logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയം -ശശികുമാര്‍

img

ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ പുരസ്കാര വിതരണ ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

യഥാര്‍ഥ ഇന്ത്യയെ തുറന്നുകാണിക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടതായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചെന്നെ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍. ഏറ്റവും വലിയ ഇന്ത്യന്‍ യാഥാര്‍ഥ്യമെന്നത് ഇന്ത്യന്‍ ഗ്രാമീണതയാണ്. അത് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വിജയിച്ചിട്ടില്ല. ഗ്രാമീണ യാഥാര്‍ഥ്യങ്ങളോ അവിടങ്ങളിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോ മുഖ്യധാരയില്‍ ഇടംനേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ് ഖത്തര്‍) മാധ്യമ പുരസ്കാര വിതരണ ചടങ്ങില്‍ ‘മാധ്യമ രംഗത്തെ മാറ്റങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
ഇന്നത്തെ മാധ്യമങ്ങളെ നാളത്തെ ചരിത്രനിര്‍മ്മിതിക്ക് ആധാരമാക്കിയാല്‍ തെറ്റായ ചരിത്രമാവും രചിക്കപ്പെടുക. ഇന്ത്യയുടെ തിളങ്ങുന്ന വശങ്ങള്‍ മാത്രമാണ് പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നത്. പാര്‍ശ്വവല്‍കരിക്കപ്പെടുന്നവര്‍ക്കും പീഡിതര്‍ക്കും സാന്ത്വനമാവുമെന്ന ദൗത്യം കൂടി മാധ്യമങ്ങള്‍ക്കുണ്ട്. മാധ്യമങ്ങളിലെ കുത്തകവല്‍ക്കരണം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കമ്പോളം അടിച്ചേല്‍പ്പിക്കുന്ന കാര്യങ്ങള്‍ക്കാണ് പത്രങ്ങളിലും ചാനലുകളിലും പ്രാധാന്യം ലഭിക്കുന്നത്. യാഥാര്‍ഥ്യബോധത്തോടെയുള്ള വാര്‍ത്തകള്‍ക്ക് പ്രധാന്യം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഗൗരവമായി കാണണം. ലോകത്തെമ്പാടും മാധ്യമ മേഖല വളരുകയാണ്. ഇന്ത്യയിലും ഈ രംഗത്ത് വളര്‍ച്ചയാണുണ്ടാകുന്നത്. പ്രതിവര്‍ഷം 15 മുതല്‍ 18ശതമാനം വരെ വളര്‍ച്ചയാണ് മാധ്യമ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്നത്. ഇത്തരമൊരു സാഹചര്യം കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും തുടരും. എന്നാല്‍, മാധ്യമവ്യവസായം വളരുമ്പോള്‍ മാധ്യമപ്രവര്‍ത്തനം തളരുന്ന സ്ഥിതിയാണുള്ളത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് ഗൗരവമായി പരിശോധിക്കേണ്ട സംഗതിയാണ്. കമ്പോള താല്‍പര്യവും കുത്തകവല്‍കരണവുമാണ് മാധ്യമപ്രവര്‍ത്തനത്തെ ശോഷിപ്പിക്കുന്നത്. മാധ്യമ മേഖലയില്‍ മാറ്റങ്ങള്‍ സ്വാഭാവികമാണ്. അത് തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍, അച്ചടി മാധ്യമങ്ങളുടെ പ്രസക്തി നഷ്ടമാകില്ളെന്നും ആധുനികവല്‍കരണത്തിന്‍െറ കാലഘട്ടത്തില്‍ ഡിജിറ്റല്‍ സാങ്കേതികതയുടെ സഹായത്തോടെ ഇവ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സലത്ത ജദീദിലെ സ്കില്‍സ് ഡെവലപ്മെന്‍റ് സെന്‍ററിലെ പ്രൗഢ സദസിന് മുമ്പില്‍ മാതൃഭൂമി സ്പെഷല്‍ കറസ്പോന്‍ഡന്‍റ് ടി. സോമന്‍, ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജെയ്സന്‍ മണിയങ്ങാട് എന്നിവര്‍ക്ക് ഐ.എം.എഫ് രക്ഷാധികാരിയും ഇന്ത്യന്‍ അംബാസഡറുമായ സഞ്ജീവ് അറോറ പുരസ്കാരങ്ങള്‍ നല്‍കി. ചടങ്ങ് ഉദ്ഘാടനവും അംബാസഡര്‍ നിര്‍വഹിച്ചു. ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആര്‍. സീതാരാമന്‍, ലുലു ഖത്തര്‍ റീജ്യന്‍ ഡയറക്ടര്‍ എം.എം. അല്‍താഫ് എന്നിവര്‍ സംസാരിച്ചു. സ്കില്‍സ് ഡെവലപ്മെന്‍റ് സെന്‍ററിലെ വിദ്യാര്‍ഥികള്‍ നൃത്തം അവതരിപ്പിച്ചു. ഐ.എം.എഫ് പ്രസിഡന്‍റ് പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് തൂണേരി സ്വാഗതവും സെക്രട്ടറി സാദിഖ് ചെന്നാടന്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ പ്രതിബന്ധതയുള്ള അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്കാരം നല്‍കിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എം.ജി. രാധാകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, ജേക്കബ് ജോര്‍ജ്, മാധ്യമ നിരൂപകന്‍ ഡോ. യാസീന്‍ അശ്റഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

Releated Stories