logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

റിഥം കലോത്സവം - യര്‍മൂഖ് ഓവറോള്‍ ചാമ്പ്യന്മാര്‍.

img

'സ്നേഹത്തിന്‌, സൗഹാര്‍ദ്ദത്തിന്‌ യുവതയൂടെ കര്‍മ്മ സാക്ഷ്യം' എന്ന തലക്കെട്ടില്‍ യൂത്ത്ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി യൂത്ത് ഫോറം മദീന ഖലീഫ മേഖല സംഘടിപ്പിച്ച റിഥം 2017  കലോത്സത്തിൽ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് യർമൂഖ് ഓവറോള്‍ ചാമ്പ്യന്മാരായി. ലക്ത, അൽ സദ്ദ് എന്നീ ടീമുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 

ന്യൂ സലത യിലെ സ്കിൽസ് ഡവലപ്പ്മെന്റ് സെൻററിൽ നടന്ന കലോത്സവത്തിൽ പ്രി ഇവൻറ് , സ്റ്റേജ് , നോൺ സ്റ്റേജ് ഇനങ്ങളിലായി പതിനെട്ട് മത്സരങ്ങൾ നടന്നു. കലോത്സവത്തിന്റ ഭാഗമായി ഖത്തറിലെ പ്രവാസികൾക്കിടയിൽ നടത്തിയ പ്രിയപ്പെട്ടവര്‍ക്കായുള്ള കത്തെഴുത്ത് മത്സരത്തില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ നജീബിന്റെ ഉമ്മയ്ക്ക്  ഹ്രിദയ സ്പര്‍ശിയായ കത്തയച്ച വാഹിദ സുബിയും കവിത രചനയില്‍ ഐലന്‍ കുര്‍ദ്ദിയുടെ പടം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച നൈലൂർ  ഡെമിറിന്റെ മാനോവ്യഥകള്‍ കവിതയാക്കിയ മുവസ്സിറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊളാഷ്, പെർഫോമ, നാടൻ പാട്ട് തുടങ്ങിയ ഗ്രൂപ്പിനങ്ങളും  അരങ്ങേറി .

വൈകീട്ട് നടന്ന സമാപന സമ്മേളനം യൂത്ത് ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയും വിഭാഗീയതയും സമൂഹത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന കാലത്ത് അലസതയും ആലസ്യവും കൈവെടിഞ്ഞ് സ്നേഹത്തിനെയും സൗഹാര്‍ദ്ദത്തിന്റെയും വഴിയിലേക്ക് യുവാക്കളെ നയിക്കുക എന്നതാണ്‌ യൂത്ത്ഫോറം ഇത്തരം പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി അദ്ദേഹം സമ്മാനിച്ചു. യൂത്ത്ഫോറം ജനറല്‍ സെക്രട്ടറി ബിലാൽ ഹരിപ്പാട്, വൈസ് പ്രസിഡന്റ് സലീൽ ഇബ്രാഹിം, സാംസ്കാരിക സെക്രട്ടറി അനൂപലി തുടങ്ങിയവർ വിജയികള്‍ക്കുള്ള സമ്മാന ദാനം നിർവ്വഹിച്ചു .

റിഥം ജനറൽ കൺവീനർ ഷാബിർ ഹമീദ്, പ്രോഗ്രാം കൺവീനർ ഷബീബ് അബ്ദുറസാഖ്, കരീംഗ്രഫി കക്കോവ്, യൂത്ത്ഫോറം മദീന ഖലീഫ മേഖലാ പ്രസിഡന്റ് സുഹൈൽ അബ്ദുൽ ജലീൽ, സെക്രട്ടറി സുനീർ പുതിയോട്ടില്‍, അബൂബക്കര്‍ പട്ടാമ്പി, നജ്മല്‍ തുണ്ടിയില്‍  തുടങ്ങിയവർ നേതൃത്വം നൽകി .

Releated Stories