logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഇസ്‌ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍

img

ദോഹ : കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഐക്യത്തിന്റെ തുടര്‍ച്ചയായി ഖത്തറിലെ ഇസ്‌ലാഹി സെന്ററുകളും സംയുക്ത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പുതിയ ഭാരവാഹികളെ ചടങ്ങില്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് എന്‍.കെ.എം അക്ബര്‍ ഖാസിം, ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുസ്സമദ്, ട്രഷററായി ജാസിം കുന്നോത്ത് എന്നിവരെയും സഹഭാരവാഹികളായി തെരഞ്ഞെടുത്തു. 
ലഖ്തയിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആസ്ഥാനത്ത് നടന്ന കണ്‍വെന്‍ഷന്‍ ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു.
അക്ബര്‍ ഖാസിം, എം.ടി അബ്ദുസ്സമദ്, എം.എം. അക്ബര്‍, ഡോ. ഐ.പി അബ്ദുസ്സലാം, ഡോ. അബ്ദുല്‍ അഹദ് മദനി, അഡ്വ. ഇസ്മായീല്‍ നന്മണ്ട, അഹമ്മദ് അന്‍സാരി. ജാസിം കുന്നോത്ത്, സിറാജ് ഇരിട്ടി, ഷമീര്‍ വലിയവീട്ടില്‍, പി. സിറാജുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Releated Stories