logo

Latest News വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ജീവകാരുണ്യ ദിന ചിന്തകള്‍

img

അമാനുല്ല വടക്കാങ്ങര

ആഗോള വല്‍ക്കരണവും ഉദാരവല്‍ക്കരണവും മനുജീവകാരുണ്യ ദിന ചിന്തകള്‍ഷ്യ ജീവിതത്തെയും ബന്ധങ്ങളേയും വരെ കമ്പോളവല്‍ക്കരിക്കുന്ന സമകാലിക ലോകത്ത് ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനും എന്തിനേറെ ഓരോരുത്തരെ ഓര്‍ക്കുന്നന്നിനു വരെ ഓരോ വിശേഷ ദിനങ്ങളുണ്ട്. അച്ഛനും അമ്മക്കും കാമുകീ കാമുകന്മാര്‍ക്കും , സ്വര്‍ണം വാങ്ങുന്നതിനും , ഇടപാടുകള്‍ നടത്തുന്നതിനും എന്നുവേണ്ട ആവശ്യമുള്ളതിനും ആവശ്യമില്ലാത്തതിനുമെല്ലാം പ്രത്യേക ദിവസങ്ങളെ തെരഞ്ഞെടുത്ത് വ്യാപാര താല്‍പര്യങ്ങളും സാംസ്‌കാരികാവശ്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു സാമൂഹ്യ പരിസരത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ നാം ജീവിക്കുന്ന ലോകത്ത് ഏറ്റവും പ്രസക്തമായ വികാരങ്ങളായ മാനവികത, മനുഷ്യപ്പറ്റ്, ജീവകാരുണ്യം, പരസ്പര സഹായസഹകരണം, സേവനം, സ്‌നേഹം, ആര്‍ദ്രത, ദയ, സമാധാനപരമായ സഹവര്‍തിത്വം തുടങ്ങിയ ആശയങ്ങള്‍ക്ക് അടിവരയിടുന്ന ലോക ജീവകാരുണ്യ ദിനത്തെക്കുറിച്ച് നമ്മില്‍ എത്ര പേര്‍ കേട്ടിട്ടുണ്ട്. 
ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2009 മുതല്‍ എല്ലാ വര്‍ഷവും ആഗസ്ത് 19 ആണ് ലോക ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വിവിധ യുദ്ധങ്ങളിലും വര്‍ഗീയ വംശീയ കലാപങ്ങളിലും ക്രൂരമായ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന നിരപരാധികളും നിരാശ്രയരുമായ മനുഷ്യരുടെ പരിചരണത്തിനും സേവനത്തിനും സമയം കണ്ടെത്തുന്ന മനുഷ്യ സ്‌നേഹികളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അവര്‍ ഉദ്‌ഘോഷിക്കുന്ന ഉന്നതമായ സേവന സന്ദേശം പ്രചരിപ്പിക്കുകയുമാണ് ലോക ജീവകാരുണ്യദിനത്തിന്റെ പ്രധാന ദൗത്യം. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നപരശ്ശതം മനുഷ്യമക്കളാണ് ലോകത്ത് ജീവിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുക, ശബ്ദമില്ലാതാക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ആളുകളുടെ പരിചരണത്തിനും പുനരധിവാസത്തിനും പണിയെടുക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സ്വാര്‍ഥതയുടേയും സുഖലോലുപതയുടേയും ആശയങ്ങള്‍ ആധിപത്യം നേടുന്ന ഒരു സമൂഹത്തിന് സഹജീവികളുടെ കണ്ണീരൊപ്പാനും അവരുടെ ഉന്നമനത്തിനും വേണ്ടി പ്രയത്‌നിക്കുന്നവരെ വേണ്ട രൂപത്തില്‍ അംഗീകരിക്കുകയും അവരുടെ മാതൃകകളെ സമൂഹ നന്മക്കായി പിന്തുടരുവാന്‍ ആഹ്വാനം ചെയ്യുകയുമാണ് ഈ ദിനം ചെയ്യുന്നത്. ജീവകാരുണ്യപ്രവര്‍ത്തനമെന്നത് വിപുലമായ അര്‍ഥതലങ്ങളുള്ള ഒരാശയമാണ്. പേരിനും പെരുമക്കും അംഗീകാരങ്ങള്‍ക്കും വേണ്ടിയുള്ള കാട്ടികൂട്ടലുകളല്ലത്. മറിച്ച് ലോകത്തിന്റെ ഏത് ഭാഗത്തും സഹജീവികളുടെ സഹനങ്ങളും വേദനയും സ്വന്തം വേദനയായി അംഗീകരിച്ച് അവ ദൂരീകരിക്കുവാനുള്ള ആത്മാര്‍ഥമായ ഇടപെടലുകളാണ് ശരിയായ ജീവകാരുണ്യ പ്രവര്‍ത്തനം. ഇവിടെ മതമോ, ജാതിയോ, വര്‍ണമോ ദേശമോ ഒന്നും അവരെ വേര്‍തിരിക്കുന്നില്ല. മാനവികത എന്ന ഒറ്റ വികാരം. മനുഷ്യ സ്‌നേഹം എന്ന ഏക ആശയം. ഈ അര്‍ഥത്തിലുള്ള സംയുക്ത സംരംഭങ്ങളും ചിന്തകളുമാണ് ഈ ദിനത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. 
ബഗ്ദാദിലെ ഐക്യ രാഷ്ട്ര സംഘടനാ ആസ്ഥാനത്തിന് നേരെ 2003 , ആഗസ്ത് 19 നുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസംഘടന ആഗസ്ത് 19 ലോക ജീവകാരുണ്യ ദിനമായി നിശ്ചയിച്ചത്. മനുഷ്യാവകാശത്തിനുള്ള യു. എന്‍. ഹൈ കമ്മീഷണര്‍ സര്‍ജിയോ വെറോ ഡി മെല്ലോ അടക്കം 22 ഐക്യ രാഷ്ട്ര സംഘട ഉദ്യോഗസ്ഥരാണ് ആ ദുരന്തത്തില്‍ ഇഹലോകവാസം വെടിഞ്ഞത്. മൂന്ന് പതിറ്റാണ്ടിലേറെകാലം ഐക്യ രാഷ്ട സംഘടനുടെ ജീവകാരുണ്യ പ്രവര്‍ത്ത രംഗത്ത് ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച സര്‍ജിയോ വെറോ ഡി മെല്ലോയുടെ സുഹൃത്തുക്കളും കുടുംക്കാരും ചേര്‍ന്ന് രൂപീകരിച്ച ഫൗണ്ടേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇങ്ങനെയൊരു ദിവസം ആചരിക്കുവാന്‍ ഐക്യ രാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബഌ തീരുമാനിച്ചത്. 2009 മുതല്‍ ഓരോ വര്‍ഷവും സവിശേഷമായ പ്രമേയങ്ങളുമായി ആഗസ്ത് 19 ലോക ജീവകാരുണ്യ ദിനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആചരിക്കുന്നു. സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒന്നിനും പരിഹാരമല്ല. നാഗരികതള്‍ തമ്മിലോ ആശയങ്ങള്‍ തമ്മിലോ ഉള്ള സംഘട്ടനങ്ങളല്ല ആരോഗ്യകരമായ സംവാദങ്ങളാണ് ലോകത്തിനാവശ്യം. ആശയങ്ങളും ആദര്‍ശങ്ങളും സമാധാനാന്തരീക്ഷത്തില്‍ ആരോഗ്യകരമായ സംവാദങ്ങളിലേര്‍പ്പെടുന്ന സഹവര്‍തിത്വമാണ് സമകാലിക ലോകത്ത് ഏറ്റവും അഭികാമ്യം എന്നും ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു. യുദ്ധക്കൊതിയും ആര്‍ത്തിയും നിരാകരിക്കുന്ന ഈ ദിനം സഹകരണവും സ്‌നേഹവുമാണ് പ്രോല്‍സാഹിപ്പിക്കുന്നത്. 
നാം ജീവകാരുണ്യ പ്രവര്‍ത്തകരാണ് എന്നതായിരുന്നു 2010 ല്‍ ഐക്യരാഷ്ട്ര സംഘടന ഈ ദിനത്തില്‍ ഉയര്‍ത്തിയ പ്രമേയം. സന്നദ്ധ സേവനവും മാനുഷിക പരിഗണനയും ഓരോ മനുഷ്യരിലും വളര്‍ത്തുകയും ഓരോരുത്തരേയും ജീവകാരുണ്യ പ്രവര്‍ത്തകരാക്കുകയും ചെയ്യുകയെന്നതായിരുന്നു ഈ പ്രമേയത്തിലൂടെ ഐക്യ രാഷ്ട്ര സംഘടന ലക്ഷ്യം വെച്ചത്. 2011 ല്‍ ജനങ്ങളെ സഹായിക്കുന്ന ജനങ്ങള്‍ എന്ന മഹത്തായ സന്ദേശമാണ് ചര്‍ച്ചക്ക് വെച്ചത്. മാനവികതയെ മാത്രം അടിസ്ഥാനപ്പെടുത്തി സഹജീവികളെ സഹായിക്കുവാന്‍ മുന്നോട്ടുവരികയെന്നതായിരുന്നു ഈ പ്രമേയത്തിന്റെ ജീവന്‍. 2012 ല്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു എന്നതായിരുന്നു പ്രമേയം. ഏത് ആവശ്യ ഘട്ടത്തിലും താങ്ങും തണലുമായി , ശബ്ദമില്ലാത്തവരുടെ ശബ്ദമായി, സഹായിക്കാനാളില്ലാത്തവര്‍ക്ക് അത്താണിയായി ഞാനുണ്ടെന്ന് ഓരോരുത്തരോടും ആഹ്വാനം ചെയ്യാനാണ് ഈ ദിനം ആവശ്യപ്പെട്ടത്. ദ വേള്‍ഡ് നീഡ്‌സ് മോര്‍ ( ലോകത്തിന് കൂടുതല്‍ ആവശ്യമുണ്ട്) എന്ന വിപുലമായ മാനങ്ങളുള്ള പ്രമേയമാണ് ലോക ജീവകാരുണ്യ ദിന പ്രമേയമായി ഈ വര്‍ഷം ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്നത്. ലോകത്ത് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വേണം, കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വേണം, കൂടുതല്‍ വിഭവങ്ങള്‍ വേണം, കൂടുതല്‍ ബോധവല്‍ക്കരണം വേണം തുടങ്ങിയവിവിപുലമായ മാനങ്ങളുള്ള പ്രമേയമാണിത്. 
ദുരിതങ്ങളും ദുരന്തങ്ങളും ഏറി വരികയാണ്. സ്വാഭാവികമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയുമേറുന്നു. ഭൗതിക സുഖസൗകര്യങ്ങളുടെയും ലോകം വെട്ടിപ്പിടിക്കുവാനുള്ള ഓട്ടത്തിന്റേയുമിടയില്‍ കഷ്ടപ്പെടുന്ന തന്റെ സഹജീവിയുടെ കണ്ണീരൊപ്പുവാന്‍ നമുക്കൊക്കെ സമയമുണ്ടോ എന്നാണ് വാസ്തവത്തില്‍ ഈ ദിവസം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങളില്‍ മാനവികതക്കും സാഹോദര്യത്തിനും നാമോരോരുത്തരും എന്ത് വില കല്‍പ്പിക്കുന്നു എന്നതാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ജീവിതയാത്രയില്‍ ബാക്കിയാവുന്ന , എന്നിനും മനസിനും ശാന്തിയും സായൂജ്വും നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനുമാണ് ഈ ദിനം ഉപകരിക്കേണ്ടത്. 
യഥാര്‍ഥത്തില്‍ ജീവിതം ധന്യമാകുന്നത് നമ്മെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമ്പോഴാണ്. ശരീരം കൊണ്ടും , സമ്പത്തുകൊണ്ടും , ബുദ്ധിയും ചിന്തയും കൊണ്ടുമെല്ലാം നമുക്ക് മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാം. അറിവ് പകര്‍ന്നും നന്മയുടെ നാമ്പുകള്‍ നട്ടുവളര്‍ത്തിയും സമൂഹഗാത്രത്തില്‍ പുണ്യം വിതക്കുന്ന മഹാത്മാക്കളായി നാം മാറുമ്പോള്‍ ജീവകാരുണ്യ സേവനത്തിന്റെ ബഹുമുഖ ഫലങ്ങള്‍ സമൂഹത്തില്‍ പന്തലിക്കും. മാനവരാശിയുടെ സമാധാനപൂര്‍ണമായ സഹവര്‍തിത്വമെന്ന മഹത്തായ ആശയമാണ് അതോടെ സാക്ഷാല്‍ക്കരിക്കപ്പെടുക. സമൂഹത്തിലെ താഴെക്കിടയിലുള്ള, അധസ്ഥിതരായ , പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സഹജീവികളെ ഓര്‍ക്കുകയും അവരുടെ പ്രയാസങ്ങളും ദുരിതങ്ങളുമകറ്റുകയും ചെയ്യുക, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകരെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും വേണമെന്ന മഹത്തായ സന്ദേശം നല്‍കുന്ന ഈ ദിനം അതുകൊണ്ട് തന്നെ ഏത് മനുഷ്യ സ്‌നേഹിയുടേയും കലണ്ടറിലെ സവിശേഷ ദിനമാകുമെന്നാണ് ഞാന്‍ കരുതുന്നത്. 

Releated Stories