logo

Latest News മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഉന്മാദ ദേശീയതക്കെതിരെ മാനവികത ഉയര്‍ത്തിപ്പിടിക്കുക - യൂത്ത്‌ഫോറം ചര്‍ച്ച സദസ്സ്

img

ചര്‍ച്ച സദസ്സില്‍ അസ്ലം ഈരാറ്റുപേട്ട, ജഫ്ല ഹമീദുദ്ദീന്‍ ജസീം ചേരാപുരം എന്നിവര്‍ സംസാരിക്കുന്നു

 

ദേശീയതയുടെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ഉന്മാദ ദേശീയതക്കെതിരെ മാനവികത ഉയര്‍ത്തിപ്പിടിച്ച് പ്രതിരോധം തീര്‍ക്കണമെന്ന് യൂത്ത്‌ഫോറം 'ദേശം, ദേശീയത; വിമര്‍ശനവും വിശകലനവും' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ച സദസ്സ് അഭിപ്രായപ്പെട്ടു.


സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും കോളനി വിരുദ്ധ പോരാട്ടനാളുകളിലും ഏറെ സഹായിച്ച ഒരു ഘടകമായിരുന്നു ദേശീയത. ഗുണകരമായിട്ടാണ് ഇന്ത്യന്‍ ജനതയെ ദേശീയത സ്വാധീനിച്ചത്. പക്ഷെ ഇന്നത്തെ ഉന്മാദ ദേശീയത രാജ്യത്തെ ദളിത് ന്യൂനപക്ഷങ്ങളെ വേട്ടയാടാനാണ് ഉപയോഗിക്കപ്പെടുത്തുന്നത്. ഇത് ഇന്ത്യയുടെ അഘണ്ഠതയ്ക്കാണ് പരിക്കേല്പ്പിക്കുന്നത്. ഇന്ന് എല്ലാ അനീതികളുടെയും ഒരൊറ്റ മറുപടി ദേശീയതയായി മാറിയിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. മനുഷ്യനെന്ന നിലയിലും ഒരു പൗരനെന്ന നിലയിലും ലഭിക്കേണ്ട അവകാശങ്ങള്‍ ഈ ഉന്മാദ ദേശീയതയുടെ മറവില്‍ ഹനിക്കപ്പെടുകയാണ്. പുതിയ കാലത്ത് ഇതിനെ ഒരു വിഭാഗം ജനങ്ങളെ അപരവത്കരിക്കാനുള്ള ആയുധമാക്കി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ദേശീയത ഭ്രാന്തമായി ഉയര്‍ന്നു വന്നിടത്തൊക്കെ അതിന്റെ തിക്ത ഫലങ്ങള്‍ മാത്രമേ ആ രാജ്യത്തിനു സമ്മാനിച്ചിട്ടുള്ളൂ. മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി അണിനിരക്കണം. മനുഷ്യന്‍ എന്ന പരിഗണന നല്‍കി സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിയുന്ന ഇടങ്ങളില്‍ മാത്രമേ പുരോഗതി കൈവരൂവെന്നും ചര്‍ച്ച സദസ്സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

യൂത്ത്‌ഫോറം സെക്രട്ടറി അസ്ലം ഇരാറ്റുപേട്ട അദ്ധ്യക്ഷത വഹിച്ചു. ജസീം ചേരാപുരം, ജഫ്ല ഹമീദുദ്ദീന്‍, സുഹൈല്‍ അബ്ദുല്‍ ജലീല്‍, കെ.പി. ലുഖ്മാന്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. യൂത്ത്‌ഫോറം സെക്രട്ടറി തൗഫീഖ് അബ്ദുല്ല, ജമാല്‍, മുഹമ്മദ് റാഫിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Releated Stories