logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

വിനോദ സഞ്ചാരത്തിന്റെ കാണാപ്പുറങ്ങള്‍

img

വിനോദത്തിലും ഉല്ലാസത്തിലുമുള്ള താല്‍പര്യം മനുഷ്യ സഹജമാണ്. വൈകാരിക തലത്തിലും ബൗദ്ധിക തലത്തിലുമുള്ള ആഗ്രഹപൂര്‍ത്തീകരണത്തോടൊപ്പം ഒട്ടേറെ പ്രയോജനങ്ങളാണ് വിനോദങ്ങള്‍ക്കുള്ളത്. ജീവിത വ്യാപാരങ്ങളില്‍ അഭിമുഖീകരിക്കുന്ന സമ്മര്‍ദ്ധങ്ങള്‍ ദൂരീകരിക്കുവാനും പരന്ന ഭാവനയും തുറന്ന ഉള്‍കാഴ്ചയും നല്‍കി വ്യവഹാരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിനോദപരിപാടികള്‍ ഉപകരിക്കുമെന്നാണ് ഗവേഷക മതം. നിരന്തരം കര്‍മ നിരതമായ ബുദ്ധിക്കും ചിന്തക്കും വിശ്രമവും ഉത്തേജനവും നല്‍കുന്ന വിനോദപരിപാടികള്‍ മൂല്യവത്തും സാംസ്‌കാരിക പരിധികള്‍ സൂക്ഷിക്കുന്നതുമാകണമെന്നതാണ് ഏറ്റവും പ്രധാനം. ലോകചരിത്രത്തിലെ ഇതിഹാസങ്ങളും കഌസിക്കുകളുമൊക്കെ സഞ്ചാരത്തിന്റെ പ്രാധാന്യവും പ്രസക്തിയും ബോധ്യപ്പെടുത്തുന്നവയാണ്. ഇലിയഡും ഒഡീസിയും കാരമസോവ് സഹോദരരും പാവങ്ങളിലെ ഡി മെത്രാനുമെല്ലാം സഞ്ചാരങ്ങളിലൂടെ പുത്തന്‍ അനുഭവങ്ങളാണ് നമ്മോട് പങ്കുവെക്കുന്നത്. 

നമ്മെ എന്നും വിസമയിപ്പിക്കുന്ന പല നാഗരികതകളുടേയും തുടക്കം യാത്രകളില്‍ നിന്നായിരുന്നു എന്ന തിരിച്ചറിവ് കൗതുകകരമാണ്. അതുകൊണ്ട് തന്നെ പണ്ടു മുതലേ മനുഷ്യന്‍ യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്നു. മെച്ചപ്പെട്ട താമസവും ഭക്ഷണവും തേടിയുള്ള ആദിമ മനുഷ്യന്റെ അലച്ചിലും കച്ചവടത്തിനായും കൃഷി യോഗ്യമായ പ്രദേശത്തിനായുമൊക്കെയുള്ള നിരന്തരമായ യാത്രകള്‍ മനുഷ്യ നാഗരികതയുടെ അവിസ്മരണീയമായ ഏടുകളാണ്. കുരുമുളകും സുഗന്ധ ദ്രവ്യങ്ങളും തേടിയുളള യാത്രകള്‍ സാമൂഹികമായും രാഷ്ട്രീയമായും ഏറെ വിവാദങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും വഴി മരുന്നിട്ട സാമ്രാജ്യത്യ ഭീകരതക്കും കൊളോണ്ിയല്‍ വാഴ്ചക്കുമൊക്കെ വഴിയൊരുക്കിയെന്നത് ചരിത്രം. 

യാത്ര ഏറെ അനുഭവപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഒരു വിനോദമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ അഭൂതപൂര്‍വമായ വളര്‍ച്ചയും പുരോഗതിയും യാത്ര അനായാസവും സൗകര്യപ്രദവുമാക്കിയിരിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തെത്തുവാന്‍ ഇന്ന് മനുഷ്യന് സാധിക്കുന്നു. ഒരു പക്ഷേ കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യന് സങ്കല്‍പ്പിക്കുവാനോ വിഭാവനം ചെയ്യുവാനോ കഴിയാത്ത അത്രയും മികച്ച യാത്രാ സംവിധാനങ്ങളാണ് ആധുനിക മനുഷ്യനുള്ളത്.

tourസഞ്ചാരങ്ങള്‍ മനുഷ്യ സംസ്‌കൃതിയുടെ പുരോഗതിയുടെ നിദര്‍ശനമാണ്. ആദി മനുഷ്യന്‍ തൊട്ട് സമകാലിക ലോകത്തും സഞ്ചാരങ്ങളാണ് മാനവ സംസ്‌കൃതിയുടെ ജീവിത താളത്തെ വെളിവാക്കുന്നത്. മാനവ ചരിത്രത്തില്‍ സ്വന്തം തന്നെഒരു സമൂഹം എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍ ഇബ്രാഹീമിന്റെ പലായന ചരിത്രം സത്യ സംസ്‌കാരങ്ങളുടെ വെളിപ്പെടുത്തലുകളാണ്. മനുഷ്യ ചരിത്രത്തില്‍ നാഗരികതകളുടെ എല്ലാം മുറിച്ചുമുേന്നറ്റങ്ങളിലും സഞ്ചാരങ്ങളിലൂടെ മനുഷ്യന്‍ ആര്‍ജിച്ച പുത്തന്‍ അറിവുകളും സാംസ്‌കാരിക അവബോധങ്ങളും പുതിയ നൂറ്റാണ്ടുകളുടെ ഊര്‍ജ സ്രോതസ്സുകളാകുന്നു. സഞ്ചാരങ്ങള്‍ മനുഷ്യരെ പരസ്പരം ഇണക്കുകയും തനി നിറം മനസ്സിലാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

യാത്രയെക്കുറിച്ചോര്‍ക്കുമ്പോള്‍ സച്ചിദാനന്ദന്റെ വരികളാണ് മനസ്സിലേക്ക് ഓടിവരുന്നത്. 

ഒരു യാത്രയും 
തെരുവിലോ കടലിലോ മാത്രമല്ല
ഓരോന്നും മനസ്സിലേക്കും ജീവിതശൈലികളി
ലേക്കും 
ബന്ധങ്ങളിലേക്കുമുള്ള യാത്രയാണ്
ഓരോ യാത്രയും 
ചിലത് അനുഭവിക്കുന്നു, ചിലത് പഠിപ്പിക്കുന്നു,
അനുഭവങ്ങളുടെ സീമ വിപുലമാക്കുന്നു, 
പഠിച്ചുവെച്ചത് ചിലത് തെറ്റെന്ന് തെളിയിക്കുന്നു
ചിലയിടങ്ങളില്‍ അപരിചിതത്വമുണര്‍ത്തുന്നു
ചിലയിടങ്ങിലോ 
മുജ്ജന്മ സന്ദര്‍ശനത്തിന്റെയെന്ന പോലുള്ള
പരിചിതത്വവും സ്മൃതികളും .
യാത്രകളില്‍ കാഴ്ടകള്‍ മാത്രമല്ല ഉള്ളത് 
ശബ്ദങ്ങള്‍, ഭാഷകള്‍, രുചികള്‍, ഗന്ധങ്ങള്‍ 
സ്പര്‍ശങ്ങള്‍, സംവാദങ്ങള്‍, വിചാരങ്ങള്‍ 
ചിരന്തന സൗഹൃദങ്ങള്‍
അസ്തിത്വത്തിന് പുതിയ മാനങ്ങള്‍ 
അനുഭവത്തിന് പുതിയ ആഴങ്ങള്‍
ആറിന്ദ്രിയങ്ങളും അതിലുള്‍പ്പെടുന്നു. 
( സച്ചിദാനന്ദന്‍ - പല ലോകം പല കാലം ) 

ലോകവിനോദസഞ്ചാര ദിനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രയെക്കുറിച്ചും വിനോദത്തെക്കുറിച്ചുമൊക്കെ ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. 

യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27 ആണ് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്. വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ 1925ല്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടര്‍ന്ന് 1947ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950ല്‍ ഇതില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്. സ്‌പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. ഈ സംഘടനയുടെ ആഭിമുഖ്യത്തിലാണ് 1980 മുതല്‍ ലോക ടൂറിസം ദിനം ആചരിക്കുന്നത്. 

സാംസ്‌കാരിക പാരമ്പര്യവും പര്‌സ്പര ധാരണയും പരിപോഷിപ്പിക്കുന്നതില്‍ ടൂറിസത്തിന്റെ പങ്ക്, ടൂറിസവും ജീവിതനിലവാരവും, യാത്രയിലെ അഭിമാനം, നല്ല അതിഥിയും ആതിഥേയരും, ടൂറിസം അവകാശവും ബാധ്യതയും, ടൂറിസം അന്താരാഷ്ട്ര ധാരണകളും സമാധാനവും നിലനിര്‍ത്തുന്നതിന്, യുവാക്കളും ടൂറിസവും, ടൂറിസം ലോകസമാധാനത്തിന്റെ മുഖ്യ ശക്തി, ടൂറിസം വികസനത്തിന് , എല്ലാവര്‍ക്കും ടൂറിസം വിദ്യാഭ്യാസം, സ്വതന്ത്ര ടൂറിസം ഒരേ ലോകം തീര്‍ക്കുന്നു, ഇക്കോ ടൂറിസം, ടൂറിസം നാഗരികതകള്‍ തമ്മിലുള്ള സംവാദവും സഹകരണവും , ടൂറിസം കലാ കായിക സഹകരണത്തിനും വികസനത്തിനും, ടൂറിസം പുരോഗതിയുടെ കവാടം തുറക്കുന്നു, സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നു, കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും സംബന്ധിച്ച പ്രായോഗിക ധാരണയുണ്ടാക്കുന്നു, വൈവിധ്യങ്ങള്‍ ആഘോഷിക്കുന്നു, ടൂറിസവും ജൈവവൈവിധ്യവും, ടൂറിസം നാഗരികതകളെ ബന്ധിപ്പിക്കുന്നു, ടൂറിസവും ക്രിയാത്മകമായ നിലനില്‍പും തുടങ്ങിയ സവിശേഷ പ്രമേയങ്ങളാണ് മുന്‍വര്‍ഷങ്ങളിലെ വിനോദസഞ്ചാര ദിനങ്ങളില്‍ ചര്‍ച്ച ചെയ്ത്. വിനോദ സഞ്ചാരവും വെള്ളവും നമ്മുടെ പൊതുവായ ഭാവി സംരക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 

ഐക്യ രാഷ്ട്ര സംഘടന 2013 അന്താരാഷ്ട്ര ജല സഹകരണ വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ടൂറിസം ദിനാചരണ പ്രമേയവും ജലവുമായി ബന്ധപ്പെടുത്തി തെരഞ്ഞെടുത്തിരിക്കുന്നത്. മനുഷ്യരുടേയും ജന്തുജാലങ്ങളുടേയും മാത്രമല്ല പ്രകൃതിയുടെ തന്നെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ ജലം അത്യാവശ്യമാണ്. ജലദൗര്‍ലഭ്യം ടൂറിസത്തെയും മനുഷ്യ പ്രവര്‍ത്തനങ്ങളുടേയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ജലസ്രോതസ്സുകളും സംഭരണികളും സംരക്ഷിക്കേണ്ടതും നിലനിര്‍ത്തേണ്ടതും വളരെ അത്യാവശ്യമാണ്. 
tourisam
2012 ലെ കണക്കനുസരിച്ച് വര്‍ഷം തോറും പത്തു കോടിയോളം ജനങ്ങളാണ് വിനോദ സഞ്ചാരത്തിലേര്‍പ്പെടുന്നത്. ഇവര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുകയെന്നത് പ്രധാനമാണ്. അതുപോലെ തന്നെ ലക്ഷക്കണക്കിനാളുകള്‍ വാട്ടര്‍ ടൂറിസവുമായി ബന്ധപ്പെട്ടാണ് പുറപ്പെടുന്നത്. വിനോദ സഞ്ചാരത്തിന്റെ ഏറ്റവും വിലപ്പെട്ട വിഭവങ്ങളിലൊന്നായ ജലത്തിന്റെ സംരക്ഷണവും പരിചരണവും ഏറെ പ്രധാനമാണെന്ന ബോധവല്‍ക്കരണമാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 

ടൂറിസം വ്യവസായത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍,. കഌബ്ബുകള്‍, തുടങ്ങിയവയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യത്തിന് ശുദ്ധജലതത്തിന്റെ ലഭ്യത ഉറപ്പാക്കുകയെന്നത് പ്രധാനമാണ്. ടൂറിസവുമായി ബന്ധപ്പെട്ട അധികൃതര്‍ ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും ജലവിഭവം പരിചരിക്കുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ ടൂറിസം മേഖലയുടെ മൊത്തത്തിലുളള പതനത്തിന് വഴിതെളിയിക്കുമെന്ന മുന്നറിയിപ്പും ഈ പ്രമേയം നല്‍കുന്നു.

ടൂറിസം മേഖലയിലെ കാണാപ്പുറങ്ങളും നാം കാണാതിരുന്നു കൂട. ഒരു പക്ഷേ മാന്യതയുള്ളവര്‍ക്ക് ഇടപെടാന്‍ പറ്റാത്ത വിധം മലീമസമാണ് ഈ മേഖല.കുടുംബസമേതം പോകാന്‍ പറ്റാത്തത്രയും വൃത്തികേടുകള്‍ പ്രകടമാകുന്നു. ലഹരി പദാര്‍ഥങ്ങളും അധാര്‍മിക പ്രവര്‍ത്തനങ്ങളും ടൂറിസം മേഖലയുടെ യശസ്സ് കളങ്കപ്പെടുത്തിയിരിക്കുന്നു.പല ടൂറിസം കേന്ദ്രങ്ങളും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെ കൂത്തരങ്ങുകളായി അധപതിച്ചിരിക്കുന്നു. മാനവ സൗഹൃദവും ലോകസമാധാനവും സഹവര്‍തിത്വവുമൊക്കെ പ്രോല്‍സാഹിപ്പിക്കുന്നതിന് കാരണമാവേണ്ട ടൂറിസം മേഖല സമൂഹത്തില്‍ ലൈംഗിക അരാചകത്വവും മദ്യ സംസ്‌കാരവുമാണ് പ്രോല്‍സാഹിപ്പിക്കുന്നതെങ്കില്‍ ഈ മേഖലയില്‍ കണിശമായ നിയന്ത്രങ്ങള്‍ വേണ്ടിവരും. നിശാ കഌബ്ബുകളും നിയന്ത്രണങ്ങളില്ലാത്ത ബാറുകളുമൊന്നും ടൂറിസമല്ല അധാര്‍മികതയാണ് പ്രോല്‍സാഹിപ്പിക്കുക. കുടുംബ ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും ഉലക്കാനല്ല കൂടുതല്‍ ശക്തമാക്കി മുന്നേറാനാണ് ടൂറിസം പ്രയോജനപ്പെടേണ്ടത്. 


സമൂഹത്തിന്റെ സാംസ്‌കാരികവും വൈകാരികവുമായ വളര്‍ച്ചാവികാസവും നിലനില്‍പും ഉറപ്പുവരുത്തുന്ന തരത്തിലുള്ള ടൂറിസം സ്ഥലങ്ങളും പദ്ധതികളുമാണ് സമകാലിക ലോകത്ത് പ്രധാനം. സെക്‌സ് ടൂറിസവും ലഹരി ടൂറിസവും സമൂഹത്തിന്റെ അധപതനത്തിലേക്കും നാശത്തിലേക്കുമാണ് വഴിതെളിയിക്കുക എന്ന് നാം തിരിച്ചറിയുക. ലോകവിനോദ സഞ്ചാരദിനത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം ചിന്തകളും സാംസ്‌കാരിക ലോകത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Releated Stories