logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

​യൂത്ത്ഫോറം പ്രവാസി കായികമേള ലോഗോ പ്രകാശനം ചെയ്തു.

img

ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി യൂത്ത്ഫോറം സംഘടിപ്പിക്കുന്ന പ്രവാസികായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ഖത്തര്‍ ചാരിറ്റി ഹാളില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ കായികമേള രക്ഷാധികാരി യൂത്ത്ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് ആണ്‌ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. ഫെബ്രുവരി 03 വെള്ളിയാഴ്ച വകറ ബര്‍വ്വ വില്ലേജിലാണ്‌ ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളും ഗെയിംസ് മത്സരങ്ങളും അടങ്ങുന്ന പ്രവാസി കായികമേള അരങ്ങേറുക. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന യൂത്ത്ഫോറത്തിന്റെ 31 യൂണിറ്റുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ്‌ ഇത്തവണത്തെ പ്രവാസി കായികമേളയില്‍ മാറ്റുരക്കുക

യൂത്ത്ഫോറം വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, സലീല്‍ ഇബ്രാഹീം, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, സെക്രട്ടറി അസ്‌ലം ഈരാറ്റുപേട്ട തുടങ്ങിയവര്‍ സംസാരിച്ചു.

Releated Stories