logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

അശരണരുടെ അത്താണിക്ക് പ്രവാസ ലോകത്തിന്റെ അന്ത്യാഞ്ജലി

img

ഉരുകി തീരും മുന്‍പ് എനിക്കൊന്നു ആളികത്തണം എല്ലാ തിരികളെക്കാളും പ്രകാശം പരത്തുന്ന ഒരു ഒറ്റത്തിരിയായി".........................................................!!!! 

 

അശരണരുടെ ഡോക്ടര്‍ ഡോ. ഷാനവാസിന് പ്രവാസി സമൂഹത്തിന്റെ അന്ത്യാഞ്ജലി. ആതുര സേവനം കമ്പോളവല്‍ക്കരിക്കപ്പെട്ട കാലത്ത് മനുഷ്യത്വത്തിന്റെ മുഖമായി ആദിവാസി ഊരുകളിലും പാവപ്പെട്ടവന്റെ വീട്ടിലും ഭക്ഷണവും ചികിത്സയുമായി എത്തിയിരുന്ന ഡോക്ടര്‍ പെട്ടെന്ന് തന്നെ മരുന്ന് മാഫിയയുടെ കണ്ണിലെ കരടായി. നിരന്തരമായ സ്ഥലം മാറ്റങ്ങളിലൂടേയും കേസുകളിലൂടേയും അദ്ദേഹത്തെ തകര്‍ക്കാന്‍ മാഫിയകളുടെ ശ്രമം ശക്തമായിരുന്നു. 
അന്യായമായ സ്ഥലം മാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ പോരാട്ടം നടത്തിയ അദ്ധേഹം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസ സമൂഹത്തില്‍ നിന്ന നല്ല പിന്തുണ ലഭിച്ചിരുന്നു. തന്റെ ചിന്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്ന ഡോക്ടര്‍ സോഷ്യല്‍ മീഡിയക്കും പ്രിയങ്കരനായിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ അദ്ദേഹത്തിന് വേണ്ടി അനുസ്മരണ പരിപാടികളും പ്രാര്‍ത്ഥന സദസ്സും നടക്കുന്നുണ്ട്.

Releated Stories