logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഡല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ 1

img

യാത്ര ഏറെ അനുഭവപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഒരു വിനോദമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ അഭൂതപൂര്‍വമായ വളര്‍ച്ചയും പുരോഗതിയും യാത്ര അനായാസവും സൗകര്യപ്രദവുമാക്കിയിരിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തെത്തുവാന്‍ ഇന്ന് മനുഷ്യന് സാധിക്കുന്നു. ഒരു പക്ഷേ കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യന് സങ്കല്‍പ്പിക്കുവാനോ വിഭാവനം ചെയ്യുവാനോ കഴിയാത്ത അത്രയും മികച്ച യാത്രാ സംവിധാനങ്ങളാണ് ആധുനിക മനുഷ്യനുള്ളത്.
മനുഷ്യ ജീവിതം തന്നെ ഒരു യാത്രയാണ്. തികച്ചും അനിശ്ചിതത്വം നിറഞ്ഞ യാത്ര. മുന്‍കൂട്ടി തിരക്കഥ ചിട്ടപ്പെടുത്താത്ത ചലചിത്രം പോലെ കാലചക്രം നമ്മേയും കൊണ്ട് കറങ്ങുകയാണ്. ഈ കറക്കത്തിനിടയില്‍ നാമോരോരുത്തരും ഏതൊക്കെയോ ഭാഗങ്ങളിലെത്തുന്നു. നമ്മുടെ കൂടെ സ്‌ക്കൂളില്‍ പഠിച്ച പലരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്. നമ്മുടെ സ്വന്തം മക്കളും മരുമക്കളുമെല്ലാം പഠനത്തിനും ജോലിക്കും വ്യാപാരത്തിനുമൊക്കെയായി പല സ്ഥലങ്ങളില്‍ താമസമുറപ്പിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിനിടയിലും ഭൗതിക സുഖസൗകര്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഓട്ടത്തിനിടയിലും ചരിത്ര ഭൂമികളിലൂടെ സഞ്ചരിക്കുവാനും പാഠങ്ങളുള്‍ക്കൊള്ളുവാനും മലയാളികള്‍ അധികമൊന്നും ശ്രദ്ധിക്കാറില്ല. ഇനി യാത്രക്ക് അവസരം ലഭിക്കുന്നവരില്‍ തന്നെ അധികപേരും തങ്ങളുടെ യാത്രാനുഭവങ്ങളോ പാഠങ്ങളോ മറ്റുള്ളവരുമായി പങ്കുവെക്കാറുമില്ല. 
ഈയിടെ ചില ടൂര്‍ ഓപറേറ്റര്‍മാര്‍ മുന്‍ കൈയെടുത്ത് ഖുര്‍ആനിലെ ചരിത്രഭൂമികളിലൂടെ നടത്തുന്ന പര്യടനം ഏറെ പ്രശംസനീയമായ ഒന്നാണെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. പാശ്ചാത്യരൊക്കെ വര്‍ഷം തോറും നടത്തുന്നതുപോലെ യാത്രാ പരിപാടികളില്‍ മലയാളികള്‍ പൊതുവേ വ്യാപൃതരാവാറില്ല എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. 
ലോകത്ത് എത്രയെത്ര സമൂഹങ്ങളാണ് ജീവിച്ച് പോയത്. പലരും ജീവിതത്തെ വ്യത്യസ്ത വീക്ഷണകോണുകളിലൂടെയാണ് സമീപിച്ചത്. സാമൂഹ്യ സാംസ്‌കാരിക ഭരണ മേഖലകളില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയാണ് ചിലരെങ്കിലും ലോകത്തോട് വിടപറഞ്ഞത്. ഭരണകര്‍ത്താക്കളും പ്രജകളും സമ്പന്നരും ദരിദ്രനും പണ്ഡിതനും പാമരനുമെല്ലാം ജീവിതത്തില്‍ നിന്നും വിടവാങ്ങിയപ്പോള്‍ സമൂഹത്തിന് വ്യക്തമായ സന്ദേശമാണ് നല്‍കിയത്. മനുഷ്യന് ഈ ലോകത്ത് ഒരു യാത്രക്കാരന്റെ റോള്‍ മാത്രമാണുള്ളത്. ആരും ഈ ലോകത്ത് അനശ്വരല്ല. യാത്രയുടെ ദൈര്‍ഘ്യം വ്യത്യാസമായേക്കാമെങ്കിലും എല്ലാവര്‍ക്കും ഒരു ദിവസം ഈ ലോകത്തോട് വിടപറയേണ്ടിവരും. ഈ തിരിച്ചറിവുണ്ടാകുന്നതിന് വേണ്ടിയാണ് ഭൂമിയിലൂടെ സഞ്ചരിക്കുവാനും മുന്‍ സമൂഹങ്ങളുടേയും ജനസഞ്ചയങ്ങളുടേയും ചരിത്രങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളുവാനും മതസംഹിതകള്‍ നമ്മോട് ഉപദേശിക്കുന്നത്. 
പുരാതന സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളിലൊന്നായ ഇന്ത്യയുടെ സവിശേഷമായ ചരിത്രപാരമ്പര്യങ്ങളുടെ വിസ്മയകരമായ ഒട്ടേറെ സ്മാരകങ്ങളാള്‍ ധന്യമാണ് ഉത്തരേന്ത്യ. ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയും പരിസര പ്രദേശങ്ങളും അനശ്വരമായ ചരിത്രഗാഥകള്‍ ഓരോ സന്ദര്‍ശകനും മുന്നില്‍ തുറന്നുവെക്കുന്നതുകൊണ്ടാവാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ നിത്യവും ഈ പ്രദേശങ്ങളിലെത്തുന്നത്. പാശ്ചാത്യ പൗരസ്ത്യ ദിക്കുകളില്‍ നിന്നും ടൂറിസ്റ്റുകളും ചരിത്രാന്വേഷികളും വായനയുടെ അതിരുകളില്ലാത്ത ലോകത്തു നിന്നും കേട്ടു പരിചയിച്ച സ്മാരകങ്ങളും കരകൗശല വസ്തുക്കളും കണ്ട് വിസ്മയിക്കുകയും ചിന്തയുടെ ചെപ്പില്‍ പലതും കോറിയിടുകയും ചെയ്യുമ്പോള്‍ മനുഷ്യ ജീവിതത്തിന്റെ നശ്വര ഭാവവും ലക്ഷ്യബോധവുമൊക്കെ അവരുടെ മനോമുകുരങ്ങളിലൂടെ കടന്നുപോകുന്നുണ്ടാകാം. 
കൊളോണിയല്‍ വാഴ്ചക്ക് മുമ്പ് ഇന്ത്യയുടെ ഭരണം കയ്യാളിയ അടിമ വംശജരും മുഗള്‍ ചക്രവര്‍ത്തിമാരും പണി തീര്‍ത്ത ചരിത്ര സ്മാരകങ്ങളും ശില്‍പങ്ങളും ശാസ്ത്ര സാങ്കേതിക മേഖലകളിലെ അഭൂതപൂര്‍വമായ വളര്‍ച്ചാവികാസത്താല്‍ മതിമറന്ന അഭിനവ തലമുറയെപോലും വിസ്മയിപ്പിക്കുമാറ് കാലത്തെ അതിജീവിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍ ച

with apj

രിത്ര സ്മൃതികളുണര്‍ത്തുന്ന ഇന്ദ്ര പ്രസ്ഥത്തിലൂടെ ഓട്ട പ്രദക്ഷിണമെങ്കിലും നടത്തണമെന്ന് ആരും കൊതിച്ചുപോകും. പുതിയ വിദ്യാഭ്യാസ ക്രമത്തിലെ രീതിനുസരിച്ച് ഹൈസ്‌ക്കൂള്‍ കഌസുകളിലെ സാമൂഹ്യ ശാസ്ത്രത്തിന്റെ നല്ലൊരു ഭാഗവും ഗ്രഹിക്കുവാന്‍ ഡല്‍ഹിയും പരിസരവും ഒന്നുകറങ്ങിയാല്‍ മതിയാകും. ഞാന്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹി സന്ദര്‍ശിക്കുന്നത്. 2006 ലെ ആദ്യ സന്ദര്‍ശനം സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി എന്ന ഗ്രന്ഥം അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. ഏ.പി.ജെ. അബ്ദുല്‍ കലാമിനെകൊണ്ട് പ്രകാശനം ചെയ്യിക്കുവാനായിരുന്നു. രാഷ്ട്രപതി ഭവനിലെ രാജകീയ സ്വീകരണവും രാഷ്ട്രപതിമായുള്ള കൂടിക്കാഴ്ചയുമൊക്കെ ജീവിതത്തിലെ ഏറ്റവും ധന്യമുഹൂര്‍ത്തമായി എന്നും നിലനില്‍ക്കുന്ന ഓര്‍മയാണ്. ഈ തവണത്തെ ഡല്‍ഹി യാത്ര സീമന്ത പുത്രന്‍ റഷാദ് മുബാറകിനെ ഇന്ത്യയിലെ ശ്രദ്ധേയമായ ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചോര്‍ക്കുന്നതിനുവേണ്ടിയായിരുന്നു. 

Releated Stories