logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഡല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ 2

 
 

ഡല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ 2

 

ജൂലൈ 14 ന് നോമ്പ് തുറന്ന ശേഷമാണ് ഞാനും കുടുംബവും ദോഹയില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. ജെറ്റ് എയര്‍വേയ്‌സിന്റെ 553 വിമാനത്തിലായിരുന്നു യാത്ര. പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ നിലവാരമില്ലാത്ത സേവനമാണ് ജെറ്റ് എയര്‍വേയ്‌സ് നല്‍കിയത്. വിമാനത്തിനകത്തെ കൂളിംഗ് സൗകര്യവും അനൗണ്‍സ്‌മെന്റ് സംവിധാനവുമെല്ലാം വളരെ മോശമായിരുന്നതിനാല്‍ യാത്ര വേണ്ടത്ര സുഖകരമായില്ല. എങ്കിലും പുലര്‍ച്ചെ 4.15 ഓടെ ഞങ്ങള്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങി. അത്യാധുനിക സൗകര്യങ്ങളുള്ള വിശാലമായ വിമാനത്താവളം. നിരവധി വിമാനങ്ങള്‍ പറന്നുപൊങ്ങുകയും വന്നിറങ്ങുകയും ചെയ്യുന്നു. സേവന സന്നദ്ധരായ ഉദ്യോഗസ്ഥരും സംവിധാനങ്ങളും ഏവരേയും ആകര്‍ഷിക്കും. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ തോട്ടടുത്തുള്ള മെഹ്‌റ റെസിഡന്‍സിയിലാണ് ഞങ്ങള്‍ താമസം ബുക്ക് ചെയ്തിരുന്നത്. മെഹ്‌റ റെസിഡന്‍സിയില്‍ നിന്നുള്ള ഡ്രൈവര്‍ സുമിത്ത് എന്റെ പേരെഴുതിയ പ്ലക്കാര്‍ഡുമായി എയര്‍പോര്‍ട്ടിന് മുന്നില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ താമസ സ്ഥലത്തേക്കുപോയി. നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു. അപ്പോള്‍ തന്നെ സ്‌ക്കൂള്‍ കുട്ടികളും അധ്യാപകരുമൊക്കെ റോഡില്‍ സജീവമായിരുന്നു. നമ്മുടെ നാട്ടില്‍ പുറങ്ങളിലെ മദ്രസകളെപ്പോലെ, ഗള്‍ഫിലെയോക്കെ സ്‌ക്കൂളുകള്‍പോലെ ഡല്‍ഹിയില്‍ സ്‌ക്കൂളുകള്‍ രാവിലെ 8 മണിക്കും അതിനുമുമ്പുമൊക്കെ തുടങ്ങുമെന്ന് ഡ്രൈവര്‍ വിശദീകരിച്ചു തന്നു. 
ഇന്ത്യയുടെ തലസ്ഥാന നഗരിയായിരുന്നിട്ടും തലയെടുപ്പുള്ള കെട്ടിടങ്ങളോ ടവറുകളോ ഡല്‍ഹിയിലൊന്നും കാണാനായില്ല. വിശാലമായ റോഡും ട്രാഫിക് സംവിധാനങ്ങളും ഗതാഗതക്കുരുക്കൊഴിവാക്കാന്‍ സഹായകമായിട്ടുണ്ട്. ജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതും വാഹനമോടിക്കുമ്പോള്‍ വ്യാപകമായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരിക്കുന്നതും പ്രത്യേകം ശ്രദ്ധയില്‍ പതിഞ്ഞു. മെട്രോ റെയില്‍ എല്ലാവര്‍ക്കും വലിയ അനുഗ്രഹമാണ്. കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തുവാന്‍ സഹായിക്കുന്ന ഡല്‍ഹി മെട്രോ കുറഞ്ഞ നിരക്കിലാണ് സര്‍വീസ് നടത്തുന്നത് എന്നതും പ്രസ്താവ്യമാണ്. അടുത്ത രണ്ട് വര്‍ഷത്തിനകം ഡല്‍ഹി മൊത്തം മെട്രോ വ്യാപിപ്പിക്കുന്നതിനുള്ള ഊര്‍ജിത നടപടികള്‍ പുരോഗമിക്കുന്നതായി ഡ്രൈവര്‍ പറഞ്ഞു തന്നു. delhi
ഡല്‍ഹിയുടെ വീഥികളില്‍ കണ്ട മറ്റൊരു പ്രധാന കാഴ്ച സൈക്കിള്‍ റിക്ഷകളാണ്. ബാലന്മാരും പ്രായം ചെന്നവരുമൊക്കെ ഈ തൊഴിലില്‍ വ്യാപൃതരായത് അത്ര സുഖകരമായിരുന്നില്ല. പ്രതികൂല കാലാവസ്ഥയിലും ഈ ജോലി ചെയ്യുന്നവരോട് സഹതാപവും വ്യവസ്ഥയോട് മതിപ്പുകേടും തോന്നി, മനുഷ്യാവകാശത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമൊക്കെയുള്ള ചിന്തകള്‍ക്ക് പ്രാധാന്യമുള്ള ആധുനിക കാലത്തും സൈക്കിള്‍ റിക്ഷകള്‍ സാര്‍വത്രികമാവുന്നത്, വിശിഷ്യാ കേന്ദ്രഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലും പരിസരത്തും ഇത്തരം സംവിധാനങ്ങള്‍ നിലനില്‍ക്കുന്നത് എന്തോ എനിക്ക് ഉള്‍കൊള്ളാനായില്ല. 
ഇന്ത്യയില്‍ മണ്‍സൂണ്‍ കാലമാണെങ്കിലും ഡല്‍ഹിയില്‍ നല്ല ചൂടായിരുന്നു. പോരാത്തതിന് ഹ്യുമിഡിറ്റിയും, കൂടെ നോമ്പും. അതുകൊണ്ട് തന്നെ വിശദമായ സന്ദര്‍ശനവും മറ്റും എളുപ്പമായിരുന്നില്ല. ആദ്യ ദിവസം പൂര്‍ണ വിശ്രമമെടുത്തു. ചൊവ്വാഴ്ച രാവിലെ തന്നെ എന്‍. ഐ. ടിയിലെത്തി കൗണ്‍സിലിംഗും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും കഴിഞ്ഞ് മകന്റെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വിശാലമായ കാമ്പസ്. അത്യാധുനിക സൗകര്യങ്ങളുള്ള സ്ഥാപനം. ഉന്നത നിലവാരമുള്ള ഫാക്കല്‍ട്ടി എന്നിവയൊക്കെ തലസ്ഥാന നഗരിയിലെ പ്രശസ്ത സ്ഥാപനത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതയായി എനിക്ക് തോന്നി. ആഗസ്ത് ഒന്നിനേ കഌസുകള്‍ തുടങ്ങൂ എന്ന് അധികൃതര്‍ അറിയിച്ചപ്പോഴാണ് ഒരിക്കല്‍ കൂടി ഡല്‍ഹിയുടെ പരിസര പ്രദേശങ്ങളിലൂടെ ഒരു പര്യടനം ആസൂത്രണം ചെയ്തത്. 

തലസ്ഥാന നഗരിയിലെ തിരക്കു പിടിച്ച ജീവിതയാത്രയില്‍ ജനങ്ങളുടെ സാമൂഹിക രംഗം വളരെ ശുഷ്‌ക്കമാണോ എന്ന് സംശയം. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ കുറവാണെങ്കിലും വലിയൊരു വിഭാഗം ജനങ്ങളും പാന്‍ പരാഗും അനുബന്ധ ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നവരാണ്. സന്ധ്യാനേരങ്ങളില്‍ ലഹരിയുടെ അബിശപ്ത താഴ്‌വരകളിലൂടെ ഇഴയുന്നവരും ചുരുക്കമല്ല. പഌസ്റ്റികിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും ബന്ധപ്പെട്ടവരുടെ ശ്രദ്ധ പ്രശംസനീയമാണ്. 

Releated Stories