logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ജനാധിപത്യം പ്രസക്തമാകുന്നത്

img

അമാനുല്ല വടക്കാങ്ങര

ലോകാടിസ്ഥാനത്തില്‍ തന്നെ ബഹുസ്വര സമൂഹത്തിന്റെ അംഗീകാരവും പിന്തുണയും നേടിയ മികച്ച ഭരണ സംവിധാനമാണ് ജനാധിപത്യമെന്നാണ് പൊതുവേ ധരിക്കാറുള്ളത്. ജനങ്ങള്‍ ഭരിക്കുന്ന അല്ലെങ്കില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്ന ഒരു ഭരണ രീതി എന്ന നിലക്ക് ഈ സംവിധാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും കുറച്ചു കാണാനാവില്ലെങ്കിലും ഭരണ രംഗത്തും വികസന പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലും ഭൂരിപക്ഷതാല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുമ്പോള്‍ ഓ ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്.  ഭരണ സംവിധാനങ്ങളിലും നടപടിക്രമങ്ങളിലുമുണ്ടാകുന്ന അപചയങ്ങളും വെല്ലുവിളികളും ജനാധിപത്യ ക്രമത്തെ ചോദ്യം ചെയ്യുന്ന അവസ്ഥാവിശേഷം ഒഴിവാക്കുവാനും പൂര്‍ണ ജാഗ്രതയോടെ പൊതുജനപങ്കാളിത്തത്തിന്റെ പ്രതീകമായി ജനാധിപത്യം സ്ഥാപിക്കാനുമാണ് ഐക്യ രാഷ്ട്ര സംഘടന ഓരോ വര്‍ഷവും സപ്തമ്പര്‍ 15 ലോക ജനാധിപത്യദിനമായി ആചരിക്കുന്നത്. 

2006 ലാണ് ജനാധിപത്യ ദിനാചരണം സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന തീരുമാനമെടുത്തത്. 2007 ല്‍ സമാധാനമാണ് ഐക്യ രാഷ്ട്ര സംഘടനയുടെ ഏറ്റവും മുന്തിയ പരിഗണന എന്ന പ്രമേയത്തോടെ ആദ്യ ജനാധിപത്യദിനമാചരിച്ചു. തുടര്‍വര്‍ഷങ്ങളില്‍ മനുഷ്യാവകാശവും സമാധാനവും ( 2008), നിരായൂധീകരണവും അഖണ്ഠതയും ( 2009) യുവാക്കള്‍ സമാധാനത്തിനും പുരോഗതിക്കും ( 2010), സമാധാനവും ജനാധിപത്യവും നിങ്ങളുടെ ശബ്ദം കേള്‍പ്പിക്കുക ( 2011) സുസ്ഥിരമായ ഭാവിക്ക് സുസ്ഥിരമായ സമാധാനം ( 2012) എന്നിങ്ങനെയായിരുന്നു ഐക്യരാഷ്ട്ര സഭ ജനാധിപത്യ ദിനാചരണ പ്രമേയമായി ചര്‍ച്ചക്ക് വെച്ചത്. ശാന്തിയും സമാധാനവും പൗരബോധവും പുരോഗതിയുടെ മൗലിക ഘടകങ്ങളാണെന്നതിനാല്‍ ഓരോ പ്രമേയവും കാലികപ്രസക്തവും ചിന്തോദ്ദീപകങ്ങളുമായിരുന്നു. 

ജനാധിപത്യത്തിന്നായി ശബ്ദമുയര്‍ത്തുകയെന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സാധാരണ പൗരന്മാര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊരു പോലെ സുപ്രധാനമായ സന്ദേശമാണ് ഈ പ്രമേയം നല്‍കുന്നത്. ജനാധിപത്യത്തിനായി ഓരോരുത്തരും ശബ്ദം ശക്തിപ്പെടുത്തുകയും എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്യുവാനാണ് ഈ പ്രമേയം ആഹ്വാനം ചെയ്യുന്നത്. അതിനായി ദൃഡപ്രതിജ്ഞയും സ്ഥിരോല്‍സാഹവും കൈമുതലാക്കി പ്രതിപക്ഷ ബഹുമാനത്തോടെ , എല്ലാതരത്തിലുള്ള അതിക്രമങ്ങളേയും നിരാകരിക്കുകയും സമാധാനപരമായ സംവിദങ്ങളില്‍ വിശ്വസിക്കുകയും വേണം. സ്വന്തം സ്്വപനങ്ങളും രാജ്യത്തിന്റെ സ്പ്‌നങ്ങളും സാക്ഷാല്‍ക്കരിക്കുവാനുള്ള കൂട്ടായ പരിശ്രമത്തിനുളള തയ്യാറെടുപ്പാണ് ഈ പ്രമേയം ആവശ്യപ്പെടുന്നത്. ജനപങ്കാളിത്തത്തിലൂടെ മാത്രമേ ജനാധിപത്യം ശക്തവും പൂര്‍ണവുമാവുകയുള്ളൂ വെന്നതിനാല്‍ ഓരോരുത്തരുടേയും വോട്ടിനെന്ന പോലെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിലയുണ്ടെന്നും ഈ പ്രമേയം ഓര്‍മപ്പെടുത്തുന്നു. 

പൗരബോധവും പങ്കാളിത്തവും ഉറപ്പാക്കുകയും നിയമനിര്‍മാണസഭയും കാര്യ നിര്‍വാഹക സമിതിയും നിയമ സംവിധാനവും മാധ്യമങ്ങളുമെല്ലാം സുതാര്യവും ക്രിയാത്മകവുമായി നിലനില്‍ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് വാസ്തവത്തില്‍ ജനാധിപത്യം സജീവമാകുന്നത് . രാജ്യത്തെ മുഴുവനാളുകളും ഉത്തരവാദിത്തവും ബാധ്യതയും സംബന്ധിച്ച് ബോധമുള്ളവരാവുകയും രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ തങ്ങളുടെ ഭാഗഥേയം നിര്‍വഹിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം പ്രസക്തമാകുന്നത്. കേവലം തെരഞ്ഞെടുപ്പോ ഭരണ സംവിധാനങ്ങളോ താങ്ങി നിര്‍ത്തുന്നതിന് പകരം ഭരണത്തിന്റെ ഓരോ ഘട്ടങ്ങളിലും പൊതുജനപങ്കാളിത്തവും താല്‍പര്യങ്ങളുമാണ് പരിഗണിക്കുന്നത് എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. രാഷ്ട്രീയ തിമിരം ബാധിക്കാതെ സിവില്‍ സൊസൈറ്റി ജാഗ്രത പാലിക്കുതയാണെങ്കില്‍ ജനാധിപത്യ ക്രമത്തില്‍ ക്രിയാത്മകമായി ഇടപെടുവാനും വഴി തെറ്റുന്ന നേതാക്കളേയും രാഷ്ട്രീയ സംവിധാനങ്ങളേയും നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുവാനും കഴിയുമൊണ് സമകാലിക സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ജനാധിപത്യം പണാധിപത്യത്തിനോ സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിനോ വഴി മാറുമ്പോള്‍ രാജ്യ താല്‍പര്യങ്ങളേക്കാളെറെ കോര്‍പറേറ്റ് താല്‍പര്യങ്ങളാണ് കൂടുതല്‍ സംരക്ഷിക്കപ്പെടുക. അഴിമതിയും സ്വജനപക്ഷപാതിത്വവും നിരാകരിക്കുകയും സുതാര്യമായ ഭരണവും വികസന പ്രക്രിയയിലെ ജനപങ്കാളിത്തവുമാണ് ജനാധിപത്യം പ്രയോഗവല്‍ക്കരിക്കേണ്ടത്. 

ജനാധിപത്യം കേവലമൊരു രാഷ്ട്രീയ പ്രത്യയശാസ്തമല്ല. അതൊരു മനോഭാവവും സമീപനവുമാണ്. താനും ഭരണത്തിന്‌റേയും തീരുമാനങ്ങളുടേയും ഭാഗമാണെന്ന തോന്നല്‍ വമ്പിച്ച വിപഌവമാണ് വ്യക്തിയുടേയും സമൂഹത്തിന്റേയും ചിന്താമണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്നത്. മനുഷ്യ തുല്യതയാണ് അതിന്റെ അന്തസ്സത്ത. ഫ്രഞ്ച് വിപഌവത്തിന്റെ പശ്ചാത്തലത്തില്‍ വികാസം കൊണ്ട സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെല്ലാം ജനാധിപത്യത്തില്‍ പൂവണിയുമ്പോള്‍ ക്ഷേമത്തിന്റേയും പുരോഗതിയുടേയും ജനപങ്കാളിത്തവും സാക്ഷാല്‍ക്കാരവുമാണ് നടക്കുക. 

ജനാധിപത്യം നിധിപോലെ കാത്തു സൂക്ഷിക്കേണ്ട സ്യാതന്ത്യമാണ്. ഭരണാധികാരികളും മന്ത്രികളുമെല്ലാം സ്‌നേഹാദരവുകള്‍ പിടിച്ചു പറ്റുന്നത് രാ,ഷ്ട്രീയ പക്ഷപാതിത്വം കൊണ്ടല്ല മറിച്ച് കര്‍മഫലത്താലും ജനോപകാര പ്രദമായ വിഷയങ്ങളിലെ കൊള്ളക്കൊടുകകളിലെ സമീപനവും കൊണ്ടാണ്. ജനാധിപത്യത്തെ മുഖം മൂടിയാക്കി ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള അന്തരവും അകല്‍ച്ചയും വര്‍ദ്ധിപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ തിരിച്ചറിയുകയും ഓരോ പൗരനും ജനാധിപത്യത്തിന്റെ കാവലാളാണെന്ന ബോധവും തിരിച്ചറിവുമാണ് വേണ്ടത്. അധികാരത്തിന്റെ ജീര്‍ണതകളില്‍ നിന്നും ജനാധിപത്യത്തെ രക്ഷിക്കാനുള്ള ബാധ്യത പ്രബുദ്ധ സമൂഹത്തിനാണ്. പൗരബോധവും ജനാധിപത്യ വിശ്വാസവും രാഷ്ട്രീയക്കാരുടെ വായ്ത്താരികളില്‍ ഒതുങ്ങാവതല്ല. പത്രമാധ്യമങ്ങളിലും ചാനല്‍ പാനല്‍ ചര്‍ച്ചകളിലും തെരുവ് പ്രസംഗങ്ങളിലുമൊതുങ്ങാതെ രാജ്യത്തിന്റെ വളര്‍ച്ചാവികാസത്തിന്റേയും പുരോഗതിയുടോയും ഓരോ ഘട്ടങ്ങളിലും ഓരോരുത്തര്‍ക്കും കൃത്യമായ ഉത്തരവാദിത്തവും അവകാശങ്ങളുമുണ്ടെന്നതാണ് ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. ഇത് കക്ഷി രാഷ്ടീയങ്ങളുടെ സ്വാര്‍ഥവും സങ്കുചിതവുമായ താല്‍പര്യങ്ങള്‍ക്ക് വഴി മാറുമ്പോള്‍ രാജ്യ പുരോഗതിയുടെ താളം തെറ്റുകയും പാര്‍ട്ടികളും വ്യക്തികളും മാത്രം പുരോഗതിയുടെ ഗുണഭോക്താക്കളാവുകയും ചെയ്യും. നേതാക്കളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും താല്‍പര്യങ്ങള്‍ക്കപ്പുറം രാജ്യ താല്‍പര്യത്തിന് പ്രാമുഖ്യം ലഭിക്കുന്ന വ്യവസ്ഥയാണ് വാസ്തവത്തില്‍ ജനാധിപത്യം . ജനാധിപത്യത്തെ ഏതെങ്കിലും സംഘങ്ങള്‍ ഹൈജാക്ക് ചെയ്യുമ്പോള്‍ അത് ഏകാധിപത്യത്തേക്കാളും അപകടകരമാകും. 

ജനാധിപത്യത്തെ സൂചിപ്പിക്കുന്ന ഡെമോക്രസി എന്ന പദവും തത്ത്വവും രൂപം കൊള്ളുന്നത് ഗ്രീസിലാണ്. ഭാഷാപരമായി ജനങ്ങളുടെ ഭരണം, ജനങ്ങളുടെ വിധികര്‍തൃത്വം, ജനങ്ങളുടെ പരമാധികാരം, ജനങ്ങളുടെ നിയമനിര്‍മ്മാണാധികാരം എന്നൊക്കെയാണ് ഇത് അര്‍ത്ഥമാക്കുന്നത്.ഭൂരിപക്ഷത്തിനു തീരുമാനാധികാരമുള്ള ഭരണം, ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഭരണം, ജനങ്ങള്‍ തെരഞ്ഞെടുക്കുകയും പ്രതിനിധീകരിക്കുകയും ജനങ്ങള്‍ക്ക് പരമാധികാരമുമുള്ള വ്യവസ്ഥ, ജനതക്ക് പരമാധികാരമുള്ള ഭരണകൂടം, മുഴുവന്‍ ജനതയുെടയും ഭരണം, മുഴുവന്‍ ജനതയാലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാല്‍ ഭരിക്കുന്ന നിയമം എന്നിങ്ങനെയൊക്കെയുള്ള വിവിധ വിവക്ഷകളും ചിന്താഗതികളുമൊക്കെ ജനാധിപത്യത്തെക്കുറിച്ച് നിലനില്‍ക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണക്രമമെന്ന ലളിത നിര്‍വചനം തന്നെ വിഷയത്തിന്റെ മുഴുവശങ്ങളും ഉള്‍കൊള്ളുന്നതാണ്. 
ജനതയുടെ പരമാധികാരം പാര്‍ലമെന്റും ലെജിസ്ലേറ്റീവുമാണത്. നിയമഭേദഗതി നടത്താനുള്ള അവകാശവും അധികാരവും പാര്‍ലമെന്റിനും ലെജിസ്ലേറ്റീവിലും നിക്ഷിപ്തമാണ്. ആ അര്‍ത്ഥത്തില്‍ പരമാധികാരകോടതിയേക്കാള്‍ അധികാരം പാര്‍ലമെന്റിനായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ സദാചാരത്തിന് അളവുകോല്‍ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ജനതയുടെ പരമാധികാരം ഭരണകൂടത്തിന്റെ പിഴവിനും കഴിവില്ലായ്മക്കും കാരണമാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ക്ക് ജനാധിപത്യം സാക്ഷിയാകാറുണ്ട്
സ്വാതന്ത്ര്യവും നീതിനിഷ്ടവുമായ തിരഞ്ഞെടുപ്പിലൂടെ ഉണ്ടാകുന്ന ഭൂരിപക്ഷ ഭരണമാണ് ജനാധിപത്യം. തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്ന ഭരണകൂടം. തെരെഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിനായിരിക്കും ഭരണമെന്നത് സുവ്യക്തം. ഇവിടെ ഗുണത്തിനല്ല എണ്ണത്തിനാണ് പ്രസക്തിയെന്നത് ജനാധിപത്യത്തിന്റെ മറ്റൊരു വെല്ലുവിളിയാണ്. 

ന്യൂനപക്ഷാവകാശം ഭൂരിപക്ഷം ഭരിക്കുമ്പോള്‍ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതാണത് ജനാധിപത്യത്തിന്റെ മറ്റൊരു പ്രത്യേകത. എല്ലാതരം ജനവിഭാഗങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലും അവരുടെ നിലനില്‍പ്പ് സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന രീതിയില്‍ അടിസ്ഥാന മനുഷ്യാവകാശം ഉറപ്പുവരുത്തേണ്ടതും ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്. നിയമാര്‍ഹതയും നിയമസമത്വവും ജനാധിപത്യത്തിന്റെ എടുത്തു പറയേണ്ട സവിശേഷത തന്നെ. ഭരണവര്‍ഗത്തിനും ഭരിക്കപ്പെടുന്ന ന്യൂനപക്ഷത്തിനും തുല്യ പരിഗണന നല്‍കപ്പെടുന്ന നിയമസംഹിതയുടെ ശാക്തീകരണം സാക്ഷാല്‍ക്കരിക്കുമ്പോള്‍ കോടതി അവിടെ ശക്തമായിരിക്കണം

സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ബഹുസ്വരതയാണ് ജനാധിപത്യം. സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ജനസഞ്ചയത്തിന്റെയും വ്യത്യസ്ത സാമ്പത്തിക അര്‍ത്ഥശാസ്ത്രങ്ങളുടെയും പ്രാദേശിക ദേശീയ ഉപദേശീയ രാഷ്ട്രീയ ബഹുജന മുന്നേറ്റങ്ങളോടുമുള്ള സഹിഷ്ണുതയും അവയെ സാംശീകരിക്കുന്നതിലെ പ്രായോഗികതയും അവയോടൊത്തുള്ള സഹകരണ വിട്ടുവീഴ്ചാ നിലപാടുകളും. ജനാധിപത്യ സംവിധാനത്തെ സവിശേഷമാക്കും. 

ശക്തവും സ്വതന്ത്ര്യവുമായ മാധ്യമങ്ങള്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്നു. കച്ചവട ലാഭത്തിന് വേണ്ടി എക്‌സ്‌കഌസീവ് വാര്‍ത്തകളും ബ്രേക്കിംഗ് ന്യൂസുകളും പടക്കുന്ന പത്ര ടിവി വിഭാഗങ്ങള്‍ ഉണ്ടാകുന്നുവെന്നത് പത്ര ധര്‍മ്മത്തെയും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനേയും ചോദ്യം 

Releated Stories