logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പ്രവാസിയും ആരോഗ്യവും

img

മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി ഈ മരുഭൂമിയില്‍ കുടിയേറിയ നമ്മള്‍.. നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ചില മാറ്റങ്ങളും ഉള്‍ക്കാഴ്ചകളും ഉണ്ടാക്കാന്‍ ശ്രമിക്കുക. കാലത്ത് ബെഡ് കോഫിക്ക് പകരം വെറും വയറ്റില്‍ ഒരു ഗ്ലാസ് വെളളമാവട്ടെ.. ദാഹമില്ലെങ്കിലും ഒരു ദിവസം 8 ഗ്ലാസ് വെളളമെങ്കിലും കുടിക്കണമെന്ന് വൈദ്യ ശാസ്ത്രം പറയുന്നു. ഭക്ഷണത്തില്‍ ധാരാളം സാലഡുകളും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. വര്‍ഷങ്ങളോളം ഇവിടെ കഴിയുന്ന വീട്ടമ്മമാരില്‍ വൈറ്റമിന്‍ ഡി. യുടെ കുറവും കുട്ടികളില്‍ ഇരുമ്പിന്റെ കുറവുമൂലം അനീമിയയും കൂടുതലാവുന്നുണ്ടെന്ന് മെഡിക്കല്‍ രംഗത്തുളളവര്‍ പറയുന്നു. കാലത്ത് നമസ്‌കാരത്തിനായി പളളിയിലേക്ക് നടന്നു പോകുന്നവരാണെങ്കില്‍ കഴിയുന്നത്ര ഡീപ് ബ്രീത്ത് ചെയ്തു നടക്കാന്‍ ശീലിക്കുക. ശ്വാസകോശത്തില്‍ ശുദ്ധമായ ഓക്‌സിജന്‍ നിറയട്ടെ... എത്ര തിരക്കുണ്ടെങ്കിലും ഒരു പത്തൊ ഇരുപതോ മിനിട്ട് വ്യായാമത്തിനു വേണ്ടി നീക്കിവെക്കുക. പലരും ഒരു ആവേശത്തിന് നടക്കാന്‍ പോകാന്‍ തുടങ്ങും. പക്ഷെ ഇവിടുത്തെ കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും കാരണം ഈ നടക്കാന്‍ പോകല്‍ അധികം നീണ്ടു നില്‍ക്കാറില്ല.. കാലത്തോ വൈകിട്ടോ ഒരു പായ വിരിക്കാന്‍ വേണ്ടുന്ന സ്ഥലത്തു നിന്നും ചെയ്യാവുന്ന വളരെ ഉപയോഗപ്രദവും ശാസ്ത്രീയവുമായ ഒരു വ്യായാമ യോഗ പാക്കേജ് ഈ ലേഖകന് അറിയാം. വായനക്കാരില്‍ താല്‍പര്യമുളളവര്‍ക്ക് അത് പഠിപ്പിച്ചു തരാന്‍ സന്തോഷമേയുളളു..
ശരീരം ചിലപ്പോഴൊക്കെ തരുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക. എപ്പോഴും ദാഹവും തൊണ്ടവരള്‍ച്ചയും ഇടക്കിടെ മൂത്രമൊഴിക്കല്‍, ശരീരത്തില്‍ കുരുക്കള്‍ ഉണ്ടാവുക എന്നിവ പ്രമേഹ രോഗസാധ്യതയാവാം.. അതുപോലെ എപ്പോഴും വല്ലാത്ത ക്ഷീണവും ഉറക്കം തൂങ്ങലും കൊളസ്റ്ററോളിന്റെ ആധിക്യമാവാം. ചെറിയ ജോലികള്‍ ചെയ്യുക, ശരീരം ഒന്നനങ്ങുമ്പോഴേക്കും ശക്തിയായി കിതയ്ക്കുക അമിതമായ ക്ഷീണം തോന്നുക എന്നിവ രക്തസമ്മര്‍ദ്ദലക്ഷണമാവാം.. നെഞ്ചില്‍ കനത്തഭാരം കയറ്റിവച്ചതുപോലെയുളള അവസ്ഥയോ, അമിതവിയര്‍പ്പോടു കൂടി ഇടക്കിടെ നെഞ്ചില്‍ സൂചികൊണ്ട് കുത്തുന്നതു പോലെയുളള വേദന.. കൂടെ ഇടതുകൈയിലൊ ചുമലിലൊ തരിപ്പായി അനുഭവപ്പെടുക എന്നിവ ഹൃദയാഘാത ലക്ഷണമാവാം.
ആറുമാസത്തിലൊ വര്‍ഷത്തിലൊരിക്കലെങ്കിലുമോ ഒരു ഫുള്‍ബോഡി ചെക്കപ്പ് ശീലമാക്കുക. ചിലരുണ്ട് ചെക്കപ്പിനു പോവില്ല. എന്തെങ്കിലും രോഗം ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ അതിന്റെ ടെന്‍ഷനാവും എന്നാണവരുടെ വാദം. പക്ഷെ അവര്‍ അവരുടെ സ്വന്തത്തോടും കുടുംബത്തോടും വലിയ തെറ്റാണ് ചെയ്യുന്നത്..
ലളിതമായ മറ്റു ചില കാര്യങ്ങള്‍ കൂടി നമുക്ക് ശ്രദ്ധിക്കാം. ഉറക്കമുണരുമ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ ചീ (പീള) കെട്ടുന്നുണ്ടോ.. നിങ്ങളുടെ ശരീരം ക്ഷീണിതാവസ്ഥയിലാണ്. പരിഹാരം കണ്ടെത്തിയേ പറ്റൂ.. മൂത്രം ഒഴിക്കുമ്പോള്‍ കടച്ചിലൊ എരിച്ചിലോ തോന്നുന്നുണ്ടോ ഇന്‍ഫെക്ഷനാവാം.. മറ്റനേകം രോഗങ്ങളുടെ ലക്ഷണമാവാം.. മൂത്രത്തിന്റെ ശക്തി കുറയുന്നുണ്ടോ.. മറ്റു നാഡീബലഹീനത തോന്നുന്നുണ്ടോ.. മദ്ധ്യവയസുകഴിഞ്ഞവരില്‍ കൂടുതലായി കാണപ്പെടുന്ന പ്രോസ്‌റ്റേറ്റ് ഗ്രന്ഥിവീക്കമാവാം.. മൂത്രത്തിന് മഞ്ഞനിറമോ ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ അറിയുക ശരീരത്തില്‍ വെളളത്തിന്റെ കുറവുണ്ട്.. മലത്തിന് നിറമാറ്റവും ദുര്‍ഗന്ധവുമുണ്ടെങ്കില്‍ നിങ്ങളുടെ ദഹന പ്രക്രിയ നേരാം വണ്ണം നടക്കുന്നില്ലായിരിക്കാം.. എപ്പോഴും തെളിനീരു പോലെ ശുദ്ധമായ മൂത്രം ആയിരിക്കാന്‍ ശ്രദ്ധിക്കുക.. ഇങ്ങിനെ എണ്ണിയാല്‍ തീരാത്ത എത്രയോ കാര്യങ്ങളുണ്ട്
അവസാനമായി നാട്ടിലുളള ബന്ധുക്കളോടും സുഹൃത്തുക്കളോടും വിളിച്ചു പറയുക. ദയവുചെയ്ത് സ്‌നേഹപ്രകടനങ്ങളുടെ പേരില്‍ നാട്ടില്‍ നിന്നും ഇങ്ങോട്ടു പോരുന്നവരുടെ വശം ഇനിമുതല്‍ ഉപ്പിലിട്ട മാങ്ങയും അച്ചാറുകളും നാടന്‍ പപ്പടവും ചെമ്മീന്‍ പൊടിയും ഇറച്ചി പൊരിച്ചതും മറ്റും കൊടുത്തയക്കരുതെന്ന്. ഈ പറഞ്ഞ സമ്മാനങ്ങള്‍ നമ്മുടെ ശരീരത്തിന് യാതൊരു തരത്തിലുളള ഗുണവും തരുന്നില്ലെന്നു മാത്രമല്ല; ദോഷങ്ങള്‍ മാത്രമാണുണ്ടക്കുക എന്നും തിരിച്ചറിയുക..
എല്ലാ വായനക്കാര്‍ക്കും ആയുരാരോഗ്യം നേര്‍ന്നുകൊണ്ട്,
സുബൈര്‍ വക്‌റ 

Releated Stories