logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഓണച്ചിന്തകൾ

img

പാറമ്മൽ മൊയ്തു

 

 

 

 

എന്റെ മു൯ഗാമികൾ കൃഷിക്കാരായിരുന്നു നെൽ കൃഷിയും കേര കൃഷിയുമായിരുന്നു പ്രധാനം, മണ്ണിൽ നിന്നും ഉണ്ടായ മനുഷ്യർ മണ്ണിൽ കഠിനാദ്ധ്വാനം ചെയ്തു വിളവെടുത്തു വിശപ്പ് മാറ്റിയ ഒരു സുന്ദര കാല മുണ്ടായിരുന്നു,അതു കണ്ടും കേട്ടും ആ കുട്ടിക്കാലം സമ്പന്നമായിരുന്നു, ഞാറ്റുവേലക്കാലത്തും നെൽ മൂ൪ച്ചക്കാലത്തും ഞങ്ങൾ കുട്ടികളും പാടത്തു പോകാറുണ്ടായിരുന്നു , ഒരു ദിവസം വയൽ വരന്പിൽ എളാപ്പാക്ക് കത്തലടക്കാൻ കൊണ്ടു പോയതായിരുന്നു ഞാനും പെങ്ങളും, ഞാ൯ വയലിറങ്ങി ആ ചളി മണം പോലും എനിക്കിഷ്ടമായിരുന്നു . അന്നേരം ചാറ്റൽ മഴയിൽ പിരിയോലയും ചൂടി ഒതേനപ്പാട്ടും പാടി ഞാറു നട്ടു കൊണ്ടിരിക്കുന്ന പെണ്ണുങ്ങൾ എന്നെ വെച്ച് പാട്ട് മാറ്റിപ്പാടി "തച്ചോളി ഓതേന കുഞ്ഞ്യോതേന തച്ചിട്ടും കൊന്നിട്ടും ചാവുന്നില്ല തച്ചോളി ഓതേന കുഞ്ഞിമ്മൊയ്തു.... തച്ചിട്ടും കൊന്നിട്ടും പോവുന്നില്ല............" പനയോല തലക്കുട ചൂടി പൂട്ടു കാളയുടെ വാലു കുലുക്കി “ഹായ് മൂരീ ഹായ് "എന്നുറക്കെ പറഞ്ഞുഴുതു മറിക്കുന്നതിനിടയിൽ "ങ്ങള് ഒതേന തന്പുരാനെ കളിയാക്കിക്കോളീ ഓറിപ്പം കേക്കാനില്ലന്ന് വിചാരിച്ചോളീ൯ പക്കെ ആ കുഞ്ഞിമ്മോനെ പാടി കരയിക്കല്ലെ " കോയിന്ദേട്ടന്റെ വാക്കുകൾ കല്യാണമ്മയുടേയും സംഘത്തിന്റേയും തച്ചോളിപ്പാട്ടിൽ അലിഞ്ഞു ചേർന്നു... എനിക്കാണെങ്കിൽ ആ പാട്ട് ഇന്നും കേൾക്കാ൯ കൊതിയാവുന്നു.... പാടത്തു പണിയെടുത്തു പതമളന്നു കിട്ടുന് പതിരിൽ വിശപ്പു മാറ്റിയിരുന്ന ക൪ഷക തൊഴിലാളികളെ തൃപ്തിപ്പെടുത്താനായി അന്നത്തെ നാടു വാഴി തന്പുരാക്കന്മാരായ ജന്മികൾ പഞ്ഞകാല ക൪ക്കടക മാസത്തിലെ സങ്കടം തീർക്കാ൯ ഐശ്വര്യത്തിന്റെ ചിങ്ങമാസത്തിൽ ഏ൪പ്പെടുത്തിടുത്തിയ കേരളീയ ആഘോഷമാണ് ഓണം എന്നാണ് എന്റെ കുട്ടിക്കാലത്തെ ഗുരുവായിരുന്ന കണ്ണ൯ ചെട്ട്യാ൪ ഒരോണപ്പായസം കുടിപ്പിച്ചുകൊണ്ട് എനിക്കു പറഞ്ഞുതന്നിരുന്നത്, പക്ഷെ ഇന്ന് വയലേലകളിൽ ഓണമറിയിക്കാ൯ കേരളത്തിലെത്തുന്ന ദേശാടന പക്ഷികളായിരുന്ന ഓണത്തുന്പികളെവിടെ ? ഓണപ്പൂവിടാ൯ പാറമേടുകളിലും തൊടികളിലും ചിങ്ങ മാസക്കാലം സുലഭമായിക്കണ്ടിരുന്ന മാവേലിത്തന്പുരാന്റെ ഇഷ്ടപ്പൂവായിരുന്ന തുന്പപ്പൂ എ വിടെ ? പൂവിടാ൯ കൂട്ടുകാരോടൊത്ത് ഞങ്ങളന്ന് പറിച്ചിരുന്ന കാക്കപ്പൂ,ശംഖു പുഷ്പം ,കൃഷ്ണ കിരീടം,കുതിരക്കുളന്പ൯,മന്ദാരം,ചെന്പരത്തി,അരിപ്പൂ രാജ മല്ലി ,കുലമുറിയൻ എന്നീ നാട൯ പൂക്കളും കേരളക്കരയിൽ നിന്നും ഒളിച്ചോടിയതോടെ അതും അന്യ സംസ്ഥാനങ്ങളിൽ നിന്നും പൊന്നു വില കൊടുത്തു വാങ്ങേണ്ടി വന്നിരിക്കുന്നു. അതേ പോലെ അന്നെന്റെ കൂട്ടുകാരുമായി പങ്കിട്ടുല്ലസിച്ചിരുന്ന തുന്പിത്തുള്ളൽ, തലപ്പന്ത്, ഓണത്താറ്, ഓണത്തല്ല് ഓണപ്പൊട്ട൯, കൈകൊട്ടിക്കളി, വട്ടക്കളി,കരടിക്ക൯ളി തുടങ്ങിയ രസകരമായ ഓണക്കളികളും ഇന്നത്തെ പതു തലമുറ സിനിമാവലംബ അടിപൊളി സംസ്ക്ക്കാരത്തിന്നു തീരെഴുതിക്കൊടുത്തപ്പോൾ "ദൈവത്തിന്റെ സ്വന്തം നാട് പിശാച് വെലക്കു മാങ്ങീന്തോന്നും ഇതൊന്നും കാണുന്നയിനുമുന്പങ്ങ് ചത്താൽ മതിയേനും മക്കളേ " ഗോവിന്ദേട്ട൯ കോലായിത്തിണ്ണയിൽനിന്നും ശബ്ദം താഴ്തി പറയുകയായിരുന്നു .....Releated Stories