logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

മലയാളി തീന്‍മേശയിലെ വിദേശ ഔഷധ സസ്യം : ചായ മനസ

മലയാളിയുടെ ആരോഗ്യസംരക്ഷണ കൂട്ടിലേക്ക് ഒരു വിദേശി സസ്യത്തെ സ്വീകരിച്ചിരിക്കുന്നു. ചീരകള്‍, തഴുതാമ, പാലക്, മുരിങ്ങയില, തുടങ്ങി ഒട്ടേറെ ഇലക്കറി അടുക്കളത്തോട്ട കൃഷിയിടത്തേക്ക്
കടന്ന് വന്ന വിദേശ താരമാണ് മെക്‌സിക്കന്‍ മരച്ചീര, ട്രീ സ്പിനാച്ച്, മായന്‍ ചീര തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചായ മന്‍സ. മെക്സിക്കോയിലും മധ്യ അമേരിക്കന്‍ പ്രദേശങ്ങളിലും ഉഷ്ണമേഖലാ കാലാവസ്ഥയില്‍ കൃഷിചെയ്യുന്ന ഈ നിത്യഹരിത ഇലക്കറി വിള കേരളത്തിലും നന്നായി വളരുമെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു. സമൃദ്ധമായി വളരുന്ന ചായ മനസയുടെ ഇലയില്‍ പോഷക ഗുണം ഏറെയുണ്ട്. ചായ മനസ ഇല പ്രോട്ടിനിന്റെയും വിറ്റാമിന്‍ എയുടെയും അയണിന്റെയും ഒരു കലവറ തന്നെയാണ്. അതിനാല്‍ ചായ മനസയെ ഒരു ഔഷധസസ്യമായും കണക്കാക്കുന്നു.
സ്നിഡോസ്‌കോളസ് അക്കോണിറ്റിഫോളിയസ് എന്ന ശാസ്ത്രനാമമുള്ള ചായ മനസ യൂറോര്‍ബിയേസിയ കുടുംബത്തിലെ അംഗമാണ്. ചൂടും, ഉഷ്ണമേഖലാ കാലാവസ്ഥയുമുള്ള ഇടങ്ങളില്‍ നന്നായി തഴച്ചുവളരുന്ന കുറ്റിച്ചെടിയാണ് ചായ മന്‍സ. തണുത്ത കാലാവസ്ഥ നന്നല്ലയെന്നും പറയപ്പെടുന്നു. തീരപ്രദേശങ്ങളിലെ മണല്‍ മണ്ണിലും ഇതിന്റെ വളര്‍ച്ച സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ ശേഷി കൂടുതലുള്ള ഈ സസ്യത്തിന് കാര്യമായ കീടരോഗബാധകള്‍ ഏല്‍ക്കുന്നുമില്ല. അടുപ്പിച്ചു നട്ടാല്‍ ജൈവവേലിയായും വളര്‍ത്താം. ആറിഞ്ചോ എട്ടിഞ്ചോ നീളത്തില്‍ മുറിച്ച കമ്പുകള്‍ മരച്ചീനി നടുന്ന പോലെ മണ്‍കൂനയിലോ,ഗ്രോ ബാഗിലോ നടാം. എട്ടടിയോളം ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ് ചായമന്‍സ. രണ്ടു മാസമാകുമ്പോഴേക്കും ഇലകള്‍ വളരുമെങ്കിലും ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം ഇലകള്‍ വിളവെടുക്കുന്നതാണ് നല്ലത്. തണ്ടിന്റെ അറ്റത്തുള്ള ഇളം ഇലകളാണ് കൂടുതല്‍ നല്ലത്.

മരച്ചീനിയിലയില്‍ കട്ട് ഉളവാക്കുന്ന ഹൈഡ്രോ സയനിക് ഗ്ലൈക്കോസൈഡ്സ് എന്ന വിഷരാസവസ്തു ഇതിന്റെയും ഇലകളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍.കുറഞ്ഞത് 20 മിനിറ്റെങ്കിലും വേവിച്ച് പാചകം ചെയ്താല്‍ കട്ട് നിര്‍വീര്യമാക്കി മാത്രം ഭക്ഷിക്കുക. അലുമിനിയം പാത്രത്തില്‍ പാകം ചെയ്യുന്നതും ഒഴിവാക്കണം

ചായ മന്‍സ ഇലകള്‍കൊണ്ട് സാധാരണ ചീര ഇനങ്ങള്‍കൊണ്ട് ഉണ്ടാക്കാവുന്ന തോരനും കറികളും തയ്യാറാക്കാം. പയറിനും മറ്റ് പച്ചക്കറികള്‍ക്കുമൊപ്പം ചേര്‍ത്ത് കറിയായും ഉപയോഗിക്കാം. ഇലകള്‍ ചെറുതായി അരിഞ്ഞ് വേവിച്ചെടുത്ത് സലാഡുകളും തയ്യാറാക്കാം.

ചായ മന്‍സ ഇലകളില്‍ നല്ലയളവില്‍ പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, ആന്റി ഓകിഡന്റുകള്‍, പൊട്ടാസ്യം, വൈറ്റമിന്‍ എ., വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

ഔഷധ ഗുണവും ഗവേഷണങ്ങളും
ഇതുവരെ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചായമന്‍സയുടെ ചില ഔഷധ ഗുണങ്ങള്‍ പറയാം.

1. രക്ത പ്രവാഹത്തെ സഹായിക്കുന്നു.
2. ദനഹത്തെ ത്വരിതപ്പെടുത്തുന്നു.
3.കാഴച ശക്തി കൂട്ടുന്നു..
4. കൊളസ്‌റ്റ്രോള്‍ കുറക്കുന്നു.
5. അമിത വണ്ണം കുറക്കുന്നു..
6. ചുമയെ പ്രതിരോധിക്കുന്നു.
7. വിളര്‍ച്ച പരിഹരിക്കുന്നു.
8. ഓര്‍മ്മ ശക്തി കൂട്ടുന്നു
9. വൃക്ക രോഗങ്ങളെ പ്രതിരോധിക്കുന്നു.

ചായ മന്‍സയുടെ ഒരു ചെടിമാത്രം അടുക്കള തോട്ടത്തില്‍ നട്ടുവളര്‍ത്തിയാലും ആണ്ടുമുഴുവനും പോഷകമേന്മയും ഔഷധകഗുണവുമുള്ള ഇലകള്‍ ലഭിക്കും.
കടും പച്ച നിറത്തിലുള്ള ഇലകള്‍ നിറഞ്ഞ ഈ നിത്യഹരിത ചെറുവൃക്ഷം അലങ്കാലച്ചെടിയായും വളര്‍ത്താം.

കടപ്പാട്: ചായമനസയെ കുറിച്ചുള്ള വിവരങ്ങളെല്ലാം വിവിധ തരം ഓണ്‍ലൈന്‍ ലേഖനങ്ങളില്‍ നിന്നാണ് ശേഖരിച്ചിരിക്കുന്നത്. ചായമനസയെ കുറിച്ചു international journal of research in pharmacy and chemistry യെന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച പഠന റിപ്പോര്‍ട്ട് താഴെയുള്ള ലിങ്കില്‍ നിന്ന് ലഭിക്കും

http://www.ijrpc.com/files/v2i1%20(25).pdf

Releated Stories