logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഡല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ 3

ഡല്‍ഹി മെട്രോ വിപഌവകരമായ മാറ്റമാണ് ഡല്‍ഹിയുടെ സാമൂഹിക ജീവിതത്തില്‍ സൃഷ്ടിച്ചത്. ഒഴിഞ്ഞു കിടന്നിരുനന പ്രാന്ത പ്രദേശങ്ങളില്‍ നിരവധി ഹൗസിംഗ് പ്രൊജക്ടുകളും സംരംഭങ്ങളും ഉര്‍ന്നു വന്നു. ഡല്‍ഹിയില്‍ നിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലേയുള്ള ദ്വാരകയിലാണ് ഏറ്റവും കൂടുതല്‍ ഹൗസിംഗ് പദ്ധതികളും ഫഌറ്റ് സമുച്ഛയങ്ങളുമുള്ളത്. ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ ഞങ്ങളുടെ സഹപ്രവര്‍കത്തകരും മന്‍സൂറയിലെ ഞങ്ങളുടെ അയല്‍വാസികളുമായിരുന്ന ഫിലിക്‌സ് തോമസ്, റീത്ത ഫിലിക്‌സ് എന്നിവര്‍ താമസിക്കുന്നത് ദ്വാരകയിലാണ്. അവരെ സന്ദര്‍ശിക്കുവാനും അവരുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കുവാനും സാധിച്ചത് ഡല്‍ഹി യാത്രയിലെ അവിസ്മരണീയ സംഭവമാണ്. ലോകം വളരെ ചെറുതാണെന്നും നമ്മളൊക്കെ പല ദിക്കിലും വെച്ച് കണ്ടുമുട്ടേണ്ടവരാണെന്നുമുളള സന്ദേശമാണ് ഈ കൂടിക്കാഴ്ച നല്‍കുന്ന സന്ദേശം. ഫിലിക്‌സിന്റേയും കുടുംബത്തിന്റേയും സ്‌നേഹവും ആതിഥ്യവും മനസിന് വല്ലാത്ത കുളിരേകി. അവരുടെ മൂത്ത മകന്‍ റോണിയും ഭാര്യയും കുട്ടികളും സന്ദര്‍ശനത്തിന് മാറ്റുകൂട്ടി. with family

കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും സമയം പോയതറിഞ്ഞില്ല. അഞ്ച് ദിനരാത്രങ്ങള്‍ പെട്ടെന്നാണ് കടന്നുപോയത്. വെള്ളിയാഴ്ച വൈകുന്നേരം മടക്ക .യാത്ര ആരംഭിച്ചു. ജെറ്റ് എയര്‍വേയ്‌സിന്റെ 554 വിമാനത്തിലായിരുന്നു യാത്ര. നേരത്തെ നിശ്ചയിച്ചതിലും 20 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്. ഞങ്ങള്‍ വിമാനത്തില്‍ വെച്ചാണ് നോമ്പ് തുറന്നത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്ന് ഏകദേശം അര മണിക്കൂറായി കാണും. വിമാനം കാറ്റിലും കോളിലും പെട്ട് ആടിയുലഞ്ഞു. എന്തിലോ ചെന്നിടിക്കുന്ന തരത്തിലുള്ള ഭീകരമായ ശബ്ദവും ഉലയലും യാത്രക്കാരെ മൊത്തം മുള്‍ മുനയില്‍ നിര്‍ത്തി. അര മണിക്കൂറോളം ഇത് തുടര്‍ന്നെങ്കിലും യാത്രക്കാരെ സമാശ്വസിപ്പിക്കുവാന്‍ ക്യാപ്റ്റനോ വിമാനത്തിലെ കാമ്പിന്‍ ജീവനക്കാരോ എത്തിയില്ല. സാധാരണ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ക്യാപ്റ്റന്‍ പ്രത്യക അനൗണ്‍സ്‌മെന്റുകള്‍ നടത്താറുണ്ട്. കുറച്ച് കഴിഞ്ഞ് സ്ഥിതിഗതികള്‍ ശാന്തമായപ്പോള്‍ എയര്‍ ഹോസ്റ്റസിനോട് ഞാന്‍ കാര്യം തിരക്കി. മണ്‍സൂണ്‍ സീസണില്‍ ഇടക്കൊക്കെ ഇത്തരം ഭീകരമായ അനുഭവങ്ങളുണ്ടാവാറുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. എനിക്കേതായാലും അത് ആദ്യത്തെ അനുഭവമായിരുന്നു. ഈയര്‍ഥത്തിലും ഡല്‍ഹി യാത്ര എന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവമായി നിലനില്‍ക്കും. delhi trip

Releated Stories