logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

നിതാഖാത്ത്

img

ഫേസ് ബുക്കില്‍ നിന്നും കുറെ കാലം മുന്നേ കിട്ടിയതാണവനെ.ചാറ്റിലൂടെ ഞങ്ങള്‍ നല്ല അടുപ്പത്തിലായി,അവന്റെ കാര്യങ്ങള്‍ കുറെയൊക്കെ എനിക്കറിയാം,

കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ അവനെന്നെ വിളിച്ചിരുന്നു,ഇക്കാ ഞാന്‍ പോവുകയാണ്,നിതാഖാത് തന്നെ വില്ലന്‍,പേപ്പര്‍ ശരിയായില്ല ഇക്ക , ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല,പോവണമെന്ന് അറിയാമായിരുന്നു,പക്ഷെ ഇപ്പൊ പോവാനായപ്പോള്‍ ഒരു പേടി.

അവിടെ പോയിട്ട് എന്ത് ചെയ്യും?ഇക്കാകറിയാലോ ഒരാളെ മാത്രമേ കെട്ടിച്ചിട്ടുള്ളൂ..ഇനിയും രണ്ടാള്‍കൂടിയുണ്ട്.ഉപ്പാന്റെ ചികിത്സ വേറെ .എന്ത് ചെയ്യും ഞാന്‍ ? ഇവിടെ കിട്ടിയിരുന്നത് ചെറിയ സംഖ്യ ആയിരുന്നെങ്കിലും ഒരുമിച്ചു കിട്ടിയിരുന്നപ്പോള്‍ ഒരു ഉപകാരത്തില്‍ പെട്ടിരുന്നു. 

ഞാന്‍ നല്ല കേള്‍വിക്കാരനായി മിണ്ടാതിരുന്നു,അല്ലെങ്കിലും വാക്കുകള്‍ ഇല്ലാതാകുമ്പോള്‍ മൌനം തന്നെ ഭൂഷണം....

എനിക്കറിയാം ഇക്കാ നാട്ടില്‍ പോയാലും ജോലിയൊക്കെ ഉണ്ടാകുമെന്ന്,പക്ഷെ ദിവസവും എഴുനൂറു വെച്ചു കിട്ടിയാലും ഒരു പലചരക്കു കടയില്‍ കയറിയാല്‍ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല.അതിനിടക്കൊന്നു ഉപ്പാനെ ആശുപത്രിയില കൊണ്ട് പോകേണ്ടി വന്നാല്‍? രൂപയുടെ മൂല്യം കൂടിയപ്പോള്‍ സന്തോഷിച്ചിരുന്നു,ഇപ്പോഴാണ് അപകടം മനസ്സിലാവുന്നത്.. 

സാരമില്ലെടാ,,എല്ലാത്തിനും വഴിയുണ്ടാകും,സൗദി മാത്രമല്ലല്ലോ ഈ ലോകത്തുള്ളത്,കുറച്ചു കാലം വീട്ടുകാരുടെ കൂടെ നില്‍ക്കൂ,എന്നിട്ടൊരു വിസക്ക് ശ്രമിക്കാം. 

ഹം..ഈ ഗള്‍ഫ് ലഹരി പോലെയാണല്ലേ ഇക്കാ..ഒരിക്കല്‍ ശീലമായാല്‍ പിന്നെ അതൊഴിവാക്കാന്‍ കഴിയില്ല,ഞാന്‍ വന്നിട്ടിതുവരെ നാട്ടില്‍ പോയിട്ടില്ലാന്നു ഇക്കാക്കറിയാലൊ? മൂന്നു കൊല്ലമായപ്പോള്‍ പോകാന്‍ നിന്നതാണ് അപ്പോഴാണ് നിതാഖത് വരുമെന്നറിഞ്ഞതു,എന്നാ പിന്നെ അതറിഞ്ഞിട്ടു പോകാമെന്നായി.. 
നാല് വര്‍ഷം പോയതിലെനിക്ക് വിഷമമൊന്നുമില്ല,പക്ഷെ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതിലാണ് വിഷമം..

അതെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപെട്ടവനെ അതിന്റെ വേദന മനസ്സിലാവൂ.. ആശിച്ച പെണ്ണിനെ മറ്റൊരുത്തന്‍ കെട്ടിയാല്‍ അവനെത്ര വേദനയുണ്ടാകും,ലോകത്ത് അവളെക്കാള്‍ നല്ല പെണ്ണുങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ.. 
അല്ല.അതൊരു വല്ലാത്ത അവസ്ഥയാണ്....

സ്‌റ്റോറില്‍ നല്ല തിരക്കായത് കൊണ്ട് ഞാന്‍ ഓഫീസിന്റെ പിറകു വശത്തേയ്ക്ക് മാറി ,അവന്‍ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്,പെങ്ങളൊരു ചെറിയ പാദസരത്തിന് പറഞ്ഞിരുന്നു,അതിനുള്ള കാശ് ശരിയായപ്പോളാണ് പേപ്പര്‍ ശരിയാകില്ല എന്നറിഞ്ഞത്,നാട്ടില്‍ പോവാനിപ്പോള്‍ ആ കാശ് മാത്രമേയുള്ളൂ.എന്നാലും സാരമില്ല,അവളുടെ പാദസരം വാങ്ങണം. പണ്ടെന്നോ കൂട്ടുകാരന്റെ കയ്യില്‍ ഒരു സ്‌പ്രേ കൊടുത്തയച്ചതല്ലാതെ വേറെ ഒന്നുമവള്‍ക്കയച്ചു കൊടുത്തിട്ടില്ല. 

ഓഫീസിലെ എസിയുടെ തൊട്ടു താഴെയാണ് ഞാന്‍ നില്‍ക്കുന്നത്,അതില്‍ നിന്നും വെള്ളം കുറേശ്ശേയായി താഴേക്കു ഇറ്റി വീഴുന്നുണ്ട്,

കുഴല്‍ കിണര്‍ കുഴിക്കുന്ന കമ്പനിയില്‍ ഹെല്‍പറായി ജോലി നോക്കുന്ന അവന്റെ വിയര്‍പ്പാണ് അതെന്നെനിക് തോന്നി,അവനാ എസിയും,ഓഫീസ് അവന്റെ കുടുംബവും, 
തന്റെ കുടുംബത്തിന്റെ തണുപ്പ് നിലനിര്‍ത്താന്‍ വേണ്ടി അവനെന്നും ഒരു എസിയെ പോലെ ജോലി ചെയ്യുന്നു...........

പാവം,ഇനിയവന് ഒരു ഫാനിന്റെ കാറ്റേ തന്റെ കുടുംബത്തിനു നല്‍കാന്‍ കഴിയൂ..അതുള്‍കൊള്ളാന്‍ അത്‌കൊണ്ട് തൃപ്തരാവാന്‍ അവന്റെയും അവനെപ്പോലത്തെ ഓരോ നിതാഖത് ഇരകളുടെയും കുടുംബം തയ്യാറായാല്‍ തന്നെ അവര്‍ക്കതൊരു വലിയ ആശ്വാസമാകും...

Releated Stories