logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ദീനാനുകമ്പയുടെ സാമൂഹ്യ പ്രസക്തി

img

അമാനുല്ല വടക്കാങ്ങര

നാം ജീവിക്കുന്ന ലോകം ബഹുമുഖ മേഖലകളില്‍ നേടിയ പുരോഗതിയും നേട്ടങ്ങളും ജീവിതം കൂടുതല്‍ സൗകര്യപ്രദവും ആസ്വാദ്യകരവുമാക്കിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തികാഭിവൃദ്ധിയുടേയും വളര്‍ച്ചയുടേയും ശീതളച്ഛായയില്‍ കഴിയുവാന്‍ ഭാഗ്യം ലഭിക്കുന്നത് സമൂഹത്തിലെ വളരെ കുറഞ്ഞ ശതമാനം ജനങ്ങള്‍ക്ക് മാത്രമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോഴാണ് വളര്‍ച്ചാവികാസത്തിന്റേയും പുരോഗതിയുടേയും പരിമിതികളും പോരായ്മകളും നമ്മെ അലോസരപ്പെടുത്തുന്നത്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ക്രമാതീതമായി വര്‍ദ്ധിക്കുകയും ശതകോടീശരന്മാരും സംരംഭകരും ലോകമടക്കി ഭരിക്കുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യത്തില്‍ അധസ്ഥിതവിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും സുപ്രധാനമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ലോക ചാരിറ്റി ദിനം. 

സ്വാര്‍ഥതയുടേയും സങ്കുചിതത്വങ്ങളുടേയും ഇരുണ്ട ഇടനാഴികകളില്‍ നിന്നും അനുകമ്പ, കരുണ, ഉദാരത, പരോപകാരം, സ്‌നേഹം തുടങ്ങിയ മഹിത വികാരങ്ങളുടെ വിശാലമായ വിതാനത്തിലേക്ക് മനുഷ്യ മനസിനെ നയിക്കുകയാണ് ഇങ്ങനെയൊരു ദിവസം കൊണ്ട് ഐക്യരാഷ്ട്ര സംഘടന ഉദ്ദേശിക്കുന്നത്. ഈയര്‍ഥത്തില്‍ സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ ദിനങ്ങളിലൊന്നാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. 

നിസ്വാര്‍ഥ സേവനങ്ങളിലൂടെ ലോകാടിസ്ഥാനത്തില്‍ തന്നെ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ മദര്‍ തെരേസയുടെ ചരമ ദിനമായ സപ്തമ്പര്‍ 5 ആണ് ഈ വര്‍ഷം മുതല്‍ ലോകചാരിറ്റി ദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത് എന്നത് ഏറെ പ്രസക്തമാണ്. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു , എന്തു പറയുന്നു, എങ്ങനെ വിലയിരുത്തുന്നു എന്നൊന്നും ചിന്തിച്ച് സമയം കളയാതെ , മായാത്ത പുഞ്ചിരിയോടെ ഭൗതിക താല്‍പര്യങ്ങളൊന്നുമില്ലാതെ സേവനപാതയില്‍ അണിനിരക്കുവാന്‍ ആഹ്വാനം ചെയ്ത മിഷനറീസ് ഓഫ് ചാരിറ്റിയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന മദര്‍ തെരേസയുടെ ജീവിതവും സേവന മാതൃകയും ഈ ദിനത്തില്‍ വിശകലന മര്‍ഹിക്കുന്നു. 
mother
മൊത്തം ജലസംഖ്യയുടെ ഏദദേശം മൂന്നിലൊന്നും അടിസ്ഥാന സൗകര്യങ്ങള്‍പോലും ലഭിക്കാതെ ദാരിദ്ര രേഖക്ക് താഴെ കഴിയുന്ന ഇന്ത്യപോലുളള രാജ്യങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങളുടെ ദിശാബോധം നിര്‍ണയിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച മദര്‍ തെരേസയുടെ ജീവിത സന്ദേശം ജനസേവനം ദൈവാരാധന എന്നതായിരുന്നു. വിശക്കുന്നവരെയും നഗ്‌നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആര്‍ക്കും വേണ്ടാതെയും, സ്‌നേഹിക്കപ്പെടാതെയും പരിഗണിക്കപ്പെടാതെയും സമൂഹത്തില്‍ കഴിയുന്ന എല്ലാവരെയും സ്‌നേഹത്തോടുകൂടി പരിചരിക്കുക എന്ന മഹത്തായ ആശയമാണ് മിഷണറീസ് ഓഫ് ചാരിറ്റിയിലൂടെ തന്റെ ജീവിത ദൗത്യമായി അവര്‍ പ്രയോഗവല്‍ക്കരിച്ചത്. 

സമൂഹത്തിലെ താഴെക്കിടയലുള്ള വിഭാഗങ്ങളുടെ പട്ടിണിക്കും പരിവട്ടങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായകമായ ഭക്ഷ്യസുരക്ഷാ ബില്ലും മറ്റു സംവിധാനങ്ങളും സര്‍ക്കാര്‍ തലത്തില്‍ നടക്കുമ്പോഴും മനുഷ്യ പറ്റിന്റെ അടിസ്ഥാനത്തിലുള്ള ജീവകാരുണ്യ സേവനങ്ങളും പരിപാടികളും സ്ഥിതിഗതികള്‍ കൂടുതല്‍ ഭദ്രമാക്കുമെന്നാശിക്കാം. സേവനത്തിന്റെ മാലാഖമാരായി മനുഷ്യര്‍ മാറുമ്പോള്‍ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്നവരുടെ ആശ്വാസത്തിന് കാരണമാകുന്നതിലെ സന്തോഷവും സായൂജ്യവും സമൂഹത്തിലുണ്ടാക്കുന്ന മാറ്റം ചില്ലറയല്ല. സാമൂഹ്യ ജീവിയായ മനുഷ്യരെല്ലാം പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ആവശ്യ ഘട്ടങ്ങളില്‍ നിസ്വാര്‍തമായ സഹായങ്ങള്‍ ചെയ്തുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപേവേണ്ടതെന്നും ലോകചാരിറ്റി ദിനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. വ്യക്തി തലത്തിലും കുടുംബതലത്തിലും സമൂഹതലത്തിലുമൊക്കെ രൂപപ്പെടുന്ന സംവിധാനങ്ങളിലൂടെ മനുഷ്യപറ്റിന്റെ ജീവിക്കുന്ന കണ്ണികളാവാനാണ് നാമോരോരുത്തരും ശ്രദ്ധിക്കേണ്ടത്. 

അല്‍ബേനിയയില്‍ ജനിച്ച് ഇന്ത്യ പ്രവര്‍ത്തന കേന്ദ്രമാക്കി സേവന പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ െ്രെകസ്തവ സന്യാസിനിയായിരുന്നു മദര്‍ തെരേസ . മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ 1979ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കപ്പെട്ടു. ലോകത്തിന്റെ സമാധാനത്തിനു തന്നെ ഭീഷണിയായേക്കാവുന്ന ദാരിദ്ര്യവും കഷ്ടപ്പാടും തുടച്ചു നീക്കാനുള്ള ശ്രമങ്ങളില്‍ മദര്‍ തെരേസ വഹിച്ച പങ്കിനെ മുന്‍നിര്‍ത്തിയാണ് ഈ നോബേല്‍ സമ്മാനമെന്ന് അധികൃതര്‍ പറഞ്ഞു. പാവങ്ങള്‍ക്കും രോഗികള്‍ക്കും, ആശ്രയമറ്റവര്‍ക്കും വേണ്ടിയാണ് താന്‍ ഈ പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് സമ്മാനം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ മദര്‍ പറയുകയുണ്ടായി. നോബേല്‍ സമ്മാന തുകയായ 1,92,000 അമേരിക്കന്‍ ഡോളര്‍ പാവങ്ങള്‍ക്കായി സംഭാവനചെയ്യുന്നതായി അവര്‍ പ്രഖ്യാപിച്ചു. കൂടാതെ നോബേല്‍ സമ്മാനവിതരണവുമായി ബന്ധപ്പെട്ടു അധികൃതര്‍ നടത്തുന്ന വിരുന്നും മദര്‍ തെരേസ വേണ്ടെന്നു വെച്ചു, പകരം അതിനു ചെലവാകുന്ന തുകകൂടി അവശതയനുഭവിക്കുന്നവര്‍ക്കായി നല്‍കണമെന്ന് മദര്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഭാരതസര്‍ക്കാര്‍ മദര്‍ തെരേസക്കു നോബല്‍സമ്മാനമായി ലഭിച്ച തുക മുഴുവന്‍ നികുതി വിമുക്തമാക്കി കൊടുത്തു. ആ തുക മുഴുവന്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ചിലവഴിച്ച മദര്‍ തെരേസ സേവന രംഗത്തും സ്വന്തമായ പാതയിലൂടെയാണ് സഞ്ചരിച്ചത്. ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദര്‍ തെരേസ പറയുമായിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തു ജനിച്ചു, ഏത് വിശ്വാസം സ്വീകരിച്ചു എന്നിവയേക്കാള്‍ സഹജീവികളുടെ പ്രയാസങ്ങളും പ്രാരാബ്ദങ്ങളും എങ്ങനെ സ്വന്തം വികാരങ്ങളായി ഉള്‍കൊള്ളുന്നു എന്നതാണ് പ്രധാനമെന്നാണ് അവരുടെ ജീവിതപാഠം. 

അര നൂറ്റാണ്ടോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനുള്ള അംഗീകാരമായി ധാരാളം ബഹുമതികള്‍ക്ക് മദര്‍ തെരേസ അര്‍ഹയായിട്ടുണ്ട് .. മാര്‍പ്പാപ്പ നല്‍കുന്ന സമാധാന പുരസ്‌കാരം, അമേരിക്കന്‍ പ്രസിഡന്റ് റീഗനില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം , ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ മാഗ്‌സസെ പുരസ്‌കാരം എന്നിവ അംഗീകാരങ്ങളില്‍ ചിലത് മാത്രമാണ്. ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദര്‍ തെരേസയെ മരണ ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരില്‍ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 

1962 ല്‍ ഇന്ത്യ മദര്‍ തെരേസക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. ഇന്ത്യക്കു പുറത്തു ജനിച്ച ഒരാള്‍ക്ക് ഈ ബഹുമതി നല്‍കുന്നത് ഇതാദ്യമായിട്ടായിരുന്നു പത്മശ്രീ സ്വീകരിക്കാന്‍ മാത്രമുള്ള സേവനങ്ങളൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ആദ്യം മദര്‍ ഈ പുരസ്‌കാരം നിരസിക്കുകയായിരുന്നു. എന്നാല്‍ പാവങ്ങള്‍ക്കു വേണ്ടിയെങ്കിലും ഇത് സ്വീകരിക്കണം എന്നുള്ള ഒരുപാട് ബാഹ്യസമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് മദര്‍ അവസാനം പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയത് 1969 ല്‍ ജവഹര്‍ലാല്‍ നെഹ്രു അവാര്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്റിംഗ് പുരസ്‌കാരത്തിനും മദര്‍ തെരേസ അര്‍ഹയായി. 1972 ല്‍ രാഷ്ട്രം ഒരു പൗരനു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കി ഇന്ത്യ മദര്‍ തെരേസയെ ആദരിച്ചു. ഭാരതരത്‌ന അവാര്‍ഡും, ഇതാദ്യമായായിരുന്നു ഇന്ത്യക്കു പുറത്തു ജനിച്ച ഒരു വ്യക്തിക്കു നല്‍കുന്നത് . മദര്‍ തെരേസയുടെ മരണശേഷം, എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടും കൂടിയാണ് അവരുടെ മൃതദേഹം അടക്കം ചെയ്തത്.

2010 ല്‍ മദര്‍ തെരേസയുടെ ജന്മദിനശതാബ്ദിയാഘോഷവേളയില്‍ അവരോടുള്ള ആദരസൂചകമായി ഭാരത സര്‍ക്കാര്‍ മദറിന്റെ രൂപം ആലേഖനം ചെയ്ത അഞ്ചുരൂപാ നാണയം പുറത്തിറക്കിയിരുന്നു. മദര്‍തെരേസയും അവരുടെ സന്യാസിനിസംഘവും, സമൂഹത്തിലെ അശരണരുടേയും, രോഗികളുടേയും, ആശയറ്റവരുടേയും ഒരു പ്രതീക്ഷയായിരുന്നു . 

1997 സെപ്തംബര്‍ 5 ന് എണ്‍പത്തിയേഴാമത്തെ വയസ്സില്‍ കല്‍ക്കത്തയില്‍ വച്ചാണ് മദര്‍ തെരേസ മരണമടഞ്ഞത് . മദറിന്റെ മരണശേഷം താമസിയാതെ തന്നെ അവരെ വാഴ്ത്തപ്പെട്ടവളാക്കാനുള്ള ചടങ്ങുകള്‍ വത്തിക്കാനില്‍ ആരംഭിച്ചു. അവരുടെ മരണാനന്തരം ഏതാണ്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുകയും ഉണ്ടായി. ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഒരു വ്യക്തിയെ വാഴ്ത്തപ്പെട്ടയാളാക്കുന്നത് വത്തിക്കാന്റെ ചരിത്രത്തില്‍ ഇതാദ്യമായായിരുന്നു.

മരണശേഷം ജന്മനാടും ലോകവും മദര്‍ തെരേസയുടെ ഓര്‍മ്മയ്ക്കായി സ്മാരകങ്ങളും മറ്റും പണിതുയര്‍ത്താന്‍ തുടങ്ങി. ജന്മനാടായ അല്‍ബേനിയായിലെ ഏക വിമാനത്താവളത്തിന് മദര്‍ തെരേസയുടെ നാമമാണ് നല്‍കിയിരിക്കുന്നത്. മദര്‍ തെരേസയുടെ ജന്മദിനമായ ഒക്ടോബര്‍ 9 അല്‍ബേനിയായില്‍ പൊതു അവധി ദിവസമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ മദറിന്റെ ജന്മസ്ഥലമായ സ്‌കോബ് യായില്‍ ഒരു മ്യൂസിയവും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്.

ഭാരതത്തില്‍ ഒട്ടനവധി സ്ഥാപനങ്ങള്‍ മദര്‍ തെരേസയുടെ ഓര്‍മ്മക്കായി സ്ഥാപിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മദര്‍ തെരേസ വനിതാ സര്‍വ്വകലാശാല, പുതുച്ചേരി സര്‍ക്കാര്‍ സ്ഥാപിച്ച മദര്‍ തെരേസ പോസ്റ്റ് ഗ്രാജ്വേറ്റ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ്, എന്നിവ അക്കൂട്ടത്തില്‍ പ്രമുഖങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. നിസ്വാര്‍ത്ഥസേവനവും, മനുഷ്യസ്‌നേഹവും എല്ലാം മുഖമുദ്രയാക്കിയ മദര്‍ തെരേസയുടെ സന്ദേശങ്ങള്‍ ഭാരതമൊട്ടാകെ പ്രചരിപ്പിക്കാനുള്ള സര്‍ക്കാര്‍ശ്രമങ്ങളുടെ ഭാഗമായി അവരുടെ ജന്മശതാബ്ദി വേളയില്‍ ഭാരത സര്‍ക്കാര്‍ മദര്‍ എക്‌സ്പ്രസ്സ് എന്ന പേരില്‍ ഒരു എക്‌സിബിഷന്‍ ട്രെയിന്‍ തുടങ്ങിവക്കുകയുണ്ടായി. മദര്‍ തെരേസ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറത്തിലുള്ള ഈ ട്രെയിനില്‍ ആറു ബോഗികള്‍ ഉണ്ട്. 
മദര്‍ തെരേസക്ക് നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം ഭാരത സര്‍ക്കാര്‍ അവരോടുള്ള ആദരസൂചകമായി അവരുടെ ചിത്രം ആലേഖനം ചെയ്ത ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. കല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ പാര്‍ക്ക് തെരുവിനെ മദര്‍ തെരേസ സരണി എന്ന് പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി.mother 2

2012 ല്‍ ഐക്യരാഷ്ട്ര സംഘടന ലോകചാരിറ്റി ദിനം നിശ്ചയിച്ചപ്പോള്‍ അതിന് നിശ്ചയിച്ചത് ഈ മനുഷ്യ സ്‌നേഹിയുടെ ചരമദിനമായത് തികച്ചും ഉചിതമായ തീരുമാനമായിരുന്നു. സമാധാനത്തിന്റെ സംസ്‌കാരം എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചയില്‍ അനുകമ്പ സമാധാനം പ്രോല്‍സാഹിപ്പിക്കുവാനും മനുഷ്യ മഹത്വവും അന്തസും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന സുപ്രധാന ഘടകമാണെന്നാണ് ഐക്യ രാഷ്ട്ര സംഘടന വിലയിരുത്തുന്നത്. ആധുനിക ലോകത്തിന് കൈമോശം വന്നുപോകുന്ന പാരസ്പര്യത്തിന്റേയും ദീനാനുകമ്പയുടേയും ജീവിക്കുന്ന മാതൃകയായി മാനവ സംസ്‌കൃതിക്ക് എന്ന് അനുസ്മരിക്കാവുന്ന സമാധാനത്തിന്റെ വെള്ളരി പ്രാവുകളാവുക എന്നതാണ് ഈ ദിനം നല്‍കുന്ന സന്ദേശം. പേരും പെരുമയും അംഗീകാരങ്ങളുമൊന്നും ആഗ്രഹിക്കാതെ ജനസേവനത്തിന്റെ പാതയില്‍ മുന്നേറുന്ന സേവകരെ പ്രോല്‍സാഹിപ്പിക്കുകയും ഓരോരുത്തരും അവരവരുടെ കഴിവിനും സാധ്യതക്കുമനുസരിച്ച് പങ്കാളികളാവുകയും ചെയ്യുകയെന്നതാണ് ഇങ്ങനെയൊരു ദിനം നമ്മോടാവശ്യപ്പെടുന്നത്

Releated Stories