logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലഹരി വിപത്തിന്നെതിരെ

img

ജീവിതത്തില്‍ ആരോഗ്യത്തിന് ഉയര്‍ന്ന പരിഗണന നല്‍കുക, മയക്കുമരുന്നുകള്‍ക്കല്ല എന്ന സുപ്രധാനമായ വിഷയം ചര്‍ച്ചക്ക് വെച്ചുകൊണ്ടാണ്
ഐക്യ രാഷ്ട്ര സഭയുടെ ലഹരിവിരുദ്ധ വകുപ്പ് ഈ വര്‍ഷത്തെ ലോക ലഹരി വിരുദ്ധ ദിനമാചരിക്കുന്നത്. ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ലഹരി ുപഭോഗം ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ചും പൊതുജനങ്ങളെ വിശിഷ്യാ യുവജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യം വെക്കുന്നതാണ് ലഹരി വിരുദ്ധ ദിനപ്രമേയം. ലഹരി വിപത്തിന്നെതിരെ സാമൂഹിക കൂട്ടായ്മയും ബോധവല്‍ക്കരണവും ആവശ്യപ്പെടുന്ന ഈ പ്രമേയം സമകാലിക സമൂഹത്തില്‍ ഏറെ പ്രസക്തമാണ്. ലോകത്ത് മൊത്തം ജനങ്ങളെ ആരോഗ്യപരമായി ബോധവല്‍ക്കരിച്ച് ലഹരി വിപത്തിന്നെതിരെ ക്രിയാത്മകമായി പ്രതികരിക്കുവാന്‍ സജജമാക്കാനുദ്ദേശിക്കുന്ന പ്രമേയം എല്ലാ തലങ്ങളിലും ചര്‍ച്ചയും വിശകലനവുമര്‍ഹിക്കുന്നു. ആധുനിക ലോകത്ത് ഉരുത്തിരിയുന്ന ഏറ്റവും അപകടകരമായ പുതിയ മയക്കുമരുന്നു സംസ്‌കാരം എന്തുവിലകൊടുത്തും തടയുവാന്‍ ആഹ്വാനം ചെയ്യുന്ന ലഹരി വിരുദ്ധ ദിനം പുതിയ സൈക്കോ ആക്ടീവ് സബ്‌സ്റ്റന്‍സുകളുടെ ഉപഭോഗം സൃഷ്ടിക്കുന്ന ആപല്‍ക്കരമായ അവസ്തകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നു. പരമ്പരാഗത മയക്കുമരുന്നുകളേകാള്‍ െേറ അപകടകാരികളായ ഇത്തരം പദാര്‍ഥങ്ങള്‍ നിയമപരമായ കെമിക്കലുകളായാണ് വിവിധ ചാനലുകളിലൂടെ വിപണനം ചെയ്യപ്പെടുന്നത്. ലീഗല്‍ ഹൈസ്, റിസര്‍ച്ച് കെമിക്കല്‍സ്, പഌന്റ് ഫുഡ്, ബാത്ത് സാല്‍ട്‌സ് തുടങ്ങിയ ഓമനപ്പേരുകളില്‍ ന്യൂ സൈക്കോ ആക്ടീവ് സബ്‌സ്റ്റന്‍സുകളുടെ ഉപഭോഗം റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുവജനങ്ങളെ താരതമ്യോന റിസ്‌ക് കുറഞ്ഞ വിനോദമെന്ന രീതിയിലാണ് ഈ പദാര്‍ഥങ്ങള്‍ കീഴടക്കുന്നത്. മയക്കുമരുന്ന് നിയന്ത്രണനിമങ്ങളെ മറികടന്ന് കൂടുതല്‍ വ്യക്തികളിലേക്ക് നിയമപരമായി ഇത്തരം പദാര്‍ഥങ്ങളെത്തിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പും കൂടിയാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ പ്രമേയം. ഒരു കാരമവശാലും മനുഷ്യ ഉപഭോഗത്തിന് അനുഗുണമല്ലാത്ത ന്യൂ സൈക്കോ ആക്ടീവ് സബ്‌സ്റ്റന്‍സുകളുടെ ഉപഭോഗം പലപ്പോഴും അപകടങ്ങളെക്കുറിച്ച് അറിയാതെ സംഭവിക്കുന്നതാണ്. 
ലോകപുരോഗതിക്കും സുസ്ഥിരതക്കും കനത്ത ആഘാതവും ഉല്‍പാദമേഖലയിലും വ്യാവസായിക രംഗത്തും കടുത്ത വെല്ലുവിളികളും സൃഷ്ടിക്കുന്ന മയക്കുമരുന്ന് വ്യാപാരവും ഉപഭോഗവും സമൂഹ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന സമകാലിക സാഹചര്യത്തില്‍ പ്രമേയത്തിന്റെ പ്രസക്തിയേറുകയാണ്. ലഹരി പദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം ലോകത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാനും തീവ്രവാദവും ഭീകരവാദവും വരെ വളരാനും കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഓരോ രാജ്യത്തിന്റേയും നിയമ വ്യവസ്ഥയെതന്നെ ചോദ്യം ചെയ്യുന്ന ലഹരി വ്യാപാരം സമൂഹത്തിനും വ്യക്തിക്കും കുടുംബത്തിനുമെല്ലാം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം വിവരണാതീതമാണ്. യുവജനങ്ങളെ ലഹരിയുടെ തീരാകയങ്ങളിലേക്ക് വീഴാതെ നോക്കുകയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങളാല്‍ ലഹരിക്കടിപ്പെട്ടവരെ വിദഗ്ധ കൗണ്‍സിലിംഗും ആവശ്യമായ മരുന്നുകളും നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാണ്. സിനിമ താരങ്ങള്‍, കായിക പ്രതിഭകള്‍, സാഹിത്യ കാര•ാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ ഈ സമരത്തില്‍ കൈകോര്‍ക്കുകയും മാതൃകാപരമായ ബോധവല്‍ക്കരമ പരിപാടികളിലൂടെ സമൂഹത്തിന്റെ എല്ലാ തച്ചുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്താല്‍ വമ്പിച്ച പ്രതികരണമാണുണ്ടാവുക. ലഹരിക്കടിപ്പെടുന്നവരുടെ മാനസികവും വൈകാരികവുമായ പശ്ചാത്തലങ്ങളും ജീവിത സാഹചര്യങ്ങളും പരിഗണിച്ച് തയ്യാറാക്കുന്ന പരിപാടികള്‍ ഏതെങ്കിലും ദിവസത്തേക്കോ മാസത്തേക്കോ പരിമിതപ്പെടുത്താതെ സ്ഥിരം സംവിധാനമായി മാറുകയാണെങ്കില്‍ വിദ്യാര്‍ഥികളും യുവാക്കളുമൊക്കെ പുതുതായി ലഹരിയുടെ പിടുത്തത്തില്‍ വരാതെ നോക്കുവാനും ലഹരിക്കടിപ്പെട്ടവരെ ക്രമേണ മോചിപ്പിക്കുവാനും കഴിയും. 
ഗ്‌ളോബല്‍ ആക് ഷന്‍ ഫോര്‍ ഹെല്‍ത്തി കമ്മ്യൂണിറ്റീസ് വിതൗട്ട് ഡ്രഗ്‌സ് എന്ന ആശയമാണ് 2010 മുതല്‍ ഓരോ വര്‍ഷവും ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുക്കുന്നത്. നാം ജീവിക്കുന്ന ലോകത്ത് ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 
ലഹരി ഉപഭോഗമെന്നത് നിയന്ത്രിക്കുവാനും , പ്രതിരോധിക്കുവാനും ചികില്‍സിക്കാനും കഴിയുന്ന ഒരു സാമൂഹ്യ തി•യാണ്. ശക്തമായ ബോധവല്‍ക്കരണം, കണിശമായ നിയമ വ്യവസ്ഥ, ജനകീയമായ പ്രചാരണ പരിപാടികള്‍ മുതലായവയിലൂടെ ലഹരി പദാര്‍ഥങ്ങളുടെ നിര്‍മാണവും വിതരണവും കുറക്കുകയും ഡിമാന്റ് ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥക്ക് മാറ്റം വരുത്താനാകുമെന്നാണ് ഐക്യ രാഷ്ട്ര സംഘടന കരുതുന്നത്. മത രാഷ്ട്രീയ നേതൃതവവും സാമൂഹ്യ സാംസ്‌കാരിക പങ്കാളിത്തവും കൈകോര്‍ത്തുകൊണ്ടുള്ള സംയുക്ത പരിപാടികളിലൂടെ ലഹരിയുടെ വ്യാപനം തടയുകയും ലഹരിക്കടിപ്പെട്ടവരെ മോചിപ്പിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ നടപ്പാക്കുകയും ചെയ്യുവാനായാല്‍ ലഹരിയുടെ തീരാകയങ്ങളില്‍ വന്നുപതിക്കുന്ന പതിനായിരങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നതിനാല്‍ ലഹരി വിരുദ്ധ ദിനാചരണം ഏറെ പ്രസക്തമാണ്. സമൂഹത്തിന്റെ ചാലക ശക്തിയായ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും മനസിനും ശരീരത്തിനും അനുഗുണമായ ആരോഗ്യ രീതി പിന്തുടരുവാനുള്ള മാര്‍ഗരേഖകള്‍ നല്‍കുന്നതോടൊപ്പം ലഹരി ഉപഭോഗത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. 
ഐക്യാരാഷ്ട്ര സംഘടനുടെ കണക്കനുസരിച്ച് ലോകത്ത് 200 ദശലക്ഷമാളുകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ 25 ദശലക്ഷംപേര്‍ ലഹരിക്കടിമപ്പെട്ടവരാണ്. വര്‍ഷം തോറും രണ്ട് ലക്ഷം പേരെങ്കിലും ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗം മൂലം മരണപ്പെടുന്നു. 
ഭൂമിയില്‍ മനുഷ്യ ജീവിതം പുഷ്ടിപ്പെടാന്‍ തുടങ്ങിയ നാള്‍ തൊട്ടേ അവന്‍ ജീവന്‍ നിലനിര്‍ത്തുന്നതിനും സ്വരക്ഷക്കും സുഖഭോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കണ്ടും കേട്ടും സ്പര്‍ശിച്ചും രുചിച്ചും പുതുപുത്തന്‍ അനുഭൂതികള്‍ ആസ്വദിക്കാന്‍ പഠിച്ച മനുഷ്യന്‍ എത്തിപ്പെട്ടത് മായാദൃശ്യം പ്രദാനം ചെയ്യാന്‍ കഴിവുള്ള ചില പദാര്‍ഥങ്ങളിലാണ്. ലോകത്ത് വന്ന മതസംഹിതകളും ദര്‍ശനങ്ങളുമെല്ലാം ലഹരി പദാര്‍ഥങ്ങളുടെ അപടകങ്ങളെക്കുറിച്ച് മാനവരാശിയെ ഉദ്‌ബോധിപ്പിക്കുകയും അവ വെടിയാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌തെങ്കിലും മാനവ ചരിത്രത്തില്‍ അതിപ്രാചീന സംസ്‌കാരങ്ങളുടെ ഉറവിടങ്ങളായി അറിയപ്പെടുന്ന ഗ്രീസിലും റോമിലും ചൈനയിലും ഇന്ത്യയിലും ഇറാനിലുമെല്ലാം തന്നെ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗത്തിലിരുന്നതായി സാംസ്‌കാരിക ചരിത്രരേഖകളില്‍ കാണുന്നു. കാലം പുരോഗമിച്ചതോടെ അന്താരാഷ്ട്രാടിസ്ഥാനത്തില്‍ ശക്തമായ കണ്ണികളുള്ള ഡ്രഗ് മാഫിയകള്‍ രംഗത്ത് വരികയും പുതിയ രീതിയില്‍ വന്‍ തോതിലുള്ള ഉല്‍പാദന വിപണന ശൃംഖലകള്‍ തന്നെ കെട്ടിപ്പടുക്കുകയും ചെയ്തിരിക്കുന്നു. 
മദ്യവും മയക്കുമരുന്നും മനുഷ്യ കുലത്തിന് വരുത്തിവെക്കുന്ന വിപത്തിന്റെ ആഴം ഏറെ വലുതാണ്. ആരോഗ്യപരവും മനുഷ്യത്വപരവും 
ലഹരി പദാര്‍ഥങ്ങള്‍ മനുഷ്യത്വത്തെ അപഹരിക്കുകയും മനുഷ്യനിലെ മൃഗീയതയെ കയറൂരി വിടുകയുമാണ് ചെയ്യുന്നത് . ദൈവം തി•കള്‍ക്ക് ചില പൂട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈപൂട്ടുകളെല്ലാം തുറക്കാന്‍ ഒരൊറ്റ താക്കോല്‍ മതി, അതാണ് ലഹരി പദാര്‍ഥം 
ആധുനിക വൈദ്യശാസ്ത്രവും മനഃശാസ്ത്രവും ലഹരി ഉപഭോഗത്തിന് കാരണമായി പറയുന്നത് മാനസിക സംഘര്‍ഷം, സുരക്ഷിത ബോധമില്ലായ്മ, ജീവിത പ്രയാസങ്ങള്‍, തകര്‍ന്ന ദാമ്പത്യം, മാനസിക വൈകല്യങ്ങള്‍ എന്നിവയൊക്കെയാണ്. വ്യക്തമായ ജീവിത വീക്ഷണമില്ലായ്മയും ദൈവ വിശ്വാസത്തിന്റെ അഭാവവും ഈ രംഗത്തെ പ്രധാന പ്രേരക ശക്തികളാണ് എന്നതും അനിഷേധ്യമാണ്. വാസ്തവത്തില്‍ ലഹരി പദാര്‍ഥങ്ങള്‍ മനുഷ്യന് നാശം മാത്രമേ നല്‍കുന്നുള്ളൂ എന്ന് തിരിച്ചറിയാന്‍ ലോകം പരാജയപ്പെടുന്നു എന്നാണ് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പുരോഗതി കൈവരിച്ച ആധുനിക മനുഷ്യന് മയക്കുമരുന്നുകള്‍ ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു. സമൂഹം വളരുകയാണെന്ന് അഭിമാനിക്കുമ്പോഴും നൈമിഷികാസക്തിയുടെ പ്രലോഭനത്തില്‍ ജീവിത സങ്കീര്‍ണതകളില്‍ നിന്ന് ഒളിച്ചോടാനുള്ള വ്യഗ്രതയാല്‍ അപക്വമതികള്‍ തീര്‍ക്കുന്ന ലഹരി സാമ്രാജ്യം മാനവരാശിയുടെ സമാധാനപൂര്‍ണമായ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യാന്‍ പാകത്തില്‍ വളര്‍ന്നിരിക്കുന്നു . ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പോകുന്നതാണ് മിക്കപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ക്ഷമയും സഹനവും അവലംബിച്ച് പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് പകരം നൈമിഷികമായ വൈകാരിക ജ്വലനം കണക്കിലെടുത്ത് മരണക്കെണിയിലേക്ക് എടുത്ത് ചാടുന്നത് ബുദ്ധിശൂന്യതയാണെന്ന് മനസ്സിലാക്കണം. 
ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ് ഉറപ്പ് ഉറപ്പുവരുത്താനുമാണ് 1987 മുതല്‍ യുനൈറ്റഡ് നാഷണ്‍സ് ഓര്‍ഗനൈസേഷന്‍ ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന ഡ്രഗ് കണ്‍ട്രോള്‍ പ്രോഗ്രാം ഓഫീസുകളുടെ മേല്‍നോട്ടത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നടത്തിവരുന്നത്. ലഹരിയുടെ ഭയാനകമായ കെടുതികളെ തുറന്നുകാണിക്കുന്ന തരത്തിലുള്ള ബോധവല്‍ക്കരണം, ലഹരിക്കടിപ്പെടുന്നവര്‍ക്കുള്ള പരിചരണം, റീഹാബിലിറ്റേഷന്‍, പുതിയ തലമുറ ലഹരിക്ക് അടിമപ്പെടാതിരിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ തുടങ്ങിയവ പരിപാടിയില്‍പെടും. 

ഓരോ വര്‍ഷവും ഓരോ പ്രസക്തമായ പ്രമേയം തെരഞ്ഞെടുത്ത് കൊണ്ടാണ് ലഹരി വിരുദ്ധദിനം ലോകാടിസ്ഥാനത്തില്‍ ആചരിക്കാറുള്ളത്. ലഭ്യമായ എല്ലാ drugമാധ്യമങ്ങളുമുപയോഗിച്ച് ആ പ്രമേയം ചര്‍ച്ചക്ക് വെക്കുകയും സമൂഹത്തിന്റെ ആരോഗ്യകരവും സമാധാനപൂര്‍ണവുമായ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ വളര്‍ന്നുവരുന്ന ലഹരി സംസ്‌ക്കാരത്തിന്നെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ സഹസ്രാബ്ദത്തില്‍ വലിയ പ്രതീക്ഷകളോടൊപ്പം വലിയ പ്രതിസന്ധികളും അഭിമുഖീകരിക്കുന്നത് പരിഗണിച്ച് സൂക്ഷ്മ പഠനങ്ങളുടേയും വിശകലനങ്ങളുടേയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പ്രമേയങ്ങളും ശ്രദ്ധേയമായിരുന്നു. 2000 ല്‍ ഫേസിംഗ് റിയാലിറ്റി ഡിനയല്‍ കറപ് ഷന്‍ ആന്റ് വയലന്‍സ് എന്ന പ്രമേയം ചര്‍ച്ചക്ക് വെച്ചപ്പോള്‍ 2001 ല്‍ കായിക രംഗം മയക്കുമരുന്നിനെതിരെ എന്ന പ്രമേയമാണ് ചര്‍ച്ച ചെയ്തത്. 2002 ല്‍ ലഹരി ഉപഭോഗവും എയിഡ്‌സും എന്നതായിരുന്നു പ്രമേയം. 2003 ല്‍ നമുക്ക് മയക്കുമരുന്നിനെക്കുറിച്ച് സംസാരിക്കാം, 2004 ല്‍ മയക്കുമരുന്നുകള്‍ ചികില്‍സ ഫലിക്കുന്നു, 2005 ല്‍ മയക്കുമരുന്ന് കുട്ടിക്കളിയല്ല എന്നീ പ്രമേയങ്ങളാണ് ലഹരി വിരുദ്ധ ദിനം ചര്‍ച്ച ചെയ്തത്. 2006 ല്‍ നിങ്ങള്‍ക്ക് വിലകല്‍പ്പിക്കുക ആരോഗ്യകരമായ തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്ന സന്ദേശമാണ് സമൂഹത്തിന് മുന്നില്‍ വെച്ചത്. 2007 മുതല്‍ 2009 വരെ ലഹരി പദാര്‍ഥങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ, നിങ്ങളുടെ ജീവിതം, നിങ്ങളുടെ സമൂഹം, അവയില്‍ ലഹരി പദാര്‍ഥങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്ന സുപ്രധാന ആശയമാണ് ലഹരി വിരുദ്ധ ദിനം ഉയര്‍ത്തിയത്. 2010 മുതല്‍ ആരോഗ്യം മുഖ്യ പ്രമേയമാക്കിയുള്ള പ്രചാരണ ബോധവല്‍ക്കരണ പരിപാടികളാണ് ഐക്യരാഷ്ട്ര സംഘടന നടത്തുന്നത്. 

കഴിഞ്ഞ ഏതാനും വര്‍ഷത്തെ നിരന്തര പ്രവര്‍ത്തന ഫലമായി ലഹരി ഉപഭോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞുവെന്നാണ് 2007 ലെ യു. എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിപ്പെടുന്നവര്‍ സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ലോകത്തെ നടുക്കി കൊണ്ടിരിക്കുന്ന എയിഡ്‌സിന്റെ മാരകമായ വ്യാപനം നടക്കുന്നത് മയക്കുമരുന്നു ഉപഭോക്താക്കളില്‍ കൂടിയാണെന്ന് പല പഠനങ്ങളും തെളിയിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മാനവരാശിയുടെ പൊതു ശത്രുവായ ലഹരി പദാര്‍ഥങ്ങളോട് പരസ്യമായി രാജിയാവാന്‍ ഓരോരുത്തരേയും ആഹ്വാനം ചെയ്യുന്നതണ് ഐക്യ രാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിന പ്രമേയമെന്നത് കൂടുതല്‍ ജനപങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യാന്‍ ഓരോ സാമൂഹ്യപ്രവര്‍ത്തകനേയും ഉദ്‌ബോധിപ്പിക്കുന്നുണ്ട്. 
ലോകത്തെ മുഴുവന്‍ മയക്കുമരുന്ന് ഉല്‍പാദന വിതരണ ശൃംഖലകളും തകര്‍ക്കുകയും ഉല്‍പാദിപ്പിക്കപ്പെട്ട ലഹരി പദാര്‍ഥങ്ങള്‍ മുഴുവന്‍ പിടികൂടുകയും ചെയ്താലും തങ്ങളുടെ ആസക്തിക്ക് പരിഹാരം തേടുന്ന ലക്ഷക്കണക്കിന് ആളുകളുണ്ടായേക്കും. ഇത് കണക്കിലെടുത്താണ് ആത്മപ്രതിരോധത്തിന്റെ സന്ദേശം മുഴുവനാളുകളിലേക്കും എത്തിക്കുന്ന ലഹരി വിരുദ്ധ പ്രമേയം ശ്രദ്ധേയമാവുന്നത്. നമ്മുടെ കുടുംബം, നമ്മുടെ സമൂഹം എന്നിവയില്‍ മയക്കുമരുന്നിന് യാതൊരു സ്ഥാനവുമില്ല എന്ന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞാല്‍ ലഹരിക്കെതിരെ ശക്തവും കാര്യക്ഷമവുമായ ഒരു സാമൂഹിക കൂട്ടായ്മ സാക്ഷാല്‍ക്കരിക്കാനാകുമെന്നതില്‍ സംശയമില്ല. 
drug 2
ജോലിയും തേടി വിദേശത്തെത്തുന്ന ഓരോ പ്രവാസിയും ഏറ്റിയാല്‍ പൊന്താത്ത ഭാരവുമായാണ് പലപ്പോഴും ഗള്‍ഫിലെത്തുന്നത് എന്നത് കേവലമൊരു പ്രസ്താവനയല്ല. മിക്ക കേസുകളിലും വലിയ സാമ്പത്തിക ബാധ്യതയുമായി തന്നെയാണ് പലരും ഗള്‍ഫിലേക്ക് ചേക്കേറുന്നത്. ഇവിടെ നിന്ന് എന്തെങ്കിലും പത്തു കാശുണ്ടാക്കുന്നതിനിടക്ക് പൈശാചിക കൂട്ടുക്കെട്ടില്‍ പെടുന്നതോടെ പലര്‍ക്കും ജീവിതത്തിന്റെ താളം തെറ്റുന്നു. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും കരാള ഹസ്തങ്ങളിലമരുന്നതോടെ വ്യക്തിയില്‍ വരുന്ന മാറ്റം അവന്റെ സാമൂഹ്യ ബോധത്തോയും ബാധ്യതകളേയും വിസ്മരിപ്പിക്കും. തന്നെ ആശ്രയിക്കുന്ന കുടുംബത്തെക്കുറിച്ചും തന്റെ സന്താനങ്ങളുടെ ഭാവിയെക്കുറിച്ച് പോലും ഇത്തരക്കാര്‍ ഓര്‍ക്കാതെ പോകുന്നു. ഇത്തരക്കാര്‍ ക്രമേണ ലഹരിക്കടിപ്പെട്ട് ഒന്നിനും കൊള്ളാത്ത, സമൂഹത്തിന് തന്നെ ഭാരമാകുന്ന അവസ്ഥാവിശേഷമാണ് ഉണ്ടാവുക. 
സദാചാരം, മൂല്യബോധം തുടങ്ങിയവയൊക്കെ പിന്തിരിപ്പന്‍ സിദ്ധാന്തങ്ങളായി മനസ്സിലാക്കുകയും എന്തുവിലകൊടുത്തും ജീവിതം ആസ്വദിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഒരു പറ്റം മനുഷ്യ മൃഗങ്ങളാണ് ഈ രോഗത്തിന്റെ കാരണക്കാര്‍. കൃത്രിമമായ സുഖലോലുപതയും നൈമിഷികമായ സുഖഭോഗവും, അവ വരുത്തിവെക്കുന്ന ഭയാനകമായ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ അപക്വമതികളായ ഇത്തരക്കാരുടെ പ്രവര്‍ത്തനഫലമായി സംജാതമായ സാമൂഹിക സാംസ്‌കാരിക സര്‍വ്വോപരി ധാര്‍മികതയുമായി ബന്ധപ്പെട്ട ഈ ദുരന്തത്തെ നേരിടാന്‍ വ്യവസ്ഥാപിതവും സംഘടിതവുമായ നീക്കങ്ങളുണ്ടാവേണ്ടതുണ്ട്. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ നിലനില്‍പ് ആഗ്രഹിക്കുന്ന ആര്‍ക്കും ഇത് കണ്ടില്ലെ ന്ന് നടിക്കാനാവില്ല.

Releated Stories