലങ്ങള്‍ ഇനിയും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. ഗവണ്‍മെന്റ് തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക, ബദലുകള്‍ സാധ്യമാണെന്ന ധാരണ സമൂഹത്തില്‍ സൃഷ്ടിക്കുക, കുത്തക കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ക്ക് പകരം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുക എന്നീ മാര്‍ഗങ്ങളിലൂടെ ആഗോളവല്‍ക്കരണത്തിന്റെ കാഠിന്യം കുറക്കാന്‍ കഴിയുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 

ഫാസിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ജനാധിപത്യത്തിന്റെ കടക്ക് കത്തിവെക്കുന്ന ഫാസിസ്റ്റ് ചിന്തയും പ്രവര്‍ത്തിയും മതേതരവിശ്വാസികള്‍ ശക്തമായി പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. തീവ്രവാദവും ഭീകരവാദവും രാജ്യത്തിന്റെ വികസന അജണ്ടകളെ തുരങ്കം വെക്കുന്നത് ഫാസിസത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. ഭരണ സിരാകേന്ദ്രങ്ങളിലും സൈന്യത്തിലും വരെ ഫാസിറ്റ് ചിന്താഗതിയുള്ളവരും രാജ്യത്തിന്റെ ഉന്നതമായ മതേതരമൂല്യങ്ങളോട് പ്രതിപത്തിയില്ലാത്തവരും വിലസുന്ന ്‌വസ്ഥ വിശേഷം ഉണ്ടായി ക്കൂട. 
imgറിപബഌക് ദിനാഘോഷ പരിപാടിയിലെ മുഖ്യ അതിഥിയായ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പങ്കെടുക്കുന്നതുകൊണ്ട് മാത്രം മോദിയുടെ മോഡി കൂടുമെന്ന്് ആരും കരുതുന്നില്ല. പൊതു ഖജനാവില്‍ നിന്നും ഭീമമായ തുക ചിലവഴിച്ച് ഇത്തരം പരിപാടികള്‍ നമുക്കെന്ത് നേട്ടമാണ് ഉണ്ടാക്കുക എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ വേണം. ദരിദ്ര ജനകോടികളുടെ ക്ഷേമമവും ഉന്നമനുവുമാണ് ഏതൊരു ഗവണ്‍മെന്റിന്റേയും മോഡി വര്‍ദ്ധിപ്പി്ക്കുക. പണക്കാരുടേയും ശതകോടീശ്വരന്മാരുടേയും താല്‍പര്യ സംരക്ഷണത്തിന്റെ വാക്താക്കള്‍ മാത്രമായി ഒരു ഗവണ്‍മെന്റ് മാറുന്നത് ഭാകരമായ അപായ സൂചനകളാണ് നല്‍കുന്നത്. 
മറ്റേത് ആഘോഷങ്ങളെയും പോലെ റിപബ്‌ളിക് ദിനാഘോഷപരിപാടികളും സ്വദേശത്തുളളവരേക്കാള്‍ സമുചിതമായി ആഘോഷിക്കുന്നത് പ്രവാസി സമൂഹമാണ്. എന്നാല്‍ രാജ്യത്തിന്റെ തൊഴിലില്ലായ്മയുടെ തോത് കുറക്കുകയും ഗണ്യമായ വിദേശനിക്ഷേപത്തിന് കാരണമാവുകയും ചെയ്യുന്ന പ്രവാസി സമൂഹത്തോട് കാലാകാലങ്ങളില്‍ മാറിമാറി വന്ന സര്‍ക്കാറുകളൊക്കെ സ്വീകരിച്ച സമീപനം ഒട്ടും ആശാവഹമല്ല. ഇന്ത്യയില്‍ നിന്നും ലക്ഷകണക്കിനാളുകള്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെങ്കിലും ഈ വിഭാഗം വേണ്ട രൂപത്തില്‍ പരിഗണിക്കപ്പെടുന്നില്ല . പ്രവാസികള്‍ക്ക് വോട്ട് എന്ന മുറവിളി ഉയരാന്‍ തുടങ്ങി കുറേകാലമായെങ്കിലും ഈ ആവശ്യം നേടിയെടുക്കുവാന്‍ പ്രവാസി വ്യവസായി സ്വന്തം കീശയില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി കോടതിയെ സമീപിക്കേണ്ടി വന്നു എന്നു നാം ഓര്‍ക്കുക. 
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗള്‍ഫിലെ തൊഴിലാളികളെ ഒരു കാരണവശാലും അവഗണിക്കാനാവില്ല. അവരുടെ ജോലി സുരക്ഷിതത്വം, തൊഴില്‍ സൗകര്യം, സേവന വേതന വ്യ.വസ്ഥകള്‍ തുടങ്ങിയ മെച്ചപ്പെടുത്തുവാന്‍ സാധ്യമായ എല്ലാ നടപടികളും ഗവണ്‍മെന്റ് തലത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി വരുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് പ്രീ ഡിപ്പാര്‍ച്ചര്‍ ട്രെയിനിംഗും ഗള്‍ഫിലെ നിയമങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണവും നല്‍കുക. ഗള്‍ഫില്‍ നിന്നും തിരിച്ചുവരുന്നവരുന്ന പുനരധിവാസ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക, ഗള്‍ഫിലെ ഇന്ത്യന്‍ കാര്യാലയങ്ങള്‍ വിവിധ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങി പ്രവാസികള്‍ക്ക് പലതും ലഭിക്കേണ്ടതുണ്ട്. ഭരണ ഘടന നിലവില്‍ വന്നതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന ഈ സുന്ദര മുഹൂര്‍ത്തത്തില്‍ ആരുടെയെങ്കിലും അനുകമ്പയോ മോഹന വാഗ്ദാനങ്ങളോ അല്ല പ്രവാസി സമൂഹത്തിനാവശ്യം, മറിച്ച് അവര്‍ നെഞ്ചേറ്റുന്ന രാഷ്ട്രത്തിന്റെ സര്‍വതോന്മുഖമായ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ പങ്കാളിത്തം ലഭിക്കുന്നതിനുള്ള പ്രായോഗികമായ നടപടികളാണ്. 

Releated Stories