logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ത്യാഗാര്‍പ്പണത്തിന്റെ ഓര്‍മപ്പെരുന്നാള്‍

img

അമാനുല്ല വടക്കാങ്ങര

ആഗോളവല്‍ക്കരണം നമ്മുടെ ജീവിതത്തെയാകമാനം സ്വാധീനിച്ചിരിക്കുന്നു. ആഘോഷങ്ങളും കുടുംബ സംഗമങ്ങളും വരെ വ്യാപാരവല്‍ക്കരിക്കുകയും പലപ്പോഴും ആത്മാവ് നഷ്ടപ്പെട്ടവയായി മാറുകയും ചെയ്യുന്നു. പാരസ്പര്യവും സൗഹാര്‍ദ്ധവും പല തലങ്ങളിലായി ചുരുങ്ങുന്നു. ഏകമാനവികത, സാഹോദര്യം എന്നീ വികാരങ്ങള്‍ കടലാസുകളില്‍ അവശേഷിക്കുന്ന ദുരവസ്ഥയിലേക്കാണോ ലോകത്തിന്റെ പോക്ക്. എന്നാല്‍ മനുഷ്യ ബന്ധങ്ങളെ വിളക്കിചേര്‍ക്കുകയും ഏകമാനവികതയുടേയും സൗഹാര്‍ദ്ധത്തിന്റെ സന്ദേശങ്ങളെ ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന ബലിപെരുന്നാളിതാ സമാഗതമായിരിക്കുന്നു. ഒരിക്കവും വറ്റി പ്പോകാത്ത സ്‌നേഹത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും സര്‍വോപരി ത്യാഗാര്‍പ്പണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളാണ് ബലിപെരുന്നാളിന്റെ ഓരോ ഘട്ടങ്ങളിലും മുഴച്ചുനില്‍ക്കുന്നത്. 

നാലായിരം കൊല്ലങ്ങള്‍ക്കപ്പുറം നടന്ന ഒരു മഹാത്യാഗത്തിന്റെ അവിസ്മരണീയമായ ചിന്ത അയവിറക്കി ബലിപെരുന്നാള്‍ സമാഗതമാകുന്നു. ലോകരക്ഷിതാവിന് സര്‍വസ്തുതിയും. 

തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തിസാന്ദ്രമായ പശ്ചാത്തലത്തില്‍ ഖലീലുല്ലാഹി ഇബ്രാഹീം നബി (അ)യുടേയും കുടുംബത്തിന്റേയും ത്യാഗോജ്വലമായ ചരിത്രം അനുസ്മരിച്ചാണ് അത്യാഹഌദപൂര്‍വം ബലിപെരുന്നാളിനെ വരവേല്‍ക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികള്‍ സ്രഷ്ടാവിന്റെ വിളിക്കുത്തരം നല്‍കി വിശുദ്ധ ഹറമില്‍ സമ്മേളിക്കുന്ന ആത്മവിശുദ്ധിയുടെ പ്രഭാപൂരിതമായ ഭൂമികയില്‍ മനസും ശരീരവും കോര്‍മയിര്‍കൊള്ളുമ്പോള്‍ ഹജ്ജിന്റെ ആത്മാവ് തൊട്ടറിഞ്ഞാണ് ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്. 

ചരിത്രത്തില്‍ തുല്യതയില്ലാത്ത ത്യാഗസന്നദ്ധതയിലൂടെ ദൈവത്തിന്റെ പ്രീതി നേടി വിജയിച്ച ഇബ്രാഹീം നബിയും കുടുംബവുമാണ് ബലിപെരുന്നാളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലോകനാഗരികതയുടെ ചരിത്രത്തിലെ വഴിത്തിരിവായി മാറിയ നിസ്തുല സംഭവങ്ങളാണ് പ്രവാചകനായ ഇബ്രാഹീമിന്റെ ജീവിതത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുക. ഈ ലോകത്ത് തനിക്ക് ഏറ്റവും പ്രധാനം സ്രഷ്ടാവിന്റെ പ്രീതിയും അവനില്‍ നിന്നുള്ള പ്രതിഫലുമാണെന്ന് പ്രായോഗികമായി തെളിയിച്ച മഹാനായ ഇബ്രാഹീം അനുസരണമുള്‌ല ഒരു സമുദായമായിരുന്നുവെന്നും ആ പ്രവാടകനില്‍ ലോകത്തിന് മാതൃകയുണ്ടെന്നുമാണ് ഇസ് ലാം പഠിപ്പിക്കുന്നത്. വ്യക്തിയുടേയും സമൂഹത്തിന്റേയും വിജയസൗഭാഗ്യങ്ങള്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തേയും അവന്റെ പ്രീതിക്കുവെണ്ടിയുളള ത്യാഗത്തെയും ആശ്രയിച്ചാണിരിക്കുന്നത്. 

ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ചരിത്രസംഭവങ്ങള്‍ അരങ്ങേറിയത് സംസം കിണറിന് സമീപം കഅബയുടേയും ഇസ്മാഈലും ഇബ്രാഹീമും ഹാജറയും താമസിച്ചിരുന്ന കൊച്ചുകൂരയുടേയും പരിസരപ്രദേശങ്ങളിലാണ്. ജീവിതത്തിന്റെ സായം സന്ധ്യയില്‍ ആറ്റുനോറ്റുകിട്ടിയ പൊന്നുമകനെ ബലിയറുക്കണമെന്ന് ഒരു രാത്രി ഇബ്രാഹീമിന് സ്വപ്‌നദര്‍ശനമുണ്ടായി. നേരം പുലര്‍ന്നപ്പോള്‍ അത്യന്തം വേദനാജനമായ ആകര്‍മത്തിന് ദൈവം തന്നോട് കല്‍പ്പിച്ചിരിക്കുന്നതായി അദ്ദേഹം മക നെ അറിയിച്ചു. മക ന്‍ നീരസം പ്രകടിപ്പിക്കുമോ എന്ന് ഇബ്രാഹീമിലെ പിതാവ് ശങ്കിച്ചു. പക്ഷേ ദൈവാജ്ഞ പുഞ്ചിരിയോടെ ഏറ്റുവാങ്ങുവാന്‍ ഇസ്മാഈലിലെ മുസ് ലിം തയ്യാറായി. മിനായിലെ കുന്നിന്‍ചെരിവില്‍ പൊന്നുമോനെ ബലിയറുക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആ പിതാവിന്റെ സങ്കടം നമുക്ക് ഊഹിക്കുവാന്‍ കഴിയും. തനിക്ക് താങ്ങും തണലുമായി നില്‍ക്കേണ്ട മകനാണ് നിമിഷങ്ങള്‍ക്കുള്ളില്‍ കഴുത്തിലെ രക്തക്കുഴല്‍ മുറിഞ്ഞ് പിടഞ്ഞുമരിക്കുവാന്‍ പോകുന്നത്. അതും സ്വന്തം കരങ്ങളാല്‍. ഏതൊരു മനുഷ്യനേയും പിടിച്ചുലങ്ങുന്ന അത്യന്തം ഭയാനകമായ നിമിഷങ്ങള്‍. ദൈവ കല്‍പന നടപ്പാക്കുന്നതില്‍ ഒട്ടും മടിച്ചുനില്‍ക്കാത്ത ഇബ്രാഹീമിന് തന്റെ മക നെ കുരുതികൊടുക്കേണ്ടി വന്നില്ല.പരീക്ഷണത്തില്‍ വിജയിച്ച ഇബ്രാഹീം ചരിത്രത്തില്‍ സമാദരണീയനായി മാറുകയായിരുന്നു. 

കരുണാമയനായ അല്ലാഹു ഒരിക്കലും നരബലി ആഗ്രഹിച്ചിരുന്നില്ല. മനുഷ്യന്റെ ത്യാഗസന്നദ്ധതക്കും അര്‍പ്പണബോധത്തിനും മാതൃകാപരമായ ഉദാഹരണം കാണിക്കുകയായിരുന്നു ഇബ്രാഹീമിലൂടെ അല്ലാഹു ചെയ്തത്. ഭക്തിയുടേയും ത്യാഗത്തിന്റേയും ജ്വലിക്കുന്ന ഉദാഹരണമായ പ്രവാചകന്‍ ഇബ്രാഹീം നബി (അ) യുടെ ഐതിഹാസിക വിജയമാണ് വാസ്തവത്തില്‍ ബലിപെരുന്നാളില്‍ ആഘോഷിക്കുന്നത്. 

ഇബ്രാഹീം നബിയെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ പരീക്ഷണമായിരുന്നില്ല. തൗഹീദിന്റെ ആദര്‍ശം അടിയറവെക്കുവാന്‍ തയ്യാറാവാത്തതിന്റെ പേരില്‍ സ്വന്തം ജനത അദ്ദേഹം തീ കുണ്ഠത്തിലെറിഞ്ഞു. പക്ഷേ അല്ലാഹുവിന്റെ ആജ്ഞപ്രകാരം തീ ഇബ്രാഹീമിന് കുളിരും സമാധാനവുമാണ് പ്രദാനം ചെയ്തത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വന്തം ജീവന്‍ വെടിയാന്‍ സന്നദ്ധനായ ഒരു വിശ്വാസിയുടെ ത്യാഗമാണ് നാമിവിടെ കാണുന്നത്. അത് ഒരു മഹാത്യാഗമായിരുന്നു എന്നതില്‍ സംശയമില്ല. പക്ഷേ അതിന് സമാനതയുള്ള ത്യാഗാര്‍പ്പണത്തിന്റെ ചിലയേടുകള്‍ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ സ്വന്തം ജീവന്‍ ബലികൊടുക്കുന്നതിലും ഏറെ പ്രയാസകരമാണ് ഓമനിച്ച് വളര്‍ത്തുന്ന സ്വന്തം മകനെ ബലികൊടുക്കുക എന്നത്. ലോകചരിത്രത്തില്‍ ഇബ്രാഹീം നബിക്ക് മാത്രമാണ് അത്തരത്തിലുള്ള ഒരു പരീക്ഷണം നേരിടേണ്ടി വന്നത്. അതിനാല്‍ ഈ രംഗത്ത് അദ്ദേഹം നിസ്തുലനാണ്. 

ഇബ്രാഹീം നബിയുടെ ത്യാഗമനസ്ഥിതിയുടെ ഒരു വശം മാത്രമാണ് നാം ഇവിടെ അനാവരണം ചെയ്തത്. വര്‍ഷം തോറും ബലിപെരുന്നാളാഘോഷിപ്പിക്കുമ്പോള്‍ ത്യാഗത്തിന്റെ ഈ ചരിത്രം ശ്രവിച്ചുപോരുന്ന നമുക്കിതില്‍ പുതുമയൊന്നുമില്ല. ഇബ്രാഹീം നബിയുടെ ത്യാഗത്തിന്റെ തിളക്കമേറിയ വശം ഗൗരവപൂര്‍ണമായ ചിന്തക്ക് വിധേയമാകുമ്പോള്‍ സമകാലിക സമൂഹത്തില്‍ അതിന്റെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടും. 

ഏറ്റവും പൈശാചികമായ ഒരു കൃത്യമാണ് നരബലി. അത് മനുഷ്യ മനസില്‍ ഭീതിയും നടുക്കവും സൃഷ്ടിക്കുന്നു. നരബലിക്കൊരുങ്ങുന്ന മനുഷ്യനെ വെറുപ്പോടും വിദ്വോഷത്തോടും കൂടിയാണ് സമൂഹം നോക്കി കാണുക. സമൂഹം അയാള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്നും വരാം. ബലി കൊടുക്കുവാന്‍ തുനിയുന്നത് സ്വന്തം മകനെയാകുമ്പോള്‍ സമൂഹത്തിന്റെ പ്രതികരണം കൂടുതല്‍ രൂക്ഷവും കഠിനവുമായിത്തീരും. സ്വന്തം മാതാവും പിതാവും ഭാര്യയും കുട്ടികളുമെല്ലാം അയാളെ ആട്ടിപ്പുറത്താക്കുകയും കൊലയാളിയെന്ന് മുദ്രയടിക്കുകയും ചെയ്യും. സമൂഹത്തിലെ ഏറ്റവും നികൃഷ്ടനായ വ്യക്തിയായാണ് അദ്ദേഹം പരിഗണിക്കപ്പെടുക. എന്നാല്‍ ദൈവാജ്ഞ നടപ്പാക്കുന്നതില്‍ സമൂഹം തന്നെപ്പറ്റി എന്ത് വിചാരിക്കും എന്ന ആശങ്ക ഇബ്രാഹീമിനെ അലട്ടിയതേയില്ല. സമൂഹത്തിന്റെ ശകാരവും വിമര്‍ശനവും അദ്ദേഹം ലവലേശവും വകവെച്ചില്ല. ഏകദൈവത്തിലും അവന്റെ ശക്തി വിശേഷങ്ങളിലുമുള്ള അടിയുറച്ച വിശ്വാസമായിരുന്നു ഈ നിലപാടെടുക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ജീവിതവ്യവഹാരങ്ങളില്‍ ഓരോ വിശ്വാസിക്കും അനുകരണീയമായ മാതൃകയാണിത്. 

ദൈവത്തിന്റെ മാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സ്വാര്‍ഥമോഹങ്ങളെ മനുഷ്യന്‍ കുരുതികൊടുക്കുന്നതിന്റെ പ്രതീകാത്മകമായ അനുഷ്ഠാനമാണ് ബലി കര്‍മം. ഭൗതിക താല്‍പര്യങ്ങള്‍ വെടിഞ്ഞ് ദൈവമാര്‍ഗത്തില്‍ ആത്മാര്‍പ്പണം നടത്താനുള്ള ബോധമാണ് മുഴുവന്‍ ബലികര്‍മങ്ങളുടേയും തത്വശാസ്ത്രം. ബലി മൃഗങ്ങളുടെ രക്തമോ മാംസമോ അല്ലാഹുവിങ്കലേത്തുകയില്ല, മറിച്ച് നിങ്ങളുടെ ഭക്തിയാണ് അല്ലാഹുവിലേക്കെത്തുന്നത് എന്ന ഖുര്‍ആനിക വചനം ഇതാണ് സൂചിപ്പിക്കുന്നത്. 

ബലിപെരുന്നാള്‍ സുദിനത്തില്‍ ജനമനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇബ്രാഹീം നബിയുടെ ഇസ് ലാമിക വ്യക്തിത്വമാണ്. ആ വ്യക്തിത്വത്തിന്റെ മേന്മകളാണ് ബലിപെരുന്നാളിലൂടേയും ഹജ്ജിലൂടേയും മുസ് ലിംകള്‍ അനുകരിക്കുവാന്‍ ശ്രമിക്കുന്നത്. അതില്‍ അവര്‍ വിജയിക്കുന്നെങ്കില്‍ മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം ബലി പെരുന്നാള്‍ സാര്‍ഥകമായിത്തീരുന്നത്. ഇബ്രാഹീം നബി (അ)യുടെ ചരിത്രം പരാമര്‍ശിച്ച് ഖുര്‍ആന്‍ പറയുന്നത് നോക്കുക.

ഇബ്രാഹീമിനെ തന്റെ നാഥന്‍ ചില വചനങ്ങളാല്‍ പരീക്ഷിച്ചതോര്‍ക്കുക. അദ്ദേഹം അവയിലെല്ലാം പൂര്‍ണമായും വിജയിച്ചു. അപ്പോള്‍ അല്ലാഹു പ്രഖ്യാപിച്ചു. നാം താങ്കളെ മുഴുവന്‍ ജനങ്ങള്‍ക്കും നേതാവായി നിശ്ചയിച്ചിരിക്കുന്നു. ഇബ്രാഹീം നബി ആരാഞ്ഞു. എന്റെ സന്തതികള്‍ക്കും ഈ വാഗ്ദത്തം ബാധകമാണോ , അല്ലാഹു പറഞ്ഞു. എന്റെ വാഗ്ദത്തം അധര്‍മികള്‍ക്ക് ബാധകമല്ല. 

ഈ മന്ദിരത്തെ( കഅബയെ) നാം ജനങ്ങളുടെ കേ ന്ദ്രവും അടിസ്ഥാനവുമായി നിശ്ചയിതുമോര്‍ക്കുക. ഇബ്രാഹീം പ്രാര്‍ഥനക്കായി നിന്ന സ്ഥാനങ്ങള്‍ നിങ്ങള്‍ പ്രാര്‍ഥന സ്ഥാനമാക്കുക. എന്ന് അല്ലാഹു വിശ്വാസികളോട് ആജ്ഞാപിച്ചിരുന്നു. അതേപ്രകാരം തന്നെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും നമിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നവര്‍ക്കായി എന്റെ മന്ദിരത്തെ പരിശുദ്ധമാക്കി വെക്കുവാന്‍ അല്ലാഹു ഇബ്രാഹീമിനോടും ഇസ്മാഈലിനോടും കല്‍പ്പിക്കുകയും ചെയ്തിരുന്നു. 

ഇബ്രാഹീം നബിയുടെ പ്രാര്‍ഥനയോര്‍ക്കുക. എന്റെ നാഥാ, ഇതിനെ ( മക്കയെ) ശാന്തി നിറഞ്ഞ ഒരു പട്ടണമാക്കേണമേ, അതിലെ നിവാസികളില്‍ അല്ലാഹുവിവും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ, മറുപടിയായി അല്ലാഹു അരുളി. അവിശ്വാസികള്‍ക്കും ഞാന്‍ ഈ ലോകത്തെ ക്ഷണിക ജീവിതത്തിനുള്ള വിഭവങ്ങള്‍ നല്‍കുന്നതാകുന്നു. എന്നാല്‍ ഒടുവില്‍ അവരെ നാം നരകത്തിലേക്ക് തള്ളിവിടും. എത്ര ദുര്‍ഘടമായ സങ്കേതമാണത് 
ഓര്‍ക്കുക, ഈ മന്ദിരത്തിന്റെ ഭിത്തികള്‍ പടുത്തുയര്‍ത്തവേ ഇബ്രാഹീം ഇസ്മാഈലും പ്രാര്‍ഥിച്ചു. ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്നും ഈ എളിയ കര്‍മം സ്വീകരിക്കുമാറാകേണമേ, സകരില്‍ നിന്നും കേള്‍ക്കുന്നവനും സകലതുമറിയുന്നവനുമല്ലോ നീ. നാഥാ, ഞങ്ങളെയിരുവരേുയും നിനക്ക് മുസ് ലിം ( സമ്പൂര്‍ണ സമര്‍പ്പിതരായ) ദാസന്മാരാക്കേണമേ, ഞങ്ങളുടെ സന്തതികളില്‍ നിന്നും നിനക്ക് സര്‍വാത്മനാ വഴിപ്പെടുന്ന ഒരു സമഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുയും ചെയ്യണമേ. ഞങ്ങള്‍ക്ക് ഞങ്ങളുടെ ആരാധനാമാര്‍ഗങ്ങള്‍ കാണിച്ചു തന്നാലും. ഞങ്ങളുടെ വീഴ്ചകള്‍ മാപ്പാക്കേണമേ, ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലാ നീ, ഞങ്ങളുടെ നാഥാ, ഈ ജനത്തിന് അവരില്‍ നിന്നു തന്നെ നിന്റെ വചനങ്ങള്‍ കേള്‍ പ്പിക്കുകയും ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും അവരുടെ ജീവിതത്തെ സംസ്‌ക്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നിയോഗിക്കേണമേ, സര്‍വശക്തനും യുക്തിജ്ഞനുമല്ലോ നീ. 

ഇനിയും ആരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിരക്തി കാണിക്കുക. സ്വയം അജ്ഞനും വിഡ്ഢിയുമാക്കിയവനല്ലാതെ ആര്‍ക്കങ്ങനെ ചെയ്യാനാകും. ഈ ലോകത്ത് നാം തെരഞ്ഞെടുത്ത വ്യക്തിയാകുന്നു അദ്ദേഹം. പരലോകത്തോ അദ്ദേഹം സജ്ജനഗണത്തില്‍ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ അവസ്ഥയിതായിരുന്നു. അദ്ദേഹത്തിന്റെ നാഥ ന്‍ നീ മുസ് ലിമാവുക എന്ന് അദ്ദേഹത്തോട് കല്‍പ്പിച്ചു. ഞാന്‍ പ്രപഞ്ച നാഥ ന് സര്‍വസ്വവും സമര്‍പ്പിച്ചവനായിരിക്കുന്നു എന്നാണദ്ദേഹം പ്രതിവചിച്ചത്. ഇതേ സരണിയില്‍ തന്നെ സഞ്ചരിക്കുവാനാണ് ഇബ്രാഹീം തന്റെ സന്തതികളോടുമുപദേശിച്ചത്. 

പുരുഷന്മാര്‍ ഇബ്രാഹീം നബി ( അ) യെപ്പോലെ സമ്പൂര്‍ണ സമര്‍പ്പിതരാവുക, കുട്ടികള്‍ ഇസ്മാഈലിനെപ്പോലെ അനുസരണ ശീലരാവുക. സ്ത്രീകള്‍ ഏത് പരിതസ്ഥിതിയിലും ക്ഷമയെന്ന വജ്രായുധം കൈമുതലാക്കി ദൈവത്തോടുള്ള ദാസ്യവും ഭര്‍ത്താവിനോടുള്ള കൂറും കുട്ടികളോടുള്ള സ്‌നേഹവും ഒരുമിച്ച് കാത്തുസൂക്ഷിക്കുന്നവരാകുക, ഇതാണ് ബലിപെരുന്നാളിന്റെ സന്ദേശം. ഇബ്രാഹീമിന്റേയും ഇസ് മാഈലിന്റേയും ഹാജറയുടേയും ജീവിതത്തിന്റെ സമുജ്ജ്വലമായ സമര്‍പ്പിത സ്വഭാവം സ്വാംശീകരിക്കുന്നതിനാണ് നാം വര്‍ഷം തോറും അവരുടെ ത്യാഗധന്യമായ മഹദ്ജീവിതം സാഘോഷം അനുസ്മരിക്കുന്നത്.

Releated Stories