logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ട്

img

അമാനുല്ല വടക്കാങ്ങര

ആനുപാതികമല്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന ഫെഡറല്‍ ഭരണകൂടമുള്ള രാജ്യമാണ് ഇന്ത്യ. ഫെഡറല്‍ തലത്തിലും സംസ്ഥാനതലത്തിലും പ്രാദേശികമായും ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. ദേശീയതലത്തില്‍ ഭരണകൂടത്തിന്റെ തലവനായ, പ്രധാനമന്ത്രിയെ പാര്‍ലമെന്റിന്റെ അധോസഭയായ ലോകസഭയിലെ അംഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ലോക്‌സഭയിലെ രണ്ടംഗങ്ങളെ പ്രസിഡന്റിന് നാമനിര്‍ദ്ദേശം ചെയ്യാമെങ്കിലും ബാക്കിയെല്ലാ അംഗങ്ങളെയും നേരിട്ട് പൊതു തിരഞ്ഞെടുപ്പുവഴിയാണ് തിരഞ്ഞെടുക്കുന്നത്. സാര്‍വ്വത്രികമായ പ്രായപൂര്‍ത്തി വോട്ടെടുപ്പിലൂടെ അഞ്ചുവര്‍ഷത്തിലൊരിക്കലാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ അംഗങ്ങളെ സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ടം അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയാണ് തിരഞ്ഞെടുക്കുന്നത്.
parliament
ആറ് പതിറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യം ലോകാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധേയമായ പല നടപടികളും പ്രായോഗികമായി നടപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിലും സാക്ഷരത പ്രചാരണത്തിലും താഴെതട്ടുകളിലെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലുമെല്ലാം രാജ്യം നടപ്പാക്കിയ ഒട്ടേറെ പദ്ധതികള്‍ പ്രശംസനീയമാണ്. എങ്കിലും പഞ്ചവല്‍സര പദ്ധതികളും മറ്രു വികസന അജണ്ടകളിലും സാക്ഷാല്‍ക്കരിക്കപ്പെടാതെ കിടക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന അഴിമതി കഥകളും , പേടിപ്പെടുത്തുന്ന വര്‍ഗീയ വംശീയ കലാപങ്ങളും സമാധാനം കെടുത്തുന്ന തീവ്രവാദി പ്രവര്‍ത്തനങ്ങളുമെല്ലാം രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ സ്വപ്‌നങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചോദ്യങ്ങളാണ്. സ്വ്തന്ത്രത്തിന്റെ 67 സംവല്‍സരങ്ങള്‍ പിന്നിട്ടിട്ടും പട്ടിണിയും ദാരിദ്രവും തുടച്ചുനീക്കാനാവാത്തതും പണക്കാരനും പണിക്കാരനും തമ്മിലുള്ള അന്തരം ക്രമാതീതമായി ഉയരുന്നതും അപായ സൂചനയാണ് നല്‍കുന്നത്. രാജ്യ പുരോഗതിയുടേയും വികസനത്തിന്റേയും ഗുണഭോക്താക്കളാവേണ്ട പൊതുജന സാമാന്യത്തിന് പലപ്പോഴും അര്‍ഹമായ പരിഗണനയും അവസരങ്ങളും നിഷേധിക്കപ്പെടുന്നു എന്നതാണ് അസന്തുലിതമായ പുരോഗതി നല്‍കുന്ന സൂചന. ജനാധിപത്യ രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങളില്‍ ആരും പാര്‍ശ്വവല്‍ക്കരിപ്പെടരുതെന്ന് മാത്രമല്ല മുഴുവനാളുകളുടേയും പങ്കാളിത്തം ഉറപ്പുവരുത്തുക കൂടി വേണമെന്നതാണ് യാഥാര്‍ഥ്യം. സമൂഹത്തില്‍ ശതകോടീശ്വരനമാരും പെരുകുകയും ദാരിദ്ര രേഖക്ക് താഴെയുള്ളവരുടെ എണ്ണം കുറയാതിരിക്കുകും ചെയ്യുക എന്നത് ഒരിക്കലും ആശാവഹമല്ല.  ഇന്ത്യയിലെ രാഷ്ട്രീയാധികാരത്തിന്റെ പൊങ്ങച്ചങ്ങളും സ്വാര്‍ഥതകളും ദുരന്തങ്ങളും വിവേക പൂര്‍വം ഉള്‍കൊള്ളുകയും അത് സംബന്ധിച്ച വിശകലനങ്ങള്‍ നടത്തി ആവശ്യമായ തിരുത്തല്‍ നടപടികളുണ്ടാവേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അനുപേക്ഷ്യമാണ്. അല്ലാത്ത പക്ഷം ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിനല്ല , മൂലധന ശക്തികള്‍ക്കാണ് കരുത്ത് പകരുക. 

പാവങ്ങളെ പണക്കാരില്‍ നിന്നും പണക്കാരെ പാവങ്ങളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്താമെന്ന മോഹനവാഗ്ദാനം നല്‍കി ആദ്യ കൂട്ടരില്‍ നിന്ന് വോട്ടും രണ്ടാമത്തെ കൂട്ടരില്‍ നിന്ന് നോട്ടും നേടുന്ന തരം താഴ്ന്ന ഇടപാടായി രാഷ്ട്രീയം അധപതിക്കാതിരിക്കണമെങ്കില്‍ പൗരബോധവും ജാഗ്രതയും അനിവാര്യമാണ്. ആഭ്യന്തര ജനാധിപത്യവും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കുകയും വികസന അജണ്ട ജനോപകാര പ്രദമാണെ് വരികയും ചെയ്യുമ്പോഴാണ് ജനാധിപത്യം മനോഹരമാകുന്നത്. കാരണം ജനാധിപത്യത്തിന്റെ ആത്യന്തിക ലക്ഷ്യം സമൂഹത്തിലെ ഓരോ വ്യക്തിയുടേയും അന്തസും ആഭിജാത്യവും സംരക്ഷിക്കുകയും സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിയും സ്ഥിരതയും ഉറപ്പുവരുത്തുന്ന സാമൂഹ്യ സംസ്‌കൃതിയും ക്ഷേമവും ഉറപ്പുവരുത്തുകയെന്നതാണ്. ഏതെങ്കിലും ലോകശക്തിയോട് അന്ധമായ വിധേയത്വം വെച്ചുപുലര്‍ത്തുകയും അവരുടെ താല്‍പര്യങ്ങള്‍ രാജ്യത്തിന്റെ നിലപാടുകളെ സ്വീധീനിക്കുകയും ചെയ്യുക എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എന്തിന്റെ പേരിലായിരുന്നാലും ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രം അതിന്റെ അന്താരാഷ്ട്ര വ്യാപാരവും ബന്ധങ്ങളും രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം പരിഗണിച്ചാണ് രൂപീകരിക്കേണ്ടത്. അല്ലാതെ വന്‍ശക്തികളുടെ താല്‍പര്യം നോക്കിയല്ല. ഇന്ത്യക്കാവശ്യമുള്ള ഇന്ധനം ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണെങ്കില്‍ രാജ്യത്തിന് പ്രതിവര്‍ഷം 57000 കോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് പറഞ്ഞത് ഇന്ത്യന്‍ പെട്രോളിയം മന്ത്രിയാണ്. ചേരിചേരാ നയത്തില്‍ നിന്നും വ്യതിചലിക്കുകയും അമേരിക്കന്‍ താല്‍പര്യങ്ങളുടെ സംരക്ഷകരായി ഇന്ത്യ മാറുകയും ചെയ്യുമ്പോഴുണ്ടാകുന്ന കനത്ത നഷ്ടത്തിന്റെ ഒരു സൂചന മാത്രമാണിത്. 

ജനാധിപത്യ സമൂഹം കരുതലോടെ നോക്കി കാണേണ്ട ഒന്നാണ് വളര്‍ച്ചാനന്തര സാമ്പത്തിക ശാസ്ത്രം.പുരോഗതിയുടെ ഫലം പൊതുജന താല്‍പര്യങ്ങള്‍ ഹനിക്കലും പ്രകൃതിക്കും സാധാരണക്കാരായ ജനങ്ങള്‍ക്കുമെല്ലാം ദുരന്തങ്ങള്‍ സമ്മാനിക്കലുമാണെങ്കില്‍ അത്തരം പുരോഗതിയില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശക്തിയാണ് ജനാധിപത്യം. പാര്‍ട്ടി പക്ഷപാതിത്വങ്ങള്‍ക്കും നയപരിപാടികള്‍ക്കുമതീതമായി പൊതുജനതാല്‍പര്യത്തിന് പരിഗണന നല്‍കുന്ന സാഹചര്യം വേണം. വളര്‍ച്ചയും വികസനവും ജനതാല്‍പര്യങ്ങളും കൂട്ടി മുട്ടാതെ പരസ്പരം സഹകരിച്ചും മനസിലാക്കിയും മുന്നേറണമെങ്കില്‍ ജനാധിപത്യ ബോധം ഓരോരുത്തരിലും സജീവമായി നിലനില്‍ക്കണം. കാലാകാലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒതുങ്ങുന്ന ജനാധിപത്യം സമൂഹത്തിന്റെ ക്ഷേമത്തിനോ വികസന പ്രവര്‍ത്തനങ്ങള്‍ക്കോ മതിയാവുകയില്ല.  ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ ഭരണമാണ്. എന്നാല്‍ ഇന്ത്യയില്‍ പലപ്പോഴും മൊത്തം വോട്ടിന്റെ പകുതിപോലുംഅവകാശപ്പെടാനില്ലാത്തവരാണ് ഭരണം കയ്യാളുന്നത്. മൊത്തം വോട്ടര്‍മാരുടെ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുലഭിക്കുന്നവര്‍ രാജ്യം ഭരിക്കുന്ന അവസ്ഥയിലേക്ക് നാം മാറണമെങ്കില്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. 

ഇന്ത്യയില്‍ ഏകകക്ഷി ഭരണം ഏറെക്കുറേ അവസാനിച്ച മട്ടാണ്. മുന്നണികളാണ് രാജ്യം ഭരിക്കുന്നത്. വ്യത്യസ്ത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന മുന്നണി സമ്പ്രദായം ജനാധിപത്യ സംരക്ഷണത്തിന് ചിലപ്പോഴെങ്കിലും വെല്ലുവിളിയാകാറുണ്ട്. ജനപ്രതിധികളുടെ ആനുകൂല്യങ്ങള്‍ നിശ്ചയിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന ഫണ്ടും അതിന്റെ ഉറവിടങ്ങളും വെളിപ്പെടുത്തുന്നതിലുമൊക്കെ എല്ലാ മുന്നണികള്‍ക്കും ഒരേ കാഴ്ചപ്പാടാണ്. രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടികളുടെ ഫണ്ട് പിരിവും വരവ് ചിലവ് കണക്കുകളും സാധാരണക്കാരില്‍ നിന്നും മറച്ചുവെക്കാനാണെന്ന് മനസ്സിലാക്കുവാന്‍ വലിയ ചിന്ത ആവശ്യമില്ല. 

ക്രിമിനലുകളെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള സംവിധാനങ്ങളുണ്ടാവണം. ജനാധിപത്യത്തിന്റെ സുപ്രധാന ഘകമായ നിയമസഭയിലും പാര്‍ലമെന്റിലും ക്രിമിനലുകള്‍ സ്ഥാനം പിടിക്കുകയെന്നത് അത്യന്തം ഗുരുതരമായ സ്ഥിതി വിശേഷമാണ്. ക്രമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഈ തീരുമാനം പ്രായോഗികമാകുന്നു എന്നുറപ്പുവരുത്തുന്നതില്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. indian

തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുവാന്‍ ഒേേന്നക്കാല്‍ കോടി രൂപ മുടക്കു സ്വര്‍ണ കുപ്പായമണിഞ്ഞ രാഷ്ടീയ നേതാക്കളുടെ രാജ്യമായി നമ്മുടെ ഇന്ത്യ മാറുന്നവെന്നത് ജനാധിപത്യ ദിനത്തില്‍ ഒരു ചോദ്യ ചിഹ്നമായി മാറുകയാണ്. പണമെറിഞ്ഞ് ഇമേജുണ്ടാക്കലും വോട്ടു ബാങ്കുകള്‍ വിലകൊടുത്ത് വാങ്ങലുമല്ല ജനാധിപത്യം. ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും സന്തുലിത വികസന സ്വപ്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിയുമാണ് രാഷ്ട്രീയ നേതൃത്വം തങ്ങളുടെ ഇമേജുണ്ടാക്കേണ്ടത്. 

ഇന്ത്യയിലെ നിയമനിര്‍മാണ സഭകളുടെ പ്രവര്‍ത്തനം മാതൃകാപരമല്ലെന്ന വിലയിരുത്തലുകളാണ് പല കോണുകളിലും നിന്നായി ഉയരുന്നത്. ഈയിടെ കേരളം സന്ദര്‍ശിച്ച ഉപരാഷ്ട്രപതിയടക്കം ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. നിരന്തരം സഭകള്‍ തടസ്സപ്പെടുത്തുന്നതും സുപ്രധാനമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ കഴിയാതെ പോകുന്നതും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളാണ്. ഒരു ദിവസം സഭ സമ്മേളിക്കവാന്‍ കോടിക്കണക്കിന് രൂപയാണ് രാജ്യം ചിലവഴിക്കുന്നത്. ജനങ്ങളുടേയും രാജ്യത്തിന്റേയും പുരോഗതിയും ക്ഷേമവുമായ കാര്യങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നതിന് പകരം തികച്ചും രാഷ്ട്രീയ മുതലെടുപ്പിനായി സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്ന അവസ്ഥകള്‍ ഒഴിവാക്കണം. ആരോഗ്യകരമായ ചര്‍ച്ചകളും വിവാദങ്ങളും സഭയും സജീവവവും കാര്യക്ഷവുമാക്കുന്ന സാഹചര്യമാണ് ആവശ്യം. മികച്ച പാര്‍ലമെന്റുകള്‍ , സുശക്തമായ ജനാധിപത്യം എന്ന മുദ്രാവാക്യമാണ് സാക്ഷാല്‍ക്കരിക്കേണ്ടത്. 

ജനതാല്‍പര്യങ്ങള്‍ ഭരണകൂടത്തിന്റെ മുന്‍ഗണനയാവുകയും ക്ഷേമരാഷ്ട്ര സങ്കല്‍പത്തിന്റെ സാക്ഷാല്‍ക്കാരത്തിനായ കൂട്ടായ ശ്രമങ്ങള്‍ നിരന്തരമാവുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും അനുഭവ വേദ്യമാവുക. ഈയിടെ അവതരിപ്പിക്കപ്പെട്ട ഭക്ഷ്യ സുരക്ഷാബില്ല് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനവും ക്ഷേമവും സാക്ഷാല്‍ക്കരിമ്പോഴാണ് രാജ്യ പുരോഗതി ഉറപ്പാക്കാന്‍ കഴിയുക എന്ന തിരിച്ചറിവാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ വായിച്ച ഒരപ പോസ്റ്റ് ഇങ്ങനെ. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നു നാം പറയുന്ന നമ്മുടെ രാജ്യം ജനാധിപത്യ റാങ്കിങ്ങില്‍ ആദ്യത്തെ 25 ല്‍ ഇടം പിടിചിട്ടില്ലെന്നത് എത്രപേര്‍ക്കു അറിയാം? സമയാസമയങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ് ജനാധിപത്യം എന്നാണ് അധികപേരുടെയും വിശ്വാസം. ബഹുസ്വരത, പൊതു സ്വാതന്ത്രിയം, സുതാര്യമായ സര്‍കാര്‍, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം, തെരഞ്ഞെടുപ്പു പ്രക്രിയ എന്നിവയെ അടിസ്ഥാനമാക്കിയുള്ള 60 ഓളം സൂചികകളിലുള്ള കാര്യക്ഷമതയെ വിലയിരുത്തിയാണ് ഒരു രാജ്യത്തിന്റെ ജനാധിപത്യ വളര്‍ച്ച നിര്‍ണയിക്കുന്നത്. ഭരണ പ്രതിപക്ഷ കക്ഷികളില്‍ കണ്ടുവരുന്ന ഏകാധിപത്യ പ്രവണതകള്‍ നമ്മുടെ ജനാധിപത്യ വല്‍കരണത്തെ ഇനിയും പിന്നിലാക്കുമെന്ന വസ്തുത കാണാതെ പോവരുത്. ഇത് ഒരു താത്കാലിക പ്രതിഭാസമെന്ന് പുറമേ തോന്നിയേക്കാം. പക്ഷെ ഒരു ഏകാധിപതിയുടെ 5 വര്‍്ഷം നമ്മുടെ ജനാധിപത്യത്തിനും സംസ്‌കാരത്തിനും ഏല്‍പിക്കുന്ന പരിക്ക് ഗുരുതരമായ ഒന്നായിരിക്കും...
ഇന്ത്യന്‍ ജനാധിപത്യം ഏറെ സങ്കീര്‍ണമായ വെല്ലുവിളികളും പ്രശ്‌നങ്ങളും നേരിടുന്ന സമകാലിക സാഹചര്യത്തിലും പ്രതീക്ഷയുടെ കിരണങ്ങളാണ് ഇത്തരം നടപടികള്‍ നമുക്ക് നല്‍കുന്നത്. കൂട്ടായ പരിശ്രമങ്ങളിലൂടെയും തുറന്ന സംവാദങ്ങളിലൂടെയും ജനാധിപത്യ നവീകരണവും ശുദ്ധികലശവും നടത്തിയാല്‍ ലോകത്ത് തന്നെ മാതൃകാജനാധിപത്യ രാജ്യമായി മാറുവാന്‍ ഇന്ത്യക്ക് കഴിയും. 

Releated Stories