logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

അധ്യാപക ദിന ചിന്തകള്‍

img

അമാനുല്ല വടക്കാങ്ങര

സമൂഹത്തിന്റെ വൈജ്ഞാനികവും ബുദ്ധിപരവുമായ വളര്‍ച്ചാ വികാസത്തിന് നേതൃത്വം നല്‍കുകയും ധാര്‍മിക സനാതന നൈതിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നവരുമായ അധ്യാപക സമൂഹത്തിന്റെ സേവനങ്ങളെ അംഗീകരിക്കാനും സാമൂഹ്യ സാംസ്‌കാിരിക വിദ്യാഭ്യാസ മേഖലകളിലെ അമൂല്യ സംഭാവനകളെ വിലയിരുത്താനുമുള്ള സവിശേഷ ദിനമാണ് സപ്തമ്പര്‍ 5 അഥവാ അധ്യാപക ദിനം. ഇന്ത്യയിലുടനീളം ഓരോ വര്‍ഷവും ഈ ദിനത്തില്‍ പ്രത്യേക പരിപാടികളും സെമിനാറുകളുമൊക്കെ നടക്കാറുണ്ടെങ്കിലും സമകാലിക വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചോ അധ്യാപക സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയോ കുറിച്ചോ കാര്യമായ ചര്‍ച്ചകളൊന്നും നടക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. നമുക്ക് ചുറ്റും നടക്കുന്ന പല സംഭവങ്ങളും വിശകലന വിധേയമാക്കുമ്പോള്‍ കേവലം ഒരു ഉപചാരമെന്നോണം ഇങ്ങനെയൊരു ദിവസം ആചരിക്കേണ്ടതുണ്ടോ എന്നു പോലുംം ചിന്തിക്കേണ്ടി വരും. 

1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.

അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചര്‍ച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്കപ്പെടുന്ന ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാണ്. സമൂഹം അധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങള്‍.

സര്‍ക്കാര്‍ തലത്തില്‍നിന്ന് ഉടലെടുത്ത ഈ നിര്‍ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. 

ഡോ. എസ്. രാധാകൃഷ്ണന്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുകയും ഭാരതീയ തത്വചിന്ത പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച മഹാനായ അധ്യാപകനും തത്വചിന്തകനുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയപാശ്ചാത്യ ദര്‍ശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങള്‍തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് തെളിവാണ്. വിജ്ഞാന മേഖലയില്‍ വഹിച്ച പങ്കും അധ്യാപക സമൂഹത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്കായി അദ്ദേഹം കൈകൊണ്ട നടപടികളും മുന്‍നിര്‍ത്തിയാണ് ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിലും ലോകത്തെമ്പാടുമുളള ഇന്ത്യന്‍ വിദ്യാലയങ്ങളിലും അധ്യാപകദിനമായി ആചരിക്കുന്നത്. 

മഹനായ അധ്യാപകന്റെ ഓര്‍മ പുതുക്കി അധ്യാപക ദിനം ആഘോഷിക്കുമ്പോള്‍ സമകാലിക അധ്യാപക സമൂഹത്തെക്കുറിച്ചും അവര്‍ കാത്തു സൂക്ഷിക്കുന്ന നിലവാരത്തെക്കുറിച്ചുമൊക്കെ പറയാതിരിക്കാനാവില്ല. അധ്യാപക ദിനം സാര്‍ഥകമാകണമെങ്കില്‍ ഡോ. രാധാകൃഷ്ണന്‍ ഉയര്‍ത്തിപ്പിടിച്ച ചിന്താപരവും വൈജ്ഞാനികവും ബുദ്ധിപരവുമായ മേഖലകളില്‍ നിന്നും പാഠമുള്‍കൊള്ളുവാന്‍ നാം തയ്യാറാവണം. 
ഗുരു എന്ന വാക്കിന് ഇരുളിനെ നീക്കുന്നവന്‍ എന്നാണര്‍ഥം. അധ്യാപകര്‍ എല്ലാ അര്‍ഥത്തിലും വിദ്യാര്‍ഥികള്‍ക്ക് ഗുരുവായി ഉയര്‍ന്നുനില്‍ക്കാവുന്ന സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക പരിസരം നാം ഒരുക്കണം. സമൂഹം അതിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തം സഗൗരവം നിര്‍വഹിക്കുകയും വിദ്യാഭ്യാസത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കുകയും ചെയ്യുമ്പോഴാണ് രാജ്യം എല്ലാ തലങ്ങളിലും ഉയര്‍ന്നുനില്‍ക്കുന്നത്. 

ഏതവസരത്തിലും സക്രിയമാകുന്ന ധാര്‍മികാധ്യാപനങ്ങളാണ് മഹാന്മാരായ അധ്യാപകരുടെ സവിശേഷത. കഌസു മുറികളെ വിരസവും വിലക്ഷണവുമാക്കാതെ , കുട്ടികളുടെ സ്വാതന്ത്ര ചിന്തയും ബുദ്ധിപരമായ ഉല്‍സാഹങ്ങളും പരിപോഷിപ്പിക്കുന്ന നിലപാടുകളും സമീപനങ്ങളുമാകും അത്തരം ഗുരുവര്യന്മാരുടെ പ്രത്യേകത. ഈ നിലവാരത്തിലുളള അധ്യാപകരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹവും ഒരു പോലെ ബഹുമാനിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ വിതാനത്തിലേക്കുയരുവാനുളള ആഹ്വനമാണ് വാസ്തവത്തില്‍ ഓരോ അധ്യാപക ദിനവും ചെയ്യുന്നത്. 

മഹത്തായ പാരമ്പര്യവും മൂല്യങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. മാതാ പിതാ ഗുരു ദൈവം എന്നാണ് ഇന്ത്യന്‍ വീക്ഷണം. ഗുരുവര്യന്മാരുടെ മഹത്തായ സ്ഥാനവും പാരമ്പര്യവും കാത്തു സൂക്ഷിച്ച രാജ്യമാണ് ഇന്ത്യ. പക്ഷേ നമ്മുടെ നാട്ടില്‍ ഇന്ന് അധ്യാപനമെന്നത് അപ്രധാനമായ ഒരു തൊഴിലായി അധപതിക്കുന്നുണ്ടോ എന്ന് സംശയിക്കണം. അധ്യാപകരുടെ ജീവിതം ഇപ്പോഴും നിറപ്പകിട്ടില്ലാത്തതാണ്. എണ്ണി ചുട്ട പ്രതിഫലവും സമൂഹത്തിന്റെ സാമ്പത്തിക നിലവാരത്തിനൊത്ത് ഉയര്‍ന്ന് ജീവിക്കാന്‍ കഴിയാത്തതും മാത്രമല്ല സമൂഹത്തിന്റെ കാഴ്ചപ്പാടിലും സമീപനത്തിലും വന്ന മാറ്റവും ഈ രംഗത്തോട് താല്‍പര്യം കുറയാന്‍ കാരണമാവാം. അതുകൊണ്ട് തന്നെ പുതിയ തലമുറയിലെ കഴിവും സാമര്‍ഥ്യവുമുള്ളവരൊക്കെ വിവിധ കാരണങ്ങളാല്‍ ഈ രംഗത്തുനിന്നും മാറുകയാണ്. ഉയര്‍ന്ന മാര്‍ക്കും സാമര്‍ഥ്യമുള്ളവരൊന്നും തന്നെ ഈ രംഗത്തേക്ക് വരാന്‍ താല്‍പര്യം കാണിക്കുന്നില്ല. മറ്റൊന്നും ലഭിക്കാത്തവര്‍ കണ്ടെത്തുന്ന ജീവിതമാര്‍ഗമായി അധ്യാപനം തരം താഴുമ്പോള്‍ മികച്ച ഒരു തലമുറയുടെ സൃഷ്ടി അവരുടെ കരങ്ങളില്‍ ഭദ്രമാവില്ലെന്ന് തീര്‍ച്ച. 

പാശ്ചാത്യ ലോകത്തൊക്കെ ഏറ്റവും മികച്ച വിദ്യാര്‍ഥികളാണ് അധ്യാപക വൃത്തിയിലേക്ക് വരുന്നത്. ബുദ്ധി വൈഭവും സാമര്‍ഥ്വും കഴിവുമുളള പ്രതിഭകള്‍ അധ്യാപക മേഖലയില്‍ വ്യാപൃതരാവുമ്പോള്‍ പുതിയ സമൂഹത്തിന്റെ വളര്‍ച്ചാ വികാസത്തിന് ആക്കം കൂടുമെന്നതിനാല്‍ ഗവണ്‍മെന്റ് ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളാണ് യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ നടക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ മിക്കപ്പോഴും അഭിരുചിയും കഴിവുമൊന്നും പരിഗണിക്കാതെ പലരും അധ്യാപന രംഗത്ത് എത്തുകയും കേവലമൊരു തൊഴിലായി രംഗത്ത് തുടരുകയും ചെയ്യുന്നു. ഇന്ത്യ കണ്ട എക്കാലത്തയും മികച്ച അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപക ദിനമായി ആചരിക്കുമ്പോള്‍ ഇത്തരം ചര്‍ച്ചകളും പ്രസക്തമാണ്. 

അധ്യാപക വിദ്യാര്‍ഥി ബന്ധങ്ങളില്‍ സംഭവിക്കുന്ന ഉലച്ചിലുകള്‍ സമൂഹത്തിന് പുരോഗതിക്ക് ആശാവഹമല്ല. പുതിയ വിദ്യാഭ്യാസ ക്രമത്തില്‍ വിദ്യാര്‍ഥി കേന്ദ്രീകൃത സ്വഭാവമാണെങ്കിലും അധ്യാപകന്റെ സ്ഥാനത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. പക്ഷേ സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് വിദ്യാര്‍ഥികളുടെ സ്‌നേഹാദരവുകള്‍ പിടിച്ചു പറ്റുന്ന അധ്യാപകരുടെ എണ്ണത്തിലാണ് കുറവ് വരുന്നത്. അമിതമായ രാഷ്ട്രീയവല്‍ക്കരണവും അരാഷ്ട്രീയ വല്‍കരണവും ഒരു പോലെ അപകടരമാണ്. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് പൗരബോധവും സംഘടനാബോധവുമൊക്കെ അധ്യാപകര്‍ക്കുമാകാം. പക്ഷേ സമൂഹത്തിലെ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന തരത്തിലുള്ള യൂണിയന്‍ പ്രവര്‍ത്തനങ്ങളും സമരങ്ങളുമൊന്നും അധ്യാപക സമൂഹത്തെക്കുറിച്ച നല്ല മതിപ്പല്ല സൃഷ്ടിക്കുക. അധ്യാപകരുടെ എല്ലാ ന്യായമായ പ്രശ്‌നങ്ങളും അനുഭാവപൂര്‍വം പരിഗണിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളാണ് നമുക്ക് വേണ്ടത്. അറിവ് പകരുന്ന ഗുരു വര്യന്മാരെ അവകാശ സംരക്ഷണങ്ങള്‍ക്കായി ഒരിക്കലും തെരുവിലിറക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികാരികളാണ് ശ്രദ്ധിക്കേണ്ടത്. 

വിദ്യാഭ്യാസമെന്നത് വിദ്യാര്‍ഥികളുടെ സമ്പൂര്‍ണവും കുറ്റമറ്റതുമായ വികാസ പ്രക്രിയയാണ്. കേവലം അറിവ് നേടുക എന്നതിനപ്പുറം ധാര്‍മിക സദാചാര ബോധമുള്ള മികച്ച വ്യക്തികളെ വാര്‍ത്തെടുക്കുന്ന മഹത്തായ പ്രക്രിയയാണത്. അതുകൊണ്ട് തന്നെ അധ്യാപക ലോകം ഈ രംഗങ്ങളില്‍ മാതൃകാപരമായി ഉയര്‍ന്നുനില്‍ക്കണം. എഴുത്തിലും വായനയിലും സര്‍ഗ സഞ്ചാരത്തിലുമെന്ന പോലെ സമൂഹത്തിന്റെ വളര്‍ച്ചാവികാസങ്ങളിലും സജീവ സാന്നിധ്യം അടയാളപ്പെടുത്തുന്ന അധ്യാപകര്‍ പെട്ടെന്ന് തന്നെ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയുമെല്ലാം മനസില്‍ സ്ഥാനം പിടിക്കുമെന്നതില്‍ സംശയമില്ല. 

അധ്യാപകര്‍ സമൂഹത്തിന്റെ വഴി വിളക്കുകളാണ്. അവരോടുള്ള ആദരവിനോ സ്‌നേഹത്തിനോ യാതൊരു കുറവും സംഭവിക്കാന്‍ പാടില്ല. ഇത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റേയും ധാര്‍മിക ബോധത്തിന്റേയും പ്രതിഫലനമാണ്. ഉദാരവല്‍ക്കേരണവും ആഗോളവല്‍ക്കരണവും ഉപഭോഗ സംസ്‌കാരത്തിന് വഴി മരുന്നിടുകയും വിദ്യാഭ്യാസ മേഖലപോലും വാണിജ്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഈ രംഗത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും സ്വാഭാവികം.കഴിവിനും യോഗ്യതക്കുമപ്പുറം ഭീമമായ തുക കെട്ടിവെക്കുന്നവര്‍ക്കാണ് പലപ്പോഴും അധ്യാപക തസ്തികള്‍ ലഭിക്കുന്നത് എന്നതും അവിടെ വിസ്മരിക്കാനാവില്ല. വിദ്യാഭ്യാസ രംഗത്തെ എല്ലാ പ്രശ്‌നങ്ങളും മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഹരിക്കുവാനും സമൂഹത്തിന്റെ നെടും തൂണുകളാവേണ്ട പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപക വിഭാഗത്തിന്റെ പ്രാധാന്യം തിരിച്ചറിയുവാനും സമൂഹം വൈമനസ്യം കാണിക്കരുത്. 

ലോകം ശാസ്ത്ര സാങ്കേതിക വിദ്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് അനുദിനം നേടുന്നത്. ഇതൊന്നും പക്ഷേ അധ്യാപകന്റെ പങ്ക് ചെറുതാക്കുന്നില്ല. മറിച്ച് കൂടുതല്‍ സങ്കീര്‍ണവും പ്രസക്തവുമാക്കുകയാണ് ചെയ്യുന്നത്. സമൂഹത്തില്‍ എല്ലാ നിലക്കും ഉയര്‍ന്നുനില്‍ക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയുകയും സമൂഹം അധ്യാപകരോട് അര്‍ഹമായ കടപ്പാടും സ്‌നേഹാദരവുകളും നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് സമൂഹം കൂടുതല്‍ പ്രബുദ്ധവും ഊര്‍ജസ്വലവുമാകുന്നത്. ഇതിന് പക്ഷേ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ സമരങ്ങളും സംഘര്‍ഷങ്ങളുമൊന്നും കൂടാതെ കാലികമായി പരിഷ്‌ക്കരിക്കുവാനും മെച്ചപ്പെടുത്തുവാനും അധികാരികള്‍ ശ്രദ്ധിക്കണം. ആധുനിക ലോകത്ത് മാന്യമായി ജീവിക്കുവാനുള്ള വക ഗവണ്‍മെന്റ് ഉറപ്പാക്കുമെങ്കില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരായും മറ്റും അധ്യാപകര്‍ തരാം താഴുന്ന ദുരവസ്ഥകള്‍ പരമാവധി ഒഴിവാക്കാനാകും. 

അധ്യാപക ദിനം അധികാരികളേയും സമൂഹത്തേയും അധ്യാപകരേയുമെല്ലാം ഓര്‍മപ്പെടുത്തുന്നത് കൂടുതല്‍ സുതാര്യവും ഊഷ്മളവുമായ അധ്യാപക വിദ്യാര്‍ഥി ബന്ധങ്ങളിലൂടെ സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചാവികാസത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഒപ്പം അവകാശങ്ങളും സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് ക്രിയാത്മകവും കാര്യക്ഷവുമായ രീതിയില്‍ സമൂഹത്തിന് പ്രവര്‍ത്തിക്കാനാവുക എന്നുകൂടിയാണ്. 

Releated Stories