logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

അറിവും ആത്മവിശ്വാസവും പകര്‍ന്ന് കള്‍ച്ചറല്‍ ഫോറം സംരംഭകത്വ സംഗമം.

img

'സഫലമാകണം ഈ പ്രവാസം' കാമ്പയിന്റെ ഭാഗമായി ഇന്ന് നടന്ന സംരംഭകത്വ സംഗമം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാജ്കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്യുന്നു.

 

ദോഹ: കേരളമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുളള നിക്‌ഷേപ സാധ്യതകളെ പരിചയപ്പെടുത്തിയും പുതിയ സംരംഭകര്‍ അിറഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചും കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച സംരംഭകത്വ സംഗമം വേറിട്ട അനുഭവമായി. ഖത്തറിലെ വ്യപാര വാണിജ്യ രംഗത്തെ പ്രമുഖര്‍ അവരുടെ അനുഭവങ്ങള്‍ പങ്ക് വെച്ചതും കേരളത്തില്‍ നിന്നെത്തിയ പ്രഗല്‍ഭര്‍ നേതൃത്വം നല്‍കിയ പഠന ക്ലാസുകളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നിക്‌ഷേപ മേഖലയില്‍ അറിവും ആത്മ വിശ്വാസവും നല്‍കുന്നതായിരുന്നു. കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന 'സഫലമാകണം ഈ പ്രവാസം' കാമ്പയിന്റെ ഭാഗമായി ദോഹ മാരിയറ്റ് ഹോട്ടല്‍, അല്‍ഖോര്‍ റൊട്ടാന ഹോട്ടല്‍ എന്നിവിടങ്ങളിലായി രണ്ട് പരിപാടികളാണ് നടന്നത്. ദോഹ മാരിയറ്റ് ഹോട്ടലില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാജ്കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. പ്രവാസികളായ നിക്‌ഷേപകര്‍ക്ക് ഖത്തറിലും ഇന്ത്യയിലും സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു.

നിക്‌ഷേപ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് അവിശ്യമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ കുറിച്ചും നിയമ വശങ്ങളെ കുറിച്ചും കേരള ഗവണ്‍മെന്റ് ഇന്‍ഡസ്ട്രീസ് ആന്റ് കൊമേഴ്‌സ് വിഭാഗം റിട്ട: അഡീഷനല്‍ ഡയരക്ടര്‍ എം.എ മജീദ് സംസാരിച്ചു. സംരംഭങ്ങള്‍ക്ക് ആരംഭിക്കുമ്പോള്‍ അതിനാവശ്യമായ നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധിക്കണം. പരസ്പര വിശാ്വസത്തെക്കാള്‍ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം കൂട്ടു സംരംഭങ്ങള്‍ ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
ചെറുകിട സംരംഭങ്ങള്‍ക്ക് സ്വീകാര്യത വര്‍ദ്ധിച്ചുവരുന്ന വര്‍ത്തമാന കാലത്ത് ഈ മേഖലയില്‍ നിക്‌ഷേപമിറക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കണമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നോഡല്‍ ഓഫീസറും എന്‍ട്രര്‍പ്പണര്‍ഷിപ്പ് ട്രൈനറുമായ ഡോ: വി.എം നിഷാദ് പറഞ്ഞു. പ്രവാസികളുടെ മക്കളെ പ്രവാസികളാക്കുക എന്ന ചിന്തമാറ്റി അവര്‍ പഠനം പൂര്‍ത്തിയാക്കിയ മേഖലയില്‍ നാട്ടില്‍ തന്നെ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. മലയാളികള്‍ക്ക് വില്‍പ്പന മേഖലയിലാണ് കൂടുതല്‍ താല്‍പ്പര്യമെന്നും ഉല്‍പ്പാദന രംഗത്ത് കൂടി മലയാളികള്‍ മുന്നേറണമെന്നും അതിനുളള നിരവധി അവസരങ്ങള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് ഉല്‍പ്പാദനം നടത്തുന്നതും സംരഭമാണ്. മൊട്ടു സൂചി ഉല്‍പ്പാദിപ്പിച്ച് ലക്ഷങ്ങള്‍ വിറ്റുവരവുളള കമ്പനികള്‍ നമ്മു ൈരാജ്യത്ത് ഉണ്ട്. ആവശ്യങ്ങളും തങ്ങളുടെ അഭിരുചിയും അറിഞ്ഞാണ് സംരംഭങ്ങള്‍ ആരംഭിക്കേണ്ടത്. സംരംഭകര്‍ക്ക് പരിശീലനവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കാന്‍ നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടെന്നും എന്നാല്‍ അവ വേണ്ടപോലെ ഉപയോഗപ്പെടുത്തപ്പെടുന്നില്ലെന്നും ഡോ: നിഷാദ് പറഞ്ഞു.

ഖത്തറിലെ വ്യാപാര വാണിജ്യ പ്രമുഖരായ ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍ നാഷണല്‍ എം.ഡി ശംസുദ്ധീന്‍ ഒളകര, സിറ്റി എക്‌സ്‌ച്ചേഞ്ച് സി.ഇ.ഒ ഷറഫ് .പി ഹമീദ്, അലി ഇന്റര്‍ നാഷണല്‍ എം.ഡി കെ. മുഹമ്മദ് ഈസ, സഫ വാട്ടര്‍ എം.ഡി അഷറഫ്, യുവ സംരംഭകനും ദോഹ ഹൈേ്രഡാളിക് സര്‍വീസസ് ജനറല്‍ മാനേജറുമായ ഷമീം ഉസ്മാന്‍, കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡന്റും സംരംഭകനുമായ ശശിധര പണിക്കര്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക്‌വെച്ചു. കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡന്റുമാരായ തോമസ് സക്കരിയ, റജീന അലി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സുഹൈല്‍ ശാന്തപുരം, ജസിം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കാമ്പയിന്‍ കണ്‍വീനര്‍ മജീദ് അലി നന്ദി പറഞ്ഞു. 

Releated Stories