logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

അസഹിഷ്ണുതയെ ഗാന്ധിയന്‍ ആശയങ്ങള്‍ കൊണ്ട് പ്രതിരോധിക്കുക - യൂത്ത്ഫോറം സിമ്പോസിയം

img

രാജ്യത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കും വിഭാഗീയതക്കുമെതിരെ  ഗാന്ധിയന്‍ ആശയങ്ങള്‍ നല്ല ആയുധമാണെന്നും,  മാനവികതയ്ക്ക് ഗാന്ധിജി വളരെയേറേ പ്രാധാന്യം നല്‍കിയിരുന്നുവെന്നും സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കര്‍മപദ്ധതിയുടെ കേന്ദ്രബിന്ദു വെന്നും  യൂത്ത്ഫോറം സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഗാന്ധിജിയുടെ രക്ത സാക്ഷിത്ത ദിനത്തോടനുബന്ധിച്ച വായിക്കപ്പെടാത്ത ഗാന്ധി; ജീവിതവും സമരവും എന്ന തലക്കെട്ടില്‍ യൂത്ത്ഫോറം ദോഹ മേഖലയാണ്‌ സിമ്പോസിയം സംഘടിപ്പിച്ചത്. 

തീവ്രദേശീയതയും, ന്യൂനപക്ഷ ദളിത് പീഡനവും, മാധ്യമ അടിച്ചമർത്തലും, സ്ത്രീ പീഢനങ്ങളും അരങ്ങ് തകർക്കുമ്പോൾ, സമാധാന ജീവിതം ഉറപ്പുവരുത്താനായി ഗാന്ധി ദർശനങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് അനിവാര്യമാണ്‌. സഹന സമരം, നിസ്സഹകരണം, അഹിംസ തുടങ്ങിയ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഗാന്ധിസത്തിന്റെ അടിത്തറ മനുഷ്യസ്നേഹം ആണ്‌. എല്ലാമതങ്ങളും പഠിപ്പിക്കുന്നത്‌ മനുഷ്യസ്നേഹം ആണ്‌.  വര്‍ഗീയതയുടെയും ആഗോളവല്‍ക്കരണത്തിന്റെയും കെടുതികള്‍ മറികടക്കാന്‍ മനുഷ്യ സ്നേഹത്തിനെ കഴിയൂ. മത നിരപേക്ഷതയോടുള്ള ഗാന്ധിയന്‍ സമീപനം മഹത്തരമായതാണെന്നും  സിമ്പോസിയം അഭിപ്രായപ്പെട്ടു. സിയാദ് അലി, ഫജറുസ്വാദിഖ്, മുഹമ്മദ് റാഫിദ്, ഫൈസല്‍ അബ്ദുല്‍ കരീം, ഷുഐബ് കൊച്ചി, തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത്ഫോറം സെക്രട്ടറി അസ്‌ലം ഈരാറ്റുപേട്ട മോഡറേറ്റര്‍ ആയിരുന്നു. യൂത്ത്ഫോറം മേഖല പ്രസിഡണ്ട് അഫ്സല്‍ എടവനക്കാട് സ്വാഗതവും പ്രോഗ്രാം കണ്‍ വീനര്‍ ജാസിം നാലകത്ത് നന്ദിയും പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് നടന്നു.

Releated Stories