logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഇ എഫ് ബെക്കണ്‍ ചാമ്പ്യന്‍സ് ട്രോഫി കെ. ഇ. എഫ് നിലനിര്‍ത്തി

img

ഇ എഫ് ബെക്കണ്‍ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ക്കുള്ള ട്രോഫികളുമായി ഇ എഫ് ചെയര്‍മാന്‍ രാഘവന്‍, ജനറല്‍ സെക്ക്രട്ടറി ഫഹദ് അഹമ്മദ്, സ്‌പോര്‍ട്ട്‌സ് സെക്ക്രട്ടറി മുനവര്‍ മാലിക്ക്, മുന്‍ചെയര്‍മാന്‍ അലിച്ചന്‍, മുന്‍ സെക്ക്രട്ടറി മിബു മക്കിന്‍സ് പ്രതിനിധി ഷൗക്കത്തലി, ബെക്കണ്‍ പ്രതിനിധി ഫാസില്‍ കരീം, കെ ഇ എഫ് ക്യാപ്റ്റന്‍ പ്രകാശ് നായര്‍, എം ഇ എസ് ക്യാപ്റ്റന്‍ സനൂജ് അഹമ്മദ്, വയനാട് ക്യാപ്റ്റന്‍ സാക്കിര്‍ ഹുസൈന്‍ എന്നിവര്‍.

 

ദോഹയിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനീയേര്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള 2016-ലെ ഇ എഫ് ബെക്കണ്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി എഞ്ചിനീയറിങ്ങ് കോളേജ് അലൂമിനികള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തില്‍, കേരളത്തിനു പുറത്തു പഠിച്ച എഞ്ചിനീയര്‍മാരുടെ അലൂമിനിയായ കെ ഇ എഫ് കിരീടം നിലനിര്‍ത്തി. 16 എഞ്ചീനിയറിങ്ങ് കോളേജ് അലുമിനികള്‍ മാറ്റുരച്ച വാശിയേറിയ മത്സരങ്ങള്‍ക്കവസാനം പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ വെച്ച് നടന്ന ഫൈനലില്‍ കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ് അലുമിനിയെ 32 റണ്ണിന് തോല്‍പിച്ചാണ് കെ ഇ എഫ് കപ്പ് കരസ്ഥമാക്കിയത്. കെ ഇ എഫിലെ ജഷ്മീറിനെ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു.

മൂന്നാം സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജ് അലുമിനിയെ 8 റണ്ണിന് തോല്‍പിച്ച് വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി രണ്ടാം റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. വയനാട് ടീമിലെ രതീഷ് ഗോപിയാണ് ഈ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

ബെക്കണ്‍ ട്രേഡിങ്ങും മക്കിന്‍സ് ട്രേഡിങ്ങും സംയുക്ത പ്രായോജകരായ ഈ വര്‍ഷത്തെ വിജയികള്‍ക്കുള്ള ട്രോഫി, ഇ എഫ് ചെയര്‍മാന്‍ രാഘവന്‍, ജനറല്‍ സെക്ക്രട്ടറി ഫഹദ് അഹമ്മദ്, സ്‌പോര്‍ട്ട്‌സ് സെക്ക്രട്ടറി മുനവര്‍ മാലിക്ക്, മുന്‍ചെയര്‍മാന്‍ അലിച്ചന്‍, മുന്‍ സെക്ക്രട്ടറി മിബു എന്നിവര്‍ക്കൊപ്പം പ്രയോജകരുടെ പ്രതിനിധികളായ ഷൗക്കത്തലി, ഫാസില്‍ കരീം എന്നിവര്‍ കൈമാറി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായ വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി ടീമിലെ അന്‍സീര്‍ എം പിക്കും ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായ വയനാട് ടീമിലെ ജംഷീര്‍ കെവിക്കും, ഏറ്റവും നല്ല ബൗളറായ കെ ഇ എഫ് ടീമിലെ അഫ്‌സല്‍ യൂസഫിനും ഉള്ള ട്രോഫികളും സമ്മാനിച്ചു.

Releated Stories