logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പ്രവാസി അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍


ലോകാരോഗ്യ സംഘടനയായ ഡബ്ലു.എച്ച്.ഒയുടെ കണക്ക് പ്രകാരം 2025 ആകുമ്പോഴേക്കും ഇന്ത്യയാവും ലോകത്തേറ്റവും പ്രമേഹികളുള്ള രാജ്യം. അതിനാല്‍ തന്നെ ഇന്ത്യക്ക് ''ലോക പ്രമേഹ തലസ്ഥാനം'' എന്ന പട്ടവും കിട്ടികഴിഞ്ഞു. ഏതാണ്ട് അറുപതു ദശലക്ഷം പ്രമേഹികള്‍ ഇന്ത്യയില്‍ മാത്രം ഉണ്ടാവുമെന്നാണ് ഓദ്യോഗിക കണക്ക്. എന്നാല്‍ ഇതിലെത്രയോ അധികമാവും യാഥാര്‍ത്ഥ്യം.

ലോക പ്രമേഹ തലസ്ഥാനം ഇന്ത്യാണെങ്കില്‍ ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം കേരളമാവുന്നതില്‍ എന്താണാത്ഭുതം !!. ഇതില്‍ തന്നെ മലബാറിലാവും ഏറ്റവും കൂടുതല്‍ പ്രമേഹികളുണ്ടാവുക. നാല്‍പതുവയസ്സുള്ള പ്രമേഹവും പ്രഷറുമൊന്നുമില്ലാത്ത ആളുകളെ കണ്ടേക്കാമെങ്കിലും ഒരാള്‍ക്കെങ്കിലും പ്രഷറും പ്രമേഹമൊന്നുമില്ലാത്ത കുടുംബങ്ങള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ വിരളമാണെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല.

യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങിനെയാണെന്നിരിക്കെ ആരെങ്കിലും ഈ പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങളിലെ അപകടങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി പഠിക്കാന്‍ ശ്രമിക്കണ്ടെ ? ഇതില്‍ പ്രതിപാദിച്ച പ്രഷറും, പ്രമേഹവും, കൊഴുപ്പും, യൂറിക്കാസിഡും, ഫാറ്റി ലിവറും, അമിതവണ്ണവും എല്ലാം കൂടിയാണ് ജീവിതശൈലി രോഗമെന്ന് പറയുന്നത്. നാം കഴിക്കുന്ന ആഹാരം കത്തിപോകാനുള്ള വ്യായാമം ഇല്ലെന്നു വന്നാല്‍, അധികമായി ശരീരത്തിലെത്തുന്ന ആഹാരം ദുര്‍മേദസ്സുകളായി ശരീരത്തിലടിഞ്ഞ് ഈ പറഞ്ഞ ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നു.
ഇവിടെയാണ് ജീവിതശൈലി രോഗങ്ങള്‍ കൂടുതലായി മലബാറില്‍ വരാനുള്ള കാരണം. എന്ത് കൊണ്ടാണ് പ്രവാസി ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമയാവുന്നത്. പ്രവാസം സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനെത്തുന്നവരുടെ പറുദീസയോ ? അതോ പ്രഷറും പ്രമേഹവും തുടങ്ങി പ്രശ്‌നങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവന്റെ നെടുവീര്‍പ്പോ ? ഇതൊക്കെ ആരാണറിയേണ്ടത് ? ആരാണ് പടിക്കേണ്ടത് ? പരിഹാരം കാണേണ്ടത് ? പരിഹാര ക്രിയ നടത്തേണ്ടത് ?

നാട്ടിലും ഇവിടെയുമായി കഴിഞ്ഞ മുപ്പത് വര്‍ഷക്കാലത്തോളം പ്രവാസികളെ ചികിത്സിച്ച ഞാന്‍ പ്രവാസിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അവരെ ആഴത്തില്‍ പഠിക്കുകയായിരുന്നു. അതില്‍ ഞാന്‍ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങള്‍ ഇവിടെ നിങ്ങളെ ഓര്‍മ്മപ്പെടുത്തട്ടെ.
പ്രവാസി പലപ്പോഴും സ്വപ്‌ന ലോകത്ത് സഞ്ചരിക്കുന്നവരാവും, അതിനാല്‍ തന്നെ അവര്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ബഹുദൂരമാവും നിലകൊള്ളുക. എല്ലാവരേയും പോലെ അവനും ഇന്നലകളെ താലോലിച്ച് നാളകളെ സ്വപ്‌നം കണ്ട് ഇന്ന് ജീവിക്കാന്‍ മറന്നു പോവുന്നവനാണ്. ഇവിടെ വന്നതും വന്നിറങ്ങുന്നതും എല്ലാം വെറും സ്വപ്‌നം മാത്രം. ചിന്തയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ അവനറിയുന്നില്ല, അറിയിക്കുന്നില്ല, അവനതറിയാന്‍ ശ്രമിക്കുന്നില്ല. പക്ഷേ കാലുകുത്തുന്നതെ പരുപരുത്ത ചൂടുള്ള യാഥാര്‍ത്ഥ്യത്തില്‍. അവിടെയാണ് പ്രവാസിയുടെ പരാജയം. അതിനാല്‍ പ്രവാസിയുടെ സങ്കടം അവന്റെ മനസ്സിന്റെ സൃഷ്ടി മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രവാസം പ്രത്യേകിച്ചും, ഈ ഗള്‍ഫില്‍ തികച്ചും വ്യത്യസ്തമാണെന്ന് മനസ്സിലാക്കുക. ഇത് തികച്ചും വ്യത്യസ്ഥമായ മറ്റൊരു രാജ്യമാണ്. ഇവിടെ കാലവസ്ഥയും നിയമവും ആളുകളും എല്ലാം തികച്ചും വ്യത്യസ്ഥമാണ്. അത് പോലെ തന്നെ ശമ്പളവും നമ്മുടെ നാട്ടിലെ അപേക്ഷിച്ച് പത്ത് മുതല്‍ പതിനഞ്ച് ഇരട്ടി വരെ സമ്പാദിക്കാം. ചിലവും കുറവ്. അത് വെച്ച് നോക്കുമ്പോള്‍ കഷ്ടപ്പാട് വെറും തുലോ തുച്ഛം !!. 
പത്തും പതിനഞ്ചും ഇരട്ടി കിട്ടാന്‍ രണ്ടിരട്ടി കഷ്ടപ്പെടുന്നതില്‍ എന്താണ് തെറ്റ് ? അവിടെയാണ് മലയാളിയുടെ സ്വതസിദ്ധമായ 'മടിയന്‍' ചിന്ത അവനെ അലട്ടുന്നത്. പണി കുറക്കുക പണം കൂട്ടുക ഇത് അവന്റെ രക്തത്തിലലിഞ്ഞ ജീര്‍ണ്ണിച്ച ഒരു മുദ്രാവാക്യമാണ്. ഈ ചിന്തയില്‍ നിന്നും രക്ഷപ്പെട്ടാലെ മലയാളി (പ്രവാസി) രക്ഷപ്പെടൂ. എല്ലാത്തിനും കുറ്റം കാണുന്ന മലയാളി ചൂടത്ത് കഷ്ടപ്പെടുന്ന ബംഗാളിയേയും നേപ്പാളിയേയും കാണാത്തതെന്ത് ? കിട്ടുന്ന കൂലിക്കനുസരിച്ചെങ്കിലും ജോലി ചെയ്യാനും കഷ്ടപ്പെടാനും തയ്യാറായില്ലെങ്കില്‍ നമ്മുടെ മനസ്സ് പാകപ്പെടുത്തിയില്ലെങ്കില്‍ പ്രവാസം നമ്മെ ഈ ഭൂമിയിലെ ഒരു വാസവും മലയാളിക്ക് സമാധാനവും സന്തോഷവും പ്രധാനം ചെയ്യുമെന്ന് തോന്നുന്നില്ല. എന്ന് നിങ്ങളെക്കോള്‍ കൂടുതല്‍ നിങ്ങളെ മനസ്സിലാക്കുന്ന ഒരു എളിയസുഹൃത്തിന്റെ ഓര്‍മപ്പെടുത്തല്‍ ...!!

Releated Stories