logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

എഫ്.സി.സി വനിതാ വേദി കള്‍ച്ചറല്‍ ഫെസ്റ്റിന്റേയും കായിക മത്സരങ്ങളുടെയും സമ്മാനവിതരണം നടന്നു

img

ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി എഫ്.സി.സി വനിതാവേദി മലയാളി വനിതകള്‍ക്കായി നടത്തിയ കള്‍ച്ചറല്‍ ഫെസ്റ്റിന്റെയും, ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച നടത്തിയ കായികമത്സരങ്ങളുടെയും സമ്മാന ദാനം ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ നടന്നു. എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കീഴിശ്ശേരി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ചാരിറ്റി പ്രാദേശിക വിഭാഗം പ്രോഗ്രാം ഹെഡ് ഫരീദ് ഖലീല്‍ സ്വിദ്ദീഖി, എഫ്.സി.സി ഗവേര്‍ണിംഗ് ബോഡി ചെയര്‍മാന്‍ പി.പി. അബ്ദു റഹിം, തന്‍സീം കുറ്റ്യാടി, സുനില്‍ പെരുമ്പാവൂര്‍, വാസു വാണിമേല്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിതാവിഭാഗം സെക്രട്ടറി സെറീന ബഷീര്‍, എഫ്.സി.സി ഭാരവാഹികളായ ജംഷീല ഷമീം, സൗദ അബ്ദുല്‍ ജബ്ബാര്‍, ലേഖ ലിജു, അപര്‍ണ റെനീഷ്, മുഖ്യ പ്രായോജകരായ ബ്രാഡ്മാ ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഹാഫിസ്, മലബാര്‍ ഗോള്‍ഡ് ഡെപ്യൂട്ടി ബ്രാഞ്ച് ഹെഡ് യഹ്യ ഗഫൂര്‍ , ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ് മാനേജിങ് ഡയറക്ടര്‍ നിയാസ് കാവുങ്കല്‍, നസീം അല്‍ റബീഹ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ ബാബു ഷാനവാസ്, കോര്‍പ്പറേറ്റ് ആന്‍ഡ് പബ്ലിക് റിലേഷന്‍ മാനേജര്‍ മുഹമ്മദ് ആരിഫ്, ഫാസ്റ്റ് ട്രാക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സ്സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആഷിക് മുഹമ്മദലി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എഫ് സി സി വനിതാവേദി ഭാരവാഹികളായ സലീല മജീദ്,സഫൂറ സലിം , സുനില അബ്ദുല്‍ ജബ്ബാര്‍, കമറുന്നീസ ഷാജുദ്ധീന്‍, സിന്ധു പ്രസാദ്, ഫൗസിയ മനാഫ്, ശബാന ഷാഫി, വാഹിദ നസീര്‍ , സനില ശറഫുദ്ധീന്‍ . ഫര്‍സീന അനസ്, നൗഫിറ ഹുസൈന്‍, ദേവിക തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

മത്സരങ്ങളില്‍ വിജയിച്ച കലാപ്രകടനങ്ങളും കുട്ടികള്‍ അവതരിപ്പിച്ച വെല്‍കം ഡാന്‍സും അറബിക് ഡാന്‍സും പരിപാടിയുടെ മാറ്റുകൂട്ടി എക്‌സിക്യൂട്ടീവ് അംഗങ്ങളായ സൗമി ഷൗക്കത്ത് സ്‌പോര്‍ട്‌സ് ഫെസ്റ്റിനെയും, ലിജി അബ്ദുല്ല കള്‍ച്ചറല്‍ ഫെസ്റ്റിനെ സംബന്ധിച്ചും സംസാരിച്ചു. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബ്രാഡ്മ ഗ്രൂപ്പും, ബ്രദേഴ്സ് ട്രേഡിങ്ങും സ്‌പോണ്‍സര്‍ ചെയ്ത ഗിഫ്റ്റ് പാക്കറ്റ് വിതരണം ചെയ്തു. എഫ് സി സി എക്‌സിക്യൂട്ടീവ് അംഗം ഷെറീന റസാഖ് സ്വാഗതവും, ബിന്ദു ഹരിദാസ് നന്ദിയും അറിയിച്ചു.ഫര്‍സീന അനസ്, നൗഫിറ ഹുസൈന്‍, ദേവിക തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

https://1.bp.blogspot.com/-QyWaddcsggg/WOCI9H9-NtI/AAAAAAAAL6Y/_loTwmHDw5M7OW_aW7SNrwm0NA7tRSJvwCLcB/s1600/1%2B%252859%2529.JPG

https://1.bp.blogspot.com/-5qG16aPrIrc/WOCI9S5_efI/AAAAAAAAL6c/CT_Eoo9dWewj7waMkkssne_mI8kRc-yLwCLcB/s1600/1%2B%2528120%2529.JPG

Releated Stories