logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സ്വന്തം സാബിറ

img

ഹാരിസ് കെ.പി. മഞ്ചേരി

 

ഇത് സാബിറ, ഇതിനു മുമ്പ് ഇവളെ അവസാനമായി കാണുന്നത് പ്ലസ്ടുവിന്റെ പരീക്ഷ കഴിയുന്ന ദിവസമായിരുന്നു. ഓട്ടോഗ്രാഫ് എഴുതി കയ്യില്‍ തന്ന്, വര്ഷരങ്ങള്‍്ക്കു ശേഷം രണ്ടോ മൂന്നോ കുട്ടികളുമായി റോഡിലോ, ആശുപത്രിയിലോ, ബസ്സ് സ്റ്റാന്റ്‌ലോ വെച്ച് കാണുമ്പോള്‍ ഒരു ചിരിക്കുകയെങ്കിലും പ്രതീക്ഷിക്കുന്നുവെന്ന് ചെറുപുഞ്ചിരിയോടെ പറഞ്ഞു കണ്ണില്‍ നിന്നും മറഞ്ഞു പോയതാണവള്‍.
ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അപ്രതീക്ഷിതമായിട്ടാണ് ഈ വിവാഹ വീട്ടില്‍ വെച്ച് അവളെ കാണുന്നത്. അവളുടെ കൈ പിടിച്ചു അഞ്ചു വയസ് പ്രായംതോന്നിക്കുന്ന ഒരു ആണ്‍കുട്ടിയുമുണ്ട്.

പഠിക്കുന്ന കാലത്തുണ്ടായിരുന്ന ചുറുചുറുക്കും, ഊര്‍ജസ്വലതയും, പ്രസരിപ്പും ആ മുഖത്ത് നിന്ന് മാഞ്ഞുപോയിരിക്കുന്നു. ആരോടും കേറി മുട്ടുകയും, ഉരുളക്കു ഉപ്പേരി കണക്കെ മറുപടി കൊടുക്കുകയും ചെയ്യുന്ന പ്രാകൃതമായിരുന്നു അവള്‍ക്ക്. ശോകമൂകമായ മുഖത്ത് പുഞ്ചിരി പോലും ഇപ്പോള്‍ കാണാനില്ല. അവള്‍ ആകെ മാറിയിരിക്കുന്നു.

കണ്ടപാടെ എന്താ സാബിറ സുഖമല്ലേ, എത്ര നാളായി കണ്ടിട്ടെന്ന് ഞാന്‍ ചോദിച്ചു.

സുഖം തന്നെ, എട്ടോ ഒമ്പതോ കൊല്ലമ്മായി കാണും. നിനക്ക് സുഖമല്ലേയെന്നും അവള്‍ തിരിച്ചു
ചോദിച്ചു.

ആ സുഖം, അങ്ങിനെ പോകുന്നു എന്നും ഞാനും..
.രണ്ടോമൂന്നോ കുട്ടികളുമായിഎവിടെയെങ്കിലും വെച്ച് കാണുമ്പോള്‍ ഒന്ന് ചിരിക്കണമെന്നു പറഞ്ഞിട്ട് ഒരു കുട്ടിയല്ലേയോള്ളൂ? അവള്‍ പണ്ട് പറഞ്ഞത് ഓര്‍ത്ത് കൊണ്ട് ഞാന്‍ ചോദിച്ചു

അതിനു മറുപടി അവള്‍ ഒരു ചിരിയില്‍ ഒതുക്കി. നീ കല്യാണം കഴിച്ചോ? എന്നവള്‍ തിരിച്ചു ചോദിച്ചു.
ഇല്ല, ഇപ്പോഴാണ് ജോലികികിട്ടി ഒന്ന് സെറ്റായത്, ഇനി നോക്കണമെന്ന് ഞാന്‍ പറഞ്ഞു 
ഞാന്‍ മോന്റെ കൈ പിടിച്ചു എന്താ മോന്റെ പേര്?

മുഹമ്മദ് ഷഫീഖ്, അവന്‍ മറുപടി നല്‍്കി.
നിന്റെ ഉപ്പയെവിടെ? ഉപ്പ വന്നില്ലേ കല്യാണത്തിന്?

എനിക്ക് ഉപ്പയില്ല, മരിച്ചു പോയി.

ഇത് കേട്ട് ചെറിയ അമ്പരപ്പോടെ സാബിറയുടെ ഞാന്‍ മുഖത്തേക്ക് നോക്കി.

അവന്‍ പറഞ്ഞത് ശരിയാ.ഞാന്‍ അവനെ അങ്ങിനെയാണ് പഠിപ്പിച്ചത്.
ഇപ്പോള്‍ കള്ളം പറഞ്ഞു ശീലിച്ചാല്‍, ഒരു കാലത്ത് സത്യം മനസിലാകുമ്പോള്‍ അത് വിശ്വസിക്കാന്‍ അവനു പ്രയാസം കാണും, ഉമ്മയടക്കം എന്നോട് നുണ പറഞ്ഞുവെന്നു അവന് തോന്നാന്‍ പാടില്ല.

സാബിറ, നീ പറ എന്താണ് നിനക്ക് സംഭവിച്ചത്?
അവള്‍ പറഞ്ഞു തുടങ്ങി.

പ്ലസ് ടു വിനു നല്ല മാര്‍ക്കോടെ പാസായ എനിക്ക് അടുത്തുള്ള കോളേജില്‍ തന്നെ ഡിഗ്രിക്ക് സീറ്റ് കിട്ടി. ഡിഗ്രീ അവസാന വര്‍ഷത്തിലാണ് ഇവന്റെ ഉപ്പയുടെ വിവാഹാലോചന വരുന്നത്.

എന്റെ ഉപ്പ അവരെ പറ്റി വിശദമായി തിരക്കി.
മോളെ, നല്ല ചെക്കന്‍, ഗള്‍ഫില്‍ നല്ല കമ്പനിയില്‍ ജോലി, വീട്ടില്‍ ആകെ രണ്ടു മക്കള്‍, ഇവനാ മൂത്തമകന്‍, വീട്ടില്‍ ഉമ്മയും ബാപ്പയും ഇവന്റെ താഴെയുള്ള അനിയനും മാത്രം, അവന്‍ പഠിക്കുന്നു.
തറവാടും ബന്ധുക്കളും തരക്കേടില്ല. സാമ്പത്തികമായി വലിയ പ്രശ്‌നമൊന്നുമില്ല. എന്താ നിന്റെ അഭിപ്രായം?

എനിക്ക് കുഴപ്പമൊന്നുമില്ല, എന്റെ ഡിഗ്രി മുഴുവനാക്കണം.
എന്നാല്‍ ഞാന്‍ അവര്‍ക്ക് വാക്ക് കൊടുക്കയാണന്ന് ഉപ്പ പറഞ്ഞു.

ഇക്കയുടെ വീട്ടുക്കാര്‍ അതിനു സമ്മതിച്ചു. അങ്ങിനെ ഞങ്ങളുടെ വിവാഹം ആഘാഷപൂര്‍വ്വം നടന്നു.
വളെരെ സ്‌നേഹമുള്ള ഉമ്മയും ഉപ്പയുമായിരുന്നു അവിടെ. പെണ്‍മക്കള്‍ ഇല്ലാത്തത് കൊണ്ട് മരുമകളായിട്ടല്ല സ്വന്തം മകളെ പോലെയായിരുന്നു ഞാന്‍ അവര്‍്ക്ക് .

ഇക്കയുമെന്നെ ജീവനുതുല്യം സ്‌നേഹിച്ചു. വളരെ ശാന്തനും സല്‍സ്വഭാവിയും തികഞ്ഞ ദൈവഭയയവുമുള്ളവനുമായീരുന്നു ഇക്ക, യാതൊരു ചീത്ത സ്വഭാവമോ, കൂട്ടുകെട്ടോ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്തു കാര്യത്തിനും എന്റെയും കൂടി അഭിപ്രായം ചോദിക്കുമായിരുന്നു. രണ്ടു മാസം മധുവിധു ഞങ്ങള്‍ ശരിക്കും ആഘോഷിച്ചു. ലീവിന് ശേഷം ഇക്ക തിരിച്ചുപോയി. ഞാന്‍ പഠനത്തിലേക്കും. വിരഹത്തിന്റെ നൊമ്പരം ബുക്കുകളില്‍ ഒളിപ്പിച്ചു. എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഇക്ക വിളിക്കും. ഇടയ്ക്കു എസ്.എം.എസും. അങ്ങിനെ ഒരു വര്‍ഷം കടന്നു പോയി. അതിടയില്‍ എന്റെ് ഡിഗ്രി കംപ്ലീറ്റ് ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം ഇക്ക വീണ്ടും അവധിക്കു വന്നു. വീണ്ടും ഞങ്ങള്‍ക്കിടയില്‍ സന്തോഷത്തിന്റെു മധുവിധു പുഷ്പങ്ങള്‍ വിരിഞ്ഞു. ലോകത്ത് ഏറ്റവു ഭാഗ്യവതിയായ പെണ്ണ് ഞാനായിരുക്കുമെന്നു എല്ലാവരെയും പോലെ എനിക്കും തോന്നി. ഒരു മാസത്തെ അവധിക്കു ശേഷം ഇക്ക വീണ്ടും തിരിച്ചു പറന്നു.

വിരഹ ദുഖത്തിന്റെന വേദന ഞാന്‍ ആദ്യമായി അനുഭവിച്ച ദിവസങ്ങളായിരുന്നത്. കഴിഞ്ഞു പോയ സന്തോഷ മൂഹുര്‍ത്തങ്ങളെ മനസില്‍ താലോലിച്ചു ദിവസങ്ങള്‍ തള്ളി നീക്കി.
ആയിടക്ക് ഞാന്‍ ഗര്‍ഭിണിയായി, ലോകത്തെ ഏതൊരു സ്ത്രീയുടെയും സ്വപ്നം. ഞാന്‍ ഇക്കയെ വിളിച്ചറിയിച്ചു. ഇത് കേട്ട ഉടനെ ഇക്ക പറഞ്ഞ വാക്കുകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു.

മോളെ, സാബിറ ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങോട്ട് വന്നാലോ? നിന്നെ കാണാന്‍ എനിക്ക് കൊതിയാകുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണന്നാണ് ഇക്ക അതിനെ വിശേഷിപ്പിച്ചത്. 

ഇതിനിടയില്‍, വീട് വെയ്ക്കാന്‍ സ്ഥലം അതില്‍ ഒരു തറയും കെട്ടി. പ്രസവശേഷം ഞങ്ങളെ ഗള്‍ഫിലേയ്ക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇക്ക. ദിവസവും നാലു നേരം വിളിക്കും, ഓരോ മാസത്തെ ചെക്കപ്പിന്റെ തിയ്യതിയും എന്നെക്കാള്‍ ഓര്‍മ്മ ഇക്കാക്ക് ആയിരിക്കും. 

സന്തോഷകരമായ ഗര്‍ഭകാലത്തിനു ശേഷം ഞാന്‍ ഇവനെ പ്രസവിച്ചു ഞാന്‍ പ്രസവിച്ച വിവരം എന്റെ ഉപ്പയാണ് ഇക്കയെ വിളിച്ചറിയിച്ചത്. ആ നിമിഷത്തെ പറ്റി ഇക്ക എന്നോട് പിന്നീടു പറഞ്ഞിട്ടുണ്ട്

നീ പ്രസവിച്ചുവെന്നും ആണ്‍ കുട്ടിയാണെന്നും ഉപ്പ പറഞ്ഞപ്പോള്‍ ഞാന്‍ ആകെ കോരിത്തരിച്ചു. എന്റെ് കയ്യില്‍ രോമങ്ങള്‍ എഴുന്നേറ്റു നിന്നു. സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞു ഉണ്ടാവുന്ന ഒരു സന്തോഷം ഞാന്‍ ശരിക്കും ആസ്വദിച്ചു. 

ഇത് പറഞ്ഞു അവള്‍ ചുറ്റും നോക്കി, മുഖത്ത് ഒരു ഭാവഭേതമില്ലാതെ, 

പിന്നെ എന്താ സംഭവിച്ചത്? ഞാന്‍ ഉദ്വേഗത്തോടെ ചോദിച്ചു.

മോന് ആറു മാസമായി, നല്ല കളിയും ചിരിയും, എന്റെ ഒറ്റപെടലില്‍ അവന് എനിക്ക് കൂട്ടായി. എന്റെ സങ്കടങ്ങള്‍ അവന്റെ പാല്‍ പുഞ്ചിരിയില്‍ അലിയിച്ചു കളഞ്ഞു. മോന്റെ വിവരങ്ങള്‍ അറിയാന്‍ ഇടക്കിടെ വിളിക്കും, ഇത് കാണുമ്പോള്‍ ഇക്കയുടെ ഉമ്മാക്ക് ഇടക്ക് ദേഷ്യം വരും, 
അവന് അവിടെ പണി ഒന്നും ഇല്ലേ? അവന്റെ കിന്നാരം കണ്ടാല്‍ അവന്‍ മാത്രമേ ഭാര്യയും കുട്ടിയും നാട്ടിലോള്ളൂവെന്ന്, ഉമ്മ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
മോന്‍ കരയുന്ന സമയത്ത് ഇക്കയെ വിളിച്ചു ഞാന്‍ ഫോണ്‍ മോേെന്റാ വായക്കടുത്ത് വെച്ച് കൊടുത്ത് അവന്റെ കരച്ചില്‍ ഇക്കയെ കേള്‍പ്പിക്കും. 
മോനെ കാണാനുള്ള അതിയായ ആഗ്രഹത്തെ അടക്കാന്‍ കഴിയാതെ ഇക്കയും ഒരു മാസത്തിനകം നാട്ടിലേക്കു വരാന്‍ തീരുമാനിച്ചു, തിരിച്ചു പോകുമ്പോള്‍ ഞങ്ങളെ കൂടെ കൂട്ടാനും. പുത്തന്‍ പാസ്‌പോര്‍ട്ടുകള്‍ അലമാരയില്‍ വെച്ച് ഞാനും. 

കലണ്ടറിലെ കറുത്ത അക്കങ്ങള്‍ ചുവന്ന പേന കൊണ്ട് വെട്ടി ഞാനും ആ ദിവസത്തിനായി കാത്തിരുന്നു.
അങ്ങിനെയിരിക്കെയാണ് അത് സംഭവിച്ചത്, ഞാന്‍ ഇക്കയുടെ വീട്ടില്‍ ആയിരുന്നു ആ നശിച്ച ദിവസം.

രാവിലെ ഇക്കയുടെ ഉപ്പാന്റെ ഫോണിലേക്ക് ഗള്‍ഫി്ല്‍ നിന്നും ഒരു വിളിവന്നു.

നിങ്ങളുടെ മോന് ഒരു ചെറിയ അപകടം പറ്റി, ഹോസ്പിറ്റലില്‍ ആണ്. കുഴപ്പമൊന്നുമില്ല, അവന്റെറ ഭാര്യയെ അറിയിക്കേണ്ടന്നു പറഞ്ഞു അയാള്‍ ഫോണ്‍ വെച്ചു.

ഇത് കേട്ട ഉപ്പ ഇക്കയുടെ കൂട്ടുകാനെ വിളിച്ചു. ഓഫിസില്‍ പോകുന്ന വഴിയില്‍ നടന്ന ഒരു അപകടത്തില്‍ ഇക്ക മരിച്ചെന്നും, മയ്യത്ത് ആശുപത്രിയില്ലാണെന്നും അയാള്‍ പറഞ്ഞു.

ഇത് കേട്ട ഉപ്പ അടുകളയില്‍ വന്നു ഉമ്മയോടെ എന്തോ സ്വകാര്യം പറയുന്നത് ഞാന്‍ കേട്ടു. 
ഇത് കേട്ട ഉമ്മ കരഞ്ഞു കൊണ്ട് പുറത്തേക്കു പോയി, ഞാന്‍ പിന്നാലെയും. പലവട്ടം ചോദിച്ചിട്ടും ഉമ്മ ഒന്നും പറഞ്ഞില്ല. എനിക്ക് എന്തോ പന്തികേട് തോന്നി. ഞാന്‍ റൂമില്‍ പോയി ഇക്കയുടെ ഫോണിലേക്ക് വിളിച്ചു, ഫോണ്‍ സ്വിച്ച് ഓഫ്. ഒന്ന് വരുത്തല്ലേ പടച്ചോനെയെന്നു മനസില്‍ വിചാരിച്ചു രണ്ടു മൂന്ന് തവണ ശ്രമിച്ചു. ഫോണ്‍ ഓഫ് ആണെന്ന് അറബിയിലും ഇംഗ്ലീഷിലും മറുപടി. ഇക്കാക്ക് എന്തോ പറ്റിയെന്നു എനിക്ക് തോന്നി. 

ഞാന്‍ ഉമ്മയുടെ അടുത്ത് ചെന്നു, എന്താണകിലും പറ, എന്റെ ഇക്കാക്ക് എന്താ പറ്റിയത്? ഞാന്‍ വിളിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫാണ്, പറ, ഞാന്‍ ചെറിയ കുട്ടിയൊന്നുമല്ല, എല്ലാം സഹിക്കാനുള്ള മനസ് എനിക്കുണ്ട്. പറ എന്റെ ഇക്കാക്ക് എന്തു പറ്റി?
ഗതി കെട്ട് അവസാനം ഉമ്മ അത് പറഞ്ഞു.
അവന്‍ പോയി മോളെ, 
ഒരു നിമിഷം ഞാന്‍ തരിച്ചു പോയി. കണ്ണില്‍ ഇരുട്ട് കേറി, തലക്കകത്ത് എന്തോ മൂളുന്ന പോലെ, എേെന്റ ജീവിതം, പ്രതീക്ഷകള്‍, മകന്റെ ഭാവി ഞാന്‍ തകര്‍ന്നു പോയി. തല ചുറ്റുന്ന പോലെ തോന്നി. ചുമരുകള്‍ പിടിച്ചു ബെഡ്‌റൂമിലെത്തി ഉമ്മ പിറകെയും. തൊട്ടിലില്‍ ഒന്നുമറിയാതെ നിഷ്‌കളങ്കമായി കിടന്നുറങ്ങുന്ന മോനെ നോക്കി, എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവനെ നോക്കി ഞാന്‍ ഉച്ചത്തില്‍ പൊട്ടി കരഞ്ഞു.
ഉമ്മ എന്നെ താങ്ങി ബെഡില്‍ കിടത്തി.

പിന്നെ ഒന്നും എനിക്ക് ഓര്‍മ്മയില്ല. ഉണര്‍ന്ന് നോക്കുമ്പോള്‍, അരികില് എന്റെ ഉമ്മയും ബാപ്പയും അനിയനും ബന്ധുക്കളും. ഇക്ക ഇനിയില്ല എന്ന സത്യത്തെ ഉള്‍കൊള്ളാന്‍ ഞാന്‍ മനസിനെ പാകപെടുത്തി. പിന്നെ ഞാന്‍ കരഞ്ഞില്ല. ഇക്കയുടെ മയ്യത്ത് വീട്ടില്‍ കൊണ്ട് വരുന്നത് വരെ.
അതിനു ശേഷം ഞാന്‍ കരഞ്ഞിട്ടില്ല. ഇപ്പോള്‍ നാല് വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ എല്ലാം ശീലമയി. ഒരു ചെറിയ ജോലിയുണ്ട്, മെഡിക്കല്‍ ഷോപ്പില്‍. പണത്തിനു വേണ്ടിയല്ല. ഓര്‍മകളെ ആട്ടിയോടിക്കാന്‍ വേണ്ടി മാത്രം.! ഇവനെ വളര്‍ത്തണം, അതാണ് എന്റെ് സ്വപ്നവും ജീവിതവും.
ഒരു നെടുവീര്‍പ്പോടെ അവള്‍ പറഞ്ഞു നിര്‍്ത്തി.

സാബിറയുടെ കഥ കേട്ടപ്പോള്‍ എന്റെറ കണ്ണുകള്‍ നനഞ്ഞു.

ഒരു പക്ഷെ, ഇത്രയും വര്‍ഷത്തിനിടക്ക് നീ ഒരു പാട് തവണ പലരില്‍ നിന്നും കേട്ടതാകും, എങ്കില്‍ കൂടി ഞാന്‍ ചോദിച്ചോട്ടെ, 

നീ ചെറുപ്പമല്ലേ?, സൗന്ദര്യം ഒട്ടും ചോര്‍ന്നു പോയിട്ടില്ല. മോനെ കൂടി ഏറ്റെടുക്കാന്‍ തയ്യാറായ ഒരു നല്ല ആലോചന വന്നാല്‍ ഒരു രണ്ടാം വിവാഹത്തിന് സമ്മതിച്ചു കൂടെ?

ഇത് ഞാന്‍ നിന്നില്‍ നിന്നും പ്രതീക്ഷിച്ചതായിരുന്നു. ഇത്രയും കാലത്തിനിടക്ക് ഒരു പാട് കേട്ടു തയമ്പിച്ച ചോദ്യം. ആദ്യം വീട്ടില്‍ നിന്ന്, പിന്നെ കുടുംബത്തില്‍ നിന്നും, കൂട്ടുക്കാരികളില്‍ നിന്നും.
അതിന്റെ് കാരണം കേട്ടോ.

നമ്മളില്‍ ആര് ആദ്യം മരിച്ചാലും മറ്റേയ്യാള്‍ പുനര്‍വിവാഹം ചെയ്യില്ലന്ന വാക്ക്. 
ഞങ്ങളുടെ സ്വകാര്യ സംഭാഷണത്തില്‍ എപ്പോഴോ പരസ്പരം സത്യം ചെയ്താണ്. അത് ലംഖിച്ചാല്‍ ഇക്കയുടെ ആത്മാവ് എന്നോട് പൊറുക്കില്ല. ഈ ജീവിതത്തില്‍ എന്റെ് മനസ്സും ശരീരവും ഞാന്‍ ഇക്കാക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ആ സ്ഥാനത്ത് ഇനി മറ്റൊരാളെ സങ്കല്പ്പിക്കാന്‍ എനിക്ക് സാധിക്കില്ല.. മൂന്ന് മാസത്തെ സന്തോഷകരമായ നിമിഷങ്ങള്‍ മതി മുപ്പതാണ്ട് എനിക്ക് ജീവിക്കാന്‍.

ഇത് കൂടി കേട്ടപ്പോള്‍ എനിക്ക് സാബിറയോട് ബഹുമാനം തോന്നി.

ഞങ്ങള്‍ പരസപരം പിരിഞ്ഞു. എവിടെയെകിലും വെച്ച് കാണാമെന്നു പറഞ്ഞ്.
അന്ന് രാതി ഉറങ്ങാന്‍ കിടന്നപ്പോള്‍ സാബിറ ഒരു നൊമ്പരമായി മനസ്സില്‍ വന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴാണ് പ്ലസ്ടു ക്ലാസ്സിലെ പഴയ ഓട്ടോഗ്രാഫ് ഓര്‍മ്മ വന്നത്. 
കട്ടിലക്കടിയിലെയ ഇരുമ്പ് പെട്ടി വലിച്ചു നീക്കി പൊടി തട്ടി തുറന്നു. ആ പഴയ ഓട്ടോഗ്രാഫ് തിരഞ്ഞു. പെട്ടികടിയിലെ കടലാസ്സുകള്‍ക്കിടയില്‍ നിന്ന് പുറംചട്ട പൊളിഞ്ഞു പോയ മുഷിഞ്ഞ ഓട്ടോഗ്രാഫ് ഞാന്‍ കയ്യിലെടുത്തു. ആവേശത്തോടെ പേജുകള്‍ മറിച്ചു. സാബിറ എഴുതിയ വരികള്‍ക്കായി.
ഒടുവില്‍ ആ വരികള്‍ ഞാന്‍ ഇങ്ങിനെ വായിച്ചു.

'പിരിയാനാണങ്കില്‍! നമ്മള്‍ എന്തിന് ഒരുമിച്ചു'

സ്വന്തം സാബിറ,
പ്ലസ്ടു ബാച്ച്.

Releated Stories