logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

എഫ്.സി.സി വനിതാ മേള ജനുവരി 12ന്

img

ദോഹ : ഖത്തറിലെ മലയാളി വനിതകള്‍ക്കായി ഫ്രന്റസ് കള്‍ച്ചറല്‍ സെന്റര്‍ വനിതാ വേദി സംഘടിപ്പിക്കുന്ന വനിതാ മേളക്ക് ജനുവരി 12ന് തുടക്കമാവും. ലോക വനിതാ ദിനം. ഖത്തര്‍ കായിക ദിനം എന്നിവയോട് അനുബന്ധിച്ചാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വനിതാ മേള സംഘടിപ്പിക്കുന്നത്. പൂക്കള്‍ നിര്‍മ്മാണം, ഡ്രോ ആന്റ് കളര്‍, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്, കാര്‍ട്ടൂണ്‍ വര, ക്ലേ മോഡലിംഗ്, മാപ്പിളപ്പാട്ട്, ലളിതഗാനം. മോണോ ആക്റ്റ്, പദ്യപാരായണം, തത്സമയ പ്രസംഗം എന്നിവയാണ് നടക്കുന്നത്. കവിത, ചെറുകഥ, അടിക്കുറിപ്പ്, ലേഖനം. തുടങ്ങിയ രചന മത്സരങ്ങളും കഥാ പ്രസംഗം, കൊളാഷ്, ഡിബേറ്റ്, നാടന്‍പാട്ട്, സ്‌കിറ്റ്, മൈം തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളുമാണ് സാംസ്‌കാരിക മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 17ന് കായിക മേളയും നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വനിതകള്‍ www.fccvanitavedi.wordpress.com എന്ന പേജ് സന്ദര്‍ശിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44661213, 55271038, 66470400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Releated Stories