logo

നോട്ട് പിന്‍വലിക്കല്‍ : പ്രവാസികളുടെ ആശങ്ക പരിഹരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്

ഇന്ത്യയില്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചതിന് ശേഷം പ്രവാസി ഇന്ത്യക്കാരില്‍ ഉണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് പറഞ്ഞതായി ഐ.സി.സി പ്രസിഡന്റ് കെ. ഗിരീഷ് കുമാര്‍ അറിയിച്ചു. പ്രവാസി ഭാരതീയ ദിവസുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ന്യൂദല്‍ഹിയില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഗിരീഷ് കുമാര്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രവാസികളിലുണ്ടായ പ്രതിസന്ധി വിദേശകാര്യ സഹമന്ത്രിയെ അറിയിച്ചത്. യോഗത്തില്‍ ഖത്തറില്‍ നിന്ന് പങ്കെടുത്ത ഏക പ്രതിനിധിയായിരുന്നു ഗിരീഷ് കുമാര്‍

Releated Stories