logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

യൂത്ത്‌ഫോറം പ്രവാസി കായിക മേള വെള്ളിയാഴ്ച്ച

img

ഖത്തര്‍ ദേശീയ കായിക ദിനത്തിന്‌ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത്ഫോറം സംഘടിപ്പിക്കുന്ന ഓസ്കാര്‍ കാര്‍ അക്സസറീസ് മുഖ്യ പ്രായോജകരായ പ്രവാസി കായികമേള വെള്ളി രാവിലെ 7.00 മണിമുതല്‍ വകറയില്‍ വച്ച് നടക്കും. ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളിലും ഗെയിംസ് ഇനങ്ങളിലുമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന 33 ടീമുകളെ പ്രതിനിധീകരിച്ച് 400 ഓളം പേര്‍ പങ്കെടുക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ്‌ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.   
കായികമേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ മാര്‍ച്ച് പാസ്റ്റ് അരങ്ങേറും. വിവിധ കലാരൂപങ്ങള്‍, നിശ്ചല ദ്രിശ്യങ്ങള്‍ എന്നിവ മാര്‍ച്ച പാസ്റ്റിനെ  വര്‍ണ്ണാഭമാക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടൂക്കും. വിജയികള്‍ക്കുള്ള മെഡലുകളും ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്യും.

Releated Stories